വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

കുട്ടി​ക​ളും സോഷ്യൽ മീഡി​യ​യും—ഭാഗം 1: എന്റെ കുട്ടി സോഷ്യൽ മീഡിയ ഉപയോ​ഗി​ക്ക​ണോ?

കുട്ടി​ക​ളും സോഷ്യൽ മീഡി​യ​യും—ഭാഗം 1: എന്റെ കുട്ടി സോഷ്യൽ മീഡിയ ഉപയോ​ഗി​ക്ക​ണോ?

 ഒരു സർവേ അനുസ​രിച്ച്‌, 97 ശതമാനം കൗമാ​ര​ക്കാ​രും സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​ന്ന​വ​രാണ്‌. നിങ്ങളു​ടെ കുട്ടി​യും ആ കൂട്ടത്തിൽ ചേരാൻ ആഗ്രഹി​ച്ചി​രി​ക്കു​ക​യാ​ണോ? അങ്ങനെ​യാ​ണെ​ങ്കിൽ ചില കാര്യങ്ങൾ ചിന്തി​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കും.

ഈ ലേഖന​ത്തിൽ

 നിങ്ങളു​ടെ കുട്ടി സമയം എങ്ങനെ ഉപയോ​ഗി​ക്കും?

 “സോഷ്യൽ മീഡിയ ഡിസൈൻ ചെയ്‌തി​രി​ക്കു​ന്നത്‌ നിങ്ങളു​ടെ ശ്രദ്ധ മുഴുവൻ കവർന്നെ​ടു​ക്കാൻ വേണ്ടി​യാണ്‌. നിങ്ങൾ എപ്പോ​ഴും ഓൺ​ലൈ​നാ​യി​രി​ക്കണം, അപ്‌ഡേ​റ്റു​കൾ അറിയാൻവേണ്ടി കൂടെ​ക്കൂ​ടെ സ്‌ക്രീൻ നോക്കണം, ഇതൊ​ക്കെ​യാണ്‌ ലക്ഷ്യം” എന്നാണ്‌ ഹെൽപ്പ്‌​ഗൈഡ്‌ വെബ്‌​സൈറ്റ്‌ പറയു​ന്നത്‌.

 “ഒരവസാ​ന​വു​മി​ല്ലാത്ത സോഷ്യൽ മീഡിയ പോസ്റ്റു​കൾ നോക്കി​നോ​ക്കി മിനി​റ്റു​കൾ മണിക്കൂ​റു​ക​ളാ​കു​ന്നത്‌ ഞാൻ അറിയാ​റേ​യില്ല. കുറെ​ക്കൂ​ടി പ്രയോ​ജ​ന​മുള്ള എന്തെങ്കി​ലും ചെയ്യാൻവേണ്ടി ഫോ​ണൊ​ന്നു താഴെ വെക്കണ​മെന്നു വെച്ചാൽ വലിയ ബുദ്ധി​മു​ട്ടാ.”—ലിൻ, 20 വയസ്സ്‌.

 നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ ഞാൻ വെച്ചി​രി​ക്കുന്ന സമയപ​രി​ധി പാലി​ക്കാ​നുള്ള ആത്മനി​യ​ന്ത്രണം എന്റെ കുട്ടി​ക്കു​ണ്ടോ? ഇനി, സ്വന്തമാ​യി പരിധി​കൾ വെക്കാ​നും അതി​നോ​ടു പറ്റിനിൽക്കാ​നു​മുള്ള പക്വത അവനാ​യോ?

 ബൈബിൾ തത്ത്വം: “നിങ്ങൾ എങ്ങനെ ജീവി​ക്കു​ന്നെന്നു പ്രത്യേ​കം ശ്രദ്ധി​ക്കുക; . . . ബുദ്ധി​യോ​ടെ നടന്ന്‌ സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.”—എഫെസ്യർ 5:15, 16.

നിർദേശങ്ങളൊന്നും കൊടു​ക്കാ​തെ സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാൻ നിങ്ങളു​ടെ കുട്ടിയെ അനുവ​ദി​ക്കു​ന്നത്‌, ശരിയായ പരിശീ​ല​ന​മി​ല്ലാ​തെ അവളെ കുതി​ര​സ​വാ​രി ചെയ്യാൻ അനുവ​ദി​ക്കു​ന്നതു പോ​ലെ​യാണ്‌

 നിങ്ങളു​ടെ കുട്ടി സൗഹൃ​ദത്തെ എങ്ങനെ കാണും?

 “സോഷ്യൽ മീഡിയ” എന്ന വാക്കു സൂചി​പ്പി​ക്കു​ന്നത്‌ അത്‌ ഉപയോ​ഗി​ക്കു​ന്നവർ മറ്റുള്ള​വ​രു​മാ​യി വളരെ സോഷ്യ​ലാണ്‌, അല്ലെങ്കിൽ അവർക്ക്‌ ഒരുപാ​ടു കൂട്ടു​കാ​രുണ്ട്‌ എന്നൊ​ക്കെ​യാണ്‌. പക്ഷേ മിക്ക​പ്പോ​ഴും ആ കൂട്ടൊ​ന്നും ശരിക്കു​മുള്ള കൂട്ടല്ല.

 “ഞാൻ ശ്രദ്ധി​ച്ചി​ട്ടുള്ള ഒരു കാര്യ​മാണ്‌, കുറെ ലൈക്കും കുറെ ഫോ​ളോ​വേ​ഴ്‌സും ഉണ്ടെങ്കിൽ അവർക്കെ​ല്ലാം തങ്ങളെ വലിയ കാര്യ​മാ​ണെന്നാ പല ചെറു​പ്പ​ക്കാ​രും ചിന്തി​ക്കു​ന്നത്‌. അവർക്ക്‌ ഇവരെ അറിയ​ത്തു​പോ​ലു​മി​ല്ലാ​യി​രി​ക്കും.”—പട്രീഷ്യ, 17 വയസ്സ്‌.

 നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ഫോ​ളോ​വേ​ഴ്‌സി​നും ലൈക്കു​കൾക്കും ആവശ്യ​ത്തിൽ കൂടുതൽ പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌ ഒഴിവാ​ക്കാ​നുള്ള പക്വത എന്റെ കുട്ടി​ക്കു​ണ്ടോ? ഓൺ​ലൈ​നിൽ അല്ലാതെ നേരി​ട്ടുള്ള സൗഹൃ​ദങ്ങൾ ഉണ്ടാക്കാൻ എന്റെ കുട്ടിക്കു കഴിയു​മോ?

 ബൈബിൾ തത്ത്വം: “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

 നിങ്ങളു​ടെ കുട്ടി​യു​ടെ മനസ്സിനെ എങ്ങനെ ബാധി​ക്കും?

 സോഷ്യൽ മീഡിയ അമിത​മാ​യി ഉപയോ​ഗി​ക്കു​ന്നത്‌ ഒറ്റപ്പെ​ട​ലും ഉത്‌ക​ണ്‌ഠ​യും എന്തിന്‌, ഡിപ്ര​ഷൻപോ​ലും തോന്നാൻ ഇടയാ​ക്കു​മെ​ന്നാണ്‌ ഗവേഷകർ നിരീ​ക്ഷി​ച്ചി​ട്ടു​ള്ളത്‌.

 “നിങ്ങളു​ടെ കൂട്ടു​കാർ നിങ്ങൾ ഇല്ലാതെ മറ്റു കൂട്ടു​കാ​രു​മാ​യി സമയം ചെലവ​ഴി​ക്കു​ന്ന​തി​ന്റെ ഫോ​ട്ടോ​കൾ കാണു​ന്നത്‌ അത്ര സുഖമുള്ള ഒരു കാര്യമല്ല.”—സെറീന, 19 വയസ്സ്‌.

 നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: സോഷ്യൽ മീഡി​യ​യിൽ മറ്റുള്ളവർ ചെയ്യുന്ന ഓരോ​രോ കാര്യങ്ങൾ കാണു​മ്പോൾ തന്നെക്കു​റി​ച്ചു​തന്നെ കൂടുതൽ ചിന്തി​ക്കാ​നും മറ്റുള്ള​വ​രെ​ക്കാൾ കേമനാ​ണെന്നു കാണി​ക്കാ​നും ഒക്കെയുള്ള ഒരു ആഗ്രഹം വരാൻ സാധ്യ​ത​യുണ്ട്‌, അത്‌ ഒഴിവാ​ക്കാ​നുള്ള പക്വത എന്റെ കുട്ടി​ക്കു​ണ്ടോ?

 ബൈബിൾ തത്ത്വം: “നമുക്കു ദുരഭി​മാ​നി​ക​ളാ​കാ​തി​രി​ക്കാം. പരസ്‌പരം മത്സരി​ക്കു​ന്ന​തും അസൂയ​പ്പെ​ടു​ന്ന​തും ഒഴിവാ​ക്കാം.”—ഗലാത്യർ 5:26.

 നിങ്ങളു​ടെ കുട്ടി​യു​ടെ ഓൺ​ലൈ​നി​ലെ പെരു​മാ​റ്റം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും?

 സോഷ്യൽ മീഡി​യ​യിൽ സൈബർ ആക്രമണം, സെക്‌സ്റ്റിംഗ്‌, അശ്ലീലം പോലുള്ള അപകടങ്ങൾ ഒളിഞ്ഞി​രി​പ്പുണ്ട്‌. ഇതൊ​ന്നും ചെയ്യണ​മെന്ന്‌ നിങ്ങളു​ടെ കുട്ടിക്ക്‌ ആഗ്രഹം കാണണ​മെ​ന്നില്ല. പക്ഷേ ഇതൊക്കെ അവന്റെ മുന്നി​ലേക്ക്‌ എത്തി​യേ​ക്കാം.

 “സോഷ്യൽ മീഡി​യ​യി​ലെ വീഡി​യോ​യ്‌ക്കും മറ്റും തുടക്ക​ത്തിൽ വലിയ കുഴപ്പം കാണില്ല. പക്ഷേ പെട്ടെ​ന്നാ​യി​രി​ക്കും വിധം മാറു​ന്നത്‌. അതിൽ മോശ​മായ വാക്കുകൾ ഉപയോ​ഗി​ക്കു​ന്ന​തിന്‌ ആളുകൾക്ക്‌ ഒരു മടിയില്ല, വൃത്തി​കെട്ട പാട്ടു​കൾക്ക്‌ ഒരു ക്ഷാമവു​മില്ല.”—ലിൻഡ, 23 വയസ്സ്‌.

 നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ഡിജിറ്റൽ ലോകത്ത്‌ ഒരു ഉത്തമ പൗരനാ​കാ​നുള്ള പക്വത എന്റെ കുട്ടി​ക്കു​ണ്ടോ? മോശം കാര്യങ്ങൾ വരു​മ്പോൾ അതിനു നേരെ കണ്ണും കാതും അടയ്‌ക്കാ​നുള്ള ആത്മ​ധൈ​ര്യം എന്റെ കുട്ടി​ക്കു​ണ്ടോ?

 ബൈബിൾ തത്ത്വം: “ലൈം​ഗിക അധാർമി​കത, ഏതെങ്കി​ലും തരം അശുദ്ധി, അത്യാ​ഗ്രഹം എന്നിവ നിങ്ങളു​ടെ ഇടയിൽ പറഞ്ഞു​കേൾക്കാൻപോ​ലും പാടില്ല. . . . നാണം​കെട്ട പെരു​മാ​റ്റം, മൗഢ്യ​സം​സാ​രം, അശ്ലീല​ഫ​ലി​തം ഇങ്ങനെ നിങ്ങൾക്കു ചേരാ​ത്ത​തൊ​ന്നും പാടില്ല.”—എഫെസ്യർ 5:3, 4.

 സോഷ്യൽ മീഡിയ ശരിക്കും ആവശ്യ​മു​ണ്ടോ?

 ഒരാൾക്കു ജീവി​ക്കാൻ സോഷ്യൽ മീഡിയ വേണ​മെ​ന്നില്ല. സന്തോ​ഷ​വും സുഖവും നിറഞ്ഞ ജീവി​ത​ത്തി​നു​പോ​ലും അതു വേണ്ട. സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാ​തെ സന്തോ​ഷ​മാ​യി​ട്ടു കഴിയുന്ന ഒരുപാ​ടു ചെറു​പ്പ​ക്കാ​രുണ്ട്‌. ചിലരാ​ണെ​ങ്കിൽ ഒരിക്കൽ ഉപയോ​ഗി​ച്ചിട്ട്‌ അതു നിറു​ത്താ​മെന്നു തീരു​മാ​നി​ച്ച​വ​രാണ്‌.

 “സോഷ്യൽ മീഡി​യ​യു​ടെ ഉപയോ​ഗം എന്റെ ചേച്ചിയെ വളരെ മോശ​മാ​യി ബാധി​ക്കു​ന്നതു കണ്ടപ്പോൾ ഞാൻ അതു നിറു​ത്താൻ തീരു​മാ​നി​ച്ചു. അന്നുമു​തൽ എനിക്കു നല്ല സന്തോ​ഷ​മുണ്ട്‌. ഒരുപാ​ടു കാര്യങ്ങൾ എനിക്ക്‌ ആസ്വദി​ക്കാൻ പറ്റുന്നുണ്ട്‌.”—നേഥൻ, 17 വയസ്സ്‌.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാൻ നിങ്ങളു​ടെ മകനെ​യോ മകളെ​യോ അനുവ​ദി​ക്കു​ന്ന​തി​നു മുമ്പ്‌ ഈ കാര്യം ഉറപ്പു​വ​രു​ത്തുക. സമയപ​രി​ധി​യോ​ടു പറ്റിനിൽക്കാ​നും നല്ല സൗഹൃ​ദങ്ങൾ നിലനി​റു​ത്താ​നും മോശം കാര്യങ്ങൾ ഒഴിവാ​ക്കാ​നും ഉള്ള പക്വത എന്റെ കുട്ടി​ക്കു​ണ്ടോ?

 ബൈബിൾ തത്ത്വം: “വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു.”—സുഭാ​ഷി​തങ്ങൾ 14:15.