വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

നന്ദിയുള്ളവരായിരിക്കാൻ മക്കളെ എങ്ങനെ പഠിപ്പിക്കാം?

നന്ദിയുള്ളവരായിരിക്കാൻ മക്കളെ എങ്ങനെ പഠിപ്പിക്കാം?

 നന്ദി കാണി​ക്കു​ന്ന​തു​കൊണ്ട്‌ ഇത്രയ​ധി​കം പ്രയോ​ജ​ന​ങ്ങ​ളോ! ഒരു പഠനം പറയു​ന്നത്‌ എന്താ​ണെന്ന്‌ നിങ്ങൾക്ക്‌ അറിയാ​മോ? നന്ദിയു​ള്ള​വർക്ക്‌ നല്ല ആരോ​ഗ്യ​വും സന്തോ​ഷ​വും ഉണ്ടാകും, പ്രശ്‌ന​ങ്ങ​ളിൽ അവർ പെട്ടെന്ന്‌ പതറി​പ്പോ​കില്ല. കൂടാതെ അവർക്ക്‌ കൂട്ടു​കാ​രു​മാ​യി നല്ല അടുപ്പ​വും ഉണ്ടായി​രി​ക്കും. അതു​പോ​ലെ ഒരു ഗവേഷ​ക​നായ റോബർട്ട്‌ എ. എമൻസ്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “നന്ദിയുള്ള ഒരാൾക്ക്‌ അസൂയ, അത്യാ​ഗ്രഹം, നീരസം, ദേഷ്യം പോലുള്ള മോശം സ്വഭാ​വങ്ങൾ ഉണ്ടാകാ​നുള്ള സാധ്യത കുറവാണ്‌.” a

 ഇനി, കുട്ടി​ക​ളു​ടെ കാര്യ​മോ? നന്ദിയു​ള്ളവർ ആയിരി​ക്കു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ എന്താണ്‌ പ്രയോ​ജനം? 700 ചെറു​പ്പ​ക്കാ​രിൽ നാലു വർഷം നീണ്ട ഒരു പഠനം നടത്തി. അവരുടെ കണ്ടെത്തൽ നമ്മളെ ആരെയും അതിശ​യി​പ്പി​ക്കും. നന്ദി കാണി​ക്കുന്ന ശീലമുള്ള കുട്ടി​ക​ളിൽ മിക്കവ​രും പരീക്ഷ​യ്‌ക്കു കോപ്പി​യ​ടി​ക്കു​ക​യോ മദ്യത്തി​നും മയക്കു​മ​രു​ന്നി​നും അടിമ​യാ​കു​ക​യോ ചെയ്യി​ല്ല​ത്രേ. പൊതു​വെ അങ്ങനെ​യുള്ള കുട്ടികൾ സമൂഹ​ത്തി​നു ദ്രോഹം വരുത്തുന്ന കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടാ​റി​ല്ലെ​ന്നും അവർ കണ്ടെത്തി.

  •   ‘ഇതൊക്കെ എനിക്ക്‌ ചെയ്‌തു​ത​രേ​ണ്ട​താണ്‌’ എന്ന മനോ​ഭാ​വ​മാണ്‌ പ്രശ്‌നം. തങ്ങൾക്കു​വേണ്ടി മറ്റുള്ളവർ എല്ലാം ചെയ്യാൻ കടപ്പെ​ട്ട​വ​രാണ്‌ എന്നാണ്‌ പല കുട്ടി​ക​ളു​ടെ​യും ചിന്ത. ചെയ്‌തു​കി​ട്ടുന്ന ഒരു കാര്യം സമ്മാന​മാ​യി കാണാതെ കൂലി​പോ​ലെ​യാണ്‌ കരുതു​ന്ന​തെ​ങ്കിൽ പിന്നെ അവർക്ക്‌ എങ്ങനെ​യാണ്‌ നന്ദി തോന്നുക!

     ആ മനോ​ഭാ​വം ഇന്ന്‌ എല്ലായി​ട​ത്തു​മുണ്ട്‌. കാതറിൻ എന്നു പേരുള്ള ഒരു അമ്മ പറയുന്നു: “ഇഷ്ടമു​ള്ള​തെ​ന്തും സ്വന്തമാ​ക്ക​ണ​മെന്ന കാഴ്‌ച​പ്പാ​ടാണ്‌ ലോകം പഠിപ്പി​ക്കു​ന്നത്‌. മാധ്യ​മങ്ങൾ ഒന്നിനു പുറകെ ഒന്നായി പല സാധന​ങ്ങ​ളു​ടെ​യും ചിത്രങ്ങൾ കാണി​ച്ചു​കൊ​ണ്ടി​രി​ക്കും. ഇത്‌ ‘എനിക്കു വേണ്ടതാണ്‌,’ ഞാനാണ്‌ ഇത്‌ ആദ്യം വാങ്ങേ​ണ്ടത്‌ എന്ന്‌ നമ്മളെ​ക്കൊണ്ട്‌ ചിന്തി​പ്പി​ക്കും.”

  •   നന്നേ ചെറു​പ്പ​ത്തി​ലേ നന്ദി നട്ടുവ​ളർത്തുക. കേയ്‌ എന്ന ഒരു അമ്മയുടെ അഭി​പ്രാ​യം ഇങ്ങനെ​യാണ്‌: “കുട്ടി​യാ​യി​രി​ക്കു​മ്പോൾ പരുവ​പ്പെ​ടു​ത്തി​യെ​ടു​ക്കാൻ എളുപ്പ​മാണ്‌. ഒരു കമ്പു വെച്ചു​കെട്ടി ചെടി നേരെ​യാ​ക്കു​ന്ന​തു​പോ​ലെ നമുക്ക്‌ കുട്ടി​ക​ളു​ടെ സ്വഭാ​വ​വും നേരെ​യാ​ക്കാൻ പറ്റും.”

നന്ദിയു​ള്ളവർ ആയിരി​ക്കാൻ എങ്ങനെ പഠിപ്പി​ക്കാം?

  •   പറയാൻ പഠിപ്പി​ക്കാം. മക്കൾ കുഞ്ഞാ​യി​രി​ക്കു​മ്പോൾത്തന്നെ നന്ദി പറയാൻ അവരെ പഠിപ്പി​ക്കുക. ആരെങ്കി​ലും സമ്മാനം തരു​മ്പോ​ഴോ എന്തെങ്കി​ലും സഹായം ചെയ്‌തു​കി​ട്ടു​മ്പോ​ഴോ കുട്ടികൾ “താങ്ക്‌സ്‌” അല്ലെങ്കിൽ “താങ്ക്യൂ” എന്നു പറഞ്ഞു​പ​ഠി​ക്കട്ടെ. അങ്ങനെ ചെയ്യു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താ​ണെ​ന്നോ? അവർ വളർന്ന്‌ വലുതാ​കു​മ്പോൾ മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നും വിലമ​തി​ക്കാ​നും അത്‌ ഇടയാ​ക്കും.

     ബൈബിൾത​ത്ത്വം: “നിങ്ങൾ നന്ദിയു​ള്ള​വ​രാ​ണെന്നു കാണി​ക്കുക.”—കൊ​ലോ​സ്യർ 3:15.

     “ഞങ്ങളുടെ കൊച്ചു​മോ​നു​ണ്ട​ല്ലോ, അവനു വെറും മൂന്നു വയസ്സേ ഉള്ളൂ. അവന്‌ എന്തു ചെയ്‌തു​കൊ​ടു​ത്താ​ലും ‘താങ്ക്യൂ’ എന്നു പറയും. പിന്നെ ‘പ്ലീസ്‌’ പറഞ്ഞിട്ടേ എന്തെങ്കി​ലും ചോദി​ക്കാ​റു​ള്ളൂ. അവന്റെ അച്ഛനും അമ്മയും അങ്ങനെ​ത​ന്നെയാ. അതു കണ്ടാ അവൻ പഠിച്ചത്‌.”ജെഫ്രി.

  •   ചെയ്യാൻ പഠിപ്പി​ക്കാം. അടുത്ത തവണ ഒരു സമ്മാനം കിട്ടു​മ്പോൾ ഒരു താങ്ക്യൂ കാർഡ്‌ ഉണ്ടാക്കി കൊടു​ക്കാൻ നിങ്ങളു​ടെ കുട്ടി​യോ​ടു പറഞ്ഞു​കൂ​ടേ? ഇനി, കുട്ടി​കൾക്കു ചെറി​യ​ചെ​റിയ വീട്ടു​ജോ​ലി​കൾ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്നത്‌ നല്ലതാണ്‌. അങ്ങനെ​യാ​കു​മ്പോൾ വീട്ടി​ലു​ള്ളവർ എന്തൊക്കെ കാര്യങ്ങൾ ചെയ്യു​ന്നു​ണ്ടെന്ന്‌ മനസ്സി​ലാ​ക്കാ​നും വിലമ​തി​ക്കാ​നും അതു കുട്ടിയെ സഹായി​ക്കും.

     ബൈബിൾത​ത്ത്വം: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”—പ്രവൃ​ത്തി​കൾ 20:35.

     “ഞങ്ങളുടെ മോനും മോളും ഇപ്പോൾ ടീനേ​ജി​ലാ​യി. അവർ ഞങ്ങളുടെ കൂടെ എല്ലാത്തി​നും കൂടും, ഭക്ഷണം ഉണ്ടാക്കാ​നും വീട്ടു​ജോ​ലി ചെയ്യാ​നും ഒക്കെ. അതു​കൊണ്ട്‌ ഒരു ഗുണമുണ്ട്‌. കാര്യ​ങ്ങ​ളൊ​ന്നും തനിയെ ഉണ്ടാകു​ന്ന​ത​ല്ലെന്ന്‌ അവർക്ക്‌ അറിയാം. ഞങ്ങൾ ചെയ്യു​ന്ന​തൊ​ക്കെ അവർക്ക്‌ ഇപ്പോ വലിയ കാര്യമാ.”ബെവെർലി.

  •   മനോ​ഭാ​വം പഠിപ്പി​ക്കാം. നന്ദി ഒരു ചെടി​യാ​ണെന്നു വിചാ​രി​ക്കുക. ഈ ചെടി താഴ്‌മ എന്ന മണ്ണിലാണ്‌ തഴച്ചു​വ​ള​രു​ന്നത്‌. വിജയ​ത്തി​നു പിന്നിൽ പലരു​ടെ​യും അധ്വാ​ന​മു​ണ്ടെന്ന്‌ താഴ്‌മ​യു​ള്ളവർ അംഗീ​ക​രി​ക്കും. അങ്ങനെ ചിന്തി​ക്കു​മ്പോൾ നമ്മളെ സഹായി​ച്ച​വ​രോട്‌ നമുക്ക്‌ നന്ദി തോന്നും.

     ബൈബിൾത​ത്ത്വം: “താഴ്‌മ​യോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണുക. നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”—ഫിലി​പ്പി​യർ 2:3, 4.

     “ഭക്ഷണത്തി​നി​രി​ക്കു​മ്പോൾ ഞങ്ങൾ ഒരു ഗെയിം കളിക്കാ​റുണ്ട്‌. അത്‌ എന്താ​ണെ​ന്നോ, നന്ദി തോന്നിയ കാര്യ​ത്തെ​ക്കു​റിച്ച്‌ ഞങ്ങൾ ഓരോ​രു​ത്ത​രും മാറി​മാ​റി പറയും. അങ്ങനെ​യാ​കു​മ്പോൾ ഞങ്ങൾ ഞങ്ങളെ​ക്കു​റി​ച്ചു​തന്നെ ചിന്തി​ക്കു​ന്ന​തി​നു പകരം മറ്റുള്ള​വ​രു​ടെ നല്ല ഗുണങ്ങൾ ഓർക്കും.”തമാര.

 ചെയ്യാ​നാ​കു​ന്നത്‌: മക്കൾക്ക്‌ മാതൃക വെക്കുക. മാതാ​പി​താ​ക്ക​ളായ നിങ്ങൾക്ക്‌ മക്കളോ​ടും മറ്റുള്ള​വ​രോ​ടും നന്ദി പറയുന്ന ഒരു ശീലമു​ണ്ടെ​ങ്കിൽ നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ മക്കൾ എളുപ്പം പഠിക്കും.

a നന്ദി! നന്ദി പറയുന്ന ശീലം നിങ്ങളെ സന്തോ​ഷ​മു​ള്ള​വ​രാ​ക്കും (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.