വിവരങ്ങള്‍ കാണിക്കുക

വെളി​പാട്‌ 17-ാം അധ്യാ​യ​ത്തി​ലെ കടും​ചു​വപ്പ്‌ നിറമുള്ള കാട്ടു​മൃ​ഗം എന്താണ്‌?

വെളി​പാട്‌ 17-ാം അധ്യാ​യ​ത്തി​ലെ കടും​ചു​വപ്പ്‌ നിറമുള്ള കാട്ടു​മൃ​ഗം എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 വെളി​പാട്‌ 17-ാം അധ്യാ​യ​ത്തി​ലെ കടും​ചു​വപ്പ്‌ നിറമുള്ള കാട്ടു​മൃ​ഗം, ലോക​രാ​ഷ്‌ട്രങ്ങ​ളെ ഒന്നിപ്പി​ക്കു​ക​യും പ്രതി​നി​ധീ​ക​രി​ക്കു​ക​യും ചെയ്യുക എന്ന ഉദ്ദേശ്യ​ത്തിൽ സ്ഥാപി​ത​മാ​യ ഒരു സംഘട​ന​യു​ടെ പ്രതീ​ക​മാണ്‌. ഇത്‌ ആദ്യം സർവരാ​ജ്യസഖ്യം എന്ന പേരി​ലും ഇപ്പോൾ ഐക്യ​രാ​ഷ്‌ട്ര സംഘടന എന്ന പേരി​ലും അറിയ​പ്പെ​ടു​ന്നു.

കടും​ചു​വപ്പ്‌ നിറമുള്ള കാട്ടു​മൃ​ഗ​ത്തെ തിരി​ച്ച​റി​യാ​നു​ള്ള താക്കോ​ലു​കൾ

  1.   ഒരു രാഷ്‌ട്രീ​യ​സം​ഘ​ടന. കടും​ചു​വപ്പ്‌ നിറമുള്ള കാട്ടു​മൃ​ഗ​ത്തി​ന്റെ “ഏഴുതല,” ‘ഏഴുപർവ​ത​ത്തെ​യും,’ ‘ഏഴുരാ​ജാ​ക്ക​ന്മാ​രെ​യും’ അഥവാ ഭരണാ​ധി​കാ​ര​ങ്ങ​ളെ​യും കുറി​ക്കു​ന്ന​താ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. (വെളിപാട്‌ 17:9, 10) പർവതങ്ങൾ, കാട്ടു​മൃ​ഗ​ങ്ങൾ എന്നിവ ബൈബി​ളിൽ പലപ്പോ​ഴും ഭരണാ​ധി​കാ​ര​ങ്ങ​ളെ സൂചി​പ്പി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—യിരെമ്യ 51:24, 25; ദാനി​യേൽ 2:44, 45; 7:17, 23.

  2.   ലോക​രാ​ഷ്‌ട്രീയ വ്യവസ്ഥി​തി​യു​മാ​യി സാമ്യം. കടും​ചു​വ​പ്പു നിറമുള്ള കാട്ടു​മൃ​ഗ​ത്തിന്‌ ലോക​രാ​ഷ്‌ട്രീയ വ്യവസ്ഥി​തി​യെ പ്രതി​നി​ധീ​ക​രി​ക്കു​ന്ന, വെളി​പാട്‌ 13-ാം അധ്യാ​യ​ത്തി​ലെ ഏഴു തലയുള്ള കാട്ടു​മൃ​ഗ​വു​മാ​യി സാമ്യ​മുണ്ട്‌. രണ്ടു മൃഗത്തി​നും ഏഴുത​ല​യും പത്തു​കൊ​മ്പും ദൈവ​ദൂ​ഷ​ണ​നാ​മ​ങ്ങ​ളും കാണുന്നു. (വെളിപാട്‌ 13:1; 17:3) ഈ സാമ്യങ്ങൾ ഒത്തുവ​ന്നി​രി​ക്കു​ന്നത്‌ ശ്രദ്ധേ​യ​മാണ്‌. കടും​ചു​വ​പ്പു നിറമുള്ള കാട്ടു​മൃ​ഗം ലോക​രാ​ഷ്‌ട്രീയ വ്യവസ്ഥി​തി​യു​ടെ പ്രതി​മ​യാണ്‌ അഥവാ പ്രതി​ബിം​ബ​മാണ്‌.—വെളി​പാട്‌ 13:15.

  3.   അധികാ​രം, മറ്റ്‌ ഭരണാ​ധി​കാ​ര​ങ്ങ​ളിൽനിന്ന്‌. കടും​ചു​വ​പ്പു നിറമുള്ള കാട്ടു​മൃ​ഗം ‘ഉത്ഭവി​ക്കു​ന്നത്‌’ അഥവാ നിലനി​ല്‌പിന്‌ കടപ്പെ​ട്ടി​രി​ക്കു​ന്നത്‌ മറ്റ്‌ ഭരണശ​ക്തി​ക​ളോ​ടാണ്‌.—വെളി​പാട്‌ 17:11, 17.

  4.   മതങ്ങളു​മാ​യു​ള്ള അഭേദ്യ​മാ​യ ബന്ധം. ലോക​ത്തി​ലെ വ്യാജ​മ​ത​ങ്ങ​ളു​ടെ സംഘടി​ത​രൂ​പ​മാ​യ മഹതി​യാം ബാബി​ലോൺ കടും​ചു​വ​പ്പു നിറമുള്ള കാട്ടു​മൃ​ഗ​ത്തി​ന്മേൽ ഇരിക്കു​ന്ന​താ​യി സൂചി​പ്പി​ക്കു​ന്നത്‌, കാട്ടു​മൃ​ഗം മതവി​ഭാ​ഗ​ങ്ങ​ളാൽ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നു എന്നാണ്‌.—വെളി​പാട്‌ 17:3-5.

  5.   ദൈവത്തെ അപമാ​നി​ക്കു​ന്നു. മൃഗത്തിന്‌ നിറയെ “ദൈവ​ദൂ​ഷ​ണ​നാ​മ​ങ്ങൾ” ഉണ്ട്‌.—വെളി​പാട്‌ 17:3.

  6.   താത്‌കാ​ലി​ക​മാ​യ നിഷ്‌ക്രി​യ​ത്വം. കടും​ചു​വ​പ്പു നിറമുള്ള കാട്ടു​മൃ​ഗം താത്‌കാ​ലി​ക​മാ​യി ‘അഗാധ​ത്തി​ലാ​യി​രി​ക്കും’ അഥവാ നിഷ്‌ക്രി​യ​ത്വ​ത്തി​ലാ​യി​രി​ക്കും. a എന്നാൽ, പിന്നീട്‌ അത്‌ തിരി​ച്ചു​വ​രും.—വെളി​പാട്‌ 17:8

ബൈബിൾപ്ര​വ​ച​നം സത്യമാ​യി​ത്തീ​രു​ന്നു.

 ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യും അതിന്റെ മുൻഗാ​മി​യാ​യി​രു​ന്ന സർവരാ​ജ്യ സഖ്യവും, കാട്ടു​മൃ​ഗ​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ പ്രവചനം നിവർത്തി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ നോക്കാം.

  1.   ഒരു രാഷ്‌ട്രീയ​സം​ഘ​ടന. ഐക്യ​രാ​ഷ്‌ട്ര സംഘടന ‘അതിലെ അംഗരാ​ഷ്‌ട്രങ്ങ​ളു​ടെ പരമമായ തുല്യത’ b ഉയർത്തി​പ്പി​ടി​ച്ചു​കൊണ്ട്‌ ഈ രാഷ്‌ട്രീയ​വ്യ​വ​സ്ഥി​തി​യെ പിന്താ​ങ്ങു​ന്നു.

  2.   ലോക​രാ​ഷ്‌ട്രീയ വ്യവസ്ഥി​തി​യു​മാ​യി സാമ്യം. 2011-ൽ ഐക്യ​രാ​ഷ്‌ട്ര സംഘടന അതിന്റെ 193-ാമത്തെ അംഗത്തെ ചേർക്കു​ക​യു​ണ്ടാ​യി. അങ്ങനെ, ലോക​ത്തി​ലെ ബഹുഭൂ​രി​പ​ക്ഷം രാഷ്‌ട്രങ്ങ​ളെ​യും ജനതക​ളെ​യും പ്രതി​നി​ധീ​ക​രി​ക്കു​ന്ന​താ​യി അത്‌ അവകാ​ശ​പ്പെ​ടു​ന്നു.

  3.   അധികാ​രം, മറ്റ്‌ ഭരണാ​ധി​കാ​ര​ങ്ങ​ളിൽനിന്ന്‌. ഐക്യ​രാ​ഷ്‌ട്ര സംഘടന, നിലനിൽപ്പിന്‌ അംഗരാ​ജ്യ​ങ്ങ​ളെ ആശ്രയി​ക്കു​ന്ന​തി​നാൽ അവ അനുവ​ദി​ച്ചു​കൊ​ടു​ക്കുന്ന അധികാ​ര​വും ശക്തിയും മാത്രമേ ഇതിനു​ള്ളൂ.

  4.   മതങ്ങളു​മാ​യു​ള്ള അഭേദ്യ​മാ​യ ബന്ധം. സർവരാ​ജ്യ സഖ്യത്തി​നും ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യ്‌ക്കും ലോക​ത്തി​ലെ മതങ്ങളു​ടെ പിന്തുണ എക്കാല​വും ലഭിച്ചി​ട്ടുണ്ട്‌. c

  5.   ദൈവത്തെ അപമാ​നി​ക്കു​ന്നു. ഐക്യ​രാ​ഷ്‌ട്ര സംഘടന സ്ഥാപി​ക്ക​പ്പെ​ട്ടത്‌ “അന്താരാ​ഷ്‌ട്രസ​മാ​ധാ​ന​വും സുരക്ഷി​ത​ത്വ​വും നിലനി​റു​ത്തു​ന്ന​തി​നു” വേണ്ടി​യാ​യി​രു​ന്നു. d ലക്ഷ്യം പ്രശം​സാർഹ​മാ​യി തോന്നാ​മെ​ങ്കി​ലും ഈ സംഘടന യഥാർഥ​ത്തിൽ ദൈവം തന്റെ രാജ്യ​ത്തി​ലൂ​ടെ നിറ​വേ​റ്റു​മെന്ന്‌ പറഞ്ഞി​രി​ക്കു​ന്ന കാര്യങ്ങൾ ചെയ്യു​മെന്ന്‌ അവകാ​ശ​പ്പെ​ട്ടു​കൊണ്ട്‌ ദൈവത്തെ അപമാ​നി​ക്കു​ക​യാണ്‌.—സങ്കീർത്ത​ന​ങ്ങൾ 46:9; ദാനീ​യേൽ 2:44.

  6.   താത്‌കാ​ലി​ക​മാ​യ നിഷ്‌ക്രി​യ​ത്വം. ഒന്നാം ലോക​യു​ദ്ധം തീർന്ന​യു​ട​നെ സമാധാ​നം നിലനി​റു​ത്തു​ന്ന​തി​നാ​യി സ്ഥാപി​ക്ക​പ്പെട്ട സർവരാ​ജ്യ സഖ്യത്തിന്‌ അന്താരാ​ഷ്‌ട്രത​ല​ത്തിൽ യുദ്ധങ്ങൾ തടയാൻ കഴിഞ്ഞില്ല. എന്നാൽ, 1939-ൽ രണ്ടാം ലോക​യു​ദ്ധം ആരംഭി​ച്ച​പ്പോൾ സഖ്യത്തി​ന്റെ പ്രവർത്ത​നം നിലച്ചു. 1945-ൽ രണ്ടാം ലോക​യു​ദ്ധം അവസാ​നി​ച്ച​തി​നു ശേഷം ഐക്യ​രാ​ഷ്‌ട്ര സംഘടന രൂപം​കൊ​ണ്ടു. അതിന്റെ ഉദ്ദേശ്യം, രീതി, ഘടന എന്നിവ​യെ​ല്ലാം സർവരാ​ജ്യസഖ്യ​ത്തോട്‌ അടുത്ത​സാ​മ്യ​മു​ള്ള​താ​യി​രു​ന്നു.

a ഒരു ബൈബിൾനി​ഘ​ണ്ടു (Vine’s Expository Dictionary of Old and New Testament Words) പറയു​ന്ന​ത​നു​സ​രിച്ച്‌, ‘അഗാധം’ എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദത്തിന്‌ “അളന്നു​തി​ട്ട​പ്പെ​ടു​ത്താൻ പറ്റാത്തത്ര ആഴം” എന്ന അർഥമാ​ണു​ള്ളത്‌. ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​രം ഇതിനെ “അടിഭാ​ഗ​മി​ല്ലാ​ത്ത ഗർത്തം” എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു. എന്നാൽ, ബൈബി​ളിൽ ഈ പദം തടവറ​യെ​യോ പൂർണ​മാ​യ നിഷ്‌ക്രി​യാ​വ​സ്ഥ​യെ​യോ സൂചി​പ്പി​ക്കാ​നാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌.

b ഐക്യരാഷ്‌ട്രങ്ങളുടെ ചാർട്ട​റി​ന്റെ ആർട്ടി​ക്കിൾ 2 കാണുക.

c ഉദാഹരണത്തിന്‌, അമേരി​ക്ക​യി​ലെ ഡസൻക​ണ​ക്കിന്‌ പ്രൊ​ട്ട​സ്റ്റന്റ്‌ വിഭാ​ഗ​ങ്ങ​ളെ പ്രതി​നി​ധീ​ക​രി​ക്കു​ന്ന ഒരു കൗൺസിൽ 1918-ൽ, “ഭൂമി​യി​ലെ ദൈവ​രാ​ജ്യ​ത്തി​ന്റെ രാഷ്‌ട്രീയ ഭാവമാണ്‌” സഖ്യ​മെന്ന്‌ പ്രഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. 1965-ൽ, ബുദ്ധമതം, കത്തോ​ലി​ക്കാ​മ​തം, കിഴക്കൻ ഓർത്ത​ഡോ​ക്‌സ്‌ സഭകൾ, ഹിന്ദു​മ​തം, ഇസ്ലാം​മ​തം, ജൂതമതം, പ്രൊ​ട്ട​സ്റ്റന്റ്‌ മതവി​ഭാ​ഗ​ങ്ങൾ എന്നിവ​യു​ടെ പ്രതി​നി​ധി​കൾ ഐക്യ​രാഷ്‌ട്ര സംഘട​ന​യ്‌ക്കു​വേ​ണ്ടി പ്രാർഥി​ക്കാ​നും പിന്തു​ണ​യ്‌ക്കാ​നും ആയി സാൻ ഫ്രാൻസി​സ്‌കോ​യിൽ സമ്മേളി​ച്ചു. 1979-ൽ, ഐക്യ​രാഷ്‌ട്ര സംഘടന “സമാധാ​ന​ത്തി​ന്റെ​യും നീതി​യു​ടെ​യും പരമോ​ന്ന​ത​വേ​ദി​യാ​യി എന്നും നില​കൊ​ള്ളും” എന്ന്‌ ജോൺ പോൾ രണ്ടാമൻ പാപ്പാ പ്രത്യാശ പ്രകടി​പ്പി​ച്ചു.

d ഐക്യരാഷ്‌ട്രങ്ങളുടെ ചാർട്ട​റി​ന്റെ ആർട്ടി​ക്കിൾ 1 കാണുക.