വിവരങ്ങള്‍ കാണിക്കുക

പ്രതി​കാ​രം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

പ്രതി​കാ​രം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 പ്രതി​കാ​രം ചെയ്യു​ന്ന​തിന്‌ ന്യായ​മായ കാരണങ്ങൾ ഉണ്ടെന്ന്‌ തോന്നി​യാൽപ്പോ​ലും അങ്ങനെ ചെയ്യു​ന്നത്‌ ബൈബിൾ അനുസ​രിച്ച്‌ ശരിയല്ല. കാരണം ബൈബിൾ ഇങ്ങനെ​യാണ്‌ പറയു​ന്നത്‌: “‘അവൻ എന്നോടു ചെയ്‌ത​തു​പോ​ലെ ഞാൻ അവനോ​ടും ചെയ്യും; അവൻ ചെയ്‌ത​തി​നു ഞാൻ പകരം ചെയ്യും’ എന്നു നീ പറയരുത്‌.” (സുഭാ​ഷി​തങ്ങൾ 24:29) ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം അനുസ​രി​ച്ച​പ്പോൾ പ്രതി​കാ​രം ചെയ്യാ​നുള്ള ആഗ്രഹം​തന്നെ മനസ്സിൽനിന്ന്‌ മാറ്റി​ക്ക​ള​യാൻ പലർക്കും കഴിഞ്ഞി​ട്ടുണ്ട്‌.

ഈ ലേഖന​ത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യും:

 പ്രതി​കാ​രം ചെയ്യു​ന്ന​തിൽ എന്താണ്‌ തെറ്റ്‌?

 ആരെങ്കി​ലും വിഷമി​പ്പി​ക്കു​ക​യോ ഉപദ്ര​വി​ക്കു​ക​യോ ഒക്കെ ചെയ്‌താൽ ആർക്കാ​ണെ​ങ്കി​ലും ദേഷ്യം വരും. അവർ നമ്മളോ​ടു ചെയ്‌ത​തിന്‌ തക്ക ശിക്ഷ അവർക്ക്‌ കിട്ടണ​മെ​ന്നും തോന്നും. എന്നാൽ അവരോട്‌ നമ്മൾ പ്രതി​കാ​രം ചെയ്യു​ന്നത്‌ ശരിയല്ല. ബൈബിൾ അതി​നോ​ടു യോജി​ക്കു​ന്നില്ല. എന്തു​കൊണ്ട്‌?

 നമ്മളെ വിഷമി​പ്പി​ക്കു​ന്ന​വ​രോട്‌ നമ്മളാ​യിട്ട്‌ പ്രതി​കാ​രം ചെയ്യു​ന്നത്‌ ദൈവ​ത്തിന്‌ ഒട്ടും ഇഷ്ടമല്ല. ബൈബി​ളിൽ യഹോവ a ഇങ്ങനെ പറയുന്നു: “പ്രതി​കാ​രം എനിക്കു​ള്ളത്‌; ഞാൻ പകരം ചെയ്യും.” (റോമർ 12:19) ആരെങ്കി​ലും നമ്മളെ ഉപദ്ര​വി​ച്ചാൽ പ്രതി​കാ​രം ചെയ്യാൻ നോക്കാ​തെ പറ്റുന്നി​ട​ത്തോ​ളം സമാധാ​ന​പ​ര​മാ​യി ആ പ്രശ്‌നം പരിഹ​രി​ക്കാ​നാണ്‌ ബൈബിൾ പറയു​ന്നത്‌. (റോമർ 12:18) എന്നാൽ പ്രശ്‌നം സമാധാ​ന​പ​ര​മാ​യി പരിഹ​രി​ക്കാൻ മാർഗ​മൊ​ന്നു​മി​ല്ലെ​ങ്കി​ലോ? അല്ലെങ്കിൽ, അതിന്‌ എത്ര ശ്രമി​ച്ചി​ട്ടും സാധി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? അങ്ങനെ​യെ​ങ്കിൽ പ്രശ്‌നം യഹോ​വ​യ്‌ക്കു വിട്ടേ​ക്കുക. കാര്യങ്ങൾ യഹോവ നേരെ​യാ​ക്കു​ന്ന​തി​നാ​യി കാത്തി​രി​ക്കാ​നാണ്‌ തിരു​വെ​ഴു​ത്തു​കൾ നമ്മളോ​ടു പറയു​ന്നത്‌.—സങ്കീർത്തനം 42:10, 11.

 ദൈവം ശിക്ഷ നടപ്പാ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

 ഇപ്പോൾ ശിക്ഷ നടപ്പാ​ക്കാൻ ലൗകി​കാ​ധി​കാ​രി​കളെ ദൈവം അനുവ​ദി​ച്ചി​രി​ക്കു​ന്നു. (റോമർ 13:1-4) എന്നാൽ ക്രൂരത കാട്ടുന്ന എല്ലാവർക്കും ദൈവം​തന്നെ തക്ക ശിക്ഷ കൊടു​ക്കുന്ന കാലം താമസി​യാ​തെ വരും. അന്ന്‌ ദൈവം എല്ലാ കഷ്ടപ്പാ​ടും ദുരി​ത​ങ്ങ​ളും എന്നേക്കു​മാ​യി നീക്കി​ക്ക​ള​യും.—യശയ്യ 11:4.

 പ്രതി​കാ​രം ചെയ്യണ​മെന്ന തോന്നൽ മനസ്സിൽനിന്ന്‌ എങ്ങനെ കളയാം?

  •   എടുത്തു​ചാ​ടി പ്രവർത്തി​ക്കാ​തി​രി​ക്കുക. (സുഭാ​ഷി​തങ്ങൾ 17:27) ദേഷ്യ​ത്തി​ന്റെ പുറത്ത്‌ ഓരോന്ന്‌ ചെയ്യു​ന്ന​വർക്ക്‌ പിന്നീട്‌ ഖേദി​ക്കേണ്ടി വരും. എന്നാൽ എന്തെങ്കി​ലും ചെയ്യു​ന്ന​തി​നു മുമ്പ്‌ ചിന്തി​ക്കു​ന്ന​വർക്ക്‌ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിയും.—സുഭാ​ഷി​തങ്ങൾ 29:11.

  •   കാര്യ​ങ്ങ​ളു​ടെ സത്യാവസ്ഥ അറിയാൻ ശ്രമി​ക്കുക. (സുഭാ​ഷി​തങ്ങൾ 18:13) നിങ്ങളെ ആരെങ്കി​ലും വിഷമി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ഇങ്ങനെ ചിന്തി​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കും: ‘എനിക്ക്‌ അറിഞ്ഞു​കൂ​ടാത്ത എന്തെങ്കി​ലും കാരണം കൊണ്ടാ​ണോ ആ വ്യക്തി അങ്ങനെ ചെയ്‌തത്‌? അദ്ദേഹം ടെൻഷ​നി​ലാ​യി​രു​ന്നോ? ഇനി, അറിയാ​തെ പറ്റി​പ്പോ​യ​താ​യി​രി​ക്കു​മോ?’ ഒരാൾ മനഃപൂർവം ദ്രോ​ഹി​ക്കാൻ ചെയ്‌ത​താ​ണെന്ന്‌ നമുക്കു തോന്നുന്ന ഒരു കാര്യം​പോ​ലും ശരിക്കും അങ്ങനെ ആയിരി​ക്ക​ണ​മെ​ന്നില്ല. അത്‌ അബദ്ധത്തിൽ പറ്റി​പ്പോയ ഒരു തെറ്റു മാത്ര​മാ​യി​രി​ക്കാം.

 പ്രതി​കാ​ര​ത്തെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: പ്രതി​കാ​രം ചെയ്യാ​നുള്ള അനുമതി ബൈബിൾ തരുന്നുണ്ട്‌. കാരണം “കണ്ണിനു പകരം കണ്ണ്‌” എന്ന്‌ അതിൽ പറയു​ന്നു​ണ്ട​ല്ലോ.—ലേവ്യ 24:20.

 വസ്‌തുത: “കണ്ണിനു പകരം കണ്ണ്‌” എന്ന നിയമം ഇസ്രാ​യേ​ലിൽ ഉള്ളവരെ സ്വന്തമാ​യി പ്രതി​കാ​രം ചെയ്യു​ന്ന​തിൽനിന്ന്‌ തടയു​ക​യാണ്‌ ചെയ്‌തത്‌. ന്യായ​മായ ശിക്ഷ കൊടു​ക്കാൻ ന്യായാ​ധി​പ​ന്മാ​രെ സഹായി​ക്കുന്ന ഒരു നിയമ​മാ​യി​രു​ന്നു അത്‌. bആവർത്തനം 19:15-21.

 തെറ്റി​ദ്ധാ​രണ: പ്രതി​കാ​രം ചെയ്യാൻ ബൈബിൾ ആർക്കും അനുവാ​ദം തരുന്നി​ല്ല​ല്ലോ. അപ്പോൾപ്പി​ന്നെ അന്യായം നേരി​ട്ടാൽ ഒന്നും പറയാതെ എല്ലാം സഹിക്കണം.

 വസ്‌തുത: അന്യായം നേരി​ടു​മ്പോൾ നമ്മുടെ ഭാഗത്തെ ന്യായങ്ങൾ പറയാ​നോ ആവശ്യ​മെ​ങ്കിൽ അധികാ​രി​ക​ളു​ടെ സഹായം തേടാ​നോ ഒക്കെയുള്ള അവകാശം ഓരോ വ്യക്തി​ക്കും ഉണ്ട്‌. പക്ഷേ, അതു വാക്കേ​റ്റ​ത്തി​ലോ ഏറ്റുമു​ട്ട​ലി​ലോ ഒന്നും ചെന്നെ​ത്താ​തെ നോക്കണം. അങ്ങനെ​യാണ്‌ ബൈബിൾ പറയു​ന്നത്‌.—സുഭാ​ഷി​തങ്ങൾ 17:14.

a ബൈബിൾ പറയു​ന്നത്‌ അനുസ​രിച്ച്‌ ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാണ്‌.

b ഈ നിയമ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “‘കണ്ണിനു പകരം കണ്ണ്‌’ എന്നു പറയു​ന്ന​തി​ന്റെ അർഥം എന്താണ്‌?” എന്ന ലേഖനം വായി​ക്കുക.