വിവരങ്ങള്‍ കാണിക്കുക

ബൈബി​ളിൽ എന്തെങ്കി​ലും മാറ്റങ്ങ​ളോ തിരി​മ​റി​ക​ളോ വരുത്തിയിട്ടുണ്ടോ?

ബൈബി​ളിൽ എന്തെങ്കി​ലും മാറ്റങ്ങ​ളോ തിരി​മ​റി​ക​ളോ വരുത്തിയിട്ടുണ്ടോ?

 ഇല്ല. നശിച്ചു​പോ​കു​ന്ന വസ്‌തു​ക്ക​ളി​ലാണ്‌ ബൈബിൾ പകർത്തി​യെ​ഴു​തി​യത്‌ എങ്കിലും ബൈബി​ളി​ന്റെ പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഒത്തു​നോ​ക്കി​യാൽ അതിന്‌ അടിസ്ഥാ​ന​പ​ര​മാ​യി യാതൊ​രു മാറ്റവും വന്നിട്ടി​ല്ലെ​ന്നു മനസ്സി​ലാ​ക്കാ​നാ​കും.

അതിന്‌ അർഥം ബൈബിൾപ​കർപ്പു​ക​ളിൽ ഒരു തെറ്റും വന്നിട്ടി​ല്ലെ​ന്നാ​ണോ?

 പല നൂറ്റാ​ണ്ടു​ക​ളി​ലാ​യി പകർത്തിയ ആയിര​ക്ക​ണ​ക്കിന്‌ പുരാതന ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ കണ്ടെത്തി​യി​ട്ടുണ്ട്‌. ഇതിൽ പലതി​ലും ഏതാനും വ്യത്യാ​സ​ങ്ങൾ കാണാം. അത്‌ സൂചി​പ്പി​ക്കു​ന്നത്‌ പകർപ്പെ​ഴു​ത്തിൽ ചില തെറ്റുകൾ വന്നിട്ടു​ണ്ടെ​ന്നാണ്‌. എന്നാൽ ഈ വ്യത്യാ​സ​ങ്ങ​ളിൽ ഭൂരി​ഭാ​ഗ​വും വളരെ നിസ്സാ​ര​മാണ്‌. അത്‌ മൂലപാ​ഠ​ത്തി​ന്റെ അർഥം മാറ്റി​യി​ട്ടു​മി​ല്ല. പക്ഷേ ചില സ്ഥലങ്ങളിൽ ശ്രദ്ധേ​യ​മാ​യ മാറ്റങ്ങൾ കാണാം. അത്‌ അനേക​വർഷ​ങ്ങൾക്കു മുമ്പ്‌ ബൈബി​ളി​ന്റെ സന്ദേശ​ത്തിൽ മാറ്റങ്ങൾ വരുത്താൻ മനഃപൂർവം നടത്തിയ ശ്രമങ്ങ​ളാ​യി​രു​ന്നു. രണ്ട്‌ ഉദാഹ​ര​ണ​ങ്ങൾ കാണാം:

  1.   ചില പഴയ ബൈബിൾ പരിഭാ​ഷ​ക​ളിൽ 1 യോഹ​ന്നാൻ 5:7-ൽ ഇങ്ങനെ കാണാം: “സ്വർഗ​ത്തി​ലെ പിതാവ്‌, വചനം, പരിശു​ദ്ധാ​ത്മാവ്‌: ഇവർ മൂന്നു പേരും ഒന്നാണ്‌.” പക്ഷേ ആശ്രയ​യോ​ഗ്യ​മാ​യ ചില കൈ​യെ​ഴു​ത്തു​പ്ര​തി​കൾ പരി​ശോ​ധി​ച്ചാൽ ഈ വാക്കുകൾ മൂലപാ​ഠ​ത്തിൽ ഇല്ല എന്ന കാര്യം നമുക്ക്‌ മനസ്സി​ലാ​കും. ഇവ പിന്നീട്‌ കൂട്ടി​ച്ചേർത്ത​താണ്‌. a അതു​കൊണ്ട്‌ ആശ്രയ​യോ​ഗ്യ​മാ​യ ആധുനിക ബൈബിൾപ​രി​ഭാ​ഷ​കൾ ഇവ ഒഴിവാ​ക്കി​യി​രി​ക്കു​ന്നു.

  2.   ബൈബിളിന്റെ പഴയ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ആയിര​ക്ക​ണ​ക്കി​നു പ്രാവ​ശ്യം ദൈവ​ത്തി​ന്റെ പേര്‌ കാണാൻ കഴിയും. എന്നിട്ടും ധാരാളം ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളിൽ ആ പേരിനു പകരം “കർത്താവ്‌” എന്നും “ദൈവം” എന്നും കൊടു​ത്തി​രി​ക്കു​ന്നു.

ഇനിയും പല തെറ്റുകൾ കണ്ടെത്തു​ക​യി​ല്ലെന്ന്‌ എന്താണ്‌ ഉറപ്പ്‌?

 ഇന്ന്‌ ധാരാളം കൈ​യെ​ഴു​ത്തു​പ്ര​തി​കൾ കണ്ടെടു​ത്തി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​ത​ന്നെ മുമ്പെ​ന്ന​ത്തെ​ക്കാൾ എളുപ്പ​ത്തിൽ തെറ്റുകൾ കണ്ടുപി​ടി​ക്കാം. b ഈ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ താരത​മ്യം ചെയ്‌താൽ ഇന്നു നമ്മുടെ കൈയി​ലു​ള്ള ബൈബി​ളി​ന്റെ കൃത്യ​ത​യെ​ക്കു​റിച്ച്‌ എന്തു മനസ്സി​ലാ​ക്കാം?

  •   (“പഴയ നിയമം” എന്നു പൊതു​വെ അറിയപ്പെടുന്ന) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ വില്യം എച്ച്‌. ഗ്രീൻ എന്ന പണ്ഡിതൻ അഭി​പ്രാ​യ​പ്പെ​ട്ടത്‌ ഇങ്ങനെ​യാണ്‌: “മറ്റൊരു പുരാ​ത​ന​കൃ​തി​യും ഇത്ര കൃത്യ​ത​യോ​ടെ കൈമാ​റ​പ്പെ​ട്ടി​ട്ടി​ല്ല എന്നു ധൈര്യ​മാ​യി പറയാം.”

  •   പുതിയ നിയമം അഥവാ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ ബൈബിൾപ​ണ്ഡി​ത​നാ​യ എഫ്‌. എഫ്‌. ബ്രൂസ്‌ ഇങ്ങനെ എഴുതി: “വിശ്വ​പ്ര​സി​ദ്ധ​രാ​യ ഗ്രന്ഥകാ​ര​ന്മാ​രു​ടെ എഴുത്തു​കൾ ആധികാ​രി​ക​മാണ്‌ എന്നതി​നു​ള്ള തെളി​വു​ക​ളെ​ക്കാൾ അധിക​മാ​ണു പുതിയ നിയമം ആധികാ​രി​ക​മാണ്‌ എന്നതി​നു​ള്ള തെളി​വു​കൾ. അതു ചോദ്യം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ആരും സ്വപ്‌ന​ത്തിൽപ്പോ​ലും ചിന്തി​ക്കു​ന്നി​ല്ല.”

  •   ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളെ​ക്കു​റിച്ച്‌ ആധികാ​രി​ക​മാ​യി സംസാ​രി​ക്കാൻ കഴിയുന്ന പ്രമു​ഖ​നാ​യ ഒരു വ്യക്തി​യാണ്‌ സർ ഫ്ര​ഡൈ​റിക്‌ കെനിയൻ. അദ്ദേഹ​ത്തി​ന്റെ അഭി​പ്രാ​യ​ത്തിൽ, ഒരു വ്യക്തിക്കു “മുഴു ബൈബി​ളും കൈയിൽ പിടി​ച്ചു​കൊണ്ട്‌ സാരാംശ കാര്യ​ങ്ങൾക്കു നഷ്ടം ഭവിക്കാ​തെ നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം തലമു​റ​കൾ കടന്നു​വ​ന്നി​ട്ടു​ള്ള ദൈവ​ത്തി​ന്റെ സത്യ വചനമാണ്‌ തന്റെ കൈയി​ലി​രി​ക്കു​ന്ന​തെന്നു ഭയമോ സംശയ​മോ കൂടാതെ പറയാൻ കഴിയും.”

ബൈബിൾ കൃത്യ​മാ​യി കൈമാ​റ്റം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നെന്ന്‌ ബോധ്യ​ത്തോ​ടെ പറയാൻ കഴിയു​ന്ന​തി​ന്റെ മറ്റ്‌ എന്തൊക്കെ കാരണ​ങ്ങ​ളുണ്ട്‌?

  •   ജൂതപ​കർപ്പെ​ഴു​ത്തു​കാ​രും ക്രിസ്‌തീ​യ​പ​കർപ്പെ​ഴു​ത്തു​കാ​രും ദൈവ​ത്തി​ന്റെ ജനം വരുത്തിയ ഗുരു​ത​ര​മാ​യ പിശകു​കൾ അവരുടെ പകർപ്പെ​ഴു​ത്തു​ക​ളിൽനിന്ന്‌ ഒഴിവാ​ക്കി​യി​ല്ല. c (സംഖ്യ 20:12; 2 ശമുവേൽ 11:2-4; ഗലാത്യർ 2:11-14) അതു​പോ​ലെ ജൂതജനത കാണിച്ച അനുസ​ര​ണ​ക്കേ​ടി​നെ​യും അവരുടെ മനുഷ്യ​നിർമി​ത​മാ​യ പഠിപ്പി​ക്ക​ലി​നെ​യും കുറ്റ​പ്പെ​ടു​ത്തു​ന്ന ബൈബിൾഭാ​ഗ​ങ്ങ​ളും അവർ അങ്ങനെ​ത​ന്നെ നിലനി​റു​ത്തി. (ഹോശേയ 4:2; മലാഖി 2:8, 9; മത്തായി 23:8, 9; 1 യോഹ​ന്നാൻ 5:21) ഈ വിവര​ണ​ങ്ങൾ കൃത്യ​മാ​യി പകർത്തി എഴുതി​യ​പ്പോൾ പകർപ്പെ​ഴു​ത്തു​കാർ അവരുടെ വിശ്വ​സ്‌ത​ത​യും ദൈവ​ത്തി​ന്റെ പവി​ത്ര​വ​ച​ന​ത്തോ​ടു​ള്ള ആദരവും ആണ്‌ പ്രകട​മാ​ക്കി​യത്‌.

  •   ബൈബിൾ എഴുതാൻ ദൈവം പ്രചോ​ദി​പ്പി​ച്ചെ​ങ്കിൽ അതിന്റെ കൃത്യ​ത​യും ദൈവം ഉറപ്പു​വ​രു​ത്തും എന്നു ചിന്തി​ക്കു​ന്നത്‌ ന്യായ​മ​ല്ലേ? d (യശയ്യ 40:8; 1 പത്രോസ്‌ 1:24, 25) അതിനു​പു​റ​മേ, മുമ്പ്‌ ജീവി​ച്ചി​രു​ന്ന ആളുകൾ മാത്രമല്ല ഇന്നുള്ള​വ​രും അതിൽനിന്ന്‌ പ്രയോ​ജ​നം നേടാൻ ദൈവം ആഗ്രഹി​ക്കു​ന്നു. (1 കൊരി​ന്ത്യർ 10:11) അതെ, “മുമ്പ്‌ എഴുതി​യി​ട്ടു​ള്ള​തെ​ല്ലാം നമുക്കു​വേ​ണ്ടി​യാണ്‌. അതായത്‌, നമ്മളെ പഠിപ്പി​ക്കാ​നും അങ്ങനെ നമ്മുടെ സഹനത്താ​ലും തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ആശ്വാ​സ​ത്താ​ലും നമുക്കു പ്രത്യാശ ഉണ്ടാകാ​നും വേണ്ടി​യാണ്‌.”—റോമർ 15:4.

  •   യേശു​വും അനുഗാ​മി​ക​ളും ഹീബ്രു തിരു​വെ​ഴു​ത്തു​ക​ളു​ടെ പകർപ്പു​ക​ളിൽനിന്ന്‌ അവയുടെ കൃത്യത സംശയി​ക്കാ​തെ ഉദ്ധരിച്ചു.—ലൂക്കോസ്‌ 4:16-21; പ്രവൃ​ത്തി​കൾ 17:1-3.

a ഈ വാചകങ്ങൾ കോഡ​ക്‌സ്‌ സൈനാ​റ്റി​ക്കസ്‌, കോഡ​ക്‌സ്‌ അലക്‌സാൻഡ്രി​നസ്‌, 1209-ലെ വത്തിക്കാൻ കൈ​യെ​ഴു​ത്തു​പ്ര​തി, തനത്‌ ലാറ്റിൻ വൾഗേറ്റ്‌ , ഫിലോ​ക്‌സെ​നി​യൻ-ഹാർക്ലീൻ സുറി​യാ​നി പതിപ്പ്‌, സുറി​യാ​നി​യി​ലു​ള്ള പ്‌ശീത്താ എന്നിവ​യിൽ കാണു​ന്നി​ല്ല.

b ഉദാഹരണത്തിന്‌, പുതിയ നിയമം എന്ന്‌ അറിയ​പ്പെ​ടു​ന്ന ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ 5,000-ത്തിലധി​കം ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ കണ്ടെടു​ത്തി​ട്ടുണ്ട്‌.

c ദൈവത്തിന്റെ മനുഷ്യ​പ്ര​തി​നി​ധി​കൾക്ക്‌ തെറ്റ്‌ വരി​ല്ലെന്ന്‌ ബൈബിൾ ഒരിക്ക​ലും പറയു​ന്നി​ല്ല. ഒരു പ്രധാ​ന​പ്പെട്ട വസ്‌തുത ബൈബിൾ തിരി​ച്ച​റി​യി​ക്കു​ന്നു: “പാപം ചെയ്യാത്ത മനുഷ്യ​രി​ല്ല​ല്ലോ.”—1 രാജാ​ക്ക​ന്മാർ 8:46.

d ദൈവവചനത്തിലെ ഓരോ വാക്കു​ക​ളും ദൈവം പറഞ്ഞു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നില്ല. മനുഷ്യ എഴുത്തു​കാ​രു​ടെ ചിന്തകളെ ദൈവം നയിച്ചു.—2 തിമൊ​ഥെ​യൊസ്‌ 3:16, 17; 2 പത്രോസ്‌ 1:21.