വിവരങ്ങള്‍ കാണിക്കുക

“മരണകരമായ ഏഴു പാപങ്ങൾ” എന്നൊന്നുണ്ടോ?

“മരണകരമായ ഏഴു പാപങ്ങൾ” എന്നൊന്നുണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ‘മരണക​ര​മാ​യ ഏഴു പാപങ്ങ​ളെ​ക്കു​റിച്ച്‌’ ബൈബിൾ പ്രത്യേ​ക​മാ​യി എടുത്തു​പ​റ​യു​ന്നി​ല്ല. എന്നിരു​ന്നാ​ലും ഗുരു​ത​ര​മാ​യ പാപങ്ങ​ളിൽ തുടരുന്ന ഒരു വ്യക്തി രക്ഷ നേടു​ക​യി​ല്ലെന്ന്‌ അതു പറയു​ക​ത​ന്നെ ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, ഗുരു​ത​ര​പാ​പ​ങ്ങ​ളാ​യ പരസംഗം, വിഗ്രഹാരാധന, ഭൂതവി​ദ്യ, ക്രോധം, മദ്യപാ​നം എന്നിവയെ “ജഡത്തിന്റെ പ്രവൃ​ത്തി​കൾ” എന്ന്‌ ബൈബിൾ വിളി​ക്കു​ന്നു. “ഈ വക പ്രവർത്തിക്കുന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യി​ല്ല” എന്ന്‌ അതു തുടർന്നു​പ​റ​യു​ന്നു.—ഗലാത്യർ 5:19-21. a

‘യഹോ​വ​യ്‌ക്ക്‌ ഏഴു കാര്യങ്ങൾ അറപ്പാ​കു​ന്നു’ എന്നു ബൈബിൾ പറയു​ന്നി​ല്ലേ?

 ഉണ്ട്‌. സദൃശ​വാ​ക്യ​ങ്ങൾ 6:16-ൽ, “ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാ​കു​ന്നു” എന്നു പറയു​ന്നുണ്ട്‌. എന്നാൽ സദൃശ​വാ​ക്യ​ങ്ങൾ 6:17-19-ൽ പറയുന്ന പട്ടിക​യിൽ എല്ലാ പാപങ്ങ​ളും ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എന്നു പറയാ​നാ​വി​ല്ല. പകരം, വാക്കി​ലും ചിന്തയി​ലും പ്രവൃ​ത്തി​യി​ലും സംഭവി​ച്ചേ​ക്കാ​വു​ന്ന എല്ലാത്തരം തെറ്റു​ക​ളു​ടെ​യും ഒരു അടിസ്ഥാ​ന​പ​ട്ടി​ക മാത്ര​മാണ്‌ അവിടെ നൽകു​ന്നത്‌. b

“മരണക​ര​മാ​യ പാപം” എന്നാൽ എന്താണ്‌?

 ചില ഭാഷാ​ന്ത​ര​ങ്ങൾ 1 യോഹ​ന്നാൻ 5:16-നെ ഈ വിധത്തി​ലാണ്‌ വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ഓശാന ബൈബിൾ പറയു​ന്നത്‌ “മാരക​മാ​യ പാപം” എന്നാണ്‌. ഇതിനെ “മരണക​ര​മാ​യ പാപം” എന്നും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. “മരണക​ര​മാ​യ പാപവും” “മരണക​ര​മ​ല്ലാ​ത്ത പാപവും” തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?—1 യോഹ​ന്നാൻ 5:16.

 എല്ലാ പാപവും മരണത്തി​ലേ​ക്കു നയിക്കു​ന്നെ​ന്നു ബൈബിൾ പറയുന്നു. എന്നിരു​ന്നാ​ലും യേശു​ക്രി​സ്‌തു​വി​ന്റെ മറുവി​ല​യി​ലൂ​ടെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും നമുക്കു രക്ഷ നേടാ​നാ​കും. (റോമർ 5:12; 6:23) അതു​കൊണ്ട്‌ മരണക​ര​മാ​യ പാപം എന്നാൽ ക്രിസ്‌തു​വി​ന്റെ മറുവി​ല​യാൽ മറയ്‌ക്ക​പ്പെ​ടാ​ത്ത പാപ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. ഇത്തരം പാപം ചെയ്യുന്ന ഒരു വ്യക്തി തന്റെ ചിന്തയി​ലോ പ്രവൃ​ത്തി​യി​ലോ മാറ്റം വരുത്താൻ കൂട്ടാ​ക്കാ​തെ പാപത്തി​ന്റെ ഗതിയിൽത്ത​ന്നെ സഞ്ചരി​ക്കു​ന്ന ഒരാളാണ്‌. ഇതു​പോ​ലു​ള്ള പാപങ്ങളെ ഒരിക്ക​ലും ‘ക്ഷമിക്ക​പ്പെ​ടു​ക​യി​ല്ലാ​ത്ത പാപങ്ങൾ’ എന്നും ബൈബിൾ വിളി​ക്കു​ന്നു.—മത്തായി 12:31; ലൂക്കോസ്‌ 12:10.

a ഗലാത്യർ 5:19-21-ൽ കൊടു​ത്തി​രി​ക്കു​ന്ന ഗുരു​ത​ര​മാ​യ പാപങ്ങ​ളു​ടെ പട്ടിക​യ്‌ക്കു ശേഷം “തുടങ്ങി​യവ” എന്നു ചേർത്തി​രി​ക്കു​ന്ന​തി​നാൽ ആ പട്ടിക പൂർത്തി​യാ​യി​ട്ടി​ല്ല എന്നു മനസ്സി​ലാ​ക്കാ​നാ​കും. അതു​കൊണ്ട്‌ ഇതിന്റെ വായന​ക്കാ​രൻ ഈ പട്ടിക​യിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത, എന്നാൽ ഇതി​നോട്‌ സമാന​മാ​യ മറ്റു പാപങ്ങൾ ഏതൊ​ക്കെ​യാ​ണെന്ന്‌ തന്റെ വിവേ​ച​നാ​പ്രാ​പ്‌തി ഉപയോ​ഗിച്ച്‌ തിരി​ച്ച​റി​യേ​ണ്ട​തുണ്ട്‌.

b ആദ്യത്തെ സംഖ്യ​യോ​ടു താരത​മ്യം ചെയ്‌തു​കൊണ്ട്‌ രണ്ടാമത്തെ സംഖ്യ​യ്‌ക്ക്‌ ഊന്നൽ കൊടു​ക്കു​ന്ന ഒരു എബ്രായ ശൈലി​യാണ്‌ സദൃശ​വാ​ക്യ​ങ്ങൾ 6:16-ൽ കാണാ​നാ​കു​ന്നത്‌. ഇത്തരം ശൈലി തിരു​വെ​ഴു​ത്തു​ക​ളിൽ പലയി​ട​ങ്ങ​ളി​ലു​മുണ്ട്‌.—ഇയ്യോബ്‌ 5:19; സദൃശ​വാ​ക്യ​ങ്ങൾ 30:15, 18, 21.