വിവരങ്ങള്‍ കാണിക്കുക

യേശു ജീവി​ച്ചി​രു​ന്നെന്ന്‌ പണ്ഡിത​ന്മാർ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

യേശു ജീവി​ച്ചി​രു​ന്നെന്ന്‌ പണ്ഡിത​ന്മാർ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

 യേശു ജീവി​ച്ചി​രു​ന്നെന്ന്‌ വിശ്വ​സി​ക്കാൻ പണ്ഡിത​ന്മാർക്ക്‌ ഉറപ്പുള്ള അടിസ്ഥാ​ന​മുണ്ട്‌. ഒന്നും രണ്ടും നൂറ്റാ​ണ്ടു​ക​ളി​ലെ ചരി​ത്ര​കാ​ര​ന്മാർ, യേശു​വി​നെ​യും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​യും പരാമർശി​ച്ചതിനെക്കുറിച്ച്‌ ബ്രിട്ടാ​നി​ക്ക സർവവി​ജ്ഞാ​ന​കോ​ശം 2002-ലെ പതിപ്പിൽ ഇങ്ങനെ പറഞ്ഞതാ​യി കാണുന്നു: “പുരാതന കാലത്ത്‌ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ശത്രു​ക്കൾപോ​ലും യേശു ഒരു ചരിത്ര പുരു​ഷ​നാ​ണെ​ന്നു​ള്ള​തി​നെ സംശയി​ച്ചി​രു​ന്നി​ല്ല എന്നാണ്‌ ഈ സ്വത​ന്ത്ര​മാ​യ രേഖകൾ തെളി​യി​ക്കു​ന്നത്‌. അത്‌ ആദ്യമാ​യി, അതും വേണ്ടത്ര അടിസ്ഥാ​ന​മി​ല്ലാ​തെ, ചോദ്യം ചെയ്യ​പ്പെ​ട്ടത്‌ 18-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തി​ലും 19-ാം നൂറ്റാ​ണ്ടി​ലും 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തി​ലും മാത്ര​മാണ്‌.”

 2006-ൽ, യേശു​വും പുരാ​വസ്‌തു​ശാസ്‌ത്ര​വും എന്ന പുസ്‌ത​കം ഇങ്ങനെ പറഞ്ഞു: “യോ​സേ​ഫി​ന്റെ മകനായ യേശു എന്നു പേരുള്ള ഒരു യഹൂദൻ ജീവി​ച്ചി​രു​ന്നു എന്ന വസ്‌തു​ത​യെ ആദരണീ​യ​രാ​യ പണ്ഡിത​ന്മാർക്ക്‌ ആർക്കും ചോദ്യം ചെയ്യാ​നാ​വി​ല്ല; യേശു​വി​ന്റെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അടിസ്ഥാന പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചും ഇപ്പോൾ നമുക്ക്‌ കാര്യ​മാ​യ പലതും അറിയാ​മെ​ന്നു മിക്ക ആളുക​ളും സമ്മതി​ക്കു​ന്നു.”

 യേശു​വി​നെ ഒരു യഥാർഥ വ്യക്തി​യാ​യി ബൈബിൾ തിരി​ച്ച​റി​യി​ക്കു​ന്നു. ബൈബി​ളിൽ യേശു​വി​ന്റെ പൂർവി​ക​രു​ടെ​യും അടുത്ത കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും പേരുകൾ പറഞ്ഞി​ട്ടുണ്ട്‌. (മത്തായി 1:1; 13:55) യേശു​വി​ന്റെ സമകാ​ലി​ക​രാ​യി​രു​ന്ന പ്രമുഖ ഭരണാ​ധി​കാ​രി​ക​ളു​ടെ പേരു​ക​ളും ബൈബി​ളിൽ പറയു​ന്നുണ്ട്‌. (ലൂക്കോസ്‌ 3:1, 2) ബൈബിൾ രേഖയു​ടെ കൃത്യത പരി​ശോ​ധി​ക്കാൻ ഈ വിവരങ്ങൾ ഗവേഷ​ക​രെ സഹായി​ക്കു​ന്നു.