വിവരങ്ങള്‍ കാണിക്കുക

പുനരു​ത്ഥാ​ന​ശേ​ഷം യേശു​വി​നു​ണ്ടാ​യി​രു​ന്നത്‌ ജഡശരീ​ര​മാ​ണോ ആത്മശരീ​ര​മാ​ണോ?

പുനരു​ത്ഥാ​ന​ശേ​ഷം യേശു​വി​നു​ണ്ടാ​യി​രു​ന്നത്‌ ജഡശരീ​ര​മാ​ണോ ആത്മശരീ​ര​മാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

 യേശു​വി​നെ​ക്കു​റിച്ച്‌ “ജഡത്തിൽ മരണശിക്ഷ ഏൽക്കു​ക​യും ആത്മാവിൽ ജീവി​പ്പി​ക്ക​പ്പെ​ടു​ക​യും (പുനരു​ത്ഥാ​ന​പ്പെ​ടു​ക​യും) ചെയ്‌തു” എന്ന്‌ ബൈബിൾ പറയുന്നു.—1 പത്രോസ്‌ 3:18; പ്രവൃ​ത്തി​കൾ 13:34; 1 കൊരി​ന്ത്യർ 15:45; 2 കൊരി​ന്ത്യർ 5:16.

 പുനരു​ത്ഥാ​ന​പ്പെ​ടു​ന്നത്‌ ജഡശരീ​ര​ത്തോ​ടെ ആയിരി​ക്കി​ല്ലെ​ന്നാണ്‌ യേശു​വി​ന്റെ തന്നെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌. അതായത്‌ ‘ലോക​ത്തി​ന്റെ ജീവനു​വേ​ണ്ടി​യു​ള്ള മാംസം’ താൻ മനുഷ്യ​കു​ടും​ബ​ത്തിന്‌ മറുവി​ല​യാ​യി നൽകും എന്ന്‌. (യോഹന്നാൻ 6:51; മത്തായി 20:28)പുനരു​ത്ഥാ​നം പ്രാപി​ക്കു​മ്പോൾ സ്വന്തം മാംസ​ശ​രീ​രം അഥവാ ജഡശരീ​രം വീണ്ടും എടുക്കു​ക​യാ​ണെ​ങ്കിൽ അതുവഴി മറുവില റദ്ദാക്കു​ക​യാ​യി​രി​ക്കും യേശു ചെയ്യു​ന്നത്‌. എന്നാൽ അങ്ങനെയല്ല സംഭവി​ച്ചത്‌. കാരണം, യേശു തന്റെ മാംസ​വും രക്തവും ‘ഒരിക്ക​ലാ​യി നിത്യ​മാ​യ’ ബലിയർപ്പി​ച്ചു എന്നാണ്‌ ബൈബിൾ പറയു​ന്നത്‌.—എബ്രായർ 9:11, 12.

യേശു പുനരു​ത്ഥാ​ന​പ്പെ​ട്ടത്‌ ആത്മശരീ​ര​ത്തോ​ടെ​യാ​ണെ​ങ്കിൽ, ശിഷ്യ​ന്മാർക്ക്‌ യേശു​വി​നെ കാണാൻ കഴിഞ്ഞത്‌ എങ്ങനെ?

  •  ആത്മവ്യ​ക്തി​കൾക്ക്‌ മനുഷ്യ​രൂ​പം എടുക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, മുൻകാ​ല​ങ്ങ​ളിൽ ദൂതന്മാർ മനുഷ്യ​രു​ടെ കൂടെ തിന്നു​ക​യും കുടി​ക്കു​ക​യും വരെ ചെയ്‌തി​ട്ടുണ്ട്‌. (ഉല്‌പത്തി 18:1-8; 19:1-3) എങ്കിൽപ്പോ​ലും അവർ അപ്പോ​ഴും ആത്മവ്യ​ക്തി​ക​ളാ​യി​രു​ന്നു. കൂടാതെ, ഭൂമി​യിൽനി​ന്നു പോകാ​നും അവർക്ക്‌ കഴിയു​മാ​യി​രു​ന്നു.—ന്യായാ​ധി​പ​ന്മാർ 13:15-21.

  •  പുനരു​ത്ഥാ​ന​ശേഷം യേശു ചില അവസര​ങ്ങ​ളിൽ മനുഷ്യ​രൂ​പം സ്വീക​രി​ച്ചി​ട്ടുണ്ട്‌, പണ്ട്‌ ദൂതന്മാർ ചെയ്‌തി​രു​ന്ന​തു​പോ​ലെ. ആത്മവ്യ​ക്തി​യാ​യ​തി​നാൽ, യേശു​വിന്‌ പെട്ടെന്ന്‌ കാണ​പ്പെ​ടാ​നും മറഞ്ഞു​പോ​കാ​നും കഴിയു​മാ​യി​രു​ന്നു. (ലൂക്കോസ്‌ 24:31; യോഹ​ന്നാൻ 20:19, 26) അതു​പോ​ലെ ആ സമയങ്ങ​ളി​ലെ​ല്ലാം യേശു എടുത്തത്‌ വ്യത്യസ്‌ത​ജ​ഡ​ശ​രീ​ര​ങ്ങ​ളാ​യി​രു​ന്നു. അതിനാൽ യേശു​വി​ന്റെ അടുത്ത സുഹൃ​ത്തു​ക്കൾപോ​ലും യേശു പറഞ്ഞതോ ചെയ്‌ത​തോ ആയ കാര്യ​ങ്ങ​ളിൽനി​ന്നാണ്‌ യേശു​വി​നെ തിരി​ച്ച​റി​ഞ്ഞത്‌.—ലൂക്കോസ്‌ 24:30, 31, 35; യോഹ​ന്നാൻ 20:14-16; 21:6, 7.

  •  അപ്പൊസ്‌ത​ല​നാ​യ തോമ​സിന്‌ പ്രത്യ​ക്ഷ​നാ​യ​പ്പോൾ യേശു സ്വീക​രി​ച്ചത്‌ മുറി​പ്പാ​ടു​കൾ ഉള്ള ശരീര​മാ​യി​രു​ന്നു. അത്‌ താൻ പുനരു​ത്ഥാ​നം പ്രാപിച്ച കാര്യം സംശയിച്ച തോമ​സി​ന്റെ വിശ്വാ​സം ഉറപ്പി​ക്കാ​നാണ്‌.—യോഹ​ന്നാൻ 20:24-29.