വിവരങ്ങള്‍ കാണിക്കുക

ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ഇല്ല, ഒരിക്ക​ലു​മി​ല്ല. “ശുദ്ധീ​ക​ര​ണ​സ്ഥ​ലം” എന്ന വാക്കു​പോ​ലും ബൈബി​ളിൽ ഇല്ല. മരിച്ച​വ​രു​ടെ ആത്മാക്കളെ ശുദ്ധീ​ക​രി​ക്കു​ന്ന ഒരു സ്ഥലം ഉണ്ടെന്നും അത്‌ പഠിപ്പി​ക്കു​ന്നി​ല്ല. a പാപ​ത്തെ​യും മരണ​ത്തെ​യും കുറിച്ച്‌ ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌ എന്ന്‌ പരി​ശോ​ധി​ക്കു​ക. അത്‌ ശുദ്ധീ​ക​ര​ണ​സ്ഥ​ലം എന്ന പഠിപ്പി​ക്ക​ലിൽനിന്ന്‌ എത്രയോ വ്യത്യ​സ്‌ത​മാ​ണെന്ന്‌ തിരി​ച്ച​റി​യു​ക.

  •   ഒരു വ്യക്തി​യു​ടെ പാപം ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തു​വെച്ചല്ല. മറിച്ച്‌, അയാൾ യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തത്തിൽ വിശ്വാ​സം അർപ്പി​ക്കു​മ്പോ​ഴാണ്‌. ബൈബിൾ പറയുന്നു: “(ദൈവ​ത്തി​ന്റെ) പുത്ര​നാ​യ യേശു​വി​ന്റെ രക്തം എല്ലാ പാപങ്ങ​ളി​ലും​നി​ന്നു നമ്മെ ശുദ്ധീ​ക​രി​ക്കു​ന്നു.” മറ്റൊരു ഭാഗത്ത്‌ ഇങ്ങനെ പറയുന്നു: “യേശു​ക്രി​സ്‌തു . . . സ്വന്തം രക്തത്താൽ നമ്മെ പാപത്തിൽനി​ന്നു മോചി​പ്പി​ക്കു​ക​യും” ചെയ്‌തി​രി​ക്കു​ന്നു എന്ന്‌. (1 യോഹ​ന്നാൻ 1:7; വെളി​പാട്‌ 1:5, 6, പി.ഒ.സി. ബൈബിൾ) അനേക​രു​ടെ പാപങ്ങൾക്ക്‌ “മോച​ന​ദ്ര​വ്യ​മാ​യി സ്വജീവൻ” യേശു കൊടു​ത്തു.—മത്തായി 20:28, പി.ഒ.സി.

  •   മരിച്ചു​പോ​യ​വർ ഒന്നും അറിയു​ന്നി​ല്ല. “ജീവി​ക്കു​ന്ന​വർക്ക​റി​യാം തങ്ങൾ മരിക്കു​മെന്ന്‌, മരിച്ച​വ​രാ​ക​ട്ടെ ഒന്നും അറിയു​ന്നി​ല്ല.” (സഭാപ്രസംഗകൻ 9:5, പി.ഒ.സി.) ഒന്നും അറിയാ​നാ​കാ​ത്ത​തു​കൊണ്ട്‌ വേദന അറിയാ​നും കഴിയില്ല. അതു​കൊ​ണ്ടു​ത​ന്നെ ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തെ തീകൊണ്ട്‌ അദ്ദേഹത്തെ ശുദ്ധീ​ക​രി​ക്കാ​നും കഴിയില്ല.

  •   ഒരു വ്യക്തി മരിച്ചാൽ, പിന്നെ അദ്ദേഹ​ത്തി​ന്റെ പാപങ്ങൾക്ക്‌ വേറെ ശിക്ഷയില്ല. “മരിച്ചവൻ പാപത്തിൽനി​ന്നു മോചി​ത​നാ​യി​രി​ക്കു​ന്നു” എന്നും “പാപത്തി​ന്റെ വേതനം മരണമാണ്‌” എന്നും ബൈബിൾ പറയുന്നു. (റോമർ 6:7, 23, പി.ഒ.സി.) പാപത്തി​ന്റെ ശിക്ഷ പൂർണ​മാ​യും മരണ​ത്തോ​ടെ അവസാ​നി​ക്കു​ന്നു.

a ഓർഫ്യൂസ്‌: മതങ്ങളു​ടെ ഒരു പൊതു​ച​രി​ത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തെ​ക്കു​റിച്ച്‌ പറയു​ന്നത്‌ ഇങ്ങനെ: “സുവി​ശേ​ഷ​ങ്ങ​ളിൽ അതെക്കു​റിച്ച്‌ ഒരു വാക്കു​പോ​ലും പറയു​ന്നി​ല്ല.” അതു​പോ​ലെ, പുതിയ കത്തോ​ലി​ക്കാ സര്‌വവിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു: “വിശക​ല​ന​ത്തി​ന്റെ ഒടുവിൽ മനസ്സി​ലാ​യ സംഗതി ഇതാണ്‌: ശുദ്ധീ​ക​ര​ണ​സ്ഥ​ലം എന്ന കത്തോ​ലി​ക്ക പഠിപ്പി​ക്ക​ലി​ന്റെ അടിസ്ഥാ​നം പാരമ്പ​ര്യ​ങ്ങൾ ആണ്‌. അല്ലാതെ വിശുദ്ധ എഴുത്തു​കൾ അല്ല.”—രണ്ടാം പതിപ്പ്‌, വാല്യം 11, പേജ്‌ 825.

b പുതിയ കത്തോ​ലി​ക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌), രണ്ടാം പതിപ്പ്‌, വാല്യം 11, പേജ്‌ 824 കാണുക.