വിവരങ്ങള്‍ കാണിക്കുക

ബൈബിൾ വീഡി​യോ​കൾ—അടിസ്ഥാന പഠിപ്പി​ക്ക​ലു​കൾ

ഈ ചെറിയ വീഡി​യോ​കൾ, ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌ എന്തിനു​വേ​ണ്ടി​യാണ്‌, മരിച്ചവർ ഏത്‌ അവസ്ഥയി​ലാണ്‌, ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌ എന്നിങ്ങ​നെ​യുള്ള പ്രധാ​ന​പ്പെട്ട ബൈബിൾചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം തരുന്നു.

പ്രപഞ്ചം സൃഷ്ടി​ക്ക​പ്പെ​ട്ട​തോ?

സൃഷ്ടി​പ്പി​നെ​ക്കു​റി​ച്ചു​ളള ബൈബിൾ വിവരണം തെറ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അല്ലെങ്കിൽ കെട്ടു​ക​ഥ​യെന്ന നിലയിൽ അതിനെ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നു. ബൈബിൾ പറയു​ന്നതു വിശ്വ​സി​ക്കാ​നാ​കു​മോ?

ശരിക്കും ദൈവ​മു​ണ്ടോ?

ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌ യുക്തിക്ക്‌ നിരക്കു​ന്ന​താ​ണോ എന്നു വിലയി​രു​ത്താ​നുള്ള തെളി​വു​കൾ നോക്കാം.

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ സർവശക്തൻ, സ്രഷ്ടാവ്‌, കർത്താവ്‌ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്‌. എന്നാൽ ബൈബിളിൽ ദൈവത്തിന്റെ വ്യക്തിപരമായ പേര്‌ 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു.

ദൈവ​ത്തി​ന്റെ സുഹൃ​ത്താ​കാൻ പറ്റുമോ?

നൂറ്റാ​ണ്ടു​ക​ളാ​യി തങ്ങളുടെ സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ അറിയാൻ ആളുകൾ ശ്രമി​ക്കു​ന്നുണ്ട്‌. ദൈവ​ത്തി​ന്റെ ഒരു സുഹൃ​ത്താ​കാൻ ബൈബിൾ സഹായി​ക്കും. ദൈവ​ത്തി​ന്റെ പേര്‌ അറിഞ്ഞു​കൊണ്ട്‌ അതു തുടങ്ങാം.

ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ ആരാണ്‌?

മനുഷ്യർ എഴുതി​യ​തു​കൊണ്ട്‌ ബൈബി​ളി​നെ ദൈവ​വ​ച​നം എന്നു വിളി​ക്കു​ന്ന​തു ശരിയാ​ണോ? ആരുടെ ആശയങ്ങ​ളാണ്‌ ബൈബി​ളി​ലു​ള്ളത്‌?

ബൈബിൾ സത്യമാ​ണെന്ന്‌ എങ്ങനെ ഉറപ്പു വരുത്താം?

ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌ ദൈവ​മാ​ണെ​ങ്കിൽ ഇന്നേവരെ എഴുത​പ്പെട്ട ഒരു പുസ്‌ത​ക​വും ഇതി​നോട്‌ കിടപി​ടി​ക്കി​ല്ല.

ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ എന്തിനുവേണ്ടിയാണ്‌?

നമുക്കു ചുറ്റുമുള്ള ലോകം മനോഹരമാണ്‌. സൂര്യനിൽനിന്ന്‌ കൃത്യമായ അകലത്തിലാണ്‌ ഭൂമിയുടെ സ്ഥാനം. കൃത്യമായ ചെരിവാണ്‌ ഭൂമിക്കുള്ളത്‌. കൃത്യമായ വേഗതയിൽ അത്‌ കറങ്ങുന്നു. ഭൂമിയെ ഇത്ര മനോഹരമായി സൃഷ്ടിക്കാൻ ദൈവം ഇത്രമാത്രം ശ്രമം ചെയ്‌തത്‌ എന്തിനാണ്‌?

എന്താണ്‌ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം?

ജീവി​ത​ത്തിന്‌ ഒരു അർഥമു​ണ്ടാ​യി​രി​ക്കാ​നും സന്തോഷം കണ്ടെത്താ​നും ഉള്ള മാർഗം മനസ്സി​ലാ​ക്കുക.

മരിച്ചവർ ഏത്‌ അവസ്ഥയി​ലാണ്‌?

ലാസറി​നെ​പ്പോ​ലെ, മരിച്ചവർ പുനരു​ത്ഥാ​നം ചെയ്യുന്ന, അഥവാ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന ഒരു കാലം വരു​മെ​ന്നു ബൈബിൾ ഉറപ്പു​ത​രു​ന്നു.

നിത്യം ദണ്ഡിപ്പി​ക്കുന്ന ഒരു നരകമു​ണ്ടോ?

‘ദൈവം സ്‌നേ​ഹ​മാ​യ​തു​കൊണ്ട്‌,’ മുമ്പ്‌ ചെയ്‌ത തെറ്റു​ക​ളു​ടെ പേരിൽ ആളുകളെ ഒരിക്ക​ലും നരകത്തി​ലിട്ട്‌ ദണ്ഡിപ്പി​ക്കു​ക​യി​ല്ലെന്ന്‌ ബൈബിൾ പറയുന്നു.

യേശുക്രിസ്‌തു ദൈവമാണോ?

യേശുക്രിസ്‌തുവും സർവശക്തനായ ദൈവവും ഒരാൾത​ന്നെ​യാ​ണോ? അതോ അവർ വ്യത്യസ്‌ത വ്യക്തി​ക​ളാ​ണോ?

യേശു മരിച്ചത്‌ എന്തിനാണ്‌?

യേശു​ മരിച്ചത്‌ നമ്മുടെ പാപങ്ങൾക്കുവേണ്ടിയാണെന്ന്‌ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരാളുടെ ബലിമരണംകൊണ്ട്‌ ആയിരക്കണക്കിന്‌ ആളുകൾക്ക്‌ പ്രയോജനം കിട്ടുമോ?

എന്താണ്‌ ദൈവ​രാ​ജ്യം?

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ മറ്റേ​തൊ​രു വിഷയം സംസാ​രി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചാണ്‌ യേശു സംസാ​രി​ച്ചത്‌. നൂറ്റാ​ണ്ടു​ക​ളാ​യി ആ രാജ്യം വരുന്ന​തി​നു​വേ​ണ്ടി യേശു​വി​ന്റെ അനുഗാ​മി​കൾ പ്രാർഥി​ക്കു​ന്നു.

ദൈവരാജ്യം 1914-ൽ ഭരണം തുടങ്ങി

2,600-ലധികം വർഷങ്ങൾക്കു മുമ്പ്‌ ശക്തനായ ഒരു രാജാവിന്‌ ദൈവം കാണിച്ചുകൊ​ടുത്ത ഒരു പ്രാവ​ച​നിക സ്വപ്‌നം ഇന്ന്‌ നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ലോകത്തിലെ അവസ്ഥകൾ—1914 മുതൽ

1914 മുതലുള്ള ലോകാവസ്ഥകളും ആളുകളുടെ മനോ​ഭാ​വ​ങ്ങ​ളും കാണി​ക്കു​ന്നത്‌ ‘അവസാ​ന​കാ​ല​ത്തെ​ക്കു​റി​ച്ചുള്ള’ ബൈബിൾപ്ര​വ​ച​നങ്ങൾ നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു എന്നാണ്‌.

പ്രകൃ​തി​ദു​ര​ന്ത​ങ്ങൾക്കു പിന്നിൽ ദൈവ​മാ​ണോ?

പ്രകൃ​തി​ദു​ര​ന്ത​ങ്ങൾക്ക്‌ ഇരയായ രണ്ടു പേർ ബൈബി​ളിൽനിന്ന്‌ അവർ മനസ്സി​ലാ​ക്കിയ സത്യം പങ്കു​വെ​ക്കു​ന്നു.

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

ബൈബിൾ തൃപ്‌തി​ക​ര​വും ആശ്വാ​സ​ക​ര​വും ആയ ഒരു ഉത്തരം നൽകുന്നു.

എല്ലാ തരം ആരാധ​ന​യും ദൈവം സ്വീക​രി​ക്കു​മോ?

ഏതു മതം തിര​ഞ്ഞെ​ടു​ത്താ​ലും കുഴപ്പ​മില്ല എന്നാണ്‌ പലയാ​ളു​ക​ളും ചിന്തി​ക്കു​ന്നത്‌.

വിഗ്ര​ഹാ​രാ​ധ​നയെ ദൈവം എങ്ങനെ​യാ​ണു കാണു​ന്നത്‌?

കാണാൻ കഴിയാത്ത ദൈവ​ത്തോട്‌ നമ്മളെ അടുപ്പി​ക്കാൻ വിഗ്ര​ഹ​ങ്ങൾക്കാ​കു​മോ?

ദൈവം എല്ലാ പ്രാർഥ​ന​ക​ളും കേൾക്കു​മോ?

സ്വാർഥ​മായ കാര്യ​ങ്ങൾക്കു​വേണ്ടി ഒരാൾ പ്രാർഥി​ക്കു​ന്നെ​ങ്കി​ലോ? ഒരാൾ തന്റെ ഭാര്യയെ ഉപദ്ര​വി​ക്കു​ക​യും എന്നിട്ട്‌ ദൈവാ​നു​ഗ്ര​ഹ​ത്തി​നു​വേണ്ടി പ്രാർഥി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കി​ലോ?

വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണ്‌?

നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. ബൈബി​ളി​ലെ നല്ല നിർദേ​ശങ്ങൾ ഒരുപാട്‌ ദമ്പതി​കളെ സഹായി​ച്ചി​ട്ടുണ്ട്‌.

അശ്ലീലത്തെ ദൈവം ഒരു പാപമാ​യി കാണു​ന്നു​ണ്ടോ?

അശ്ലീലം കാണരു​തെന്ന്‌ ബൈബിൾ നേരിട്ട്‌ പറയു​ന്നു​ണ്ടോ? ഇതെക്കു​റിച്ച്‌ ദൈവ​ത്തി​ന്റെ വീക്ഷണം എങ്ങനെ മനസ്സി​ലാ​ക്കാം?