വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

മർക്കോസ്‌ 1:15—“ദൈവ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു.”

മർക്കോസ്‌ 1:15—“ദൈവ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു.”

 “നിശ്ചയി​ച്ചി​രുന്ന കാലം തീർന്നു; ദൈവ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു. മാനസാ​ന്ത​ര​പ്പെടൂ! ഈ സന്തോ​ഷ​വാർത്ത​യിൽ വിശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കൂ.”​—മർക്കോസ്‌ 1:15, പുതിയ ലോക ഭാഷാ​ന്തരം.

 “സമയം പൂർത്തി​യാ​യി, ദൈവ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു. അനുത​പിച്ച്‌ സുവി​ശേ​ഷ​ത്തിൽ വിശ്വ​സി​ക്കു​വിൻ.”​—മർക്കോസ്‌ 1:15, പി.ഒ.സി.

മർക്കോസ്‌ 1:15-ന്റെ അർഥം

 ദൈവരാജ്യം a “സമീപി​ച്ചി​രി​ക്കു​ന്നു,” അഥവാ “അടുത്തി​രി​ക്കു​ന്നു” എന്ന്‌ യേശു പറഞ്ഞു. അങ്ങനെ പറഞ്ഞത്‌, ദൈവ​രാ​ജ്യ​ത്തി​ന്റെ ഭാവി​രാ​ജാ​വായ താൻ അപ്പോൾ അവിടെ സന്നിഹി​ത​നാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌.

 ദൈവ​രാ​ജ്യം അപ്പോൾത്തന്നെ ഭരണം തുടങ്ങി​യെന്നല്ല യേശു​വി​ന്റെ വാക്കു​ക​ളു​ടെ അർഥം. കാരണം ദൈവ​രാ​ജ്യ​ഗ​വൺമെന്റ്‌ ഭാവി​യിൽ വരാൻ പോകു​ന്നതേ ഉള്ളൂ എന്ന സൂചന പിന്നീട്‌ യേശു തന്റെ ശിഷ്യ​ന്മാർക്കു കൊടു​ക്കു​ന്നുണ്ട്‌. (പ്രവൃ​ത്തി​കൾ 1:6, 7) എങ്കിലും ബൈബിൾ മുൻകൂ​ട്ടി​പ്പറഞ്ഞ കൃത്യ​സ​മ​യ​ത്തു​തന്നെ യേശു ഭാവിരാജാവായി b നിയമി​ക്ക​പ്പെട്ടു. അതു​കൊ​ണ്ടാണ്‌ “നിശ്ചയി​ച്ചി​രുന്ന കാലം തീർന്നു”എന്ന്‌ യേശു​വിന്‌ അപ്പോൾ പറയാൻ കഴിഞ്ഞത്‌. യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേഷം അഥവാ സന്തോ​ഷ​വാർത്ത പരസ്യ​മാ​യി ആളുകളെ അറിയി​ക്കാ​നുള്ള സമയം അങ്ങനെ വന്നു​ചേർന്നു.​—ലൂക്കോസ്‌ 4:16-21, 43.

 ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​ത്തിൽനിന്ന്‌ ആളുകൾക്കു പ്രയോ​ജനം കിട്ടണ​മെ​ങ്കിൽ അവർ അവരുടെ മുൻകാ​ല​പാ​പങ്ങൾ സംബന്ധിച്ച്‌ അനുത​പി​ക്കു​ക​യും ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യേ​ണ്ടി​യി​രു​ന്നു. അങ്ങനെ അനുത​പി​ച്ചവർ വാസ്‌ത​വ​ത്തിൽ ഭാവി​യിൽ വരാൻ പോകുന്ന ദൈവ​രാ​ജ്യ​ത്തിൽ വിശ്വാ​സ​മു​ണ്ടെന്നു കാണി​ക്കു​ക​യാ​യി​രു​ന്നു.

മർക്കോസ്‌ 1:15-ന്റെ സന്ദർഭം

 ഗലീല​യിൽ യേശു തന്റെ ശുശ്രൂഷ ആരംഭിച്ച സമയത്താണ്‌ യേശു ഈ വാക്കുകൾ പറയു​ന്നത്‌. സമാന്ത​ര​വി​വ​ര​ണ​മായ മത്തായി 4:17 പറയു​ന്ന​തു​പോ​ലെ “അപ്പോൾമു​തൽ” യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേഷം പ്രസം​ഗി​ക്കാൻ തുടങ്ങി. യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ വിഷയം ദൈവ​രാ​ജ്യ​മാ​യി​രു​ന്നു. നാലു സുവിശേഷങ്ങളിലായി c 100-ലധികം തവണ ദൈവ​ത്തി​ന്റെ രാജ്യ​ത്തെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. അതു മിക്കതും പറഞ്ഞതു യേശു​വാണ്‌. മറ്റ്‌ ഏതൊരു വിഷയം സംസാ​രി​ച്ച​തി​നെ​ക്കാൾ കൂടുതൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചാ​ണു യേശു സംസാ​രി​ച്ച​തെന്നു ബൈബിൾരേഖ കാണി​ക്കു​ന്നു.

മർക്കോസ്‌ ഒന്നാം അധ്യായം വായി​ക്കുക. ഭൂപട​ങ്ങ​ളും അടിക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും ചിത്ര​ങ്ങ​ളും കാണാം.

a ഭൂമിയെക്കുറിച്ചുള്ള ദൈവ​ത്തി​ന്റെ ഇഷ്ടം നടപ്പി​ലാ​ക്കു​ന്ന​തി​നു​വേണ്ടി ദൈവം സ്വർഗ​ത്തിൽ സ്ഥാപിച്ച ഗവൺമെ​ന്റാണ്‌ ദൈവ​രാ​ജ്യം. (ദാനി​യേൽ 2:44; മത്തായി 6:10) കൂടുതൽ വിവര​ങ്ങൾക്കാ​യി “എന്താണ്‌ ദൈവ​രാ​ജ്യം?” എന്ന ലേഖനം കാണുക.

b മുൻകൂട്ടിപ്പറഞ്ഞ മിശിഹ (അതായത്‌ ദൈവ​ത്തി​ന്റെ പ്രത്യേക പ്രതി​നി​ധി) എന്ന നിലയിൽ യേശു​വി​നു പല ദൗത്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അതി​ലൊ​ന്നാ​യി​രു​ന്നു ഒരു രാജാ​വാ​കുക എന്നത്‌. യേശു​വാ​ണു മിശി​ഹ​യെന്നു സൂചി​പ്പി​ക്കുന്ന ബൈബിൾപ്ര​വ​ച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ യേശു മിശി​ഹ​യാ​യി​രു​ന്നെന്നു തെളിയിക്കുന്നുണ്ടോ?” എന്ന ലേഖനം കാണുക.

c പുതിയനിയമം എന്നറി​യ​പ്പെ​ടുന്ന ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ആദ്യത്തെ നാലു പുസ്‌ത​ക​ങ്ങ​ളാ​ണു സുവി​ശേ​ഷങ്ങൾ. യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും ഉള്ള വിവര​ണങ്ങൾ ഈ ഭാഗങ്ങ​ളിൽ കാണാം.