വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

“സ്വപ്‌നം കാണാ​നാ​കു​മാ​യി​രു​ന്ന​തെ​ല്ലാം എനിക്ക്‌ കിട്ടി​യ​തു​പോ​ലെ തോന്നി”

“സ്വപ്‌നം കാണാ​നാ​കു​മാ​യി​രു​ന്ന​തെ​ല്ലാം എനിക്ക്‌ കിട്ടി​യ​തു​പോ​ലെ തോന്നി”
  • ജനനം: 1962

  • രാജ്യം: കാനഡ

  • ചരിത്രം: മോശ​മായ ജീവി​ത​രീ​തി

മുൻകാലജീവിതം

 കാനഡ​യി​ലെ ക്യു​ബെ​ക്കി​ലുള്ള മോൺട്രിയൽ എന്ന വലിയ നഗരത്തി​ലാണ്‌ ഞാൻ ജനിച്ചത്‌. റോസ്‌മോ​ണ്ടിന്‌ അടുത്തുള്ള പ്രശാ​ന്ത​സു​ന്ദ​ര​മായ സ്ഥലത്താണ്‌ ഞാനും ചേച്ചി​യും രണ്ട്‌ അനിയ​ന്മാ​രും വളർന്നു​വ​ന്നത്‌. സ്‌നേ​ഹ​നി​ധി​ക​ളായ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം ഞങ്ങൾ അവിടെ സ്വസ്ഥമായ ഒരു ജീവിതം നയിച്ചു​പോ​ന്നു.

 കുട്ടി​ക്കാ​ലത്ത്‌ എനിക്ക്‌ ബൈബിൾ വലിയ ഇഷ്ടമാ​യി​രു​ന്നു. 12-ാം വയസ്സിൽ യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ പുതിയ നിയമ​ത്തിൽനിന്ന്‌ ആസ്വദിച്ച്‌ വായി​ച്ചത്‌ എനിക്ക്‌ ഓർമ​യുണ്ട്‌. മറ്റുള്ള​വ​രോ​ടുള്ള യേശു​വി​ന്റെ സ്‌നേ​ഹ​വും അനുക​മ്പ​യും എന്നെ വല്ലാതെ ആകർഷി​ച്ചു. യേശു​വി​നെ​പ്പോ​ലെ​യാ​ക​ണ​മെന്ന്‌ എനിക്കു തോന്നി. എന്നാൽ മുതിർന്നു​വ​ന്ന​പ്പോ​ഴു​ണ്ടായ എന്റെ ചീത്ത കൂട്ടു​കെട്ടു കാരണം ഈ ആഗ്രഹം മങ്ങി​പ്പോ​യി.

 എന്റെ ഡാഡി സാക്‌സ​ഫോൺ നന്നായി വായി​ക്കു​മാ​യി​രു​ന്നു. എനിക്കു ഡാഡി​യിൽനിന്ന്‌ കിട്ടി​യത്‌ സാക്‌സ​ഫോൺ മാത്ര​മാ​യി​രു​ന്നില്ല, സംഗീ​ത​ത്തോ​ടുള്ള അടങ്ങാ​നാ​കാത്ത അഭിനി​വേ​ശ​വും കൂടി​യാ​യി​രു​ന്നു. അങ്ങനെ സംഗീ​തം​ത​ന്നെ​യാ​യി എന്റെ ജീവിതം. ഞാൻ അത്‌ അത്രയ്‌ക്ക്‌ ആസ്വദി​ച്ചി​രു​ന്നു. അധികം വൈകാ​തെ ഞാൻ ഗിറ്റാ​റും പഠിച്ചു. പിന്നീട്‌ കുറച്ച്‌ കൂട്ടു​കാ​രെ സംഘടി​പ്പിച്ച്‌ ഒരു സംഗീത ട്രൂപ്പ്‌ തുടങ്ങി. ഞങ്ങൾ പല പരിപാ​ടി​ക​ളും അവതരി​പ്പി​ച്ചു. സംഗീ​ത​ലോ​കത്ത്‌ അറിയ​പ്പെ​ടുന്ന പല നിർമാ​താ​ക്ക​ളും എന്നെ സമീപി​ച്ചു. ഒരു പ്രമുഖ റെക്കോർഡിങ്‌ കമ്പനി​യു​മാ​യി അങ്ങനെ ഞാൻ ഒരു കരാർ ഒപ്പു​വെച്ചു. എന്റെ സംഗീതം വളരെ പ്രശസ്‌ത​മാ​യി. ക്യു​ബെ​ക്കി​ലെ റേഡി​യോ​യിൽ എന്റെ സംഗീ​ത​പ​രി​പാ​ടി സ്ഥിരം വരുമാ​യി​രു​ന്നു.

 സ്വപ്‌നം കാണാ​നാ​കു​മാ​യി​രു​ന്ന​തെ​ല്ലാം എനിക്ക്‌ കിട്ടി​യ​തു​പോ​ലെ തോന്നി. ഞാൻ ചെറു​പ്പ​ത്തി​ലേ പ്രശസ്‌ത​നാ​യി. എനിക്ക്‌ ഇഷ്ടപ്പെട്ട കാര്യം ചെയ്‌തു​കൊ​ണ്ടു​തന്നെ ഞാൻ കുറെ കാശു​ണ്ടാ​ക്കി. പകൽ സമയത്ത്‌ ജിം​നേ​ഷ്യ​വും അഭിമു​ഖ​ങ്ങ​ളും ടിവി പരിപാ​ടി​ക​ളും ഓട്ടോ​ഗ്രാ​ഫിൽ ഒപ്പിട​ലും ഒക്കെയാ​യി ഞാൻ തിരക്കി​ലാ​യി​രു​ന്നു. രാത്രി​യാ​യാൽ സംഗീ​ത​പ​രി​പാ​ടി​ക​ളും പാർട്ടി​ക​ളും. ആരാധ​ക​രെ​ക്കൊണ്ട്‌ ഞാൻ വീർപ്പു​മു​ട്ടി. അതിന്റെ സമ്മർദം ഒന്നു കുറയ്‌ക്കാൻ ഞാൻ ചെറു​പ്പ​ത്തിൽത്തന്നെ മദ്യപി​ക്കാൻ തുടങ്ങി, പിന്നെ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കുന്ന അളവോ​ളം എത്തി. അങ്ങനെ ആരെയും കൂസാത്ത ഒരു വഴിപി​ഴച്ച ജീവി​ത​മാ​യി എന്റേത്‌.

 ചിലർ എന്റെ ജീവി​ത​ശൈ​ലി​യെ അസൂയ​യോ​ടെ നോക്കി. ഞാൻ എപ്പോ​ഴും സന്തോ​ഷ​വാ​നാ​ണെന്ന്‌ അവർ വിചാ​രി​ച്ചു. പക്ഷേ എന്റെ ഉള്ളിൽ എപ്പോ​ഴും ഒരു ശൂന്യ​ത​യാ​യി​രു​ന്നു, പ്രത്യേ​കിച്ച്‌ ഞാൻ ഒറ്റയ്‌ക്കാ​യി​രു​ന്ന​പ്പോൾ. എനിക്കു വിഷാ​ദ​വും ഉത്‌ക​ണ്‌ഠ​യും തോന്നി. ഞാൻ വിജയ​ത്തി​ന്റെ നെറു​ക​യിൽ നിൽക്കുന്ന സമയത്ത്‌ എന്നെ ഞെട്ടിച്ച ദാരു​ണ​മായ ഒരു സംഭവ​മു​ണ്ടാ​യി. എന്റെ സംഗീ​ത​പ​രി​പാ​ടി​യു​ടെ നിർമാ​താ​ക്ക​ളിൽ രണ്ടു പേർ എയ്‌ഡ്‌സ്‌ പിടി​പെട്ട്‌ മരിച്ചു. സംഗീതം എനിക്ക്‌ ഇഷ്ടമാ​യി​രു​ന്നെ​ങ്കി​ലും ആ ജീവി​ത​ശൈലി ഞാൻ വെറു​ത്തി​രു​ന്നു.

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

 ഞാൻ വിജയ​ത്തി​ന്റെ കൊടു​മു​ടി​യിൽ നിൽക്കു​മ്പോ​ഴും ലോക​ത്തിന്‌ കാര്യ​മായ എന്തോ കുഴപ്പ​മു​ണ്ടെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം അനീതി? ദൈവം എന്താണ്‌ നടപടി​യൊ​ന്നും എടുക്കാ​ത്തത്‌ എന്നു ഞാൻ ചിന്തി​ച്ചു​പോ​യി. സത്യത്തിൽ ഞാൻ മിക്ക​പ്പോ​ഴും അതിന്റെ ഉത്തരത്തി​നു​വേണ്ടി പ്രാർഥി​ക്കു​മാ​യി​രു​ന്നു. യാത്ര​ക​ളൊ​ഴിഞ്ഞ ഒരു സമയത്ത്‌, ഞാൻ വീണ്ടും ബൈബിൾവാ​യന തുടങ്ങി. വായി​ക്കു​ന്ന​തിൽ മിക്കതും എനിക്കു മുഴു​വ​നാ​യി മനസ്സി​ലാ​യി​ല്ലെ​ങ്കി​ലും ലോകം അവസാ​നി​ക്കാ​റാ​യി എന്നു ഞാൻ കണക്കു​കൂ​ട്ടി.

 ബൈബിൾ വായി​ച്ച​പ്പോൾ, യേശു മരുഭൂ​മി​യിൽ 40 ദിവസം ഉപവസിച്ച കാര്യം ഞാൻ കണ്ടു. (മത്തായി 4:1, 2) ഞാനും അങ്ങനെ ചെയ്‌താൽ ദൈവം എനിക്കു വെളി​പ്പെ​ടു​മെന്നു ഞാൻ വിചാ​രി​ച്ചു, ഞാൻ ഒരു തീയതി​യും നിശ്ചയി​ച്ചു. ഉപവാസം തുടങ്ങാ​നി​രു​ന്ന​തി​നു രണ്ട്‌ ആഴ്‌ച മുമ്പു രണ്ടു യഹോ​വ​യു​ടെ സാക്ഷികൾ എന്റെ വാതി​ലിൽ മുട്ടി. പ്രതീ​ക്ഷി​ച്ചി​രുന്ന അതിഥി​കൾ വന്നതു​പോ​ലെ ഞാൻ അവരെ സ്വാഗതം ചെയ്‌തു. അതിൽ ഒരാളായ ജാക്കിന്റെ കണ്ണി​ലേക്കു നോക്കി​ക്കൊണ്ട്‌ ഞാൻ ചോദി​ച്ചു: “നമ്മൾ ഈ ലോക​ത്തി​ന്റെ അവസാ​ന​കാ​ല​ത്താണ്‌ ജീവി​ക്കു​ന്ന​തെന്ന്‌ എങ്ങനെ അറിയാം?” ബൈബിൾ തുറന്ന്‌ 2 തിമൊ​ഥെ​യൊസ്‌ 3:1-5 വായി​ച്ചു​കൊണ്ട്‌ അദ്ദേഹം ഉത്തരം തന്നു. ഞാൻ അവർക്കു മുന്നിൽ എന്റെ ചോദ്യ​ങ്ങ​ളു​ടെ കെട്ടഴി​ച്ചു. തിരു​വെ​ഴു​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ അവർ തന്ന യുക്തി​യോ​ടെ​യുള്ള തൃപ്‌തി​ക​ര​മായ ഉത്തരങ്ങൾ എന്നെ ആകർഷി​ച്ചു. അവരു​മാ​യുള്ള ഏതാനും കൂടി​ക്കാ​ഴ്‌ച​കൾക്കു ശേഷം ഉപവസി​ക്കേണ്ട ആവശ്യ​മി​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി.

 ഞാൻ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. പിന്നീട്‌ ഞാൻ എന്റെ നീണ്ട മുടി വെട്ടി, അടുത്തുള്ള രാജ്യ​ഹാ​ളിൽ എല്ലാ മീറ്റി​ങ്ങു​കൾക്കും പോകാൻ തുടങ്ങി. അവി​ടെ​നിന്ന്‌ ലഭിച്ച ഊഷ്‌മ​ള​മായ സ്വാഗതം, ഒരു കാര്യം വീണ്ടും എന്നെ ബോധ്യ​പ്പെ​ടു​ത്തി. ഇതുത​ന്നെ​യാണ്‌ സത്യം.

 ബൈബി​ളിൽനിന്ന്‌ പഠിച്ച​ത​നു​സ​രിച്ച്‌ ജീവി​ക്കാൻ ഞാൻ എന്റെ ജീവി​ത​ത്തിൽ കാര്യ​മായ മാറ്റങ്ങൾ വരുത്ത​ണ​മാ​യി​രു​ന്നു. ഞാൻ മയക്കു​മ​രുന്ന്‌ ഉപേക്ഷി​ക്കു​ക​യും എന്റെ വഴിപി​ഴച്ച ജീവി​ത​രീ​തി മാറ്റു​ക​യും വേണമാ​യി​രു​ന്നു. സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വഭാവം മാറ്റി മറ്റുള്ള​വ​രോ​ടു കൂടുതൽ പരിഗണന കാണി​ക്ക​ണ​മാ​യി​രു​ന്നു. മക്കളെ രണ്ടു​പേ​രെ​യും ഒറ്റയ്‌ക്കു വളർത്തേ​ണ്ടി​വ​ന്ന​തു​കൊണ്ട്‌ ഞാൻതന്നെ അവരുടെ വൈകാ​രി​ക​വും ആത്മീയ​വും ആയ എല്ലാ കാര്യ​ങ്ങ​ളും ശ്രദ്ധി​ക്ക​ണ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ എന്റെ സംഗീ​ത​ജീ​വി​തം ഉപേക്ഷി​ച്ചു. കുറഞ്ഞ ശമ്പളത്തിന്‌ ഒരു ഫാക്‌ട​റി​യിൽ ജോലി ചെയ്യാൻ തുടങ്ങി.

 ഈ മാറ്റങ്ങ​ളൊ​ക്കെ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. മയക്കു​മ​രുന്ന്‌ ഉപേക്ഷി​ക്കാൻ ശ്രമി​ച്ച​പ്പോൾ അതി​ന്റേ​തായ ബുദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യി. പലപ്പോ​ഴും വീണ്ടും ആ ശീലത്തി​ലേക്കു വഴുതി​പ്പോ​യി. (റോമർ 7:19, 21-24) മോശ​മായ ജീവി​ത​രീ​തി ഉപേക്ഷി​ക്കുക എന്നത്‌ ശരിക്കും ഒരു ബുദ്ധി​മു​ട്ടു​ത​ന്നെ​യാ​യി​രു​ന്നു. പുതിയ ജോലി എന്നെ ആകെ മടുപ്പി​ക്കു​ന്ന​താ​യി​രു​ന്നു, പോരാ​ത്ത​തി​നു തുച്ഛമായ വരുമാ​ന​വും. സംഗീ​ത​ജ്ഞ​നാ​യി​രുന്ന കാലത്ത്‌ രണ്ടു മണിക്കൂ​റു​കൊണ്ട്‌ ഉണ്ടാക്കി​യി​രുന്ന കാശു കിട്ടാൻ പുതിയ ജോലി​യിൽ മൂന്നു മാസം എടുക്കു​മാ​യി​രു​ന്നു.

 മടുത്തു​പോ​കാ​തെ ആവശ്യ​മായ മാറ്റങ്ങൾ വരുത്താൻ പ്രാർഥന എന്നെ സഹായി​ച്ചു. പതിവായ ബൈബിൾവാ​യ​ന​യും പ്രധാ​ന​മാ​ണെന്നു ഞാൻ മനസ്സി​ലാ​ക്കി. എന്നെ വളരെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പിച്ച ചില ബൈബിൾവാ​ക്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അതി​ലൊന്ന്‌, 2 കൊരി​ന്ത്യർ 7:1 ആണ്‌, ‘ശരീര​ത്തെ​യും ചിന്തക​ളെ​യും മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കാൻ’ അവിടെ ക്രിസ്‌ത്യാ​നി​ക​ളോ​ടു പറയുന്നു. മോശ​മായ ശീലങ്ങൾ നിറു​ത്താൻ കഴിയു​മെന്ന്‌ എനിക്ക്‌ ഉറപ്പുതന്ന മറ്റൊരു വാക്യ​മാണ്‌ ഫിലി​പ്പി​യർ 4:13. അവിടെ പറയു​ന്നത്‌, “എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു” എന്നാണ്‌. യഹോവ എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തന്നു; ഒടുവിൽ ബൈബിൾസ​ത്യം മനസ്സി​ലാ​ക്കാ​നും അതനു​സ​രിച്ച്‌ ജീവി​ക്കാ​നും എന്നെ സഹായി​ച്ചു. എന്റെ ജീവിതം ദൈവ​ത്തി​നു സമർപ്പി​ക്കാൻ ഇത്‌ എന്നെ പ്രേരി​പ്പി​ച്ചു. (1 പത്രോസ്‌ 4:1, 2) 1997-ൽ ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേറ്റു.

എനിക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങൾ

 ഒരു കാര്യം ഉറപ്പാണ്‌. ഞാൻ എന്റെ പഴയ ജീവി​ത​രീ​തി​തന്നെ തുടർന്നി​രു​ന്നെ​ങ്കിൽ ഇന്ന്‌ ഞാൻ ജീവി​ച്ചി​രി​ക്കി​ല്ലാ​യി​രു​ന്നു. പക്ഷേ, ഇപ്പോൾ എന്റെ ജീവിതം ശരിക്കും സന്തോഷം നിറഞ്ഞ​താണ്‌. എന്റെ പ്രിയ​ഭാ​ര്യ എൽവി എനിക്കു കിട്ടിയ വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌. മുഴു​സമയ ശുശ്രൂ​ഷ​ക​രായ ഞങ്ങൾക്ക്‌ മറ്റുള്ള​വരെ ബൈബിൾ പഠിപ്പി​ക്കാൻ വലിയ ഇഷ്ടമാണ്‌. ഇത്‌ എനിക്ക്‌ ഒരുപാ​ടു സന്തോ​ഷ​വും സംതൃ​പ്‌തി​യും തരുന്നു. യഹോ​വ​യി​ലേക്കു എന്നെ ആകർഷി​ച്ച​തി​നു ഞാൻ യഹോ​വ​യോട്‌ അങ്ങേയറ്റം നന്ദിയു​ള്ള​വ​നാണ്‌.​—യോഹ​ന്നാൻ 6:44.