വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ശമ്പളം​പ​റ്റു​ന്ന ഒരു പുരോ​ഹി​ത വർഗമു​ണ്ടോ?

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ശമ്പളം​പ​റ്റു​ന്ന ഒരു പുരോ​ഹി​ത വർഗമു​ണ്ടോ?

 ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ മാതൃക പിൻപ​റ്റു​ന്ന യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യിൽ വൈദിക-അൽമായ വേർതി​രി​വി​ല്ല. സ്‌നാ​ന​മേറ്റ എല്ലാ അംഗങ്ങ​ളും നിയമിത ശുശ്രൂ​ഷ​ക​രെന്ന നിലയിൽ പ്രസംഗ, പഠിപ്പി​ക്കൽ വേലയിൽ പങ്കെടു​ക്കു​ന്നു. സാക്ഷികൾ ഏകദേശം 100 അംഗങ്ങ​ളു​ള്ള സഭകളാ​യി സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഓരോ സഭയി​ലും ആത്മീയ​പ​ക്വ​ത​യു​ള്ള പുരു​ഷ​ന്മാർ ‘മൂപ്പന്മാ​രാ​യി’ സേവി​ക്കു​ന്നു. (തീത്തൊസ്‌ 1:5) തങ്ങളുടെ സേവന​ത്തിന്‌ അവർശ​മ്പ​ളം പറ്റാറില്ല.