വിവരങ്ങള്‍ കാണിക്കുക

ചെംസ്‌ഫോർഡി​ലെ ജീവജാ​ല​ങ്ങ​ളെ സംരക്ഷി​ക്കു​ന്നു

ചെംസ്‌ഫോർഡി​ലെ ജീവജാ​ല​ങ്ങ​ളെ സംരക്ഷി​ക്കു​ന്നു

ബ്രിട്ട​നി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ എസെക്‌സ്‌ കൗണ്ടി​യി​ലെ ചെംസ്‌ഫോർഡിന്‌ അടുത്ത്‌ അവരുടെ പുതിയ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ നിർമാ​ണം തുടങ്ങി. പ്രകൃ​തി​സു​ന്ദ​ര​മാ​യ ഈ പ്രദേശം ധാരാളം ജീവജാ​ല​ങ്ങ​ളു​ള്ള ഒരിട​മാണ്‌. അവയെ പരിര​ക്ഷി​ക്കാ​നു​ള്ള ഒരു നിയമം 1981-ൽ യു​ണൈ​റ്റഡ്‌ കിങ്‌ഡം ഇറക്കി​യി​രു​ന്നു. ഈ നിയമ​ത്തി​നു ചേർച്ച​യിൽ ജീവജാ​ല​ങ്ങ​ളെ സംരക്ഷി​ച്ചു​കൊണ്ട്‌ നിർമാ​ണ​പ്ര​വർത്ത​ന​ത്തി​നു തടസ്സം വരാതെ മുന്നോ​ട്ടു പോകാൻ യഹോ​വ​യു​ടെ സാക്ഷികൾ എന്തു ചെയ്‌തു?

ഡോർമൗസിനുള്ള പാലത്തി​ന്റെ നിർമാ​ണ​ത്തിൽ

പണി സ്ഥലത്തുള്ള ഉപയോ​ഗ​പ്ര​ദ​മാ​യ മരത്തടി​കൾകൊണ്ട്‌ അവിട​ങ്ങ​ളിൽ മാത്രം കണ്ടുവ​രു​ന്ന എലി​യെ​പ്പോ​ലി​രി​ക്കുന്ന ജീവിക്ക്‌ (ഹെയ്‌സൽ ഡോർമൗസ്‌) താമസി​ക്കാൻ ചെറി​യ​ചെ​റി​യ പെട്ടികൾ ഉണ്ടാക്കി. അവ നിർമാ​ണ​പ്ര​വർത്ത​നം നടക്കു​ന്നി​ട​ത്തു​നിന്ന്‌ കുറെ ദൂരെ​യാ​യി വെച്ചി​രി​ക്കു​ന്നു. ഈ ജീവി​കൾക്ക്‌ യാതൊ​രു തടസ്സവും കൂടാതെ ഓടി​ന​ട​ക്കാ​നു​ള്ള സജ്ജീക​ര​ണ​ങ്ങ​ളും ചെയ്‌തി​രി​ക്കു​ന്നു. മരങ്ങളി​ലും വേലി​ച്ചെ​ടി​ക​ളു​ടെ നിരക​ളി​ലും ഉള്ള ഇവയുടെ താവളങ്ങൾ തമ്മിൽ ബന്ധിപ്പി​ക്കാൻ പ്രത്യേ​ക​മാ​യ ഒരു പാലവും പുതിയ വഴിയു​ടെ ഭാഗത്ത്‌ നിർമി​ച്ചി​രി​ക്കു​ന്നു. ഇതു കൂടാതെ ഇവയെ സംരക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യുള്ള ചില പദ്ധതി​ക​ളും ആവിഷ്‌ക​രി​ച്ചി​രി​ക്കു​ന്നു. തണുപ്പു​കാ​ലത്ത്‌ ചെടികൾ വെട്ടി​യൊ​തു​ക്കു​ന്നു. ഒരു വർഷം ഒരു നിരയി​ലെ ചെടികൾ വെട്ടി​യാൽ അടുത്ത വർഷം വേറെ നിരയി​ലെ വെട്ടുന്നു. അങ്ങനെ ഈ ജീവി​ക​ളെ അധികം ശല്യ​പ്പെ​ടു​ത്താ​തെ​ത​ന്നെ അതിന്റെ തനത്‌ വാസസ്ഥലം പരിര​ക്ഷി​ക്കാ​നാ​കു​ന്നു. അതോ​ടൊ​പ്പം അവയ്‌ക്ക്‌ വ്യത്യ​സ്‌ത​ത​രം ഭക്ഷണസാ​ധ​ന​ങ്ങ​ളും ലഭ്യമാ​യി​രി​ക്കും.

ഡോർമൗസിനുള്ള കൂടുകൾ സ്ഥാപി​ക്കു​ന്നു

അവി​ടെ​യു​ള്ള നീർക്കോ​ലി, പല്ലി, മണ്ണിര​പോ​ലു​ള്ള ഒരുതരം ജീവി എന്നിവ​യെ​പ്പോ​ലും യഹോ​വ​യു​ടെ സാക്ഷികൾ സംരക്ഷി​ക്കു​ന്നു. ഇവയ്‌ക്ക്‌ തത്‌കാ​ല​ത്തേക്ക്‌ താമസി​ക്കാൻ വെച്ചു​കൊ​ടു​ത്ത ഓടു​കൾക്കി​ട​യിൽനി​ന്നും പരിസ്ഥി​തി​വാ​ദി​കൾ ഇവയെ ദൂരെ​യു​ള്ള സുരക്ഷി​ത​മാ​യ ഇടങ്ങളി​ലേ​ക്കു മാറ്റി. അവയുടെ പുതിയ വാസസ്ഥ​ലത്ത്‌ തണുപ്പു​കാ​ലത്ത്‌ കഴിയാൻ പറ്റിയ അറകളും പ്രത്യേ​ക​വേ​ലി​ക​ളും ഉണ്ടാക്കി​യി​ട്ടുണ്ട്‌. ജീവജാ​ല​ങ്ങൾ ഒന്നും വീണ്ടും നിർമാ​ണം നടക്കു​ന്നി​ട​ത്തേ​ക്കു വേലി​ചാ​ടി വന്ന്‌ പരിക്ക്‌ ഏൽക്കാ​തി​രി​ക്കാൻ ഈ വേലി​ക്കെ​ട്ടു​കൾ സ്ഥിരമാ​യി പരി​ശോ​ധി​ക്കാ​റുണ്ട്‌.

ഹെയ്‌സൽ ഡോർമൗസ്‌

രാത്രി​സ​മ​യത്ത്‌ കറങ്ങി​ന​ട​ക്കു​ന്ന വവ്വാലു​ക​ളു​ടെ സ്വൈ​ര​വി​ഹാ​രം തടസ്സ​പ്പെ​ടു​ത്താ​തി​രി​ക്കാ​നുള്ള ക്രമീ​ക​ര​ണ​വും ചെയ്‌തി​ട്ടുണ്ട്‌. ഇതിനാ​യി പണിസ്ഥ​ലത്ത്‌ വെളിച്ചം അധികം പരക്കാത്ത എൽ ഇ ഡി ലാംപു​ക​ളാണ്‌ ഘടിപ്പി​ച്ചി​രി​ക്കു​ന്നത്‌. വാഹനങ്ങൾ കടന്നു​പോ​കു​മ്പോൾ മാത്രം ഈ ബൾബുകൾ പ്രകാ​ശി​ക്കു​ന്നു. അങ്ങനെ വവ്വാലു​കൾക്ക്‌ ആവശ്യ​മാ​യ ഇരുട്ടു ലഭിക്കു​ന്നു. രാത്രി​യാ​യാൽ പണിസ്ഥ​ല​ത്തു​ള്ള മരങ്ങൾക്കി​ട​യി​ലൂ​ടെ വവ്വാലു​കൾ സ്ഥിരമാ​യി ഇരതേടി ഇറങ്ങു​ന്ന​തു​കൊണ്ട്‌ മിക്ക മരങ്ങളും നിലനി​റു​ത്തും. കൂടാതെ ഏതാണ്ട്‌ രണ്ടര കിലോ​മീ​റ്റ​റോ​ളം ദൂരം പുതിയ മരങ്ങൾ നടുക​യും ചെയ്യും. പണിസ്ഥ​ല​ത്തെ ചില മരങ്ങൾ മുറി​ച്ചു​മാ​റ്റാ​തെ തരമി​ല്ലാ​യി​രു​ന്നു. എന്നാൽ വവ്വാലു​കൾക്ക്‌ താത്‌കാ​ലി​ക​മാ​യി ചേക്കേ​റാൻ ജോലി​ക്കാർ വവ്വാൽ കൂടുകൾ സ്ഥാപി​ച്ചി​ട്ടുണ്ട്‌.

വവ്വാലുകൾക്കുള്ള കൂട്‌ ഉറപ്പി​ക്കു​ന്നു

നല്ല ഈടും വിലയും ഉള്ള വന്മരങ്ങൾ നിർമാ​ണ​സ്ഥ​ല​ത്തുണ്ട്‌. അവയുടെ വളർച്ച​യ്‌ക്കു തടസ്സം സൃഷ്ടി​ക്കാ​ത്ത വിധത്തി​ലാണ്‌ സാക്ഷികൾ അവിടത്തെ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങൾ നടത്തു​ന്നത്‌. അനേക​വർഷ​ത്തെ ആയുസ്സുള്ള ആ മുത്തച്ഛൻ വൃക്ഷങ്ങൾ നിരവധി പക്ഷികൾക്കും വവ്വാലു​കൾക്കും മറ്റു ജീവി​കൾക്കും അഭയം നൽകി​പ്പോ​രു​ന്നു. ഇങ്ങനെ പല പ്രാ​യോ​ഗി​ക​കാ​ര്യ​ങ്ങൾ ചെയ്‌തു​കൊണ്ട്‌ നിർമാ​ണ​സ്ഥ​ലത്ത്‌ വസിക്കുന്ന ജീവജാ​ല​ങ്ങ​ളെ സംരക്ഷി​ക്കാൻ ചെംസ്‌ഫോർഡി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ ഉറച്ചി​രി​ക്കു​ന്നു.