വിവരങ്ങള്‍ കാണിക്കുക

കൂലി വാങ്ങാതെ...

കൂലി വാങ്ങാതെ...

കഴിഞ്ഞ 28 വർഷമാ​യി 11,000-ത്തിലധി​കം യഹോ​വ​യു​ടെ സാക്ഷികൾ സ്വന്തം നാടും വീടും വിട്ട്‌ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തി​നു പോയി​രി​ക്കു​ന്നു. സന്തോ​ഷ​ത്തോ​ടെ അവർ തങ്ങളുടെ കഴിവു​ക​ളും ആരോ​ഗ്യ​വും ചെലവ​ഴി​ച്ചു. ഒരു ചില്ലി​ക്കാ​ശു​പോ​ലും അവർ അതിനു കൂലി വാങ്ങി​യി​ല്ലെ​ന്നും ഓർക്കണം. 120 രാജ്യ​ങ്ങ​ളിൽ അവരുടെ സേവനം ലഭ്യമാ​യി.

പലരും സ്വന്തം ചെലവി​ലാണ്‌ എത്തിയത്‌. ചിലർ തങ്ങളുടെ അവധി​ക്കാ​ലം അതിനു​വേ​ണ്ടി നീക്കി​വെ​ച്ചു. മറ്റു ചിലർ വലിയ സാമ്പത്തി​ക​ന​ഷ്ടം സഹിച്ചു​കൊണ്ട്‌ ജോലി​യിൽനിന്ന്‌ അവധി​യെ​ടു​ത്തു.

ആരും നിർബ​ന്ധി​ച്ചി​ട്ടല്ല അവർ ഇത്തരം ത്യാഗ​ങ്ങ​ളൊ​ക്കെ ചെയ്‌തത്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള നല്ല വാർത്ത ലോക​മെ​ങ്ങും പ്രസം​ഗി​ക്കു​ന്ന വേലയു​ടെ പുരോ​ഗ​തി​ക്കു​വേ​ണ്ടി അവർ മനസ്സോ​ടെ തങ്ങളെ​ത്ത​ന്നെ വിട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. (മത്തായി 24:14) ഓഫീ​സു​കൾ, താമസ​ത്തി​നു​ള്ള കെട്ടി​ട​ങ്ങൾ, ബൈബി​ളും ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും അച്ചടി​ക്കു​ന്ന​തി​നു​ള്ള സൗകര്യ​ങ്ങൾ എന്നിവ അവർ നിർമി​ച്ചു. 10,000 പേർക്ക്‌ ഇരിക്കാ​വു​ന്ന സമ്മേള​ന​ഹാ​ളു​ക​ളും 300 പേർക്ക്‌ ഇരിക്കാ​വു​ന്ന രാജ്യ​ഹാ​ളു​ക​ളും വരെ യഹോ​വ​യു​ടെ സാക്ഷികൾ പണിതു.

ഇത്തരം പ്രവർത്ത​ന​ങ്ങൾ ഇപ്പോ​ഴും തുടരു​ക​യാണ്‌. ജോലി​ക്കാർ ഒരു നിർമാ​ണ​സ്ഥ​ലത്ത്‌ എത്തിയാൽ അവരുടെ താമസ​സൗ​ക​ര്യം, ഭക്ഷണം, അലക്ക്‌, മറ്റ്‌ ദൈനം​ദി​നാ​വ​ശ്യ​ങ്ങൾ എന്നിവ​യ്‌ക്ക്‌ അതാതു ദേശത്തെ ബ്രാഞ്ച്‌ ഓഫീസ്‌ സൗകര്യം ചെയ്‌തു​കൊ​ടു​ക്കു​ന്നു. ആ പ്രദേ​ശത്ത്‌ താമസി​ക്കു​ന്ന സാക്ഷി​ക​ളും നിർമാ​ണ​വേ​ല​യിൽ സന്തോ​ഷ​ത്തോ​ടെ പങ്കു​ചേ​രു​ന്നു.

ഈ വിപു​ല​മാ​യ പ്രവർത്ത​നം സംഘടി​ത​മാ​യ രീതി​യിൽ മുന്നോ​ട്ടു കൊണ്ടു​പോ​കു​ന്ന​തിന്‌ 1985-ൽ ഒരു അന്താരാ​ഷ്‌ട്ര പദ്ധതിക്കു രൂപം കൊടു​ത്തു. ഇതിന്റെ ഭാഗമാ​യി പ്രവർത്തി​ക്കു​ന്ന​തിന്‌ സന്നദ്ധ​സേ​വ​കർ 19-നും 55-നും ഇടയ്‌ക്കു പ്രായ​മു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രി​ക്ക​ണം. നിർമാ​ണ​പ്ര​വർത്ത​ന​ത്തോ​ടു ബന്ധപ്പെട്ട ഏതെങ്കി​ലും ഒരു മേഖല​യിൽ വൈദ​ഗ്‌ധ്യ​മു​ള്ള​വ​രു​മാ​യി​രി​ക്കണം. സാധാ​ര​ണ​ഗ​തി​യിൽ ഒരു നിയമനം രണ്ടാഴ്‌ച​മു​തൽ മൂന്നു മാസം​വ​രെ നീളും. ചില​പ്പോൾ അത്‌ ഒരു വർഷമോ അതിൽ കൂടു​ത​ലോ ആയേക്കാം.

നിർമാണപ്രവർത്തകരുടെ ഭാര്യ​മാ​രിൽ ചിലർക്ക്‌, കമ്പി കെട്ടാ​നും ടൈൽ ഇടാനും സാൻഡ്‌പേ​പ്പർ ഉപയോ​ഗിച്ച്‌ മിനു​ക്കാ​നും പെയിന്റ്‌ ചെയ്യാ​നും ഒക്കെ പരിശീ​ല​നം ലഭിക്കു​ന്നു. മറ്റുള്ളവർ നിർമാ​ണ​പ്ര​വർത്ത​കർക്ക്‌ ആഹാരം പാകം ചെയ്യു​ക​യും അവർ താമസി​ക്കു​ന്ന സ്ഥലം വൃത്തി​യാ​ക്കു​ക​യും ചെയ്യുന്നു.

തങ്ങളുടെ വീടു​ക​ളി​ലേ​ക്കു മടങ്ങുന്ന പല സന്നദ്ധ​സേ​വ​ക​രും, ഈ സേവന​ത്തിൽ പങ്കെടു​ക്കാൻ ക്ഷണം ലഭിച്ച​തിൽ നന്ദിയു​ണ്ടെന്ന്‌ എഴുതി അറിയി​ക്കാ​റുണ്ട്‌. ഒരു ഭാര്യ​യും ഭർത്താ​വും ഇങ്ങനെ എഴുതി: “ബുഡാ​പെ​സ്റ്റി​ലെ ബ്രാഞ്ചി​ന്റെ നിർമാ​ണ​ത്തിൽ പങ്കെടു​ക്കാൻ അവസരം തന്നതിൽ ഞങ്ങൾക്ക്‌ അതിയായ നന്ദിയുണ്ട്‌. ഹംഗറി​യി​ലെ സാക്ഷികൾ എത്ര സ്‌നേ​ഹ​വും നന്ദിയും ഉള്ളവരാ​യി​രു​ന്നെ​ന്നോ! ഒരു മാസം അവിടെ ജോലി ചെയ്‌തിട്ട്‌ അവരെ പിരി​യു​ക എന്നത്‌ ഭയങ്കര സങ്കടമാ​യി​രു​ന്നു. അതുപി​ന്നെ സ്വാഭാ​വി​ക​മാ​ണ​ല്ലോ. വസന്തകാ​ലത്ത്‌ വീണ്ടും ഇങ്ങനെ പോക​ണ​മെ​ന്നാ​ണു ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ ജീവി​ത​ത്തി​ലെ ഏറ്റവും സന്തോ​ഷ​ക​ര​മാ​യ സമയങ്ങ​ളാ​യി​രു​ന്നു ഇത്തരം ഓരോ നിയമ​ന​വും.”