വിവരങ്ങള്‍ കാണിക്കുക

നൂറു​ക​ണ​ക്കി​നു ഭാഷക​ളിൽ വീഡി​യോ

നൂറു​ക​ണ​ക്കി​നു ഭാഷക​ളിൽ വീഡി​യോ

യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ പരിഭാ​ഷാ​ജോ​ലി​യിൽ പേരു​കേ​ട്ട​വ​രാണ്‌. 2014 നവംബർ ആയപ്പോ​ഴേ​ക്കും ഞങ്ങൾ 125 ഭാഷക​ളി​ലേക്ക്‌ ബൈബി​ളും 742 ഭാഷക​ളി​ലേക്ക്‌ ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പരിഭാഷ ചെയ്‌തു കഴിഞ്ഞു. വീഡി​യോ​ക​ളും ഞങ്ങൾ വിവർത്ത​നം ചെയ്യു​ന്നുണ്ട്‌. 2015 ജനുവരി ആയപ്പോ​ഴേ​ക്കും രാജ്യഹാളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ 398 ഭാഷക​ളി​ലും ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ 569 ഭാഷക​ളി​ലും ലഭ്യമാ​ക്കി. എങ്ങനെ​യാണ്‌ ഈ നേട്ടം കൈവ​രി​ച്ചത്‌, എന്ത്‌ ഉദ്ദേശ്യ​ത്തിൽ?

2014 മാർച്ചിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം ബൈബി​ള​ധ്യ​യ​ന​ങ്ങൾ വർധി​പ്പി​ക്കു​ക എന്ന ലക്ഷ്യത്തിൽ വീഡി​യോയ്‌ക്കു വേണ്ടി​യു​ള്ള ഓഡി​യോ വിവരങ്ങൾ കഴിയു​ന്നി​ട​ത്തോ​ളം ഭാഷക​ളിൽ തയാറാ​ക്കാ​നാ​യി എല്ലാ ബ്രാ​ഞ്ചോ​ഫീ​സു​കൾക്കും നിർദേ​ശം നൽകി.

ഒരു വീഡി​യോ പരിഭാ​ഷ​യിൽ പല പടിക​ളുണ്ട്‌. ആദ്യം, പ്രാ​ദേ​ശി​ക പരിഭാ​ഷാ സംഘം സ്‌ക്രിപ്‌റ്റ്‌ വിവർത്ത​നം ചെയ്യുന്നു. പിന്നെ, വീഡി​യോ​യി​ലെ ഓരോ കഥാപാ​ത്ര​ങ്ങൾക്കും ശബ്ദം നൽകാ​നാ​യി ആളുകളെ തിര​ഞ്ഞെ​ടു​ക്കു​ന്നു. പിന്നീട്‌, ഓഡി​യോ/വീഡി​യോ ടീമുകൾ, വിവർത്ത​നം ചെയ്‌തു​കി​ട്ടി​യ സ്‌ക്രിപ്‌റ്റ്‌ പ്രാ​ദേ​ശി​ക​ഭാ​ഷ​യിൽ റെക്കോർഡ്‌ ചെയ്യുന്നു. പിന്നീട്‌ വീഡി​യോ​യിൽ കാണേണ്ട തലക്കെ​ട്ടു​കൾ ഉൾപ്പെ​ടു​ത്തി അത്‌ എഡിറ്റ്‌ ചെയ്‌ത്‌ പൂർത്തി​യാ​ക്കു​ന്നു. അവസാനം ഓഡി​യോ, സ്‌ക്രിപ്‌റ്റ്‌, വീഡി​യോ എന്നിവ യോജി​പ്പി​ച്ച ഫയൽ, സൈറ്റിൽ ലഭ്യമാ​ക്കു​ന്നു.

ചില ബ്രാഞ്ചു​ക​ളിൽ ഈ വേലയ്‌ക്കാ​യി റെക്കോർഡിങ്‌ സംവി​ധാ​ന​ങ്ങ​ളും പരിശീ​ല​നം നേടിയ ജോലി​ക്കാ​രും ഉണ്ട്‌. എന്നാൽ അതിവി​ദൂ​ര സ്ഥലങ്ങളി​ലെ ഭാഷക​ളു​ടെ കാര്യ​മോ?

കൊണ്ടു​ന​ട​ക്കാ​വുന്ന റെക്കോർഡിങ്‌ സംവി​ധാ​ന​ങ്ങൾ ഉപയോ​ഗിച്ച്‌ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും റെക്കോർഡിങ്‌ നടത്തുന്ന ഒരു കൂട്ടം ഓഡി​യോ വിദഗ്‌ധ​രു​മുണ്ട്‌. മൈ​ക്രോ​ഫോ​ണും ഓഡി​യോ റെക്കോർഡിങ്‌ സംവി​ധാ​ന​മു​ള്ള കമ്പ്യൂ​ട്ട​റും ഉപയോ​ഗി​ച്ചു​കൊണ്ട്‌ വിദഗ്‌ധ​നാ​യ ഒരാൾ ഓഫീ​സി​ലോ രാജ്യ​ഹാ​ളി​ലോ വീട്ടി​ലോ താത്‌കാ​ലി​ക​മാ​യി റെക്കോർഡിങ്‌ സംവി​ധാ​നം ഒരുക്കു​ന്നു. വായി​ക്കു​ന്ന​തും പരിശീ​ലി​പ്പി​ക്കു​ന്ന​തും കൃത്യത ഉറപ്പു​വ​രു​ത്തു​ന്ന​തും അവിടു​ത്തെ മാതൃ​ഭാ​ഷ അറിയാ​വു​ന്ന​വ​രാണ്‌. ഒരു സ്ഥലത്തെ റെക്കോർഡിങ്‌ പൂർത്തി​യാ​കു​മ്പോൾ ഓഡി​യോ വിദഗ്‌ധൻ റെക്കോർഡിങ്‌ ഉപകര​ണ​ങ്ങ​ളു​മാ​യി അടുത്ത സ്ഥലത്തേക്കു പോകു​ന്നു.

ഈ വിധത്തിൽ, മുമ്പു​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാൾ മൂന്നി​ര​ട്ടി ഭാഷക​ളിൽ വീഡി​യോ​കൾ ഉത്‌പാ​ദി​പ്പി​ക്കാൻ കഴിയു​ന്നു.

ഈ വീഡി​യോ​കൾക്കു വളരെ നല്ല സ്വീക​ര​ണം കിട്ടി. പല ആളുക​ളും അവരുടെ മാതൃ​ഭാ​ഷ​യിൽ കാണുന്ന ആദ്യത്തെ വീഡി​യോ​കൾ നമ്മു​ടേ​താ​യി​രു​ന്നു.

ഓസ്‌ട്രേ​ലി​യ​യി​ലെ 2500-ൽപരം ആളുകൾ സംസാ​രി​ക്കു​ന്ന പിറ്റ്‌ഷാൻഷാൻഷാ​ര ഭാഷയാ​യി​രു​ന്നു റെക്കോർഡിങ്‌ നടന്നതിൽ ഒരെണ്ണം. വടക്കൻ പ്രദേ​ശ​ത്തു​ള്ള ആലീസ്‌ സ്‌പ്രിംഗ്‌സിൽ വെച്ചാ​യി​രു​ന്നു ഇതു റെക്കോർഡു ചെയ്‌തത്‌. ഇതിനാ​യി സഹായിച്ച തോമസ്‌ കാലേൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ട്ടു: “വീഡി​യോ​കൾ ആവേശ​ത്തോ​ടെ​യാണ്‌ ആ നാട്ടു​കാർ സ്വീക​രി​ച്ചത്‌. അവർ സ്‌ക്രീ​നിൽ കണ്ണും​ന​ട്ടി​രു​ന്നു, കൂടുതൽ വീഡി​യോ​കൾ എവിടെ കിട്ടും എന്ന്‌ അവർ ചോദി​ച്ചു​കൊ​ണ്ടി​രു​ന്നു. ഈ ഭാഷയിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ വിരള​മാണ്‌. ഇതു കേട്ട​പ്പോൾ—പ്രത്യേ​കി​ച്ചു കണ്ടപ്പോൾ—അവർ വിസ്‌മ​യ​ഭ​രി​ത​രാ​യി!”

കാമറൂ​ണിൽ രണ്ടു സാക്ഷികൾ നദിയി​ലൂ​ടെ വള്ളത്തിൽ യാത്ര​ചെ​യ്യു​ക​യാ​യി​രു​ന്നു. പിഗ്മി​ക​ളു​ടെ ഒരു ഗ്രാമ​ത്തിൽ എത്തിയ​പ്പോൾ അവർ സ്‌കൂൾ അധ്യാ​പ​ക​നാ​യി​രു​ന്ന ഗ്രാമ​മു​ഖ്യ​നോ​ടു സംസാ​രി​ച്ചു. മുഖ്യൻ സംസാ​രി​ക്കു​ന്ന ഭാഷ ബാസ്സയാ​ണെ​ന്നു മനസ്സി​ലാ​ക്കി​യ സഹോ​ദ​ര​ന്മാർ ആ ഭാഷയി​ലു​ള്ള ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ അദ്ദേഹത്തെ കാണിച്ചു. വലിയ മതിപ്പു തോന്നി​യിട്ട്‌ അദ്ദേഹം പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ആവശ്യ​പ്പെ​ട്ടു.

ഇന്തൊ​നീ​ഷ്യ​യിൽ, ഒരു ഗ്രാമ​ത്തി​ലെ പ്രാ​ദേ​ശി​ക മതനേ​താവ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ എതിർത്തി​രു​ന്നു. ആ പ്രദേ​ശ​ത്തു സാക്ഷികൾ വിതരണം ചെയ്‌തി​രു​ന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ല്ലാം അദ്ദേഹം ചുട്ടു​ക​ള​ഞ്ഞു. പ്രദേ​ശ​ത്തെ മറ്റുചി​ലർ രാജ്യ​ഹാൾ കത്തിച്ചു​ക​ള​യു​മെ​ന്നു ഭീഷണി​പ്പെ​ടു​ത്തി.ഒരു ദിവസം, നാലു പോലീ​സു​കാർ യഹോ​വ​യു​ടെ സാക്ഷി​യാ​യ ഒരു സ്‌ത്രീ​യെ​യും കുടും​ബ​ത്തെ​യും ചോദ്യം ചെയ്‌തു. രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌ എന്ന്‌ അവർക്ക്‌ അറിയ​ണ​മാ​യി​രു​ന്നു. ആ പോലീ​സു​കാ​രെ രാജ്യഹാളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ ഇന്തൊ​നീ​ഷ്യൻ ഭാഷയിൽ അവൾ കാണിച്ചു.

വീഡി​യോ കണ്ട ശേഷം ഒരു പോലീ​സു​കാ​രൻ ഇപ്രകാ​രം പറഞ്ഞു: “നിങ്ങ​ളെ​പ്പ​റ്റി അറിയാത്ത ആളുകൾ നിങ്ങളെ തെറ്റി​ദ്ധ​രി​ച്ചി​രി​ക്കു​ക​യാണ്‌. അത്‌ എനിക്കു മനസ്സി​ലാ​യി.” മറ്റൊരു പോലീ​സു​കാ​രൻ ചോദി​ച്ചു: “മറ്റുള്ള​വ​രെ കാണി​ക്കാ​നാ​യി എനിക്ക്‌ ഈ വീഡി​യോ തരാമോ? നിങ്ങ​ളെ​ക്കു​റിച്ച്‌ കൃത്യ​മാ​യ വിവര​മാണ്‌ ഈ വീഡി​യോ തരുന്നത്‌.” ഇപ്പോൾ പോലീ​സി​ന്റെ മനോ​ഭാ​വം മാറി​യി​രി​ക്കു​ന്നു, അവർ സാക്ഷി​കൾക്ക്‌ സംരക്ഷണം നൽകുന്നു.

ഈ വീഡി​യോ​കൾ നിങ്ങൾ കണ്ടിട്ടി​ല്ലെ​ങ്കിൽ, ഇപ്പോൾ മാതൃ​ഭാ​ഷ​യിൽ അവയൊ​ന്നു കാണരു​തോ?