വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

sinceLF/E+ via Getty Images

ഉണർന്നിരിക്കുക!

പൊതു​ജ​നത്തെ ആര്‌ രക്ഷിക്കും?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

പൊതു​ജ​നത്തെ ആര്‌ രക്ഷിക്കും?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ റിപ്പോർട്ട​നു​സ​രിച്ച്‌:

  •   2023 ഒക്ടോബർ 7-നും ഒക്ടോബർ 23-നും ഇടയി​ലുള്ള കാലയ​ള​വിൽ, ഗസ്സ-ഇസ്രാ​യേൽ യുദ്ധത്തിൽ 6,400-ലധികം ആളുകൾ കൊല്ല​പ്പെ​ടു​ക​യും 15,200 പേർക്ക്‌ പരു​ക്കേൽക്കു​ക​യും ചെയ്‌തു. ഇതിൽ ഭൂരി​ഭാ​ഗം പേരും അവിടത്തെ പൊതു​ജ​ന​ങ്ങ​ളാ​യി​രു​ന്നു. കൂടാതെ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ അവരുടെ വീടു​വിട്ട്‌ പോ​കേ​ണ്ടി​യും​വന്നു.

  •   2023 സെപ്‌റ്റം​ബർ 24 വരെയുള്ള കണക്കെ​ടു​ത്താൽ, റഷ്യയും യു​ക്രെ​യി​നും തമ്മിലുള്ള യുദ്ധം കാരണം യു​ക്രെ​യി​നിലുള്ള 9,701 സാധാരണ ജനങ്ങൾ കൊല്ല​പ്പെ​ടു​ക​യും 17,748 പേർക്ക്‌ പരു​ക്കേൽക്കു​ക​യും ചെയ്‌തു.

 യുദ്ധം കാരണം ദുരിതം അനുഭ​വി​ക്കു​ന്ന​വർക്ക്‌ ബൈബിൾ എന്തു പ്രതീ​ക്ഷ​യാണ്‌ കൊടു​ക്കു​ന്നത്‌?

പ്രതീ​ക്ഷ​യ്‌ക്കു വകയുണ്ട്‌

 ‘ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കും’ എന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. (സങ്കീർത്തനം 46:9) ദൈവം ഒരു സ്വർഗീയ ഗവൺമെ​ന്റി​ലൂ​ടെ, അഥവാ ഒരു സ്വർഗീ​യ​രാ​ജ്യ​ത്തി​ലൂ​ടെ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളെ​യെ​ല്ലാം ഇല്ലാതാ​ക്കും. (ദാനി​യേൽ 2:44) ദൈവ​രാ​ജ്യം മനുഷ്യർക്കെ​ല്ലാം ആശ്വാസം കൊണ്ടു​വ​രും.

 ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു​ക്രി​സ്‌തു എന്താണ്‌ ചെയ്യാൻപോ​കു​ന്ന​തെന്ന്‌ കാണുക:

  •   “സഹായ​ത്തി​നാ​യി കേഴുന്ന ദരി​ദ്രനെ അവൻ രക്ഷിക്കും; എളിയ​വ​നെ​യും ആരോ​രു​മി​ല്ലാ​ത്ത​വ​നെ​യും അവൻ വിടു​വി​ക്കും. എളിയ​വ​നോ​ടും ദരി​ദ്ര​നോ​ടും അവനു കനിവ്‌ തോന്നും; പാവ​പ്പെ​ട്ട​വന്റെ ജീവനെ അവൻ രക്ഷിക്കും. അടിച്ച​മർത്ത​ലി​നും അക്രമ​ത്തി​നും ഇരയാ​കു​ന്ന​വരെ അവൻ മോചി​പ്പി​ക്കും.”—സങ്കീർത്തനം 72:12-14.

 തന്റെ രാജ്യ​ത്തി​ലൂ​ടെ ദൈവം യുദ്ധവും അക്രമ​വും കാരണം ഉണ്ടാകുന്ന ദുരി​ത​വും കഷ്ടപ്പാ​ടും പൂർണ​മാ​യി ഇല്ലാതാ​ക്കും.

  •   “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!”—വെളി​പാട്‌ 21:4.

 പെട്ടെ​ന്നു​തന്നെ ദൈവ​രാ​ജ്യം ഭൂമി​യിൽ വലിയ മാറ്റങ്ങൾ കൊണ്ടു​വ​രും. ഇന്ന്‌ നമ്മൾ കണ്ടു​കൊ​ണ്ടി​രി​ക്കുന്ന “യുദ്ധ​കോ​ലാ​ഹ​ല​ങ്ങ​ളും യുദ്ധങ്ങ​ളെ​ക്കു​റി​ച്ചുള്ള വാർത്ത​ക​ളും” ബൈബി​ളിൽ മുന്നമേ പറഞ്ഞി​ട്ടു​ള്ള​താണ്‌. (മത്തായി 24:6) നമ്മൾ ജീവി​ക്കു​ന്നത്‌ മനുഷ്യ​ഭ​ര​ണ​ത്തി​ന്റെ ‘അവസാ​ന​കാ​ല​ത്താണ്‌’ എന്ന്‌ ഇതും ഇതു​പോ​ലുള്ള മറ്റു സംഭവ​ങ്ങ​ളും കാണി​ക്കു​ന്നു.—2 തിമൊ​ഥെ​യൊസ്‌ 3:1.