വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 2

സത്യ​ദൈവം ആരാണ്‌?

സത്യ​ദൈവം ആരാണ്‌?

1. നമ്മൾ സത്യ​ദൈ​വത്തെ ആരാധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സകലത്തി​ന്റെ​യും സ്രഷ്ടാ​വാ​ണു സത്യ​ദൈവം. ആ ദൈവ​ത്തിന്‌ ആരംഭ​മോ അവസാ​ന​മോ ഇല്ല. (സങ്കീർത്തനം 90:2) ബൈബി​ളിൽ കാണുന്ന സന്തോ​ഷ​വാർത്ത​യു​ടെ ഉറവിടം ദൈവ​മാണ്‌. (1 തിമൊ​ഥെ​യൊസ്‌ 1:11) നമുക്കു ജീവൻ തന്നതു ദൈവ​മാ​യ​തു​കൊണ്ട്‌ ദൈവത്തെ മാത്രമേ നമ്മൾ ആരാധി​ക്കാ​വൂ.​—വെളി​പാട്‌ 4:11 വായി​ക്കുക.

2. ദൈവം എങ്ങനെ​യു​ള്ള​വ​നാണ്‌?

ഭൂമി​യി​ലെ എല്ലാ ജീവരൂ​പ​ങ്ങ​ളെ​ക്കാ​ളും ഉന്നതനായ, ഒരു ആത്മാവാ​ണു ദൈവം. അതു​കൊ​ണ്ടു​തന്നെ മനുഷ്യർ ആരും ദൈവത്തെ കണ്ടിട്ടില്ല. (യോഹ​ന്നാൻ 1:18; 4:24) എന്നാൽ ദൈവം എങ്ങനെ​യു​ള്ള​വ​നാ​ണെന്നു ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽനിന്ന്‌ നമുക്കു മനസ്സി​ലാ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, പലതരം പഴവർഗ​ങ്ങ​ളും പൂക്കളും ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തി​ന്റെ​യും ജ്ഞാനത്തി​ന്റെ​യും തെളി​വാണ്‌. ബൃഹത്തായ പ്രപഞ്ചം ദൈവ​ത്തി​ന്റെ ശക്തിയെ വെളി​പ്പെ​ടു​ത്തു​ന്നു.​—റോമർ 1:20 വായി​ക്കുക.

എന്നാൽ ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി പഠിക്കാൻ ബൈബിൾ നമ്മളെ സഹായി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദൈവം ഇഷ്ടപ്പെ​ടു​ന്ന​തും വെറു​ക്കു​ന്ന​തും ആയ കാര്യങ്ങൾ എന്തെല്ലാ​മാണ്‌, ദൈവം ആളുക​ളോട്‌ ഇടപെ​ടു​ന്നത്‌ എങ്ങനെ, വിവിധ സാഹച​ര്യ​ങ്ങ​ളിൽ ദൈവം പ്രതി​ക​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌ എന്നെല്ലാം അതു നമ്മോടു പറയുന്നു.​—സങ്കീർത്തനം 103:7-10 വായി​ക്കുക.

3. ദൈവ​ത്തിന്‌ ഒരു പേരു​ണ്ടോ?

“സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ” എന്നു യേശു പറഞ്ഞു. (മത്തായി 6:9) ദൈവ​ത്തി​നു സ്ഥാന​പ്പേ​രു​കൾ പലതു​ണ്ടെ​ങ്കി​ലും പേര്‌ ഒന്നേയു​ള്ളൂ. ഓരോ ഭാഷയി​ലും അത്‌ ഉച്ചരി​ക്കുന്ന രീതിക്കു വ്യത്യാ​സ​മുണ്ട്‌. മലയാ​ള​ത്തിൽ “യഹോവ” എന്നാണു സാധാരണ പറയു​ന്നത്‌. പക്ഷേ, “യാഹ്‌വെ” എന്ന ഉച്ചാര​ണ​വും നിലവി​ലുണ്ട്‌.​—സങ്കീർത്തനം 83:18 വായി​ക്കുക.

പല ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളി​ലും ദൈവ​ത്തി​ന്റെ പേരിനു പകരം കർത്താവ്‌ എന്നോ ദൈവം എന്നോ ഉള്ള സ്ഥാന​പ്പേ​രു​ക​ളാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ ബൈബിൾ എഴുതിയ സമയത്ത്‌ ദൈവ​ത്തി​ന്റെ പേര്‌ ഏതാണ്ട്‌ 7,000 പ്രാവ​ശ്യം അതിലു​ണ്ടാ​യി​രു​ന്നു. ദൈവ​ത്തെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ച്ച​പ്പോൾ യേശു അവർക്കു ദൈവ​ത്തി​ന്റെ പേര്‌ വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു.​—യോഹ​ന്നാൻ 17:26 വായി​ക്കുക.

ദൈവത്തിന്‌ ഒരു പേരുണ്ടോ? എന്ന വീഡിയോ കാണുക

4. യഹോ​വ​യ്‌ക്കു നമ്മുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടോ?

സ്‌നേഹനിധിയായ ഈ അപ്പനെ​പ്പോ​ലെ, നമ്മുടെ നിലനിൽക്കുന്ന പ്രയോ​ജ​ന​ത്തി​നു വേണ്ടി​യാ​ണു ദൈവം പ്രവർത്തി​ക്കു​ന്നത്‌

ലോക​ത്തിൽ ഇത്ര വ്യാപ​ക​മാ​യി കഷ്ടപ്പാ​ടു​ക​ളു​ള്ള​തു​കൊണ്ട്‌ ദൈവ​ത്തി​നു നമ്മുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മി​ല്ലെ​ന്നാ​ണോ അതിന്റെ അർഥം? നമ്മളെ പരീക്ഷി​ക്കാ​നാ​ണു ദൈവം നമുക്കു കഷ്ടപ്പാ​ടു​കൾ വരുത്തു​ന്ന​തെന്നു ചിലർ പറയാ​റുണ്ട്‌. എന്നാൽ അതു ശരിയല്ല.​—യാക്കോബ്‌ 1:13 വായി​ക്കുക.

ഓരോ​രു​ത്തർക്കും സ്വന്തമാ​യി തീരു​മാ​നം എടുക്കാ​നുള്ള സ്വാത​ന്ത്ര്യം തന്നു​കൊണ്ട്‌ ദൈവം മനുഷ്യ​നെ ആദരി​ച്ചി​രി​ക്കു​ന്നു. ദൈവത്തെ സേവി​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ ദൈവം നമ്മളെ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തിൽ നമുക്കു ദൈവ​ത്തോ​ടു നന്ദിയി​ല്ലേ? (യോശുവ 24:15) എന്നാൽ ഈ സ്വാത​ന്ത്ര്യം ദുരു​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ പലരും മറ്റുള്ള​വർക്കു ദ്രോഹം ചെയ്യുന്നു. ലോക​ത്തിൽ ഇത്രയ​ധി​കം കഷ്ടപ്പാ​ടു​കൾ ഉള്ളത്‌ അതു​കൊ​ണ്ടാണ്‌. ഇതെല്ലാം യഹോ​വ​യു​ടെ ഹൃദയത്തെ ദുഃഖി​പ്പി​ക്കു​ന്നു.​—ഉൽപത്തി 6:5, 6 വായി​ക്കുക.

നമ്മുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മുള്ള ഒരു ദൈവ​മാണ്‌ യഹോവ. നമ്മൾ ജീവിതം ആസ്വദി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. പെട്ടെ​ന്നു​തന്നെ ദൈവം കഷ്ടപ്പാ​ടു​കൾക്കും അതിനു കാരണ​ക്കാ​രാ​യ​വർക്കും അവസാനം വരുത്തും. എന്നാൽ ചുരു​ങ്ങിയ സമയ​ത്തേക്കു കഷ്ടപ്പാ​ടു​കൾ അനുവ​ദി​ക്കാൻ ദൈവ​ത്തി​നു തക്കതായ കാരണ​മുണ്ട്‌. 8-ാം പാഠത്തിൽനിന്ന്‌ നമ്മൾ അതെക്കു​റി​ച്ചു പഠിക്കും.​—2 പത്രോസ്‌ 2:9, 10; 3:7, 13 വായി​ക്കുക.

5. നമുക്ക്‌ എങ്ങനെ ദൈവ​ത്തോ​ടു കൂടുതൽ അടുത്ത്‌ ചെല്ലാ​നാ​കും?

പ്രാർഥ​ന​യിൽ തന്നോടു സംസാ​രി​ക്കാ​നും അങ്ങനെ നമ്മൾ അടുത്ത്‌ ചെല്ലാ​നും യഹോവ നമ്മളെ ക്ഷണിക്കു​ന്നു. ഓരോ വ്യക്തി​യു​ടെ​യും കാര്യ​ത്തിൽ ദൈവ​ത്തി​നു താത്‌പ​ര്യ​മുണ്ട്‌. (സങ്കീർത്തനം 65:2; 145:18) ദൈവം ക്ഷമിക്കാൻ തയ്യാറാണ്‌. ചില സമയത്ത്‌ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ നമുക്കു കഴിയാ​റി​ല്ലെ​ങ്കി​ലും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാ​നുള്ള നമ്മുടെ ശ്രമങ്ങൾ ദൈവം തിരി​ച്ച​റി​യു​ന്നു. അതു​കൊണ്ട്‌ അപൂർണ​രാ​ണെ​ങ്കിൽപ്പോ​ലും നമുക്കു ദൈവ​വു​മാ​യി അടുത്ത ബന്ധം ആസ്വദി​ക്കാ​നാ​കും.​—സങ്കീർത്തനം 103:12-14; യാക്കോബ്‌ 4:8 വായി​ക്കുക.

നമുക്കു ജീവൻ തന്നത്‌ യഹോ​വ​യാ​യ​തു​കൊണ്ട്‌ നമ്മൾ മറ്റാ​രെ​ക്കാ​ളും ദൈവത്തെ സ്‌നേ​ഹി​ക്കണം. (മർക്കോസ്‌ 12:30) ദൈവ​ത്തെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി പഠിക്കു​ക​യും ദൈവം ആവശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ ജീവി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ദൈവ​ത്തോ​ടുള്ള സ്‌നേഹം പ്രകടി​പ്പി​ക്കുക. അതുവഴി നമുക്കു ദൈവ​ത്തോട്‌ ഏറെ അടുത്ത്‌ ചെല്ലാ​നാ​കും.​—1 തിമൊ​ഥെ​യൊസ്‌ 2:4; 1 യോഹ​ന്നാൻ 5:3 വായി​ക്കുക.