വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഭയനഗരങ്ങൾ

അഭയനഗരങ്ങൾ

അബദ്ധവ​ശാൽ ഒരാളെ കൊല്ലുന്ന വ്യക്തിക്കു രക്തത്തിനു പ്രതി​കാ​രം ചെയ്യു​ന്ന​യാ​ളു​ടെ പിടി​യിൽപ്പെ​ടാ​തെ പ്രാണ​ര​ക്ഷാർഥം അഭയം പ്രാപി​ക്കാൻ കഴിയു​മാ​യി​രുന്ന ലേവ്യ​ന​ഗ​രങ്ങൾ. വാഗ്‌ദ​ത്തദേ​ശത്ത്‌ അങ്ങിങ്ങാ​യി അത്തരം ആറു നഗരങ്ങ​ളു​ണ്ടാ​യി​രു​ന്നു. യഹോ​വ​യു​ടെ നിർദേ​ശപ്ര​കാ​രം മോശ​യും പിന്നീടു യോശു​വ​യും ആണ്‌ അവ നിശ്ചയി​ച്ചത്‌. അഭയന​ഗ​ര​ത്തിൽ ഓടിയെ​ത്തു​ന്ന​യാൾ സംഭവം നഗരവാ​തിൽക്കൽ ഇരിക്കുന്ന മൂപ്പന്മാരോ​ടു പറയും; അവർ അയാളെ ദയയോ​ടെ സ്വീക​രി​ക്കും. മനഃപൂർവം കൊല ചെയ്യുന്ന ഒരു വ്യക്തി ഈ ക്രമീ​ക​രണം ദുരു​പയോ​ഗം ചെയ്യാ​തി​രി​ക്കാൻ അഭയന​ഗ​ര​ത്തിലേക്കു ചെല്ലു​ന്ന​യാൾ നിരപ​രാ​ധി​ത്വം തെളി​യി​ക്കു​ന്ന​തി​നു കൊല നടന്ന നഗരത്തിൽവെച്ച്‌ വിചാരണ നേരിടേ​ണ്ടി​യി​രു​ന്നു. നിരപ​രാ​ധി​യാണെന്നു തെളി​ഞ്ഞാൽ അയാൾക്ക്‌ അഭയന​ഗ​ര​ത്തിലേക്കു മടങ്ങാം. ശേഷിച്ച ജീവി​ത​കാ​ലം മുഴുവൻ അല്ലെങ്കിൽ മഹാപുരോ​ഹി​തന്റെ മരണം​വരെ അയാൾ ആ നഗരത്തി​ന്റെ അതിർത്തി​ക്കു​ള്ളിൽ കഴിയ​ണ​മാ​യി​രു​ന്നു.—സംഖ 35:6, 11-15, 22-29; യോശ 20:2-8.