വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യൂഫ്രട്ടീസ്‌

യൂഫ്രട്ടീസ്‌

തെക്കു​പ​ടി​ഞ്ഞാ​റൻ ഏഷ്യയി​ലെ ഏറ്റവും നീളമു​ള്ള​തും പ്രധാ​നപ്പെ​ട്ട​തും ആയ നദി. മെസൊപ്പൊ​ത്താ​മ്യ​യി​ലെ രണ്ടു പ്രധാ​ന​ന​ദി​ക​ളിൽ ഒന്ന്‌. ഉൽപത്തി 2:14-ലാണ്‌ ഇതി​നെ​ക്കു​റിച്ച്‌ ആദ്യം പരാമർശി​ക്കു​ന്നത്‌. ഇത്‌ ഏദെനി​ലെ നാലു നദിക​ളിൽ ഒന്നാ​ണെന്ന്‌ അവിടെ പറഞ്ഞി​രി​ക്കു​ന്നു. പലപ്പോ​ഴും ഇതിനെ “നദി” എന്നു മാത്രം വിളി​ച്ചി​രി​ക്കു​ന്നു. (ഉൽ 31:21) ഇസ്രായേ​ല്യ​രു​ടെ നിയമി​തപ്രദേ​ശ​ത്തി​ന്റെ വടക്കേ അതിരാ​യി​രു​ന്നു ഇത്‌. (ഉൽ 15:18; വെളി 16:12)—അനു. ബി2 കാണുക.