ദാനി​യേൽ 4:1-37

4  “ഭൂമി​യി​ലെ​ങ്ങു​മുള്ള സകല ജനതകൾക്കും രാജ്യ​ക്കാർക്കും ഭാഷക്കാർക്കും നെബൂ​ഖ​ദ്‌നേസർ രാജാ​വിൽനി​ന്നുള്ള സന്ദേശം: നിങ്ങൾക്കു സമൃദ്ധ​മായ സമാധാ​നം ആശംസി​ക്കു​ന്നു!  അത്യുന്നതനായ ദൈവം എന്നോ​ടുള്ള ബന്ധത്തിൽ ചെയ്‌ത അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും വിവരി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.  ദൈവത്തിന്റെ അടയാ​ളങ്ങൾ എത്ര മഹനീയം! അത്ഭുതങ്ങൾ എത്ര ഗംഭീരം! ദൈവ​ത്തി​ന്റെ രാജ്യം നിത്യ​രാ​ജ്യം; ഭരണാ​ധി​പ​ത്യ​മോ തലമു​റ​ത​ല​മു​റ​യോ​ള​മു​ള്ള​തും.+  “നെബൂ​ഖ​ദ്‌നേസർ എന്ന ഞാൻ എന്റെ ഭവനത്തിൽ സ്വസ്ഥമാ​യി കഴിയുന്ന കാലം. കൊട്ടാ​ര​ത്തിൽ ഐശ്വ​ര്യ​സ​മൃ​ദ്ധി​യു​ടെ നടുവി​ലാ​യി​രു​ന്നു ഞാൻ.  അങ്ങനെയിരിക്കെ എന്നെ ഭയപ്പെ​ടു​ത്തിയ ഒരു സ്വപ്‌നം ഞാൻ കണ്ടു. പള്ളി​മെ​ത്ത​യിൽ കിടക്കു​മ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞ ചിത്ര​ങ്ങ​ളും എനിക്ക്‌ ഉണ്ടായ ദിവ്യ​ദർശ​ന​ങ്ങ​ളും എന്നെ ഭയപ്പെ​ടു​ത്തി.+  അതുകൊണ്ട്‌, സ്വപ്‌ന​ത്തി​ന്റെ അർഥം പറഞ്ഞു​ത​രാ​നാ​യി ബാബി​ലോ​ണി​ലെ എല്ലാ ജ്ഞാനി​ക​ളെ​യും എന്റെ മുന്നിൽ ഹാജരാ​ക്കാൻ ഞാൻ ഉത്തരവി​ട്ടു.+  “അങ്ങനെ, മന്ത്രവാ​ദി​ക​ളും മാന്ത്രി​ക​രും കൽദയരും* ജ്യോതിഷക്കാരും+ എന്റെ സന്നിധി​യിൽ വന്നു. ഞാൻ സ്വപ്‌നം വിവരി​ച്ചെ​ങ്കി​ലും അതിന്റെ അർഥം പറഞ്ഞു​ത​രാൻ അവർക്കു കഴിഞ്ഞില്ല.+  ഒടുവിൽ, ബേൽത്ത്‌ശസ്സർ എന്നു പേരുള്ള ദാനി​യേൽ എന്റെ മുന്നിൽ വന്നു.+ എന്റെ ദൈവ​ത്തി​ന്റെ പേരിൽനിന്നാണു+ ദാനി​യേ​ലി​നു ബേൽത്ത്‌ശസ്സർ എന്ന പേര്‌ കിട്ടി​യത്‌. വിശു​ദ്ധ​ദൈ​വ​ങ്ങ​ളു​ടെ ആത്മാവുള്ള അയാളോടു+ ഞാൻ എന്റെ സ്വപ്‌നം വിവരി​ച്ചു:  “‘മന്ത്രവാ​ദി​ക​ളു​ടെ പ്രമാ​ണി​യായ ബേൽത്ത്‌ശ​സ്സരേ,+ വിശു​ദ്ധ​ദൈ​വ​ങ്ങ​ളു​ടെ ആത്മാവ്‌ താങ്കളി​ലു​ണ്ടെന്ന്‌ എനിക്കു നന്നായി അറിയാം.+ താങ്കൾക്ക്‌ ഒരു രഹസ്യ​വും അത്ര ബുദ്ധി​മു​ട്ട​ല്ല​ല്ലോ.+ അതു​കൊണ്ട്‌, ഞാൻ സ്വപ്‌ന​ത്തിൽ കണ്ട ദിവ്യ​ദർശ​ന​ങ്ങ​ളും അതിന്റെ അർഥവും വിശദീ​ക​രി​ച്ചു​ത​രുക. 10  “‘പള്ളി​മെ​ത്ത​യിൽവെച്ച്‌ കണ്ട ദിവ്യ​ദർശ​ന​ങ്ങ​ളിൽ, ഭൂമി​യു​ടെ നടുവിൽ ഒരു മരം നിൽക്കു​ന്നതു ഞാൻ കണ്ടു,+ ഒരു പടുകൂ​റ്റൻ മരം!+ 11  അതു വളർന്ന്‌ ബലമു​ള്ള​താ​യി. ആകാശം​മു​ട്ടെ ഉയർന്നു​നി​ന്നു. ഭൂമി​യു​ടെ ഏത്‌ അറ്റത്തു​നിന്ന്‌ നോക്കി​യാ​ലും അതു കാണാ​മാ​യി​രു​ന്നു. 12  അതിന്റെ ഇലപ്പടർപ്പു മനോ​ഹ​ര​മാ​യി​രു​ന്നു, അതിലാ​കട്ടെ നിറയെ പഴങ്ങളും. സകല ജീവജാ​ല​ങ്ങൾക്കും കഴിക്കാൻ വേണ്ടത്‌ അതിലു​ണ്ടാ​യി​രു​ന്നു. അതിനു കീഴെ കാട്ടു​മൃ​ഗങ്ങൾ തണൽ തേടി​യെത്തി. കൊമ്പു​ക​ളിൽ ആകാശ​ത്തി​ലെ പക്ഷികൾ കൂടു കൂട്ടി. ജീവജാ​ല​ങ്ങ​ളെ​ല്ലാം അതിൽനി​ന്ന്‌ ഭക്ഷിച്ചു. 13  “‘പള്ളി​മെ​ത്ത​യിൽവെച്ച്‌ ദിവ്യ​ദർശ​നങ്ങൾ കണ്ടു​കൊ​ണ്ടി​രി​ക്കെ അതാ, ഒരു സന്ദേശ​വാ​ഹകൻ,* ഒരു വിശുദ്ധൻ, സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രു​ന്നു!+ 14  അദ്ദേഹം ഉച്ചത്തിൽ വിളി​ച്ചു​പ​റഞ്ഞു: “ആ മരം വെട്ടി​യി​ടൂ!+ കൊമ്പു​കൾ മുറിക്കൂ! ഇലകൾ കുലുക്കി താഴെ​യി​ടൂ! പഴങ്ങൾ ചിതറി​ച്ചു​ക​ളയൂ! മൃഗങ്ങൾ അതിന്റെ കീഴെ​നിന്ന്‌ ഓടി​പ്പോ​കട്ടെ. പക്ഷികൾ അതിന്റെ കൊമ്പു​ക​ളിൽനിന്ന്‌ പറന്നക​ലട്ടെ. 15  എന്നാൽ, അതിന്റെ കുറ്റി വേരോ​ടെ നിലത്തെ പുല്ലു​കൾക്കി​ട​യിൽത്തന്നെ നിൽക്കട്ടെ. അതിനെ ഇരുമ്പു​കൊ​ണ്ടും ചെമ്പു​കൊ​ണ്ടും ഉള്ള പട്ടകൊ​ണ്ട്‌ ബന്ധിക്കണം. ആകാശ​ത്തു​നിന്ന്‌ മഞ്ഞു വീണ്‌ അതു നനയട്ടെ. ഭൂമി​യി​ലെ സസ്യജാ​ല​ങ്ങൾക്കി​ട​യിൽ മൃഗങ്ങൾക്കൊ​പ്പം അതു കഴിയട്ടെ.+ 16  മനുഷ്യഹൃദയത്തിന്റെ സ്ഥാനത്ത്‌ അതിനു മൃഗത്തി​ന്റെ ഹൃദയം ലഭിക്കട്ടെ. അങ്ങനെ ഏഴു കാലം+ കടന്നു​പോ​കട്ടെ.+ 17  ഇതു സന്ദേശവാഹകരുടെ* കല്‌പ​ന​യാണ്‌,+ വിശു​ദ്ധ​രു​ടെ ആജ്ഞയാണ്‌. അങ്ങനെ, അത്യു​ന്ന​ത​നാ​ണു മാനവ​കു​ല​ത്തി​ന്റെ രാജ്യത്തെ ഭരണാധികാരിയെന്നും+ തനിക്ക്‌ ഇഷ്ടമു​ള്ള​വനു ദൈവം അതു നൽകു​ന്നെ​ന്നും മനുഷ്യ​രിൽ ഏറ്റവും താണവ​നെ​പ്പോ​ലും അതിന്റെ ഭരണം ഏൽപ്പി​ക്കു​ന്നെ​ന്നും ജീവി​ച്ചി​രി​ക്കുന്ന എല്ലാവ​രും അറിയട്ടെ.” 18  “‘ഇതാണു നെബൂ​ഖ​ദ്‌നേസർ രാജാ​വായ ഞാൻ കണ്ട സ്വപ്‌നം. ബേൽത്ത്‌ശ​സ്സരേ, ഇനി അതിന്റെ അർഥം പറയൂ! എന്റെ രാജ്യത്തെ മറ്റൊരു ജ്ഞാനി​ക്കും ഇതിന്റെ അർഥം വിശദീ​ക​രി​ച്ചു​ത​രാൻ കഴിയു​ന്നില്ല.+ പക്ഷേ, താങ്കൾക്ക്‌ അതിനു കഴിയും. കാരണം വിശു​ദ്ധ​ദൈ​വ​ങ്ങ​ളു​ടെ ആത്മാവ്‌ താങ്കളി​ലുണ്ട്‌.’ 19  “അപ്പോൾ, ബേൽത്ത്‌ശസ്സർ എന്നു പേരുള്ള ദാനിയേൽ+ ഒരു നിമിഷം തരിച്ചു​നി​ന്നു. മനസ്സിലെ ചിന്തകൾ ദാനി​യേ​ലി​നെ ഭയപ്പെ​ടു​ത്തി. “രാജാവ്‌ പറഞ്ഞു: ‘ബേൽത്ത്‌ശ​സ്സരേ, സ്വപ്‌ന​വും അതിന്റെ അർഥവും ഓർത്ത്‌ പേടി​ക്കേണ്ടാ.’ “ബേൽത്ത്‌ശസ്സർ മറുപ​ടി​യാ​യി പറഞ്ഞു: ‘എന്റെ യജമാ​നനേ, സ്വപ്‌ന​ത്തിൽ കണ്ടത്‌ അങ്ങയെ വെറു​ക്കു​ന്ന​വർക്കു സംഭവി​ക്കട്ടെ; അതിന്റെ അർഥം അങ്ങയുടെ ശത്രു​ക്ക​ളിൽ നിറ​വേ​റട്ടെ. 20  “‘അങ്ങ്‌ കണ്ട ആ മരം—വളർന്നു​പൊ​ങ്ങിയ, ബലമുള്ള, മാനം​മു​ട്ടെ ഉയർന്ന, ഭൂമി​യിൽ എവി​ടെ​നി​ന്നും കാണാ​മാ​യി​രുന്ന,+ 21  മനോഹരമായ ഇലപ്പടർപ്പുള്ള, നിറയെ പഴങ്ങളുള്ള, സകല ജീവജാ​ല​ങ്ങൾക്കും കഴിക്കാൻ ആഹാര​മുള്ള, കീഴെ കാട്ടു​മൃ​ഗങ്ങൾ കഴിയുന്ന, കൊമ്പു​ക​ളിൽ ആകാശ​ത്തി​ലെ പക്ഷികൾ കൂടു കൂട്ടിയ ആ മരം+ 22  രാജാവേ, അത്‌ അങ്ങാണ്‌. കാരണം അങ്ങ്‌ മഹാനാ​യി വളർന്ന്‌ ബലമു​ള്ള​വ​നാ​യി. അങ്ങയുടെ പ്രതാപം വളർന്ന്‌ ആകാശ​ത്തോ​ളം എത്തി;+ അങ്ങയുടെ ഭരണാ​ധി​പ​ത്യ​മോ ഭൂമി​യു​ടെ അറ്റങ്ങ​ളോ​ള​വും.+ 23  “‘തുടർന്ന്‌, ഒരു സന്ദേശ​വാ​ഹകൻ,* ഒരു വിശുദ്ധൻ,+ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വന്ന്‌ ഇങ്ങനെ പറയു​ന്നതു രാജാവ്‌ കേട്ടു: “ആ മരം വെട്ടി മറിച്ചി​ടൂ! അതു നശിപ്പി​ക്കൂ! എന്നാൽ, അതിന്റെ കുറ്റി വേരോ​ടെ നിലത്തെ പുല്ലു​കൾക്കി​ട​യിൽത്തന്നെ നിൽക്കട്ടെ. അതിനെ ഇരുമ്പു​കൊ​ണ്ടും ചെമ്പു​കൊ​ണ്ടും ഉള്ള പട്ടകൊ​ണ്ട്‌ ബന്ധിക്കണം. ആകാശ​ത്തു​നി​ന്നുള്ള മഞ്ഞ്‌ അതിനെ നനയ്‌ക്കട്ടെ. കാട്ടു​മൃ​ഗ​ങ്ങൾക്കൊ​പ്പം അതു കഴിയട്ടെ. അങ്ങനെ ഏഴു കാലം കടന്നു​പോ​കട്ടെ.”+ 24  രാജാവേ, സ്വപ്‌ന​ത്തി​ന്റെ അർഥം ഇതാണ്‌. എന്റെ യജമാ​ന​നായ രാജാ​വി​നു സംഭവി​ക്കാൻ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ അത്യു​ന്നതൻ കല്‌പി​ച്ചി​രി​ക്കു​ന്ന​താണ്‌ ഇത്‌. 25  അങ്ങയെ മനുഷ്യ​രു​ടെ ഇടയിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യും. കാട്ടു​മൃ​ഗ​ങ്ങ​ളോ​ടൊ​പ്പ​മാ​യി​രി​ക്കും അങ്ങയുടെ താമസം. അങ്ങയ്‌ക്കു തിന്നാൻ കാളയ്‌ക്കു കൊടു​ക്കു​ന്ന​തു​പോ​ലെ പുല്ലു തരും. ആകാശ​ത്തു​നിന്ന്‌ മഞ്ഞു വീണ്‌ അങ്ങ്‌ നനയും.+ അങ്ങനെ, അത്യു​ന്ന​ത​നാ​ണു മാനവ​കു​ല​ത്തി​ന്റെ രാജ്യത്തെ ഭരണാ​ധി​കാ​രി​യെ​ന്നും തനിക്ക്‌ ഇഷ്ടമു​ള്ള​വനു ദൈവം അതു നൽകുന്നെന്നും+ അങ്ങ്‌ മനസ്സി​ലാ​ക്കു​ന്ന​തു​വരെ ഏഴു കാലം+ കടന്നു​പോ​കും.+ 26  “‘എന്നാൽ, അതിന്റെ കുറ്റി വേരോ​ടെ അവി​ടെ​ത്തന്നെ നിറു​ത്ത​ണ​മെന്ന്‌ അവർ പറഞ്ഞല്ലോ.+ അതിന്റെ അർഥം, ഭരിക്കു​ന്നതു സ്വർഗ​മാ​ണെന്ന്‌ അങ്ങ്‌ തിരി​ച്ച​റി​ഞ്ഞു​ക​ഴി​യു​മ്പോൾ രാജ്യം അങ്ങയ്‌ക്കു തിരികെ കിട്ടു​മെ​ന്നാണ്‌. 27  അതുകൊണ്ട്‌ രാജാവേ, എന്റെ ഉപദേശം സ്വീക​രി​ക്കേ​ണമേ. ശരിയാ​യതു ചെയ്‌ത്‌ പാപങ്ങൾ വിട്ടക​ന്നാ​ലും. പാവ​പ്പെ​ട്ട​വ​രോ​ടു കരുണ കാട്ടി​ക്കൊണ്ട്‌ കടുത്ത അന്യാ​യങ്ങൾ അവസാ​നി​പ്പി​ച്ചാ​ലും. ഒരുപക്ഷേ, അങ്ങയുടെ ഐശ്വ​ര്യ​സ​മൃ​ദ്ധി നീട്ടി​ക്കി​ട്ടി​യേ​ക്കും.’”+ 28  ഇതെല്ലാം നെബൂ​ഖ​ദ്‌നേസർ രാജാ​വി​നു സംഭവി​ച്ചു. 29  12 മാസത്തി​നു ശേഷം ഒരിക്കൽ അദ്ദേഹം ബാബി​ലോ​ണി​ലെ രാജ​കൊ​ട്ടാ​ര​ത്തി​നു മുകളി​ലൂ​ടെ ഉലാത്തു​ക​യാ​യി​രു​ന്നു. 30  അപ്പോൾ, രാജാവ്‌ ഇങ്ങനെ പറഞ്ഞു: “രാജഗൃ​ഹ​ത്തി​നും രാജകീ​യ​മ​ഹി​മ​യ്‌ക്കും വേണ്ടി ഞാൻ എന്റെ സ്വന്തം ശക്തിയാ​ലും പ്രഭാ​വ​ത്താ​ലും പണിത പ്രൗഢ​ഗം​ഭീ​ര​മായ ബാബി​ലോ​ണല്ലേ ഇത്‌?” 31  രാജാവ്‌ ഇതു പറഞ്ഞ്‌ നാവെ​ടു​ക്കു​ന്ന​തി​നു മുമ്പു​തന്നെ സ്വർഗ​ത്തിൽനിന്ന്‌ ഒരു ശബ്ദം കേട്ടു: “നെബൂ​ഖ​ദ്‌നേസർ രാജാവേ, നിന്നോ​ടു പറയാ​നു​ള്ളത്‌ ഇതാണ്‌: ‘രാജ്യം നിന്റെ കൈയിൽനി​ന്ന്‌ പോയി​രി​ക്കു​ന്നു;+ 32  മനുഷ്യരുടെ ഇടയിൽനി​ന്ന്‌ നിന്നെ ഓടി​ച്ചു​ക​ള​യു​ക​യാണ്‌. കാട്ടു​മൃ​ഗ​ങ്ങ​ളോ​ടൊ​പ്പ​മാ​യി​രി​ക്കും നിന്റെ താമസം. നിനക്കു തിന്നാൻ കാളയ്‌ക്കു കൊടു​ക്കു​ന്ന​തു​പോ​ലെ പുല്ലു തരും. അങ്ങനെ, അത്യു​ന്ന​ത​നാ​ണു മാനവ​കു​ല​ത്തി​ന്റെ രാജ്യത്തെ ഭരണാ​ധി​കാ​രി​യെ​ന്നും തനിക്ക്‌ ഇഷ്ടമു​ള്ള​വനു ദൈവം അതു നൽകു​ന്നെ​ന്നും നീ മനസ്സി​ലാ​ക്കു​ന്ന​തു​വരെ ഏഴു കാലം കടന്നു​പോ​കും.’”+ 33  പറഞ്ഞ വാക്കുകൾ ആ നിമി​ഷം​തന്നെ നെബൂ​ഖ​ദ്‌നേ​സ​റിൽ നിറ​വേറി. അദ്ദേഹത്തെ മനുഷ്യ​രു​ടെ ഇടയിൽനി​ന്ന്‌ ഓടി​ച്ചു​ക​ളഞ്ഞു. കാള​യെ​പ്പോ​ലെ അദ്ദേഹം പുല്ലു തിന്നാൻതു​ടങ്ങി. ആകാശ​ത്തു​നി​ന്നുള്ള മഞ്ഞു വീണ്‌ അദ്ദേഹം നനഞ്ഞു. അദ്ദേഹ​ത്തി​ന്റെ രോമം കഴുകന്റെ തൂവൽപോ​ലെ​യും നഖം പക്ഷിയു​ടെ നഖം​പോ​ലെ​യും വളർന്നു.+ 34  “ആ കാലം കഴിഞ്ഞപ്പോൾ+ നെബൂ​ഖ​ദ്‌നേസർ എന്ന ഞാൻ സ്വർഗ​ത്തി​ലേക്കു നോക്കി. എനിക്കു സുബോ​ധം തിരി​ച്ചു​കി​ട്ടി. ഞാൻ അത്യു​ന്ന​തനെ മഹത്ത്വ​പ്പെ​ടു​ത്തി. എന്നെന്നും ജീവി​ച്ചി​രി​ക്കു​ന്ന​വനെ വാഴ്‌ത്തി സ്‌തു​തി​ച്ചു. കാരണം, ദൈവ​ത്തി​ന്റെ ആധിപ​ത്യം എന്നേക്കു​മുള്ള ആധിപ​ത്യ​വും ദൈവ​ത്തി​ന്റെ രാജ്യം തലമു​റ​ത​ല​മു​റ​യോ​ള​മു​ള്ള​തും ആണല്ലോ.+ 35  ഭൂവാസികളൊന്നും തിരു​മു​ന്നിൽ ഒന്നുമല്ല. സ്വർഗീ​യ​സൈ​ന്യ​ത്തോ​ടും ഭൂവാ​സി​ക​ളോ​ടും ദൈവം തനിക്ക്‌ ഇഷ്ടമു​ള്ളതു ചെയ്യുന്നു. ദൈവത്തെ തടയാനോ+ ‘എന്താണ്‌ ഈ ചെയ്‌തത്‌’+ എന്നു ദൈവ​ത്തോ​ടു ചോദി​ക്കാ​നോ ആർക്കു​മാ​കില്ല. 36  “ആ സമയത്ത്‌ എനിക്കു സുബോ​ധം വീണ്ടു​കി​ട്ടി. എന്റെ രാജ്യ​ത്തി​ന്റെ മഹത്ത്വ​വും എന്റെ മഹിമ​യും പ്രതാ​പ​വും എനിക്കു തിരികെ ലഭിച്ചു.+ എന്റെ ഉന്നതോ​ദ്യോ​ഗ​സ്ഥ​രും പ്രധാ​നി​ക​ളും അതീവ​താ​ത്‌പ​ര്യ​ത്തോ​ടെ എന്നെ തേടി വന്നു. എനിക്ക്‌ എന്റെ രാജ്യം തിരികെ കിട്ടി. ഞാൻ മുമ്പ​ത്തെ​ക്കാൾ മഹാനാ​യി. 37  “ഇപ്പോൾ, നെബൂ​ഖ​ദ്‌നേസർ എന്ന ഞാൻ സ്വർഗാ​ധി​സ്വർഗ​ങ്ങ​ളു​ടെ രാജാ​വി​നെ വാഴ്‌ത്തി സ്‌തു​തിച്ച്‌ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു.+ കാരണം, ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളെ​ല്ലാം നേരു​ള്ളത്‌.+ ദൈവ​ത്തി​ന്റെ വഴികൾ നീതി​യു​ള്ള​തും. അഹങ്കാ​രി​ക​ളു​ടെ അഹങ്കാരം ഇല്ലാതാ​ക്കാ​നും ദൈവം പ്രാപ്‌ത​ന​ല്ലോ.”+

അടിക്കുറിപ്പുകള്‍

അതായത്‌, ഭാവി​ഫലം പറയു​ന്ന​തി​ലും ജ്യോ​തി​ഷ​ത്തി​ലും വിദഗ്‌ധ​രായ ഒരു വിഭാഗം.
അഥവാ “കാവൽക്കാ​രൻ.”
അഥവാ “കാവൽക്കാ​രു​ടെ.”
അഥവാ “കാവൽക്കാ​രൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം