നെഹമ്യ 13:1-31

13  അന്നേ ദിവസം ജനം കേൾക്കെ മോശ​യു​ടെ പുസ്‌തകം വായിച്ചു;+ അതിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: അമ്മോ​ന്യ​നോ മോവാബ്യനോ+ ഒരിക്ക​ലും സത്യദൈ​വ​ത്തി​ന്റെ സഭയിൽ പ്രവേ​ശി​ക്ക​രുത്‌.+  കാരണം, ഇസ്രായേ​ല്യ​രെ അപ്പവും വെള്ളവും കൊടു​ത്ത്‌ സ്വീക​രി​ക്കു​ന്ന​തി​നു പകരം അവർ അവരെ ശപിക്കാൻ ബിലെ​യാ​മി​നെ കൂലിക്കെ​ടു​ത്തു.+ എങ്കിലും, നമ്മുടെ ദൈവം ആ ശാപം അനു​ഗ്ര​ഹ​മാ​ക്കി മാറ്റി.+  നിയമം വായി​ച്ചു​കേട്ട ഉടനെ, വിദേ​ശവേ​രു​ക​ളുള്ള എല്ലാവരെയും* അവർ ഇസ്രായേ​ല്യ​രിൽനിന്ന്‌ വേർതി​രി​ച്ചു​തു​ടങ്ങി.+  ദൈവഭവനത്തിലെ* സംഭരണമുറികളുടെ*+ ചുമത​ല​യുള്ള പുരോ​ഹി​തൻ എല്യാ​ശീ​ബാ​യി​രു​ന്നു;+ തോബീയയുടെ+ ഒരു ബന്ധുവാ​യി​രു​ന്നു എല്യാ​ശീബ്‌.  അദ്ദേഹം വലി​യൊ​രു സംഭര​ണ​മു​റി തോബീ​യ​യ്‌ക്കു വിട്ടുകൊ​ടു​ത്തി​രു​ന്നു. ഈ മുറി​യി​ലാ​ണു മുമ്പ്‌ ധാന്യ​യാ​ഗ​വും കുന്തി​രി​ക്ക​വും ഉപകര​ണ​ങ്ങ​ളും വെച്ചി​രു​ന്നത്‌. കൂടാതെ, ലേവ്യർക്കും+ ഗായകർക്കും കവാട​ത്തി​ന്റെ കാവൽക്കാർക്കും അർഹത​പ്പെട്ട ധാന്യം, പുതു​വീഞ്ഞ്‌, എണ്ണ+ എന്നിവ​യു​ടെ പത്തി​ലൊന്ന്‌,* പുരോ​ഹി​ത​ന്മാർക്കുള്ള സംഭാവന എന്നിവ സൂക്ഷി​ച്ചി​രു​ന്ന​തും ഇവി​ടെ​യാണ്‌.+  ഈ സമയ​ത്തൊ​ന്നും ഞാൻ യരുശലേ​മി​ലി​ല്ലാ​യി​രു​ന്നു. കാരണം, ബാബിലോൺരാ​ജാ​വായ അർഥഹ്‌ശഷ്ടയുടെ+ ഭരണത്തി​ന്റെ 32-ാം വർഷം+ ഞാൻ രാജാ​വി​ന്റെ അടു​ത്തേക്കു പോയി​രു​ന്നു. കുറച്ച്‌ കാലം കഴിഞ്ഞ്‌ ഞാൻ രാജാ​വിനോട്‌ അവധി​ക്കാ​യി അപേക്ഷി​ച്ചു.  യരുശലേമിൽ മടങ്ങിയെ​ത്തി​യപ്പോൾ, എല്യാശീബ്‌+ ചെയ്‌ത ഒരു ഹീനകൃ​ത്യം എന്റെ ശ്രദ്ധയിൽപ്പെട്ടു; അയാൾ തോബീയയ്‌ക്കു+ ദൈവ​ഭ​വ​ന​ത്തി​ന്റെ മുറ്റത്തു​തന്നെ ഒരു സംഭര​ണ​മു​റി വിട്ടുകൊ​ടു​ത്തി​രി​ക്കു​ന്നു.  ഇത്‌ എനിക്കു തീരെ ഇഷ്ടപ്പെ​ട്ടില്ല. അതു​കൊണ്ട്‌, ഞാൻ തോബീ​യ​യു​ടെ വീട്ടു​സാ​മാ​ന​ങ്ങളെ​ല്ലാം സംഭര​ണ​മു​റി​യിൽനിന്ന്‌ വലി​ച്ചെ​റി​ഞ്ഞു.  അതിനു ശേഷം, എന്റെ ആജ്ഞയനു​സ​രിച്ച്‌ അവർ സംഭര​ണ​മു​റി​കൾ ശുദ്ധീ​ക​രി​ച്ചു. എന്നിട്ട്‌, സത്യദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ ഉപകരണങ്ങളും+ ധാന്യ​യാ​ഗ​വും കുന്തി​രി​ക്ക​വും വീണ്ടും അവിടെ കൊണ്ടു​വന്ന്‌ വെച്ചു.+ 10  ലേവ്യരുടെ വിഹിതം+ അവർക്കു കൊടുക്കാതിരുന്നതുകൊണ്ട്‌+ ലേവ്യ​രും ഗായക​രും ശുശ്രൂഷ ഉപേക്ഷി​ച്ച്‌ സ്വന്തം വയലുകളിലേക്കു+ പോ​യെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. 11  അതുകൊണ്ട്‌, ഞാൻ ഉപഭരണാധികാരികളെ+ ശകാരി​ച്ചു. “സത്യദൈ​വ​ത്തി​ന്റെ ഭവനം അവഗണി​ക്കപ്പെട്ട്‌ കിടക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌”+ എന്നു ഞാൻ ചോദി​ച്ചു. എന്നിട്ട്‌, ഞാൻ ലേവ്യരെ ഒരുമി​ച്ചു​കൂ​ട്ടി യഥാസ്ഥാ​ന​ങ്ങ​ളിൽ വീണ്ടും നിയമി​ച്ചു. 12  യഹൂദാജനം മുഴു​വ​നും ധാന്യം, പുതു​വീഞ്ഞ്‌, എണ്ണ എന്നിവ​യു​ടെ പത്തിലൊന്നു+ സംഭര​ണ​മു​റി​ക​ളിലേക്കു കൊണ്ടു​വന്നു.+ 13  പിന്നെ, ഞാൻ പുരോ​ഹി​ത​നായ ശേലെമ്യ, പകർപ്പെഴുത്തുകാരനായ* സാദോ​ക്ക്‌, ലേവ്യ​നായ പെദായ എന്നിവരെ സംഭര​ണ​മു​റി​ക​ളു​ടെ ചുമതല ഏൽപ്പിച്ചു. മത്ഥന്യ​യു​ടെ മകനായ സക്കൂരി​ന്റെ മകൻ ഹാനാ​നാ​യി​രു​ന്നു അവരുടെ സഹായി. ആശ്രയയോ​ഗ്യ​രാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ഇവരെ നിയമി​ച്ചത്‌. തങ്ങളുടെ സഹോ​ദ​ര​ന്മാർക്കുള്ള വിഹിതം വിതരണം ചെയ്യാ​നുള്ള ഉത്തരവാ​ദി​ത്വം ഇവർക്കാ​യി​രു​ന്നു. 14  എന്റെ ദൈവമേ, ഞാൻ ചെയ്‌ത ഈ കാര്യ​ത്തി​ന്റെ പേരിൽ എന്നെ ഓർക്കേ​ണമേ.+ എന്റെ ദൈവ​ത്തി​ന്റെ ഭവന​ത്തോ​ടും അതിലെ സേവനങ്ങളോടും* ഉള്ള ബന്ധത്തിൽ ഞാൻ കാണിച്ച അചഞ്ചല​മായ സ്‌നേഹം മറന്നു​ക​ള​യ​രു​തേ.+ 15  അക്കാലത്ത്‌, യഹൂദ​യി​ലെ ജനം ശബത്തിൽ മുന്തിരിച്ചക്കു* ചവിട്ടുന്നതും+ ധാന്യം ധാരാ​ള​മാ​യി കൊണ്ടു​വന്ന്‌ കഴുത​ക​ളു​ടെ പുറത്ത്‌ കയറ്റു​ന്ന​തും ഞാൻ കണ്ടു. വീഞ്ഞും മുന്തി​രി​പ്പ​ഴ​വും അത്തിപ്പ​ഴ​വും എല്ലാ തരം ചുമടു​ക​ളും ശബത്തു​ദി​വസം യരുശലേ​മിൽ കൊണ്ടു​വ​രു​ന്ന​തും എന്റെ ശ്രദ്ധയിൽപ്പെട്ടു.+ അതു​കൊണ്ട്‌, ആ ദിവസം ഭക്ഷണസാ​ധ​നങ്ങൾ വിൽക്ക​രുതെന്നു ഞാൻ അവർക്കു മുന്നറി​യി​പ്പു കൊടു​ത്തു.* 16  ആ നഗരത്തിൽ താമസി​ച്ചി​രുന്ന സോർദേ​ശ​ക്കാർ ശബത്തിൽ മത്സ്യവും എല്ലാ തരം വ്യാപാ​ര​ച്ച​ര​ക്കു​ക​ളും കൊണ്ടു​വന്ന്‌ യഹൂദ്യർക്കും യരുശലേ​മി​ലു​ള്ള​വർക്കും വിറ്റുപോ​ന്നു.+ 17  അതുകൊണ്ട്‌, ഞാൻ യഹൂദ​യി​ലെ പ്രധാ​നി​കളെ ശകാരി​ച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്തു കൊള്ള​രു​താ​യ്‌ക​യാണ്‌ ഈ കാണി​ക്കു​ന്നത്‌? ശബത്തു​ദി​വസം അശുദ്ധ​മാ​ക്കു​ന്നോ? 18  ഇതുതന്നെയല്ലേ നിങ്ങളു​ടെ പൂർവി​ക​രും ചെയ്‌തത്‌? അതു​കൊ​ണ്ടാ​ണ​ല്ലോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേ​ലും ഇക്കണ്ട നാശ​മെ​ല്ലാം വരുത്തി​യത്‌. നിങ്ങളാ​കട്ടെ, ഇപ്പോൾ ശബത്തിനെ അശുദ്ധ​മാ​ക്കി ഇസ്രായേ​ലിനോ​ടുള്ള ദൈവകോ​പം വർധി​പ്പി​ക്കു​ക​യാണ്‌.”+ 19  ശബത്തിനു മുമ്പ്‌ യരുശലേം​ക​വാ​ട​ങ്ങ​ളിൽ ഇരുട്ടു വീഴാൻ തുടങ്ങിയ ഉടൻ കതകുകൾ അടയ്‌ക്കാൻ ഞാൻ കല്‌പി​ച്ചു. ശബത്ത്‌ കഴിയു​ന്ന​തു​വരെ അവ തുറക്ക​രുതെ​ന്നും ഞാൻ പറഞ്ഞു. ശബത്തു​ദി​വസം ഒരു ചുമടും അകത്ത്‌ കൊണ്ടു​വ​രാ​തി​രി​ക്കാൻ ഞാൻ കവാട​ങ്ങ​ളിൽ എന്റെ ചില പരിചാ​ര​ക​ന്മാ​രെ നിറു​ത്തു​ക​യും ചെയ്‌തു. 20  അതുകൊണ്ട്‌, കച്ചവട​ക്കാ​രും പല തരം വ്യാപാ​ര​ച്ച​ര​ക്കു​കൾ വിൽക്കു​ന്ന​വ​രും യരുശലേ​മി​നു വെളി​യിൽ രാത്രി കഴിച്ചു​കൂ​ട്ടി. ഒന്നുരണ്ടു തവണ ഇങ്ങനെ സംഭവി​ച്ചു. 21  അപ്പോൾ, ഞാൻ അവർക്ക്‌ ഈ മുന്നറി​യി​പ്പു കൊടു​ത്തു: “എന്തിനാ​ണു നിങ്ങൾ മതിലി​നു മുന്നിൽ രാത്രി കഴിച്ചു​കൂ​ട്ടു​ന്നത്‌? ഇനി ഇത്‌ ആവർത്തി​ച്ചാൽ എനിക്കു ബലം പ്രയോ​ഗിക്കേ​ണ്ടി​വ​രും.” അതിൽപ്പി​ന്നെ, ശബത്തു​ദി​വസം അവരെ അവി​ടെയെ​ങ്ങും കണ്ടിട്ടില്ല. 22  ശബത്തുദിവസത്തിന്റെ പവിത്രത+ നിലനി​റുത്തേ​ണ്ട​തി​നു ലേവ്യർ ക്രമമാ​യി തങ്ങളെ​ത്തന്നെ വിശു​ദ്ധീ​ക​രി​ക്ക​ണമെ​ന്നും കവാട​ങ്ങ​ളിൽ വന്ന്‌ കാവൽ നിൽക്ക​ണമെ​ന്നും ഞാൻ അവരോ​ടു പറഞ്ഞു. എന്റെ ദൈവമേ, ഇതും എന്റെ പേരിൽ കണക്കിടേ​ണമേ. അങ്ങയുടെ സമൃദ്ധ​മായ അചഞ്ചല​സ്‌നേ​ഹ​ത്തിനൊത്ത്‌ എന്നോടു കനിവ്‌ തോ​ന്നേ​ണമേ.+ 23  അസ്‌തോദ്യർ,+ അമ്മോ​ന്യർ, മോവാബ്യർ+ എന്നിവ​രിൽപ്പെട്ട സ്‌ത്രീ​കളെ വിവാഹം കഴിച്ച* ചില ജൂതന്മാരെ​യും ഞാൻ അവിടെ കണ്ടു.+ 24  അവരുടെ മക്കളിൽ പകുതി പേർ അസ്‌തോ​ദ്യ​ഭാ​ഷയും പകുതി പേർ മറ്റു പല ജനതക​ളുടെ ഭാഷകളും ആണ്‌ സംസാ​രി​ച്ചി​രുന്നത്‌. അവരുടെ മക്കൾക്ക്‌ ആർക്കും പക്ഷേ, ജൂതന്മാ​രു​ടെ ഭാഷ സംസാ​രി​ക്കാൻ അറിയി​ല്ലാ​യി​രു​ന്നു. 25  അതുകൊണ്ട്‌, ഞാൻ അവരെ ശകാരി​ക്കു​ക​യും ശപിക്കു​ക​യും ചെയ്‌തു. അവരിൽ ചില പുരു​ഷ​ന്മാ​രെ അടിച്ചു;+ അവരുടെ മുടി വലിച്ചു​പ​റി​ച്ചു. എന്നിട്ട്‌, അവരെ​ക്കൊ​ണ്ട്‌ ദൈവ​നാ​മ​ത്തിൽ സത്യം ചെയ്യിച്ചു. ഞാൻ അവരോ​ടു പറഞ്ഞു: “നിങ്ങൾ നിങ്ങളു​ടെ പെൺമ​ക്കളെ അവരുടെ ആൺമക്കൾക്കു കൊടു​ക്ക​രുത്‌. അവരുടെ പെൺമ​ക്ക​ളിൽ ആരെയും നിങ്ങൾക്കോ നിങ്ങളു​ടെ ആൺമക്കൾക്കോ വേണ്ടി എടുക്കു​ക​യു​മ​രുത്‌.+ 26  ഇവർ കാരണ​മല്ലേ ഇസ്രായേ​ലി​ലെ ശലോ​മോൻ രാജാവ്‌ പാപം ചെയ്‌തത്‌? മറ്റൊരു ജനതയ്‌ക്കും ഇതു​പോലൊ​രു രാജാ​വു​ണ്ടാ​യി​രു​ന്നില്ല.+ ശലോ​മോൻ ദൈവ​ത്തി​നു പ്രിയ​ങ്ക​ര​നാ​യി​രു​ന്നു.+ അതു​കൊണ്ട്‌, ദൈവം ശലോമോ​നെ ഇസ്രായേ​ലി​നു മുഴുവൻ രാജാ​വാ​ക്കി. പക്ഷേ, വിദേ​ശി​ക​ളായ ഭാര്യ​മാർ അദ്ദേഹത്തെക്കൊ​ണ്ടുപോ​ലും പാപം ചെയ്യിച്ചു.+ 27  നിങ്ങൾ വിദേ​ശി​ക​ളായ സ്‌ത്രീ​കളെ വിവാഹം കഴിച്ച്‌ നമ്മുടെ ദൈവ​ത്തോ​ട്‌ അവിശ്വ​സ്‌തത കാട്ടു​ക​യോ?+ നിങ്ങൾ ഇങ്ങനെയൊ​രു മഹാ​ദോ​ഷം ചെയ്‌തെന്ന്‌ എനിക്കു വിശ്വ​സി​ക്കാ​നേ പറ്റുന്നില്ല.” 28  മഹാപുരോഹിതനായ എല്യാശീബിന്റെ+ മകനായ യോയാദയുടെ+ ആൺമക്ക​ളിലൊ​രാൾ ഹോ​രോ​ന്യ​നായ സൻബല്ലത്തിന്റെ+ മരുമ​ക​നാ​യ​തുകൊണ്ട്‌ ഞാൻ അയാളെ എന്റെ അടുത്തു​നിന്ന്‌ ഓടി​ച്ചു​ക​ളഞ്ഞു. 29  എന്റെ ദൈവമേ, പുരോ​ഹി​ത​ന്മാ​രു​മാ​യും ലേവ്യ​രു​മാ​യും ചെയ്‌ത ഉടമ്പടിയും+ പൗരോ​ഹി​ത്യ​വും അവർ മലിന​മാ​ക്കി​യത്‌ ഓർത്ത്‌ അവരെ ശിക്ഷിക്കേ​ണമേ. 30  വിദേശീയമായ എല്ലാ മലിന​ത​യിൽനി​ന്നും ഞാൻ അവരെ ശുദ്ധീ​ക​രിച്ച്‌ പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും അവരവർ ചെയ്യേണ്ട കാര്യങ്ങൾ നിയമി​ച്ചുകൊ​ടു​ത്തു.+ 31  കൂടാതെ, ആദ്യഫ​ല​ങ്ങൾക്കുള്ള ഏർപ്പാ​ടും നിശ്ചി​ത​സ​മ​യ​ങ്ങ​ളിൽ വിറകു കൊണ്ടു​വ​രാൻ വേണ്ട ക്രമീ​ക​ര​ണ​വും ചെയ്‌തു.+ എന്റെ ദൈവമേ, എന്നെ പ്രിയത്തോടെ* ഓർക്കേ​ണമേ.+

അടിക്കുറിപ്പുകള്‍

അഥവാ “എല്ലാ സങ്കരസ​ന്താ​ന​ത്തെ​യും.”
അഥവാ “ദൈവ​ത്തി​ന്റെ ആലയത്തി​ലെ.”
അഥവാ “ഊണു​മു​റി​ക​ളു​ടെ.”
അഥവാ “ദശാംശം.”
അഥവാ “ശാസ്‌ത്രി​യായ.”
അഥവാ “അതിന്റെ പരിപാ​ല​ന​ത്തോ​ടും.”
പദാവലി കാണുക.
മറ്റൊരു സാധ്യത “ഭക്ഷണസാ​ധ​നങ്ങൾ വിൽക്ക​രു​തെന്ന്‌ ആ ദിവസം ഞാൻ അവർക്കു മുന്നറി​യി​പ്പു കൊടു​ത്തു.”
അഥവാ “വീട്ടി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​വന്ന.”
അഥവാ “എന്നെന്നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം