പുറപ്പാട്‌ 11:1-10

11  യഹോവ അപ്പോൾ മോശയോ​ടു പറഞ്ഞു: “ഞാൻ ഫറവോന്റെ​യും ഈജി​പ്‌തിന്റെ​യും മേൽ ഒരു ബാധകൂ​ടി വരുത്താൻപോ​കു​ക​യാണ്‌. അതിനു ശേഷം അവൻ നിങ്ങളെ ഇവി​ടെ​നിന്ന്‌ വിട്ടയ​യ്‌ക്കും,+ ശരിക്കും പറഞ്ഞാൽ, ഓടി​ച്ചു​വി​ടും.+  ഇപ്പോൾ എല്ലാ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും അവരുടെ അയൽവാ​സി​കളോ​ടു വെള്ളികൊ​ണ്ടും സ്വർണംകൊ​ണ്ടും ഉള്ള ഉരുപ്പ​ടി​കൾ ചോദിക്കണമെന്നു+ ജനത്തോ​ടു പറയുക.”  യഹോവ ജനത്തിന്‌ ഈജി​പ്‌തു​കാ​രു​ടെ പ്രീതി ലഭിക്കാൻ ഇടയാക്കി. കൂടാതെ മോശ​തന്നെ​യും ഇതി​നോ​ടകം ഈജി​പ്‌ത്‌ ദേശത്ത്‌, ഫറവോ​ന്റെ ദാസരു​ടെ ഇടയി​ലും ജനത്തിന്റെ ഇടയി​ലും, അങ്ങേയറ്റം ആദരണീ​യ​നാ​യി​ത്തീർന്നി​രു​ന്നു.  അപ്പോൾ മോശ പറഞ്ഞു: “യഹോവ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: ‘അർധരാത്രിയോ​ടെ ഞാൻ ഈജി​പ്‌തി​ലൂ​ടെ കടന്നുപോ​കും.+  അപ്പോൾ സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന ഫറവോ​ന്റെ ഏറ്റവും മൂത്ത മകൻമു​തൽ തിരി​ക​ല്ലിൽ ജോലി ചെയ്യുന്ന ദാസി​യു​ടെ ഏറ്റവും മൂത്ത മകൻവരെ, ഈജി​പ്‌ത്‌ ദേശത്തെ മൂത്ത ആൺമക്കളെ​ല്ലാം മരിക്കും.+ മൃഗങ്ങ​ളു​ടെ എല്ലാ കടിഞ്ഞൂ​ലു​ക​ളും ചാകും.+  ഈജിപ്‌ത്‌ ദേശ​ത്തെ​ങ്ങും ഇതുവരെ ഉണ്ടായി​ട്ടി​ല്ലാ​ത്ത​തും ഇനിമേൽ ഉണ്ടാകാ​ത്ത​തും ആയ വലി​യൊ​രു നിലവി​ളി ഉണ്ടാകും.+  എന്നാൽ ഇസ്രായേ​ല്യ​രുടെ​യോ അവരുടെ മൃഗങ്ങ​ളുടെ​യോ നേരെ ഒരു നായ്‌പോ​ലും കുരയ്‌ക്കില്ല. ഈജി​പ്‌തു​കാർക്കും ഇസ്രായേ​ല്യർക്കും തമ്മിൽ വ്യത്യാ​സം വെക്കാൻ+ യഹോ​വ​യ്‌ക്കാ​കുമെന്ന്‌ അപ്പോൾ നിങ്ങൾ അറിയും.’  ഫറവോന്റെ ദാസ​രെ​ല്ലാം നിശ്ചയ​മാ​യും എന്റെ അടുത്ത്‌ വന്ന്‌ എന്റെ മുന്നിൽ സാഷ്ടാം​ഗം നമസ്‌ക​രിച്ച്‌, ‘നീയും നിന്നെ അനുഗ​മി​ക്കുന്ന എല്ലാ ജനവും ഇവിടം വിട്ട്‌ പോകുക!’ എന്നു പറയും.+ അപ്പോൾ ഞാൻ പോകും.” ഇതു പറഞ്ഞിട്ട്‌ മോശ ഉഗ്ര​കോ​പത്തോ​ടെ ഫറവോ​ന്റെ അടുത്തു​നിന്ന്‌ പോയി.  പിന്നീട്‌ യഹോവ മോശയോ​ടു പറഞ്ഞു: “ഈജി​പ്‌ത്‌ ദേശത്ത്‌ എന്റെ അടയാ​ളങ്ങൾ പെരുകാൻ+ ഇടവ​രേ​ണ്ട​തി​നു ഫറവോൻ നിങ്ങൾക്കു ചെവി തരില്ല.”+ 10  മോശയും അഹരോ​നും ഫറവോ​ന്റെ മുന്നിൽ ഈ അത്ഭുത​ങ്ങളെ​ല്ലാം ചെയ്‌തു.+ പക്ഷേ ഫറവോ​ന്റെ ഹൃദയം കഠിന​മാ​കാൻ യഹോവ അനുവ​ദി​ച്ചു, ഫറവോൻ ദേശത്തു​നിന്ന്‌ ഇസ്രായേ​ല്യ​രെ വിട്ടില്ല.+

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം