യശയ്യ 38:1-22

38  അക്കാലത്ത്‌ ഒരു രോഗം വന്ന്‌ ഹിസ്‌കിയ മരിക്കാ​റാ​യി.+ അപ്പോൾ ആമൊ​സി​ന്റെ മകനായ യശയ്യ പ്രവാചകൻ+ അടുത്ത്‌ വന്ന്‌ പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘നിന്റെ രോഗം മാറില്ല, നീ മരിച്ചു​പോ​കും. അതു​കൊണ്ട്‌ വീട്ടു​കാർക്കു വേണ്ട നിർദേ​ശങ്ങൾ കൊടു​ത്തു​കൊ​ള്ളുക.’”+  അതു കേട്ട​പ്പോൾ ഹിസ്‌കിയ ഭിത്തിക്കു നേരെ മുഖം തിരിച്ച്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു:  “യഹോവേ, ഞാൻ അങ്ങയുടെ മുമ്പാകെ വിശ്വ​സ്‌ത​ത​യോ​ടും പൂർണ​ഹൃ​ദ​യ​ത്തോ​ടും കൂടെ നടന്നതും+ അങ്ങയുടെ മുമ്പാകെ ശരിയാ​യതു ചെയ്‌ത​തും ഓർക്കേ​ണമേ.”+ ഹിസ്‌കിയ ഹൃദയം നൊന്ത്‌ പൊട്ടി​ക്ക​രഞ്ഞു.  അപ്പോൾ യശയ്യയ്‌ക്ക്‌ യഹോ​വ​യു​ടെ സന്ദേശം ലഭിച്ചു:  “തിരികെ ചെന്ന്‌ ഹിസ്‌കി​യ​യോട്‌ ഇങ്ങനെ പറയുക:+ ‘നിന്റെ പൂർവി​ക​നായ ദാവീ​ദി​ന്റെ ദൈവ​മായ യഹോവ പറയുന്നു: “ഞാൻ നിന്റെ പ്രാർഥന കേട്ടി​രി​ക്കു​ന്നു,+ നിന്റെ കണ്ണീർ കാണു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ ഇതാ ഞാൻ നിന്റെ ആയുസ്സി​നോട്‌ 15 വർഷം കൂട്ടുന്നു.+  മാത്രമല്ല ഞാൻ നിന്നെ​യും ഈ നഗര​ത്തെ​യും അസീറി​യൻ രാജാ​വി​ന്റെ കൈയിൽനി​ന്ന്‌ വിടു​വി​ക്കും; ഞാൻ ഈ നഗരത്തെ സംരക്ഷി​ക്കും.+  യഹോവ അങ്ങയോ​ടു പറഞ്ഞ വാക്കുകൾ നിവർത്തി​ക്കും എന്നതിന്‌ യഹോവ തരുന്ന അടയാളം ഇതായി​രി​ക്കും:+  ഞാൻ ഇതാ, ആഹാസി​ന്റെ പടവുകളിൽനിന്ന്‌* ഇറങ്ങി​പ്പോ​കുന്ന നിഴലി​നെ പത്തു പടി പിന്നോ​ട്ടു വരുത്തു​ന്നു.”’”+ അങ്ങനെ, പടവു​ക​ളിൽനിന്ന്‌ ഇറങ്ങി​പ്പോ​കുന്ന സൂര്യൻ പത്തു പടി പിന്നോ​ട്ടു വന്നു.  യഹൂദാരാജാവായ ഹിസ്‌കിയ, തനിക്കു രോഗം പിടി​പെ​ടു​ക​യും പിന്നീട്‌ അതു ഭേദമാ​കു​ക​യും ചെയ്‌ത​പ്പോൾ എഴുതിയ വരികൾ.* 10  ഞാൻ പറഞ്ഞു: “എന്റെ ആയുസ്സി​ന്റെ മധ്യത്തിൽ,എനിക്കു ശവക്കുഴിയുടെ* കവാട​ങ്ങ​ളി​ലൂ​ടെ പ്രവേ​ശി​ക്കേ​ണ്ടി​വ​രു​മ​ല്ലോ. എന്റെ ശേഷി​ക്കുന്ന വർഷങ്ങൾ എനിക്കു നിഷേ​ധി​ക്ക​പ്പെ​ടു​മ​ല്ലോ.” 11  ഞാൻ പറഞ്ഞു: “ഞാൻ യാഹിനെ* കാണില്ല;+ ജീവനു​ള്ള​വ​രു​ടെ ദേശത്തു​വെച്ച്‌ ഞാൻ യാഹിനെ കാണില്ല. എല്ലാം അവസാ​നി​ക്കു​ന്നി​ടത്തെ നിവാ​സി​ക​ളോ​ടൊ​പ്പം പാർക്കു​മ്പോൾപിന്നെ ഒരിക്ക​ലും ഞാൻ മനുഷ്യ​വർഗത്തെ നോക്കില്ല. 12  ഒരു ഇടയന്റെ കൂടാ​രം​പോ​ലെഎന്റെ വാസസ്ഥലം പൊളി​ച്ചെ​ടുത്ത്‌ കൊണ്ടു​പോ​യി​രി​ക്കു​ന്നു. ഒരു നെയ്‌ത്തു​കാ​ര​നെ​പ്പോ​ലെ ഞാൻ എന്റെ ജീവിതം ചുരു​ട്ടി​യെ​ടു​ത്തി​രി​ക്കു​ന്നു;നെയ്‌ത്തു​പാ​വി​ലെ നൂലുകൾ മുറി​ച്ചു​മാ​റ്റും​പോ​ലെ എന്നെ മുറി​ച്ചു​മാ​റ്റി​യി​രി​ക്കു​ന്നു.+ ഉദയം​മു​തൽ അസ്‌ത​മ​യം​വരെ അങ്ങ്‌ എന്നെ അവസാ​ന​ത്തി​ലേക്കു നടത്തുന്നു.+ 13  പുലരുംവരെ ഞാൻ എന്നെത്തന്നെ സാന്ത്വ​നി​പ്പി​ക്കു​ന്നു. ഒരു സിംഹ​ത്തെ​പ്പോ​ലെ അങ്ങ്‌ എന്റെ അസ്ഥിക​ളെ​ല്ലാം തകർത്തു​കൊ​ണ്ടി​രി​ക്കു​ന്നു;ഉദയം​മു​തൽ അസ്‌ത​മ​യം​വരെ അങ്ങ്‌ എന്നെ അവസാ​ന​ത്തി​ലേക്കു നടത്തുന്നു.+ 14  ശരപ്പക്ഷിയെയും ബുൾബുളിനെയും* പോലെ ഞാൻ ചിലച്ചു​കൊ​ണ്ടി​രി​ക്കു​ന്നു;+പ്രാവി​നെ​പ്പോ​ലെ ഞാൻ കുറു​കു​ന്നു.+ ക്ഷീണിച്ച്‌ തളർന്ന എന്റെ കണ്ണുകൾ മുകളി​ലേക്കു നോക്കു​ന്നു:+ ‘യഹോവേ, ഞാൻ വലിയ കഷ്ടത്തി​ലാ​യി​രി​ക്കു​ന്നു,എന്നെ തുണയ്‌ക്കേ​ണമേ!’*+ 15  എനിക്ക്‌ എന്തു പറയാ​നാ​കും? ദൈവം എന്നോടു സംസാ​രി​ച്ചി​രി​ക്കു​ന്നു; ദൈവം പ്രവർത്തി​ച്ചി​രി​ക്കു​ന്നു. ഞാൻ അനുഭ​വിച്ച കൊടിയ യാതനകൾ കാരണംജീവി​ത​കാ​ലം മുഴുവൻ ഞാൻ താഴ്‌മയോടെ* നടക്കും. 16  ‘യഹോവേ, ഇവയാലല്ലോ* സകല മനുഷ്യ​രും ജീവി​ക്കു​ന്നത്‌,എന്റെ ആത്മാവി​ന്റെ ചൈത​ന്യ​വും ഇവയി​ല​ല്ലോ. അങ്ങ്‌ എനിക്കു വീണ്ടും ആരോ​ഗ്യം തന്ന്‌ എന്റെ ജീവൻ രക്ഷിക്കും.+ 17  സമാധാനമല്ല, വേദന​ക​ളാ​ണു ഞാൻ അനുഭ​വി​ച്ചത്‌;എന്നാൽ അങ്ങയ്‌ക്ക്‌ എന്നോടു പ്രിയ​മു​ണ്ടാ​യി​രു​ന്നു;നാശത്തി​ന്റെ പടുകു​ഴി​യിൽനിന്ന്‌ അങ്ങ്‌ എന്നെ രക്ഷിച്ചു.+ അങ്ങ്‌ എന്റെ പാപങ്ങ​ളെ​ല്ലാം അങ്ങയുടെ പിന്നി​ലേക്ക്‌ എറിഞ്ഞു​ക​ളഞ്ഞു.*+ 18  ശവക്കുഴിക്ക്‌* അങ്ങയെ മഹത്ത്വപ്പെടുത്താനോ+മരണത്തിന്‌ അങ്ങയെ സ്‌തു​തി​ക്കാ​നോ കഴിയി​ല്ല​ല്ലോ.+ കുഴി​യി​ലേ​ക്കു പോകു​ന്ന​വർക്ക്‌ അങ്ങയുടെ വിശ്വ​സ്‌ത​ത​യിൽ പ്രത്യാ​ശി​ക്കാൻ കഴിയില്ല.+ 19  ജീവിച്ചിരിക്കുന്നവർക്ക്‌ അങ്ങയെ സ്‌തു​തി​ക്കാ​നാ​കും,ഞാൻ ഇന്നു ചെയ്യു​ന്ന​തു​പോ​ലെ ജീവനു​ള്ള​വർക്ക്‌ അങ്ങയെ സ്‌തു​തി​ക്കാ​നാ​കും. പിതാ​ക്ക​ന്മാർക്ക്‌ അങ്ങയുടെ വിശ്വ​സ്‌ത​ത​യെ​ക്കു​റിച്ച്‌ പുത്ര​ന്മാ​രെ പഠിപ്പി​ക്കാ​നാ​കും.+ 20  യഹോവേ, എന്നെ രക്ഷി​ക്കേ​ണമേ,ഞങ്ങൾ തന്ത്രി​വാ​ദ്യ​ങ്ങൾ മീട്ടി എന്റെ പാട്ടുകൾ പാടും.+ഞങ്ങളുടെ ജീവകാ​ലം മുഴുവൻ യഹോ​വ​യു​ടെ ഭവനത്തിൽ ഞങ്ങൾ അവ പാടും.’”+ 21  “ഒരു അത്തിയട കൊണ്ടു​വന്ന്‌ രാജാ​വി​ന്റെ വ്രണത്തിൽ വെക്കുക; അസുഖം ഭേദമാ​കട്ടെ”+ എന്ന്‌ യശയ്യ പറഞ്ഞു. 22  “ഞാൻ യഹോ​വ​യു​ടെ ഭവനത്തിൽ പോകു​മെ​ന്ന​തിന്‌ എന്താണ്‌ അടയാളം” എന്നു ഹിസ്‌കിയ ചോദി​ച്ചി​രു​ന്നു.+

അടിക്കുറിപ്പുകള്‍

ഒരുപക്ഷേ, ഈ പടവുകൾ സൂര്യ​ഘ​ടി​കാ​രം​പോ​ലെ, സമയം നോക്കാൻ ഉപയോ​ഗി​ച്ചി​രു​ന്ന​വ​യാ​യി​രി​ക്കാം.
അഥവാ “നടത്തിയ രചന.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”
അക്ഷ. “എന്റെ ജാമ്യ​മാ​യി​രി​ക്കേ​ണമേ.”
മറ്റൊരു സാധ്യത “കൊക്കി​നെ​യും.”
അഥവാ “ഭക്തി​യോ​ടെ.”
അതായത്‌, ദൈവ​ത്തി​ന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും.
അഥവാ “മുന്നിൽനി​ന്ന്‌ നീക്കി​ക്ക​ളഞ്ഞു.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം