യോശുവ 5:1-15

5  ഇസ്രായേ​ല്യർക്ക്‌ അക്കര കടക്കാൻ യഹോവ അവരുടെ മുന്നിൽനി​ന്ന്‌ യോർദാ​നി​ലെ വെള്ളം വറ്റിച്ചു​ക​ള​ഞ്ഞ​തിനെ​ക്കു​റിച്ച്‌ യോർദാ​ന്റെ പടിഞ്ഞാറുള്ള* എല്ലാ അമോര്യരാജാക്കന്മാരും+ കടലിന്‌ അടുത്തുള്ള എല്ലാ കനാന്യരാജാക്കന്മാരും+ കേട്ട​തോ​ടെ അവരുടെ ഹൃദയ​ത്തിൽ ഭയം നിറഞ്ഞു;*+ ഇസ്രായേ​ല്യർ കാരണം അവരുടെ ധൈര്യം മുഴുവൻ ചോർന്നുപോ​യി.*+  ആ സമയത്ത്‌ യഹോവ യോശു​വയോ​ടു പറഞ്ഞു: “നീ കൽക്കത്തി​കൾ ഉണ്ടാക്കി വീണ്ടും, രണ്ടാം​തവണ, ഇസ്രായേ​ല്യർക്കു പരിച്ഛേദന*+ ചെയ്യണം, ഇസ്രായേൽപു​രു​ഷ​ന്മാ​രു​ടെ അഗ്രചർമം പരി​ച്ഛേദന ചെയ്യണം.”  അതുകൊണ്ട്‌, യോശുവ കൽക്കത്തി​കൾ ഉണ്ടാക്കി ഗിബെ​യാത്ത്‌-ഹാരലോത്തിൽവെച്ച്‌* ഇസ്രായേൽപു​രു​ഷ​ന്മാ​രു​ടെ അഗ്രചർമം പരി​ച്ഛേദന ചെയ്‌തു.+  യോശുവ അവരുടെ അഗ്രചർമം പരി​ച്ഛേ​ദി​ച്ച​തി​ന്റെ കാരണം ഇതായി​രു​ന്നു: ഈജി​പ്‌ത്‌ വിട്ട്‌ പോന്ന ജനത്തിലെ ആണുങ്ങളെ​ല്ലാം, യുദ്ധവീരന്മാരായ* എല്ലാവ​രും, യാത്ര​യ്‌ക്കി​ട​യിൽ വിജന​ഭൂ​മി​യിൽവെച്ച്‌ മരിച്ചുപോ​യി​രു​ന്നു.+  ഈജിപ്‌ത്‌ വിട്ട്‌ പോന്ന എല്ലാവ​രുടെ​യും അഗ്രചർമം പരി​ച്ഛേദന ചെയ്‌തി​രുന്നെ​ങ്കി​ലും ഈജി​പ്‌തിൽനി​ന്നുള്ള യാത്ര​യ്‌ക്കി​ട​യിൽ വിജന​ഭൂ​മി​യിൽവെച്ച്‌ ജനിച്ച ആരു​ടെ​യും അഗ്രചർമം പരി​ച്ഛേദന ചെയ്‌തി​രു​ന്നില്ല.  ഈജിപ്‌ത്‌ വിട്ട്‌ പോന്ന ജനത മുഴു​വ​നും, അതായത്‌ യഹോ​വ​യു​ടെ സ്വരം കേട്ടനു​സ​രി​ക്കാ​തി​രുന്ന യുദ്ധവീ​ര​ന്മാരെ​ല്ലാം, മരിച്ചു​തീ​രു​ന്ന​തു​വരെ ഇസ്രായേ​ല്യർ 40 വർഷം വിജന​ഭൂ​മി​യി​ലൂ​ടെ നടന്നു.+ നമുക്കു തരു​മെന്ന്‌ അവരുടെ പൂർവി​കരോ​ടു യഹോവ സത്യം ചെയ്‌ത ദേശം,+ പാലും തേനും ഒഴുകുന്ന ഒരു ദേശം,+ കാണാൻ അവരെ ഒരിക്ക​ലും അനുവദിക്കില്ലെന്ന്‌+ യഹോവ അവരോ​ടു സത്യം ചെയ്‌തി​രു​ന്നു.+  അതുകൊണ്ട്‌, ദൈവം അവർക്കു പകരം അവരുടെ പുത്ര​ന്മാ​രെ എഴു​ന്നേൽപ്പി​ച്ചു.+ ഇവരുടെ അഗ്രചർമ​മാ​ണു യോശുവ പരി​ച്ഛേദന ചെയ്‌തത്‌. യാത്ര​യ്‌ക്കി​ട​യിൽ അവർ അവരുടെ അഗ്രചർമം പരി​ച്ഛേദന ചെയ്യാ​തി​രു​ന്ന​തുകൊ​ണ്ടാണ്‌ അവർ അഗ്രചർമി​ക​ളാ​യി​രു​ന്നത്‌.  ജനത്തിന്റെ മുഴുവൻ അഗ്രചർമം പരി​ച്ഛേദന ചെയ്‌ത​ശേഷം, സുഖം പ്രാപി​ക്കു​ന്ന​തു​വരെ അവരെ​ല്ലാം പാളയ​ത്തിൽ അവരവ​രു​ടെ സ്ഥലത്തു​തന്നെ കഴിഞ്ഞു.  പിന്നെ, യഹോവ യോശു​വയോ​ടു പറഞ്ഞു: “ഇന്നു ഞാൻ ഈജി​പ്‌തി​ന്റെ നിന്ദ നിങ്ങളിൽനി​ന്ന്‌ ഉരുട്ടി​നീ​ക്കി​യി​രി​ക്കു​ന്നു.” അതു​കൊണ്ട്‌, ആ സ്ഥലത്തെ ഇന്നോളം ഗിൽഗാൽ*+ എന്നു വിളി​ച്ചു​വ​രു​ന്നു. 10  ഇസ്രായേല്യർ ഗിൽഗാ​ലിൽത്തന്നെ​യാ​യി​രി​ക്കെ മാസത്തി​ന്റെ 14-ാം ദിവസം വൈകു​ന്നേരം യരീ​ഹൊ​യി​ലെ മരു​പ്രദേ​ശ​ത്തുവെച്ച്‌ പെസഹ ആചരിച്ചു.+ 11  പെസഹ കഴിഞ്ഞ്‌ പിറ്റെ ദിവസം അവർ ദേശത്തെ വിളവ്‌ കഴിച്ചു​തു​ടങ്ങി. അന്നുതന്നെ അവർ പുളിപ്പില്ലാത്ത* അപ്പവും+ മലരും കഴിച്ചു. 12  പിറ്റെ ദിവസം, അതായത്‌ ദേശത്തെ വിളവിൽനി​ന്ന്‌ അവർ കഴിച്ച ദിവസം, മന്ന നിന്നുപോ​യി.+ ഇസ്രായേ​ല്യർക്കു പിന്നെ മന്ന കിട്ടി​യില്ല. അങ്ങനെ, അവർ ആ വർഷം​മു​തൽ കനാൻ ദേശത്തെ വിളവ്‌ കഴിച്ചു​തു​ടങ്ങി.+ 13  യോശുവ ഇപ്പോൾ യരീ​ഹൊ​യു​ടെ സമീപ​ത്താ​യി​രു​ന്നു. യോശുവ തല ഉയർത്തി നോക്കി​യപ്പോൾ വാളും ഊരിപ്പിടിച്ച്‌+ ഒരു മനുഷ്യൻ+ മുന്നിൽ നിൽക്കു​ന്നതു കണ്ടു. യോശുവ ആ മനുഷ്യ​ന്റെ അടു​ത്തേക്കു ചെന്ന്‌, “നീ ഞങ്ങളുടെ പക്ഷക്കാ​ര​നോ അതോ ശത്രു​പ​ക്ഷ​ക്കാ​ര​നോ” എന്നു ചോദി​ച്ചു. 14  അപ്പോൾ അയാൾ, “അല്ല, ഞാൻ വന്നിരി​ക്കു​ന്നത്‌ യഹോ​വ​യു​ടെ സൈന്യ​ത്തി​ന്റെ പ്രഭു​വാ​യി​ട്ടാണ്‌”*+ എന്നു പറഞ്ഞു. അപ്പോൾ യോശുവ കമിഴ്‌ന്നു​വീണ്‌ നമസ്‌ക​രിച്ച്‌, “എന്റെ യജമാ​നന്‌ ഈ ദാസ​നോട്‌ എന്താണു പറയാ​നു​ള്ളത്‌” എന്നു ചോദി​ച്ചു. 15  യഹോവയുടെ സൈന്യ​ത്തി​ന്റെ പ്രഭു യോശു​വയോ​ടു പറഞ്ഞു: “നിന്റെ കാലിൽനി​ന്ന്‌ ചെരിപ്പ്‌ അഴിച്ചു​മാ​റ്റുക. കാരണം നീ നിൽക്കുന്ന സ്ഥലം വിശു​ദ്ധ​നി​ല​മാണ്‌.”+ ഉടൻതന്നെ യോശുവ അങ്ങനെ ചെയ്‌തു.

അടിക്കുറിപ്പുകള്‍

അക്ഷ. “അവരുടെ ഹൃദയം ഉരുകി​പ്പോ​യി.”
അക്ഷ. “അവരിൽ ആത്മാവി​ല്ലാ​താ​യി.”
അക്ഷ. “കടലിനു നേർക്കുള്ള വശത്തെ.”
പദാവലി കാണുക.
അർഥം: “അഗ്രചർമ​ങ്ങ​ളു​ടെ കുന്ന്‌.”
അഥവാ “സൈനി​ക​സേ​വ​ന​ത്തി​നു പ്രായ​മായ.”
അർഥം: “ഉരുട്ടുക; ഉരുട്ടി​നീ​ക്കുക.”
പദാവലി കാണുക.
അഥവാ “അധിപ​നാ​യി​ട്ടാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം