യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 5:1-14

5  പിന്നെ സിംഹാ​സ​ന​ത്തിൽ ഇരിക്കുന്നവന്റെ+ വലതു​കൈ​യിൽ, രണ്ടു വശത്തും* എഴുത്തുള്ള ഒരു ചുരുൾ കണ്ടു. അത്‌ ഏഴു മുദ്ര​കൊ​ണ്ട്‌ മുദ്ര​യി​ട്ടുവെ​ച്ചി​രു​ന്നു.*  “മുദ്ര പൊട്ടി​ക്കാ​നും ചുരുൾ നിവർക്കാ​നും യോഗ്യൻ ആരാണ്‌” എന്ന്‌ ഉച്ചത്തിൽ വിളി​ച്ചുചോ​ദി​ക്കുന്ന ശക്തനായ ഒരു ദൈവ​ദൂ​തനെ​യും ഞാൻ കണ്ടു.  എന്നാൽ സ്വർഗ​ത്തി​ലോ ഭൂമി​യി​ലോ ഭൂമിക്കു കീഴെ​യോ ഉള്ള ആർക്കും ചുരുൾ നിവർക്കാ​നോ അതു വായി​ക്കാ​നോ കഴിഞ്ഞില്ല.  ചുരുൾ നിവർക്കാ​നോ അതു വായി​ക്കാ​നോ യോഗ്യ​ത​യുള്ള ആരെയും കാണാ​ഞ്ഞ​തുകൊണ്ട്‌ ഞാൻ കുറെ നേരം കരഞ്ഞു.  അപ്പോൾ മൂപ്പന്മാ​രിൽ ഒരാൾ എന്നോടു പറഞ്ഞു: “കരയേണ്ടാ. ഇതാ, യഹൂദാഗോത്ര​ത്തി​ലെ സിംഹവും+ ദാവീ​ദി​ന്റെ വേരും+ ആയവൻ വിജയി​ച്ചി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ ചുരുൾ നിവർക്കാ​നും അതിന്റെ ഏഴു മുദ്ര പൊട്ടി​ക്കാ​നും അദ്ദേഹ​ത്തി​നു കഴിയും.”  പിന്നെ ഞാൻ സിംഹാ​സ​ന​ത്തി​നു സമീപം* നാലു ജീവി​കൾക്കും മൂപ്പന്മാർക്കും+ നടുവിൽ ഒരു കുഞ്ഞാടു+ നിൽക്കു​ന്നതു കണ്ടു. അതിനെ കണ്ടാൽ അറുക്കപ്പെ​ട്ട​താ​യി തോന്നും.+ അതിന്‌ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായി​രു​ന്നു. ഈ കണ്ണുകൾ ദൈവം മുഴു​ഭൂ​മി​യിലേ​ക്കും അയച്ച ദൈവ​ത്തി​ന്റെ ഏഴ്‌ ആത്മാക്കളെ+ പ്രതീ​കപ്പെ​ടു​ത്തു​ന്നു.  ഉടനെ കുഞ്ഞാടു ചെന്ന്‌ സിംഹാ​സ​ന​ത്തിൽ ഇരിക്കുന്നവന്റെ+ വലതു​കൈ​യിൽനിന്ന്‌ ചുരുൾ വാങ്ങി.  കുഞ്ഞാട്‌ അതു വാങ്ങി​യപ്പോൾ നാലു ജീവി​ക​ളും 24 മൂപ്പന്മാരും+ കുഞ്ഞാ​ടി​ന്റെ മുമ്പാകെ കുമ്പിട്ടു. മൂപ്പന്മാർ ഓരോ​രു​ത്ത​രും ഓരോ കിന്നര​വും സുഗന്ധ​ക്കൂ​ട്ടു നിറച്ച സ്വർണ​പാത്ര​ങ്ങ​ളും പിടി​ച്ചി​രു​ന്നു. (വിശു​ദ്ധ​രു​ടെ പ്രാർഥ​നയെ​യാ​ണു സുഗന്ധ​ക്കൂ​ട്ടു സൂചി​പ്പി​ക്കു​ന്നത്‌.)+  ഇങ്ങനെയൊരു പുതിയ പാട്ട്‌+ അവർ പാടു​ന്നു​ണ്ടാ​യി​രു​ന്നു: “ചുരുൾ എടുത്ത്‌ അതിന്റെ മുദ്ര പൊട്ടി​ക്കാൻ അങ്ങ്‌ യോഗ്യൻ. കാരണം അങ്ങ്‌ അറുക്ക​പ്പെട്ടു; അങ്ങയുടെ രക്തത്താൽ അങ്ങ്‌ എല്ലാ ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും വംശങ്ങ​ളി​ലും ജനതക​ളി​ലും നിന്നുള്ള ആളുകളെ+ ദൈവ​ത്തി​നുവേണ്ടി വിലയ്‌ക്കു വാങ്ങി,+ 10  അവരെ നമ്മുടെ ദൈവ​ത്തി​നു പുരോ​ഹി​ത​ന്മാ​രും ഒരു രാജ്യവും+ ആക്കി​വെച്ചു. അവർ രാജാ​ക്ക​ന്മാ​രാ​യി ഭൂമിയെ ഭരിക്കും.”+ 11  പിന്നെ ഞാൻ സിംഹാ​സ​ന​ത്തിന്റെ​യും ജീവി​ക​ളുടെ​യും മൂപ്പന്മാ​രുടെ​യും ചുറ്റും അനേകം ദൈവ​ദൂ​ത​ന്മാ​രെ കണ്ടു; അവരുടെ ശബ്ദവും കേട്ടു. അവരുടെ എണ്ണം പതിനാ​യി​രം​പ​തി​നാ​യി​ര​വും ആയിര​മാ​യി​ര​വും ആയിരു​ന്നു.+ 12  അവർ ഉറക്കെ ഇങ്ങനെ പറഞ്ഞുകൊ​ണ്ടി​രു​ന്നു: “അറുക്ക​പ്പെട്ട കുഞ്ഞാടു+ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാ​ന​വും മഹത്ത്വ​വും സ്‌തു​തി​യും ലഭിക്കാൻ യോഗ്യൻ.”+ 13  സ്വർഗത്തിലും ഭൂമി​യി​ലും ഭൂമിക്കു കീഴെയും+ സമു​ദ്ര​ത്തി​ലും ഉള്ള എല്ലാ ജീവി​ക​ളും, അവയി​ലു​ള്ളതെ​ല്ലാം ഒന്നടങ്കം, ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “സിംഹാ​സ​ന​ത്തിൽ ഇരിക്കുന്നവനും+ കുഞ്ഞാടിനും+ എന്നുമെന്നേക്കും+ സ്‌തു​തി​യും ബഹുമാനവും+ മഹത്ത്വ​വും ബലവും ലഭിക്കട്ടെ.” 14  നാലു ജീവി​ക​ളും “ആമേൻ!” എന്നു പറഞ്ഞു. മൂപ്പന്മാർ കുമ്പിട്ട്‌ ദൈവത്തെ ആരാധി​ച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “അകത്തും പുറത്തും.”
അതായത്‌, അടച്ച്‌ സീൽ വെച്ചി​രു​ന്നു.
അഥവാ “നടുവിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം