സങ്കീർത്ത​നം 144:1-15

ദാവീദിന്റേത്‌. 144  എന്റെ പാറയായ യഹോവ+ വാഴ്‌ത്ത​പ്പെ​ടട്ടെ;ദൈവം യുദ്ധത്തി​നാ​യി എന്റെ കൈകളെ പരിശീ​ലി​പ്പി​ക്കു​ന്നു;പട പൊരു​താ​നാ​യി എന്റെ വിരലു​കളെ അഭ്യസി​പ്പി​ക്കു​ന്നു.+   ദൈവം എന്റെ അചഞ്ചല​സ്‌നേ​ഹ​വും എന്റെ കോട്ട​യും,എന്റെ സുരക്ഷി​ത​സ​ങ്കേ​ത​വും എന്റെ വിമോ​ച​ക​നും;എന്റെ പരിച, ഞാൻ അഭയമാ​ക്കി​യി​രി​ക്കു​ന്നവൻ,+ജനതകളെ എന്റെ അധീന​ത​യി​ലാ​ക്കി​ത്ത​രു​ന്നവൻ.+   യഹോവേ, അങ്ങ്‌ ശ്രദ്ധി​ക്കാൻമാ​ത്രം മനുഷ്യൻ ആരാണ്‌?അങ്ങ്‌ ഗൗനി​ക്കാൻമാ​ത്രം മനുഷ്യ​മ​ക്കൾക്ക്‌ എന്ത്‌ അർഹത​യാ​ണു​ള്ളത്‌?+   മനുഷ്യൻ വെറു​മൊ​രു ശ്വാസം​പോ​ലെ;+അവന്റെ ദിനങ്ങൾ മാഞ്ഞു​പോ​കുന്ന നിഴൽപോ​ലെ.+   യഹോവേ, ആകാശം ചായിച്ച്‌ ഇറങ്ങി​വ​രേ​ണമേ;+പർവതങ്ങളെ തൊ​ടേ​ണമേ; അവ പുകയട്ടെ.+   മിന്നൽ അയച്ച്‌ ശത്രു​ക്കളെ ചിതറി​ക്കേ​ണമേ;+അമ്പ്‌ എയ്‌ത്‌ അവരെ പരി​ഭ്രാ​ന്ത​രാ​ക്കേ​ണമേ.+   മുകളിൽനിന്ന്‌ അങ്ങ്‌ കൈ നീട്ടേ​ണമേ; എന്നെ മോചി​പ്പി​ക്കേ​ണമേ;ഇളകിമറിയുന്ന വെള്ളത്തിൽനി​ന്ന്‌, ആ വിദേ​ശി​ക​ളു​ടെ കൈയിൽനി​ന്ന്‌,എന്നെ രക്ഷി​ക്കേ​ണമേ;+   അവരുടെ വായ്‌ നുണ പറയു​ന്ന​ല്ലോ;അവർ വലങ്കൈ ഉയർത്തി കള്ളസത്യം ചെയ്യുന്നു.*   ദൈവമേ, ഞാൻ അങ്ങയ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടും.+ പത്തു കമ്പിയുള്ള വാദ്യ​ത്തി​ന്റെ അകമ്പടി​യോ​ടെ ഞാൻ സ്‌തുതി പാടും;* 10  അതെ, രാജാ​ക്ക​ന്മാർക്കു വിജയം നൽകുന്ന,+മാരകമായ വാളിൽനി​ന്ന്‌ തന്റെ ദാസനായ ദാവീ​ദി​നെ രക്ഷിക്കുന്ന, ദൈവത്തെ ഞാൻ സ്‌തു​തി​ക്കും.+ 11  ആ വിദേ​ശി​ക​ളു​ടെ കൈയിൽനി​ന്ന്‌ എന്നെ വിടു​വിച്ച്‌ രക്ഷി​ക്കേ​ണമേ;നുണ പറയു​ന്ന​വ​ര​ല്ലോ അവർ,വലങ്കൈ ഉയർത്തി കള്ളസത്യം ചെയ്യു​ന്നവർ. 12  അപ്പോൾ, ഞങ്ങളുടെ പുത്ര​ന്മാർ പെട്ടെന്നു വളരുന്ന വൃക്ഷ​ത്തൈ​കൾപോ​ലെ​യാ​കും;പുത്രിമാരോ, കൊട്ടാ​ര​ത്തി​ന്റെ കോണു​ക​ളി​ലെ കൊത്തു​പ​ണി​യുള്ള തൂണു​കൾപോ​ലെ​യും. 13  ഞങ്ങളുടെ സംഭര​ണ​ശാ​ല​ക​ളിൽ എല്ലാ തരം വിളക​ളും നിറഞ്ഞു​ക​വി​യും;പുൽപ്പുറങ്ങളിലെ ആട്ടിൻപ​റ്റങ്ങൾ ആയിര​ങ്ങ​ളാ​യും പതിനാ​യി​ര​ങ്ങ​ളാ​യും പെരു​കും. 14  പ്രസവിക്കാറായ കന്നുകാ​ലി​കൾക്ക്‌ ആപത്തൊ​ന്നു​മു​ണ്ടാ​കില്ല;ഞങ്ങളുടെ കന്നുകാ​ലി​ക​ളു​ടെ ഗർഭമ​ല​സില്ല;പൊതുസ്ഥലങ്ങളിൽനിന്ന്‌* നിലവി​ളി​യും ഉയരില്ല. 15  ഇങ്ങനെ കഴിയുന്ന ജനം സന്തുഷ്ടർ. യഹോവ ദൈവ​മാ​യുള്ള ജനം സന്തുഷ്ടർ.+

അടിക്കുറിപ്പുകള്‍

അക്ഷ. “അവരുടെ വലങ്കൈ കള്ളത്തര​ത്തി​ന്റെ വലങ്കൈ.”
അഥവാ “സംഗീതം ഉതിർക്കും.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളിൽനി​ന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം