സങ്കീർത്ത​നം 45:1-17

സംഗീതസംഘനായകന്‌; “ലില്ലികൾ”ക്കുവേണ്ടി ചിട്ട​പ്പെ​ടു​ത്തി​യത്‌. കോര​ഹു​പു​ത്ര​ന്മാർ രചിച്ചത്‌.+ മാസ്‌കിൽ.* ഒരു പ്രേമ​ഗാ​നം. 45  നല്ലൊരു കാര്യം എന്റെ ഹൃദയത്തെ ആവേശ​ഭ​രി​ത​മാ​ക്കു​ന്നു. ഞാൻ പറയാം: “എന്റെ പാട്ട്‌* ഒരു രാജാ​വി​നെ​ക്കു​റി​ച്ചാണ്‌.”+ എന്റെ നാവ്‌ വിദഗ്‌ധ​നായ ഒരു പകർപ്പെഴുത്തുകാരന്റെ*+ എഴുത്തു​കോ​ലാ​കട്ടെ.*+   അങ്ങ്‌ മനുഷ്യ​മ​ക്ക​ളിൽ ഏറ്റവും സുന്ദരൻ. ഹൃദ്യമായ വാക്കുകൾ അങ്ങയുടെ അധരങ്ങ​ളിൽനിന്ന്‌ ഒഴുകു​ന്നു.+ അതുകൊണ്ടാണ്‌ ദൈവം അങ്ങയെ എന്നേക്കു​മാ​യി അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നത്‌.+   വീരപരാക്രമിയേ,+ വാൾ അരയ്‌ക്കു കെട്ടി​യാ​ലും.+പ്രൗഢിയോടെയും പ്രതാപത്തോടെയും+ അത്‌ അണിഞ്ഞാ​ലും.   പ്രതാപത്തോടെ ജയിച്ച​ടക്കി മുന്നേറൂ!+സത്യത്തിനും താഴ്‌മ​യ്‌ക്കും നീതി​ക്കും വേണ്ടി മുന്നേറൂ!+അങ്ങയുടെ വലങ്കൈ ഭയങ്കര​കാ​ര്യ​ങ്ങൾ ചെയ്യും.*   അങ്ങയുടെ കൂരമ്പു​ക​ളേറ്റ്‌ ജനതകൾ അങ്ങയുടെ മുന്നിൽ വീഴുന്നു;+രാജാവിന്റെ ശത്രു​ക്ക​ളു​ടെ ഹൃദയ​ത്തിൽ അവ തുളച്ചു​ക​യ​റു​ന്നു.+   ദൈവമാണ്‌ എന്നു​മെ​ന്നേ​ക്കും അങ്ങയുടെ സിംഹാ​സനം;+അങ്ങയുടെ രാജ്യ​ത്തി​ന്റെ ചെങ്കോൽ നേരിന്റെ* ചെങ്കോൽ.+   അങ്ങ്‌ നീതിയെ സ്‌നേ​ഹി​ച്ചു,+ ദുഷ്ടതയെ വെറുത്തു.+ അതുകൊണ്ടാണ്‌ ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാ​ളി​ക​ളെ​ക്കാൾ അധികം ആനന്ദതൈലംകൊണ്ട്‌+ അങ്ങയെ അഭി​ഷേകം ചെയ്‌തത്‌.+   അങ്ങയുടെ വസ്‌ത്ര​ത്തിൽനിന്ന്‌ മീറയു​ടെ​യും അകിലി​ന്റെ​യും ഇലവങ്ങ​ത്തി​ന്റെ​യും പരിമളം പരക്കുന്നു.പ്രൗഢഗംഭീരമായ ദന്തനിർമി​ത​കൊ​ട്ടാ​ര​ത്തിൽനിന്ന്‌ ഒഴുകി​വ​രുന്ന തന്ത്രി​വാ​ദ്യ​ത്തിൻനാ​ദം അങ്ങയെ ആഹ്ലാദ​ത്തി​ലാ​ഴ്‌ത്തു​ന്നു.   അങ്ങയുടെ ആദരണീ​യ​രായ സ്‌ത്രീ​ജ​ന​ങ്ങ​ളിൽ രാജകു​മാ​രി​മാ​രു​മുണ്ട്‌. ഓഫീർസ്വർണം+ അണിഞ്ഞ്‌ മഹാറാണി* അങ്ങയുടെ വലതു​വ​ശത്ത്‌ നിൽക്കു​ന്നു. 10  മകളേ, ശ്രദ്ധിക്കൂ! ചെവി ചായിച്ച്‌ കേൾക്കൂ!നിന്റെ ജനത്തെ​യും പിതൃഭവനത്തെയും* മറന്നു​ക​ളയൂ! 11  രാജാവ്‌ നിന്റെ സൗന്ദര്യം കൊതി​ക്കും;രാജാവ്‌ നിന്റെ യജമാ​ന​ന​ല്ലോ;രാജാവിനെ വണങ്ങൂ! 12  സോർപുത്രി ഒരു സമ്മാന​വു​മാ​യി വരും;അതിസമ്പന്നന്മാർ നിന്റെ പ്രീതി തേടും. 13  കൊട്ടാരത്തിനുള്ളിൽ* രാജകു​മാ​രി ശോഭ​യോ​ടെ വിളങ്ങു​ന്നു;സ്വർണാലങ്കൃതമാണു കുമാ​രി​യു​ടെ ഉടയാ​ടകൾ. 14  മനോഹരമായി നെയ്‌തെടുത്ത* വസ്‌ത്രങ്ങൾ അണിയി​ച്ച്‌ രാജകു​മാ​രി​യെ രാജാ​വി​ന്റെ മുന്നി​ലേക്ക്‌ ആനയി​ക്കും. കുമാരിയെ അനുഗ​മി​ച്ചെ​ത്തുന്ന കന്യക​മാ​രായ തോഴി​മാ​രെ​യും തിരു​മു​ന്നിൽ കൊണ്ടു​വ​രും. 15  ആഘോഷപൂർവം അവരെ കൊണ്ടു​വ​രും; എങ്ങും ആനന്ദം അലതല്ലും.അവർ രാജ​കൊ​ട്ടാ​ര​ത്തിൽ പ്രവേ​ശി​ക്കും. 16  അങ്ങയുടെ പുത്ര​ന്മാർ അങ്ങയുടെ പൂർവി​ക​രു​ടെ സ്ഥാനം അലങ്കരി​ക്കും. ഭൂമിയിലെമ്പാടും അങ്ങ്‌ അവരെ പ്രഭു​ക്ക​ന്മാ​രാ​യി നിയമി​ക്കും.+ 17  അങ്ങയുടെ പേര്‌ ഞാൻ വരും​ത​ല​മു​റ​ക​ളെ​യെ​ല്ലാം അറിയി​ക്കും.+ അങ്ങനെ ജനതകൾ അങ്ങയെ എന്നു​മെ​ന്നേ​ക്കും സ്‌തു​തി​ക്കും.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “രചനകൾ.”
അഥവാ “ശാസ്‌ത്രി​യു​ടെ.”
അഥവാ “തൂലി​ക​യാ​കട്ടെ.”
അക്ഷ. “അങ്ങയെ പഠിപ്പി​ക്കും.”
അഥവാ “നീതി​യു​ടെ.”
അഥവാ “രാജ്ഞി.”
പദാവലി കാണുക.
അക്ഷ. “ഉള്ളിൽ.”
മറ്റൊരു സാധ്യത “ചിത്ര​ത്ത​യ്യ​ലുള്ള.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം