സങ്കീർത്ത​നം 48:1-14

ഒരു ഗാനം. കോരഹുപുത്രന്മാർ+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 48  നമ്മുടെ ദൈവ​ത്തി​ന്റെ നഗരത്തിൽ, തന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ,യഹോവ വലിയവൻ, അത്യന്തം സ്‌തു​ത്യൻ.   അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാ​വി​ന്റെ നഗരം,+പ്രൗഢം! അതിമ​നോ​ഹരം!+ അതു മുഴു​ഭൂ​മി​യു​ടെ​യും ആനന്ദമ​ല്ലോ.   താൻ ഒരു സുരക്ഷിതസങ്കേതമാണെന്നു+ ദൈവംഅവളുടെ കെട്ടു​റ​പ്പുള്ള ഗോപു​ര​ങ്ങ​ളിൽ അറിയി​ച്ചി​രി​ക്കു​ന്നു.   അതാ! രാജാ​ക്ക​ന്മാർ സമ്മേളി​ച്ചു;*അവർ ഒത്തൊ​രു​മിച്ച്‌ മുന്നേറി.   ആ നഗരം കണ്ട്‌ അവർ അതിശ​യി​ച്ചു​പോ​യി. സംഭ്രമിച്ചുപോയ അവർ പേടി​ച്ചോ​ടി.   അവിടെവെച്ച്‌ അവർ ഭയന്നു​വി​റച്ചു;പ്രസവവേദനപോലുള്ള കഠോ​ര​വേദന അവർക്ക്‌ ഉണ്ടായി.   ഒരു കിഴക്കൻകാ​റ്റി​നാൽ അങ്ങ്‌ തർശീ​ശു​ക​പ്പ​ലു​കളെ തകർക്കു​ന്നു.   ഞങ്ങൾ കേട്ടറിഞ്ഞ കാര്യങ്ങൾ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ നഗരത്തിൽ,ദൈവത്തിന്റെ നഗരത്തിൽ, ഞങ്ങൾ നേരിട്ട്‌ കണ്ടിരി​ക്കു​ന്നു. ദൈവം എന്നേക്കു​മാ​യി അതിനെ സുസ്ഥി​ര​മാ​യി സ്ഥാപി​ക്കും.+ (സേലാ)   ദൈവമേ, അങ്ങയുടെ ആലയത്തിൽവെച്ച്‌ഞങ്ങൾ അങ്ങയുടെ അചഞ്ചല​സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു.+ 10  ദൈവമേ, അങ്ങയുടെ പേരു​പോ​ലെ അങ്ങയുടെ സ്‌തു​തി​യുംഭൂമിയുടെ അറ്റത്തോ​ളം എത്തുന്നു.+ അങ്ങയുടെ വല​ങ്കൈ​യിൽ നീതി നിറഞ്ഞി​രി​ക്കു​ന്നു.+ 11  അങ്ങയുടെ വിധികൾ കേട്ട്‌ സീയോൻ പർവതം+ ആർത്തു​ല്ല​സി​ക്കട്ടെ,യഹൂദാപട്ടണങ്ങൾ* ആഹ്ലാദി​ക്കട്ടെ.+ 12  സീയോനെ വലം​വെ​ക്കുക. അതിനു ചുറ്റും നടന്ന്‌അതിന്റെ ഗോപു​രങ്ങൾ എണ്ണി​നോ​ക്കുക.+ 13  അതിന്റെ പ്രതിരോധമതിലുകൾ*+ ശ്രദ്ധിച്ച്‌ നോക്കുക. അതിന്റെ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ പരി​ശോ​ധി​ക്കുക.അപ്പോൾ, നിങ്ങൾക്ക്‌ അതി​നെ​ക്കു​റിച്ച്‌ വരും​ത​ല​മു​റ​ക​ളോ​ടു പറഞ്ഞു​കൊ​ടു​ക്കാ​നാ​കും. 14  കാരണം, ഈ ദൈവ​മാണ്‌ എന്നു​മെ​ന്നേ​ക്കും നമ്മുടെ ദൈവം.+ നമ്മുടെ ദൈവം നമ്മെ എന്നെന്നും* നയിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “പറഞ്ഞൊ​ത്ത്‌ കൂടി​ക്കണ്ടു.”
അക്ഷ. “യഹൂദാ​പു​ത്രി​മാർ.”
അഥവാ “കെട്ടു​റ​പ്പുള്ള മതിലു​കൾ.”
മറ്റൊരു സാധ്യത “മരണം​വരെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം