സങ്കീർത്ത​നം 98:1-9

ശ്രുതിമധുരമായ ഒരു ഗാനം. 98  യഹോ​വ​യ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടു​വിൻ!+ദൈവം മഹനീ​യ​കാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്ന​ല്ലോ.+ ദൈവത്തിന്റെ വലങ്കൈ, വിശു​ദ്ധ​മായ ആ കരം, രക്ഷയേ​കി​യി​രി​ക്കു​ന്നു.*+   താൻ വരുത്തുന്ന രക്ഷയെ​ക്കു​റിച്ച്‌ യഹോവ അറിയി​ച്ചി​രി​ക്കു​ന്നു;+ജനതകളുടെ മുന്നിൽ തന്റെ നീതി വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.+   ഇസ്രായേൽഗൃഹത്തോടുള്ള തന്റെ അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും ദൈവം ഓർത്തി​രി​ക്കു​ന്നു.+ ഭൂമിയുടെ അറുതി​ക​ളെ​ല്ലാം നമ്മുടെ ദൈവ​ത്താ​ലുള്ള രക്ഷയ്‌ക്കു* സാക്ഷി​ക​ളാണ്‌.+   മുഴുഭൂമിയും യഹോ​വ​യ്‌ക്കു ജയഘോ​ഷം മുഴക്കട്ടെ. ഉത്സാഹഭരിതരായി സന്തോ​ഷാ​ര​വ​ങ്ങ​ളോ​ടെ സ്‌തുതി പാടു​വിൻ.*+   കിന്നരം മീട്ടി യഹോ​വ​യ്‌ക്കു സ്‌തുതി പാടു​വിൻ;കിന്നരത്തിന്റെ അകമ്പടി​യോ​ടെ ശ്രുതി​മ​ധു​ര​മായ ഗീതത്താൽ ദൈവത്തെ സ്‌തു​തി​ക്കു​വിൻ.   കാഹളം മുഴക്കി, കൊമ്പു വിളിച്ച്‌+രാജാവാം യഹോ​വ​യു​ടെ മുന്നിൽ ജയഘോ​ഷം മുഴക്കൂ!   സമുദ്രവും അതിലു​ള്ള​തൊ​ക്കെ​യുംഭൂമിയും* അതിൽ വസിക്കു​ന്ന​വ​രും ആർത്തു​ല്ല​സി​ക്കട്ടെ.   നദികൾ കൈ കൊട്ടട്ടെ;പർവതങ്ങൾ ഒത്തു​ചേർന്ന്‌ തിരു​മു​മ്പിൽ സന്തോ​ഷി​ച്ചാർക്കട്ടെ;+   ഭൂമിയെ വിധി​ക്കാൻ യഹോവ വരുന്ന​ല്ലോ.* ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ ന്യായ​ത്തോ​ടെ​യും വിധി​ക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “അവനു വിജയം നേടി​ക്കൊ​ടു​ത്തി​രി​ക്കു​ന്നു.”
അഥവാ “ദൈവ​ത്തി​ന്റെ വിജയ​ത്തി​ന്‌.”
അഥവാ “സംഗീതം ഉതിർക്കു​വിൻ.”
അഥവാ “ഫലപു​ഷ്ടി​യുള്ള നിലവും.”
അഥവാ “വന്നല്ലോ.”
അഥവാ “ഫലപു​ഷ്ടി​യുള്ള നിലത്തെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം