ശമുവേൽ ഒന്നാം ഭാഗം 12:1-25

12  ഒടുവിൽ, ശമുവേൽ എല്ലാ ഇസ്രായേ​ല്യരോ​ടും പറഞ്ഞു: “നിങ്ങൾ എന്നോട്‌ ആവശ്യപ്പെ​ട്ടതെ​ല്ലാം ഇതാ ഞാൻ ചെയ്‌തി​രി​ക്കു​ന്നു. നിങ്ങളെ ഭരിക്കാൻ ഞാൻ ഒരു രാജാ​വി​നെ നിയമി​ച്ചു.+  ഇതാ, നിങ്ങളെ നയിക്കുന്ന* രാജാവ്‌!+ എനിക്കു പക്ഷേ വയസ്സായി, ജരാന​രകൾ ബാധി​ച്ചി​രി​ക്കു​ന്നു. എന്റെ പുത്ര​ന്മാർ ഇവിടെ നിങ്ങളുടെ​കൂടെ​യുണ്ട്‌.+ എന്റെ ചെറു​പ്പം​മു​തൽ ഇന്നുവരെ ഞാൻ നിങ്ങളെ നയിച്ചു.+  ഇപ്പോൾ ഇതാ, ഞാൻ നിങ്ങളു​ടെ മുന്നിൽ നിൽക്കു​ന്നു. എനിക്ക്‌ എതിരെ പറയാ​നു​ള്ളതെ​ല്ലാം ഇപ്പോൾ യഹോ​വ​യുടെ​യും ദൈവ​ത്തി​ന്റെ അഭിഷി​ക്തന്റെ​യും മുന്നിൽവെച്ച്‌ പറയുക:+ ഞാൻ ആരുടെ കാള​യെ​യും കഴുതയെ​യും ആണ്‌ എടുത്തി​ട്ടു​ള്ളത്‌?+ ഞാൻ ആരെയാ​ണ്‌ ചതിക്കു​ക​യോ ഞെരു​ക്കു​ക​യോ ചെയ്‌തി​ട്ടു​ള്ളത്‌? ഞാൻ ആരു​ടെയെ​ങ്കി​ലും കൈയിൽനി​ന്ന്‌ കൈക്കൂലി* വാങ്ങി സത്യത്തി​നു നേരെ കണ്ണടച്ചു​ക​ള​ഞ്ഞി​ട്ടു​ണ്ടോ?*+ അങ്ങനെ ഞാൻ ചെയ്‌തി​ട്ടുണ്ടെ​ങ്കിൽ അതു ഞാൻ നിങ്ങൾക്കു മടക്കി​ത്ത​രും.”+  അപ്പോൾ, അവർ പറഞ്ഞു: “അങ്ങ്‌ ഞങ്ങളെ ചതിക്കു​ക​യോ ഞെരു​ക്കു​ക​യോ ആരു​ടെയെ​ങ്കി​ലും കൈയിൽനി​ന്ന്‌ എന്തെങ്കി​ലും വാങ്ങു​ക​യോ ചെയ്‌തി​ട്ടില്ല.”  അപ്പോൾ, ശമുവേൽ അവരോ​ടു പറഞ്ഞു: “എനിക്ക്‌ എതിരെ നിങ്ങൾക്ക്‌ ഒരു ആരോ​പ​ണംപോ​ലും ഉന്നയിക്കാനില്ല* എന്നതിനു നിങ്ങൾക്കെ​തി​രെ യഹോവ ഇന്നു സാക്ഷി; ദൈവ​ത്തി​ന്റെ അഭിഷി​ക്ത​നും സാക്ഷി.” അപ്പോൾ അവർ പറഞ്ഞു: “ദൈവം* സാക്ഷി.”  അതുകൊണ്ട്‌, ശമുവേൽ ജനത്തോ​ടു പറഞ്ഞു: “മോശയെ​യും അഹരോനെ​യും നിയമി​ച്ച​വ​നും നിങ്ങളു​ടെ പൂർവി​കരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടുവന്നവനും+ ആയ യഹോവ ഇന്നു സാക്ഷി.  ഇപ്പോൾ, സ്വസ്ഥാ​ന​ങ്ങ​ളിൽ നിൽക്കുക. നിങ്ങൾക്കും നിങ്ങളു​ടെ പൂർവി​കർക്കും വേണ്ടി യഹോവ ചെയ്‌ത എല്ലാ നീതിപ്ര​വൃ​ത്തി​ക​ളുടെ​യും അടിസ്ഥാ​ന​ത്തിൽ യഹോ​വ​യു​ടെ മുന്നിൽവെച്ച്‌ ഞാൻ നിങ്ങളെ ന്യായം വിധി​ക്കും.  “യാക്കോ​ബ്‌ ഈജിപ്‌തിലെത്തുകയും+ നിങ്ങളു​ടെ പൂർവി​കർ സഹായ​ത്തി​നുവേണ്ടി യഹോ​വയെ വിളിച്ചപേക്ഷിക്കുകയും+ ചെയ്‌ത ഉടനെ അവരെ ഈജി​പ്‌തിൽനിന്ന്‌ നയിച്ചുകൊ​ണ്ടു​വന്ന്‌ ഈ സ്ഥലത്ത്‌ താമസിപ്പിക്കാൻ+ യഹോവ മോശയെ​യും അഹരോനെ​യും അയച്ചു.+  പക്ഷേ, നിങ്ങളു​ടെ പൂർവി​കർ അവരുടെ ദൈവ​മായ യഹോ​വയെ മറന്നതു​കൊ​ണ്ട്‌ ദൈവം അവരെ ഹാസോ​രി​ന്റെ സൈന്യാ​ധി​പ​നായ സീസെരയ്‌ക്കും+ ഫെലിസ്‌ത്യർക്കും+ മോവാബുരാജാവിനും+ വിറ്റു​ക​ളഞ്ഞു.+ അവർ അവരോ​ടു പോരാ​ടി. 10  അവർ സഹായ​ത്തി​നുവേണ്ടി യഹോ​വയെ വിളിച്ച്‌+ ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ പാപം ചെയ്‌തു.+ ഞങ്ങൾ യഹോ​വയെ ഉപേക്ഷി​ച്ച്‌ ബാൽ ദൈവങ്ങളുടെയും+ അസ്‌തോരെത്തിന്റെയും+ രൂപങ്ങളെ സേവിച്ചു. ഞങ്ങൾക്ക്‌ അങ്ങയെ സേവി​ക്കാൻ പറ്റേണ്ട​തി​നു ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ ഞങ്ങളെ ഇപ്പോൾ രക്ഷി​ക്കേ​ണമേ.’ 11  അപ്പോൾ, യഹോവ യരുബ്ബാലിനെയും+ ബദാ​നെ​യും യിഫ്‌താഹിനെയും+ ശമുവേലിനെയും+ അയച്ച്‌ ചുറ്റു​മുള്ള ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ നിങ്ങളെ രക്ഷിച്ചു. നിങ്ങൾ സുരക്ഷി​ത​രാ​യി കഴിയാൻവേ​ണ്ടി​യാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌.+ 12  അമ്മോന്യരുടെ രാജാ​വായ നാഹാശ്‌+ നിങ്ങൾക്കെ​തി​രെ വന്നതു കണ്ടപ്പോൾ, ‘എന്തായാ​ലും ഞങ്ങൾക്ക്‌ ഒരു രാജാ​വി​നെ വേണം, അല്ലാതെ പറ്റില്ല’+ എന്നു നിങ്ങൾ എന്നോട്‌ ആവർത്തി​ച്ച്‌ പറഞ്ഞു. നിങ്ങൾക്കു രാജാ​വാ​യി നിങ്ങളു​ടെ ദൈവ​മായ യഹോവയുണ്ടായിരുന്നിട്ടുപോലും+ നിങ്ങൾ അങ്ങനെ ചെയ്‌തു. 13  ഇതാ, നിങ്ങൾ തിര​ഞ്ഞെ​ടുത്ത, നിങ്ങൾ ആവശ്യ​പ്പെട്ട രാജാവ്‌. യഹോവ നിങ്ങൾക്ക്‌ ഒരു രാജാ​വി​നെ നിയമി​ച്ചി​രി​ക്കു​ന്നു.+ 14  നിങ്ങൾ യഹോ​വയെ ഭയപ്പെടുകയും+ സേവിക്കുകയും+ ദൈവ​ത്തി​ന്റെ വാക്കു കേട്ടനുസരിക്കുകയും+ യഹോ​വ​യു​ടെ ആജ്ഞ ധിക്കരി​ക്കാ​തി​രി​ക്കു​ക​യും നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാ​വും നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ അനുഗ​മി​ക്കു​ക​യും ചെയ്യുന്നെ​ങ്കിൽ നല്ലത്‌. 15  പക്ഷേ, നിങ്ങൾ യഹോ​വ​യു​ടെ വാക്കു കേട്ടനു​സ​രി​ക്കാ​തെ യഹോ​വ​യു​ടെ ആജ്ഞ ധിക്കരി​ക്കുന്നെ​ങ്കിൽ യഹോ​വ​യു​ടെ കൈ നിങ്ങൾക്കും നിങ്ങളു​ടെ പിതാ​ക്ക​ന്മാർക്കും വിരോ​ധ​മാ​യി​രി​ക്കും.+ 16  ഇപ്പോൾ, സ്വസ്ഥാ​ന​ങ്ങ​ളിൽ നിന്ന്‌ നിങ്ങളു​ടെ കൺമു​ന്നിൽ യഹോവ ചെയ്യുന്ന ഈ മഹാകാ​ര്യം കാണുക. 17  ഇപ്പോൾ ഗോത​മ്പുകൊ​യ്‌ത്തല്ലേ? ഇടിയും മഴയും വരുത്താൻ ഞാൻ യഹോ​വയോട്‌ അപേക്ഷി​ക്കും. നിങ്ങൾ ഒരു രാജാ​വി​നെ ചോദി​ക്കു​ക​വഴി യഹോ​വ​യു​ടെ മുമ്പാകെ എത്ര വലിയ ദോഷ​മാ​ണു ചെയ്‌ത​തെന്ന്‌ അപ്പോൾ നിങ്ങൾ അറിയു​ക​യും നിങ്ങൾക്കു ബോധ്യ​മാ​കു​ക​യും ചെയ്യും.”+ 18  അപ്പോൾ, ശമുവേൽ യഹോ​വയെ വിളി​ച്ചപേ​ക്ഷി​ച്ചു. യഹോവ അന്ന്‌ ഇടിമു​ഴ​ക്ക​വും മഴയും വരുത്തി. അങ്ങനെ, ജനമെ​ല്ലാം യഹോ​വയെ​യും ശമു​വേ​ലിനെ​യും അത്യധി​കം ഭയപ്പെട്ടു. 19  ജനം മുഴുവൻ ശമു​വേ​ലിനോ​ടു പറഞ്ഞു: “ഞങ്ങൾ മരിക്കാൻ ആഗ്രഹി​ക്കു​ന്നില്ല. അതു​കൊണ്ട്‌, അങ്ങയുടെ ഈ ദാസർക്കു​വേണ്ടി അങ്ങയുടെ ദൈവ​മായ യഹോ​വയോ​ടു പ്രാർഥി​ക്കുക.+ ഒരു രാജാ​വി​നെ ചോദി​ക്കു​ക​വഴി ഞങ്ങൾ ഞങ്ങളുടെ എല്ലാ പാപങ്ങൾക്കും പുറമേ മറ്റൊരു തെറ്റു​കൂ​ടെ ചെയ്‌ത​ല്ലോ.” 20  അതുകൊണ്ട്‌, ശമുവേൽ ജനത്തോ​ടു പറഞ്ഞു: “പേടി​ക്ക​രുത്‌. നിങ്ങൾ ഈ ദോഷമെ​ല്ലാം ചെയ്‌തെ​ങ്കി​ലും ഒരു കാര്യം ഓർക്കുക: നിങ്ങൾ യഹോ​വയെ അനുഗ​മി​ക്കു​ന്ന​തിൽനിന്ന്‌ പിന്മാറാതെ+ മുഴു​ഹൃ​ദ​യത്തോ​ടെ യഹോ​വയെ സേവി​ക്കണം.+ 21  ഉപകാരമില്ലാത്തതും+ രക്ഷിക്കാൻ കഴിയാ​ത്ത​തും ആയ വ്യർഥകാര്യങ്ങളെ*+ പിന്തു​ടർന്ന്‌ നിങ്ങൾ വഴിമാ​റിപ്പോ​ക​രുത്‌. അവ വ്യർഥ​മാ​ണ​ല്ലോ. 22  തന്റെ മഹത്തായ പേരിനെപ്രതി+ യഹോവ തന്റെ ജനത്തെ ഉപേക്ഷി​ക്കില്ല.+ കാരണം, യഹോ​വ​യാ​ണ​ല്ലോ നിങ്ങളെ സ്വന്തം ജനമാ​ക്കാൻ താത്‌പ​ര്യമെ​ടു​ത്തത്‌.+ 23  എന്നെ സംബന്ധി​ച്ചാണെ​ങ്കിൽ, നിങ്ങൾക്കു​വേണ്ടി മേലാൽ പ്രാർഥി​ക്കാ​തി​രു​ന്നുകൊണ്ട്‌ യഹോ​വ​യ്‌ക്കെ​തി​രെ പാപം ചെയ്യു​ന്ന​തിനെ​ക്കു​റിച്ച്‌ എനിക്കു ചിന്തി​ക്കാ​നേ കഴിയില്ല. നല്ലതും ശരിയും ആയ വഴി ഞാൻ നിങ്ങൾക്കു തുടർന്നും ഉപദേ​ശി​ച്ചു​ത​രും. 24  പക്ഷേ, നിങ്ങൾ യഹോ​വയെ ഭയപ്പെട്ട്‌+ മുഴു​ഹൃ​ദ​യത്തോ​ടെ ദൈവത്തെ വിശ്വസ്‌തമായി* സേവി​ക്കണം. കാരണം, ദൈവം നിങ്ങൾക്കു​വേണ്ടി എന്തെല്ലാം മഹാകാ​ര്യ​ങ്ങ​ളാ​ണു ചെയ്‌തത്‌!+ 25  നേരെ മറിച്ച്‌, നിങ്ങൾ ശാഠ്യ​പൂർവം തിന്മ ചെയ്യുന്നെ​ങ്കിൽ നിങ്ങളും നിങ്ങളു​ടെ രാജാവും+ പാടേ നശിക്കും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “നിങ്ങളു​ടെ മുന്നിൽ നടക്കുന്ന.”
അഥവാ “ഒരു കാര്യം മൂടി​വെ​ക്കാൻ നൽകുന്ന പ്രതി​ഫലം.”
അഥവാ “കൈക്കൂ​ലി വാങ്ങി എന്റെ മുഖം തിരി​ച്ചു​ക​ള​ഞ്ഞി​ട്ടു​ണ്ടോ?”
അക്ഷ. “എന്റെ കൈയിൽ നിങ്ങൾ ഒന്നും കണ്ടെത്തി​യി​ട്ടില്ല.”
മറ്റൊരു സാധ്യത “അദ്ദേഹം.” അതായത്‌, ദൈവ​ത്തി​ന്റെ അഭിഷി​ക്തൻ.
അഥവാ “യഥാർഥ​മ​ല്ലാ​ത്ത​വയെ.”
അഥവാ “സത്യത്തിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം