കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 13:1-14

13  ഇത്‌ ഇപ്പോൾ മൂന്നാം തവണയാ​ണു ഞാൻ നിങ്ങളു​ടെ അടുത്ത്‌ വരാൻ ഒരുങ്ങു​ന്നത്‌. “രണ്ടോ മൂന്നോ സാക്ഷി​ക​ളു​ടെ മൊഴിയുടെ* അടിസ്ഥാ​ന​ത്തിൽ ഏതു കാര്യ​വും സ്ഥിരീ​ക​രി​ക്കാം.”+  ഇപ്പോൾ ഞാൻ നിങ്ങളുടെ​കൂടെ​യില്ലെ​ങ്കി​ലും രണ്ടാം പ്രാവ​ശ്യം നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രു​ന്നാൽ എന്നപോ​ലെ, മുമ്പ്‌ പാപം ചെയ്‌ത​വർക്കും മറ്റെല്ലാ​വർക്കും ഞാൻ മുൻകൂ​ട്ടി ഈ താക്കീതു തരുക​യാണ്‌: ഇനി ഞാൻ അവിടെ വന്നാൽ ആരോ​ടും ഒരു വിട്ടു​വീ​ഴ്‌ച​യും കാണി​ക്കില്ല.  ക്രിസ്‌തു എന്നിലൂ​ടെ സംസാ​രി​ക്കു​ന്നു എന്നതിനു നിങ്ങൾ തെളിവ്‌ ആവശ്യപ്പെ​ടു​ന്ന​ല്ലോ. എന്നാൽ നിങ്ങ​ളോട്‌ ഇടപെ​ടു​ന്ന​തിൽ ക്രിസ്‌തു ദുർബ​ലനല്ല; നിങ്ങളു​ടെ ഇടയിൽ ക്രിസ്‌തു ശക്തനാണ്‌.  ദുർബലനായിരുന്നപ്പോൾ ക്രിസ്‌തു​വി​നെ സ്‌തം​ഭ​ത്തിലേറ്റി വധി​ച്ചെ​ങ്കി​ലും ദൈവ​ത്തി​ന്റെ ശക്തി​കൊണ്ട്‌ ക്രിസ്‌തു ജീവി​ക്കു​ന്നു.+ ക്രിസ്‌തു ദുർബ​ല​നാ​യി​രു​ന്ന​തുപോ​ലെ ഞങ്ങളും ദുർബ​ല​രാണ്‌. പക്ഷേ നിങ്ങളിൽ പ്രവർത്തി​ക്കുന്ന ദൈവശക്തികൊണ്ട്‌+ ഞങ്ങൾ ക്രിസ്‌തു​വിന്റെ​കൂ​ടെ ജീവി​ക്കും.+  നിങ്ങൾ വിശ്വാ​സ​ത്തിൽത്തന്നെ​യാ​ണോ എന്നു പരി​ശോ​ധി​ച്ചുകൊ​ണ്ടി​രി​ക്കണം.+ നിങ്ങൾ എങ്ങനെ​യു​ള്ള​വ​രാണെന്ന്‌ എപ്പോ​ഴും പരീക്ഷി​ച്ച്‌ ഉറപ്പു​വ​രു​ത്തുക. അതോ യേശുക്രി​സ്‌തു നിങ്ങ​ളോ​ടു യോജി​പ്പി​ലാണെന്നു നിങ്ങൾക്ക്‌ അറിയില്ലെ​ന്നു​ണ്ടോ? അറിയില്ലെ​ങ്കിൽ നിങ്ങൾ അംഗീ​കാ​രം നഷ്ടപ്പെ​ട്ട​വ​രാ​യി​രി​ക്കണം.  ഞങ്ങൾക്ക്‌ അംഗീ​കാ​രം നഷ്ടപ്പെ​ട്ടി​ട്ടില്ലെന്നു നിങ്ങൾ മനസ്സി​ലാ​ക്കുമെ​ന്നാണ്‌ എന്റെ പ്രതീക്ഷ.  നിങ്ങൾ ഒരു തെറ്റും ചെയ്യാ​തി​രി​ക്കാൻ ഞങ്ങൾ ദൈവത്തോ​ടു പ്രാർഥി​ക്കു​ന്നു. അതു ഞങ്ങൾക്ക്‌ ആരു​ടെയെ​ങ്കി​ലും അംഗീ​കാ​രം കിട്ടാൻവേ​ണ്ടി​യല്ല. ഞങ്ങളെ ആരും അംഗീ​ക​രി​ച്ചില്ലെ​ങ്കി​ലും നിങ്ങൾ ശരിയാ​യതു ചെയ്യണ​മെന്നേ ഞങ്ങൾക്കു​ള്ളൂ.  കാരണം സത്യത്തി​ന്‌ എതിരെ ഒന്നും ചെയ്യാൻ ഞങ്ങൾക്കു കഴിയില്ല. സത്യത്തി​നുവേണ്ടി മാത്രമേ ഞങ്ങൾ പ്രവർത്തി​ക്കൂ.  ഞങ്ങൾ ദുർബ​ല​രും നിങ്ങൾ ശക്തരും ആയിരി​ക്കുമ്പോഴൊ​ക്കെ ഞങ്ങൾ സന്തോ​ഷി​ക്കു​ന്നു. നിങ്ങൾ ആവശ്യ​മായ മാറ്റങ്ങൾ വരുത്താ​നാ​ണു ഞങ്ങൾ പ്രാർഥി​ക്കു​ന്നത്‌. 10  കർത്താവ്‌ എനിക്ക്‌ അധികാ​രം തന്നതു നിങ്ങളെ തകർത്തു​ക​ള​യാ​നല്ല പണിതു​യർത്താ​നാണ്‌. ഞാൻ വരു​മ്പോൾ ഈ അധികാ​രം പരുഷ​മായ വിധത്തിൽ+ പ്രയോ​ഗി​ക്കാൻ ഇടവരാ​തി​രി​ക്കാ​നാണ്‌ അകലെ​യാ​യി​രി​ക്കുമ്പോൾത്തന്നെ ഇക്കാര്യ​ങ്ങൾ എഴുതു​ന്നത്‌. 11  അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, തുടർന്നും സന്തോ​ഷി​ക്കുക; വേണ്ട മാറ്റങ്ങൾ വരുത്തുക; ആശ്വാസം സ്വീക​രി​ക്കുക;+ ചിന്തക​ളിൽ യോജി​പ്പു​ള്ള​വ​രാ​യി​രി​ക്കുക;+ സമാധാ​ന​ത്തിൽ ജീവി​ക്കുക;+ അപ്പോൾ സ്‌നേ​ഹ​ത്തിന്റെ​യും സമാധാ​ന​ത്തിന്റെ​യും ദൈവം+ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കും. 12  വിശുദ്ധചുംബനത്താൽ പരസ്‌പരം അഭിവാ​ദനം ചെയ്യുക. 13  വിശുദ്ധരെല്ലാം നിങ്ങളെ സ്‌നേ​ഹാന്വേ​ഷണം അറിയി​ക്കു​ന്നു. 14  കർത്താവായ യേശുക്രി​സ്‌തു​വി​ന്റെ അനർഹ​ദ​യ​യും ദൈവ​ത്തി​ന്റെ സ്‌നേ​ഹ​വും നിങ്ങളു​ടെ മേലു​ണ്ടാ​യി​രി​ക്കട്ടെ. നിങ്ങ​ളെ​ല്ലാം പരിശു​ദ്ധാ​ത്മാ​വിൽ പങ്കുകാ​രും ആയിരി​ക്കട്ടെ.

അടിക്കുറിപ്പുകള്‍

അക്ഷ. “വായുടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം