തിമൊഥെയൊ​സിന്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 2:1-26

2  എന്റെ മകനേ,+ ക്രിസ്‌തുയേ​ശു​വി​ലുള്ള അനർഹ​ദ​യ​യാൽ ശക്തിയാർജി​ച്ചുകൊ​ണ്ടി​രി​ക്കുക.  നീ എന്നിൽനി​ന്ന്‌ കേട്ടതും അനേകം സാക്ഷികൾ സ്ഥിരീകരിച്ചതും+ ആയ കാര്യങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്കു കൈമാ​റുക. അപ്പോൾ അവരും മറ്റുള്ള​വരെ പഠിപ്പി​ക്കാൻ വേണ്ടത്ര യോഗ്യ​ത​യു​ള്ള​വ​രാ​കും.  ക്രിസ്‌തുയേശുവിന്റെ ഒരു മികച്ച പടയാളിയെന്ന+ നിലയിൽ കഷ്ടപ്പാ​ടു​കൾ സഹിക്കാൻ തയ്യാറാ​കുക.+  പടയാളിയായി സേവനം അനുഷ്‌ഠി​ക്കുന്ന ഒരാൾ, തന്നെ സൈന്യ​ത്തിൽ ചേർത്ത വ്യക്തി​യു​ടെ അംഗീ​കാ​രം നേടാൻവേണ്ടി അനുദി​ന​ജീ​വി​ത​ത്തി​ലെ വ്യാപാരയിടപാടുകളിലൊന്നും* ഉൾപ്പെ​ടാ​തി​രി​ക്കു​ന്നു.*  ഇനി കായി​ക​മ​ത്സ​ര​ത്തിൽ പങ്കെടു​ക്കുന്ന ഒരാൾ നിയമ​മ​നു​സ​രിച്ച്‌ മത്സരി​ച്ചാൽ മാത്രമേ അയാളെ വിജയ​കി​രീ​ടം അണിയി​ക്കൂ.+  അതുപോലെ, അധ്വാ​നി​ക്കുന്ന കർഷക​നാ​ണു വിളവ്‌ ആദ്യം അനുഭ​വിക്കേ​ണ്ടത്‌.  ഞാൻ ഈ പറയു​ന്നത്‌ എപ്പോ​ഴും മനസ്സിൽപ്പി​ടി​ക്കണം. കർത്താവ്‌ നിനക്ക്‌ എല്ലാ കാര്യ​ത്തി​ലും ഗ്രാഹ്യം* തരും.  ഞാൻ പ്രസം​ഗി​ക്കുന്ന സന്തോ​ഷ​വാർത്ത​യ​നു​സ​രിച്ച്‌,+ യേശുക്രി​സ്‌തു മരിച്ച്‌ ഉയിർപ്പിക്കപ്പെട്ടെന്നും+ ദാവീ​ദി​ന്റെ സന്തതിയായിരുന്നെന്നും+ ഓർക്കണം.  ഈ സന്തോ​ഷ​വാർത്ത​യു​ടെ പേരി​ലാണ്‌ ഒരു കുറ്റവാ​ളിയെപ്പോ​ലെ ഞാൻ തടവി​ലാ​യി​രി​ക്കു​ന്ന​തും കഷ്ടപ്പാ​ടു​കൾ സഹിക്കു​ന്ന​തും.+ എങ്കിലും ദൈവ​ത്തി​ന്റെ വചനം ബന്ധനത്തി​ലല്ല.+ 10  അതുകൊണ്ട്‌ തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ടവർ നിത്യതേ​ജസ്സോ​ടെ ക്രിസ്‌തുയേ​ശു​വി​ലൂടെ​യുള്ള രക്ഷ നേടാൻ അവർക്കു​വേണ്ടി ഞാൻ എല്ലാം സഹിക്കു​ക​യാണ്‌.+ 11  ഈ പറയു​ന്നതു വിശ്വ​സി​ക്കാം: നമ്മൾ ക്രിസ്‌തു​വിനൊ​പ്പം മരി​ച്ചെ​ങ്കിൽ ക്രിസ്‌തു​വിനൊ​പ്പം ജീവി​ക്കു​ക​യും ചെയ്യും.+ 12  നമ്മൾ സഹിച്ചു​നിൽക്കുന്നെ​ങ്കിൽ രാജാ​ക്ക​ന്മാ​രാ​യി ഒപ്പം വാഴും.+ നമ്മൾ തള്ളിപ്പ​റ​യുന്നെ​ങ്കിൽ നമ്മളെ​യും തള്ളിപ്പ​റ​യും.+ 13  നമ്മൾ അവിശ്വ​സ്‌ത​രാ​യിപ്പോ​യാ​ലും ദൈവം വിശ്വ​സ്‌ത​നാ​യി​രി​ക്കും. കാരണം തന്റെ പ്രകൃ​ത​ത്തി​നു നിരക്കാ​ത്തതു ചെയ്യാൻ ദൈവ​ത്തി​നു കഴിയില്ല. 14  ഈ കാര്യങ്ങൾ അവരെ എപ്പോ​ഴും ഓർമി​പ്പി​ക്കുക. വാക്കു​കളെച്ചൊ​ല്ലി തർക്കി​ക്ക​രുതെന്നു ദൈവ​സ​ന്നി​ധി​യിൽ നീ അവർക്കു നിർദേശം കൊടു​ക്കണം. കാരണം കേൾവി​ക്കാർക്കു ദോഷം ചെയ്യുമെന്നല്ലാതെ* അതു​കൊണ്ട്‌ ഗുണ​മൊ​ന്നു​മില്ല. 15  സത്യവചനം ശരിയായ വിധത്തിൽ കൈകാ​ര്യം ചെയ്‌തുകൊണ്ട്‌+ ലജ്ജിക്കാൻ കാരണ​മി​ല്ലാത്ത പണിക്കാ​ര​നാ​യി, ദൈവാം​ഗീ​കാ​രത്തോ​ടെ തിരു​സ​ന്നി​ധി​യിൽ നിൽക്കാൻ നിന്റെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക. 16  വിശുദ്ധമായതിനെ തുച്ഛീ​ക​രി​ക്കുന്ന വ്യർഥ​സം​ഭാ​ഷ​ണ​ങ്ങ​ളിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കുക.+ കാരണം അത്തരം സംഭാ​ഷ​ണങ്ങൾ കൂടു​തൽക്കൂ​ടു​തൽ അഭക്തി​യിലേക്കു നയിക്കു​കയേ ഉള്ളൂ. 17  അവരുടെ വാക്കുകൾ ശരീരത്തെ കാർന്നു​തി​ന്നുന്ന വ്രണംപോ​ലെ വ്യാപി​ക്കും. ഹുമനയൊ​സും ഫിലേത്തൊ​സും അക്കൂട്ട​ത്തിൽപ്പെ​ട്ട​വ​രാണ്‌.+ 18  “പുനരു​ത്ഥാ​നം നടന്നു​ക​ഴി​ഞ്ഞു”+ എന്നു വാദി​ച്ചുകൊണ്ട്‌ സത്യത്തിൽനി​ന്ന്‌ വ്യതി​ച​ലി​ച്ചുപോ​യി​രി​ക്കുന്ന ഇവർ ചിലരു​ടെ വിശ്വാ​സത്തെ തകിടം​മ​റി​ക്കു​ന്നു. 19  എന്നിട്ടും ദൈവം ഇട്ട അടിസ്ഥാ​ന​ത്തിന്‌ ഇളക്കം തട്ടിയി​ട്ടില്ല. “യഹോവ* തനിക്കു​ള്ള​വരെ അറിയു​ന്നു”+ എന്നും “യഹോവയുടെ* പേര്‌ വിളി​ച്ചപേ​ക്ഷി​ക്കുന്ന എല്ലാവരും+ അനീതി വിട്ടക​ലട്ടെ” എന്നും ആ അടിസ്ഥാ​ന​ത്തി​ന്മേൽ മുദ്ര​കു​ത്തി​യി​ട്ടുണ്ട്‌. 20  ഒരു വലിയ വീട്ടിൽ സ്വർണംകൊ​ണ്ടും വെള്ളികൊ​ണ്ടും ഉള്ള പാത്രങ്ങൾ മാത്രമല്ല, മരം​കൊ​ണ്ടും മണ്ണു​കൊ​ണ്ടും ഉള്ള പാത്ര​ങ്ങ​ളു​മു​ണ്ടാ​കും. ചിലതു മാന്യ​മായ കാര്യ​ങ്ങൾക്കും മറ്റു ചിലതു മാന്യ​മ​ല്ലാത്ത കാര്യ​ങ്ങൾക്കും ഉപയോ​ഗി​ക്കു​ന്നു. 21  മാന്യമല്ലാത്ത കാര്യ​ങ്ങൾക്കാ​യുള്ള പാത്ര​ങ്ങ​ളിൽനിന്ന്‌ ഒരാൾ അകന്നു​നി​ന്നാൽ അയാൾ മാന്യ​മായ കാര്യ​ങ്ങൾക്ക്‌ ഉപയോ​ഗി​ക്കാൻ കൊള്ളാ​വുന്ന, വിശു​ദ്ധ​വും ഉടമസ്ഥന്‌ ഉപകാ​രപ്പെ​ടു​ന്ന​തും ഏതൊരു നല്ല കാര്യ​ത്തി​നും പറ്റിയ​തും ആയ ഒരു ഉപകര​ണ​മാ​യി​രി​ക്കും.* 22  അതുകൊണ്ട്‌ യൗവന​ത്തിന്റേ​തായ മോഹങ്ങൾ വിട്ടോ​ടി, ശുദ്ധഹൃ​ദ​യത്തോ​ടെ കർത്താ​വി​നെ വിളി​ച്ചപേ​ക്ഷി​ക്കു​ന്ന​വരോ​ടു ചേർന്ന്‌ നീതി, വിശ്വാ​സം, സ്‌നേഹം, സമാധാ​നം എന്നിവ പിന്തു​ട​രുക. 23  ബുദ്ധിശൂന്യവും കഴമ്പി​ല്ലാ​ത്ത​തും ആയ തർക്കങ്ങൾ വഴക്കിനു കാരണ​മാ​കും എന്ന്‌ ഓർത്ത്‌ അവയിൽനി​ന്ന്‌ ഒഴിഞ്ഞി​രി​ക്കുക.+ 24  കാരണം കർത്താ​വി​ന്റെ അടിമ വഴക്കു​ണ്ടാക്കേ​ണ്ട​തില്ല. പകരം എല്ലാവരോ​ടും ശാന്തമായി* ഇടപെടുന്നവനും+ പഠിപ്പി​ക്കാൻ കഴിവു​ള്ള​വ​നും മറ്റുള്ളവർ തന്നോടു തെറ്റു ചെയ്‌താ​ലും സംയമനം പാലിക്കുന്നവനും+ 25  വിയോജിപ്പുള്ളവർക്കു സൗമ്യ​മാ​യി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നവനും+ ആയിരി​ക്കണം. അപ്പോൾ ഒരുപക്ഷേ ദൈവം അവർക്കു മാനസാന്തരം* നൽകി​യെന്നു വരാം. അത്‌ അവരെ സത്യ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവി​ലേക്കു നയിച്ചിട്ട്‌+ 26  അവർ സുബോ​ധ​ത്തിലേക്കു വരാനും പിശാച്‌ തന്റെ ഇഷ്ടം നടപ്പാ​ക്കാൻ തങ്ങളെ ജീവ​നോ​ടെ പിടികൂടിയിരിക്കുകയാണെന്നു+ മനസ്സി​ലാ​ക്കി പിശാ​ചി​ന്റെ കെണി​യിൽനിന്ന്‌ രക്ഷപ്പെ​ടാ​നും സാധ്യ​ത​യുണ്ട്‌.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ദൈനം​ദിന ജീവി​ത​കാ​ര്യ​ങ്ങ​ളി​ലൊ​ന്നും.”
അക്ഷ. “കുരു​ങ്ങാ​തി​രി​ക്കു​ന്നു.”
അഥവാ “വിവേകം.”
അഥവാ “കേൾവി​ക്കാ​രെ നശിപ്പി​ക്കു​മെ​ന്ന​ല്ലാ​തെ; കേൾവി​ക്കാ​രെ തകിടം​മ​റി​ക്കു​മെ​ന്ന​ല്ലാ​തെ.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “പാത്ര​മാ​യി​രി​ക്കും.”
അഥവാ “നയത്തോ​ടെ.”
അഥവാ “അവരുടെ മനോ​ഭാ​വ​ത്തി​നു മാറ്റം.”
അഥവാ “സൂക്ഷ്‌മ​മായ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം