രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം 2:1-25

2  യഹോവ ഏലിയയെ+ ഒരു കൊടുങ്കാറ്റിൽ+ ആകാശ​ത്തേക്ക്‌ എടുക്കാ​നുള്ള സമയമാ​യ​പ്പോൾ ഏലിയ​യും എലീശയും+ ഗിൽഗാലിൽനിന്ന്‌+ പുറ​പ്പെട്ടു.  ഏലിയ എലീശ​യോ​ടു പറഞ്ഞു: “നീ ഇവിടെ താമസി​ച്ചു​കൊ​ള്ളൂ; യഹോവ എന്നെ ബഥേലി​ലേക്ക്‌ അയച്ചി​രി​ക്കു​ന്നു.” പക്ഷേ എലീശ പറഞ്ഞു: “യഹോ​വ​യാ​ണെ, അങ്ങാണെ, ഞാൻ അങ്ങയെ വിട്ട്‌ പോകില്ല.” അങ്ങനെ അവർ ബഥേലിലേക്കു+ പോയി.  അപ്പോൾ ബഥേലി​ലുള്ള പ്രവാചകപുത്രന്മാർ* എലീശ​യു​ടെ അടുത്ത്‌ വന്ന്‌ എലീശ​യോട്‌, “താങ്കളു​ടെ യജമാ​ന​നും ഗുരു​വും ആയ ഏലിയയെ യഹോവ ഇന്നു താങ്കളു​ടെ അടുത്തു​നിന്ന്‌ എടുക്കു​ക​യാ​ണെന്ന കാര്യം അറിയാ​മോ”+ എന്നു ചോദി​ച്ചു. “എനിക്ക്‌ അറിയാം, നിങ്ങൾ മിണ്ടാ​തി​രി​ക്കുക” എന്ന്‌ എലീശ പറഞ്ഞു.  പിന്നെ ഏലിയ പറഞ്ഞു: “എലീശാ, നീ ഇവിടെ താമസി​ക്കുക; യഹോവ എന്നെ യരീഹൊയിലേക്ക്‌+ അയച്ചി​രി​ക്കു​ന്നു.” പക്ഷേ എലീശ പറഞ്ഞു: “യഹോ​വ​യാ​ണെ, അങ്ങാണെ, ഞാൻ അങ്ങയെ വിട്ട്‌ പോകില്ല.” അങ്ങനെ അവർ യരീ​ഹൊ​യി​ലേക്കു ചെന്നു.  അപ്പോൾ യരീ​ഹൊ​യി​ലുള്ള പ്രവാ​ച​ക​പു​ത്ര​ന്മാർ എലീശ​യു​ടെ അടുത്ത്‌ വന്ന്‌, “താങ്കളു​ടെ യജമാ​ന​നും ഗുരു​വും ആയ ഏലിയയെ യഹോവ ഇന്നു താങ്കളു​ടെ അടുത്തു​നിന്ന്‌ എടുക്കു​ക​യാ​ണെന്ന കാര്യം അറിയാ​മോ” എന്നു ചോദി​ച്ചു. “എനിക്ക്‌ അറിയാം, നിങ്ങൾ മിണ്ടാ​തി​രി​ക്കുക” എന്ന്‌ എലീശ പറഞ്ഞു.  പിന്നീട്‌ ഏലിയ എലീശ​യോ​ടു പറഞ്ഞു: “നീ ഇവിടെ താമസി​ക്കുക; യഹോവ എന്നെ യോർദാ​നി​ലേക്ക്‌ അയച്ചി​രി​ക്കു​ന്നു.” പക്ഷേ എലീശ പറഞ്ഞു: “യഹോ​വ​യാ​ണെ, അങ്ങാണെ, ഞാൻ അങ്ങയെ വിട്ട്‌ പോകില്ല.” അങ്ങനെ അവർ യാത്ര തുടർന്നു.  അവരോടൊപ്പം 50 പ്രവാ​ച​ക​പു​ത്ര​ന്മാ​രും പോയി. അവർ രണ്ടും യോർദാ​ന്റെ തീരത്ത്‌ വന്ന്‌ നിന്നു. അവരെ നിരീ​ക്ഷി​ച്ചു​കൊണ്ട്‌ കുറച്ച്‌ അകലെ മാറി ആ പ്രവാ​ച​ക​പു​ത്ര​ന്മാ​രും നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു.  അപ്പോൾ ഏലിയ പ്രവാചകവസ്‌ത്രം+ എടുത്ത്‌ ചുരുട്ടി നദിയെ അടിച്ചു. ഉടനെ വെള്ളം ഇടത്തേ​ക്കും വലത്തേ​ക്കും വേർപി​രി​ഞ്ഞു! അങ്ങനെ അവർ രണ്ടും ഉണങ്ങിയ നിലത്തു​കൂ​ടി മറുകര കടന്നു.+  അക്കരെ എത്തിയ ഉടനെ ഏലിയ എലീശ​യോട്‌: “പറയൂ, ദൈവം എന്നെ നിന്റെ അടുത്തു​നിന്ന്‌ എടുക്കു​ന്ന​തി​നു മുമ്പ്‌ ഞാൻ നിനക്ക്‌ എന്താണു ചെയ്‌തു​ത​രേ​ണ്ടത്‌?” അപ്പോൾ എലീശ പറഞ്ഞു: “ദയവു​ചെ​യ്‌ത്‌ അങ്ങയുടെ ആത്മാവിന്റെ*+ ഇരട്ടി ഓഹരി*+ എനിക്കു തന്നാലും!” 10  ഏലിയ പറഞ്ഞു: “പ്രയാ​സ​മുള്ള ഒരു കാര്യ​മാ​ണു നീ ചോദി​ച്ചത്‌. എന്നെ നിന്റെ അടുത്തു​നിന്ന്‌ എടുക്കു​മ്പോൾ നീ എന്നെ കാണു​ക​യാ​ണെ​ങ്കിൽ നീ ആവശ്യ​പ്പെ​ട്ടതു നിനക്കു കിട്ടും. കാണു​ന്നി​ല്ലെ​ങ്കിൽ നിനക്ക്‌ അതു കിട്ടില്ല.” 11  അങ്ങനെ അവർ സംസാ​രി​ച്ചു​കൊണ്ട്‌ നടക്കു​മ്പോൾ പെട്ടെന്ന്‌ അഗ്നി​പ്ര​ഭ​യുള്ള ഒരു രഥവും+ തീപോ​ലെ ജ്വലി​ക്കുന്ന കുതി​ര​ക​ളും വന്ന്‌ അവരെ രണ്ടു പേരെ​യും വേർതി​രി​ച്ചു. ഏലിയ കൊടു​ങ്കാ​റ്റിൽ ആകാശ​ത്തേക്ക്‌ ഉയർന്നു.+ 12  ഇതു കണ്ട എലീശ ഇങ്ങനെ നിലവി​ളി​ച്ചു: “എന്റെ പിതാവേ! എന്റെ പിതാവേ! ഇസ്രാ​യേ​ലി​ന്റെ രഥവും കുതി​ര​പ്പ​ട​യാ​ളി​ക​ളും!”+ ഏലിയ കാഴ്‌ച​യിൽനിന്ന്‌ മറഞ്ഞ​പ്പോൾ എലീശ തന്റെ വസ്‌ത്രം രണ്ടായി കീറി.+ 13  അതിനു ശേഷം, ഏലിയ​യിൽനിന്ന്‌ വീണ പ്രവാചകവസ്‌ത്രം+ എടുത്ത്‌ തിരികെ യോർദാ​ന്റെ തീരത്ത്‌ ചെന്ന്‌ നിന്നു. 14  എലീശ ഏലിയ​യു​ടെ പ്രവാ​ച​ക​വ​സ്‌ത്രം​കൊണ്ട്‌ നദിയെ അടിച്ചി​ട്ട്‌ ഇങ്ങനെ ചോദി​ച്ചു: “ഏലിയ​യു​ടെ ദൈവ​മായ യഹോവ എവിടെ?” എലീശ നദിയെ അടിച്ച​പ്പോൾ അത്‌ ഇടത്തേ​ക്കും വലത്തേ​ക്കും വേർപി​രി​ഞ്ഞു.+ അങ്ങനെ എലീശ മറുകര കടന്നു. 15  എലീശ ദൂരെ​നിന്ന്‌ വരുന്നതു കണ്ടപ്പോൾ യരീ​ഹൊ​യി​ലെ പ്രവാ​ച​ക​പു​ത്ര​ന്മാർ പറഞ്ഞു: “ഏലിയ​യു​ടെ ആത്മാവ്‌* എലീശ​യു​ടെ മേൽ വന്നിരി​ക്കു​ന്നു.”+ അങ്ങനെ അവർ എലീശ​യു​ടെ അടുത്ത്‌ ചെന്ന്‌ അദ്ദേഹ​ത്തി​ന്റെ മുമ്പിൽ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു. 16  അവർ പറഞ്ഞു: “അടിയ​ങ്ങ​ളോ​ടൊ​പ്പം സമർഥ​രായ 50 പുരു​ഷ​ന്മാ​രുണ്ട്‌. അങ്ങയുടെ യജമാ​നനെ തിരയാൻ അവരെ അയയ്‌ക്കട്ടേ? ചില​പ്പോൾ യഹോ​വ​യു​ടെ ആത്മാവ്‌* ഏലിയയെ എടുത്ത്‌ ഏതെങ്കി​ലും ഒരു മലയി​ലോ താഴ്‌വ​ര​യി​ലോ കൊണ്ടു​ചെന്ന്‌ ഇട്ടിട്ടു​ണ്ടാ​കും.”+ എന്നാൽ എലീശ അവരോ​ട്‌, “അവരെ അയയ്‌ക്കേണ്ടാ!” എന്നു പറഞ്ഞു. 17  പക്ഷേ അവർ ചോദി​ച്ചു​ചോ​ദിച്ച്‌ സ്വൈരം കെടു​ത്തി​യ​പ്പോൾ, “അവരെ അയച്ചു​കൊ​ള്ളൂ” എന്ന്‌ എലീശ പറഞ്ഞു. അങ്ങനെ അവർ ആ 50 പേരെ പറഞ്ഞയച്ചു. എന്നാൽ മൂന്നു ദിവസം തിരഞ്ഞി​ട്ടും അവർക്ക്‌ ഏലിയയെ കണ്ടെത്താ​നാ​യില്ല. 18  അവർ തിരി​ച്ചു​വ​ന്ന​പ്പോൾ എലീശ യരീഹൊയിൽ+ താമസി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എലീശ അവരോ​ട്‌, “പോ​കേ​ണ്ടെന്നു ഞാൻ നിങ്ങ​ളോ​ടു പറഞ്ഞതല്ലേ” എന്നു ചോദി​ച്ചു. 19  പിന്നീട്‌ ആ നഗരത്തി​ലു​ള്ളവർ എലീശ​യോ​ടു പറഞ്ഞു: “ഈ നഗരം എല്ലാം​കൊ​ണ്ടും വളരെ നല്ലതാണെന്ന്‌+ യജമാ​നന്‌ അറിയാ​മ​ല്ലോ. പക്ഷേ ഇവിടു​ത്തെ വെള്ളം മോശ​മാണ്‌; ദേശത്ത്‌ കൃഷി ചെയ്‌താൽ ഒന്നും ഉണ്ടാകില്ല.”* 20  അപ്പോൾ എലീശ പറഞ്ഞു: “വലുപ്പം കുറഞ്ഞ ഒരു പുതിയ പാത്ര​ത്തിൽ ഉപ്പിട്ട്‌ കൊണ്ടു​വ​രുക.” അവർ അത്‌ എലീശ​യു​ടെ അടുത്ത്‌ കൊണ്ടു​വന്നു. 21  എലീശ നീരു​റ​വി​ലേക്കു ചെന്ന്‌ ആ ഉപ്പ്‌ അതിൽ ഇട്ടിട്ട്‌+ പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘ഞാൻ ഈ വെള്ളം ശുദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു. ഇനി ഒരിക്ക​ലും ഇതു മരണത്തി​നോ വന്ധ്യതയ്‌ക്കോ* കാരണ​മാ​കില്ല.’” 22  എലീശ പറഞ്ഞതു​പോ​ലെ ആ വെള്ളം ഇന്നുവരെ ശുദ്ധമാ​യി​ത്ത​ന്നെ​യി​രി​ക്കു​ന്നു. 23  എലീശ അവി​ടെ​നിന്ന്‌ ബഥേലി​ലേക്കു പോയി. പോകുന്ന വഴിക്കു കുറച്ച്‌ ആൺകു​ട്ടി​കൾ ആ നഗരത്തിൽനി​ന്ന്‌ വന്ന്‌, “പോ മൊട്ട​ത്ത​ലയാ! പോ മൊട്ട​ത്ത​ലയാ!” എന്നു വിളി​ച്ചു​പ​റഞ്ഞ്‌ അദ്ദേഹത്തെ കളിയാ​ക്കി​ക്കൊ​ണ്ടി​രു​ന്നു.+ 24  ഒടുവിൽ എലീശ അവരുടെ നേരെ തിരിഞ്ഞ്‌ യഹോ​വ​യു​ടെ നാമത്തിൽ അവരെ ശപിച്ചു. അപ്പോൾ കാട്ടിൽനി​ന്ന്‌ രണ്ടു പെൺകരടികൾ+ ഇറങ്ങി​വന്ന്‌ 42 കുട്ടി​കളെ കീറി​ക്ക​ളഞ്ഞു!+ 25  എലീശ അവി​ടെ​നിന്ന്‌ കർമേൽ പർവതത്തിലേക്കു+ യാത്ര തുടർന്നു. പിന്നീട്‌ അവി​ടെ​നിന്ന്‌ ശമര്യ​യി​ലേക്കു മടങ്ങി.

അടിക്കുറിപ്പുകള്‍

“പ്രവാ​ച​ക​പു​ത്ര​ന്മാർ” എന്നതു പ്രവാ​ച​ക​ന്മാ​രെ പഠിപ്പി​ക്കു​ന്ന​തി​നുള്ള ഒരു വിദ്യാ​ല​യ​ത്തെ​യോ പ്രവാ​ച​ക​ന്മാ​രു​ടെ സംഘ​ത്തെ​യോ ആയിരി​ക്കാം കുറി​ക്കു​ന്നത്‌.
ദൈവാത്മാവിനെയോ ഏലിയ​യു​ടെ മനോ​ഭാ​വ​ത്തെ​യോ കുറി​ക്കു​ന്നു.
അഥവാ “രണ്ടു ഭാഗം.”
ദൈവാത്മാവിനെയോ ഏലിയ​യു​ടെ മനോ​ഭാ​വ​ത്തെ​യോ കുറി​ക്കു​ന്നു.
അഥവാ “കാറ്റ്‌.”
മറ്റൊരു സാധ്യത “ഗർഭം അലസാൻ ഇടയാ​ക്കു​ന്ന​തു​മാ​ണ്‌.”
മറ്റൊരു സാധ്യത “ഗർഭം അലസു​ന്ന​തി​നോ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം