വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സങ്കീർത്തനങ്ങളുടെ പുസ്‌തകം

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • രണ്ടു വിപരീ​ത​വ​ഴി​കൾ

      • ദൈവ​ത്തി​ന്റെ നിയമം വായി​ക്കു​ന്നത്‌ ആനന്ദം പകരുന്നു (2)

      • നീതി​മാൻ ഫലം തരുന്ന മരം​പോ​ലെ (3)

      • ദുഷ്ടൻ കാറ്റു പറത്തി​ക്ക​ള​യുന്ന പതിരുപോ​ലെ (4)

  • 2

    • യഹോ​വ​യും അഭിഷി​ക്ത​നും

      • യഹോവ ജനതകളെ നോക്കി ചിരി​ക്കു​ന്നു (4)

      • യഹോവ തന്റെ രാജാ​വി​നെ വാഴി​ക്കു​ന്നു (6)

      • പുത്രനെ ആദരി​ക്കുക (12)

  • 3

    • ആപത്‌ഘ​ട്ട​ത്തി​ലും ദൈവ​ത്തി​ലുള്ള ആശ്രയം

      • ‘എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം ശത്രുക്കൾ?’ (1)

      • “രക്ഷ യഹോ​വ​യിൽനിന്ന്‌ വരുന്നു” (8)

  • 4

    • ദൈവ​ത്തി​ലുള്ള ആശ്രയം കാണി​ക്കുന്ന ഒരു പ്രാർഥന

      • “മനസ്സ്‌ ഇളകി​മ​റിഞ്ഞേ​ക്കാം; പക്ഷേ പാപം ചെയ്യരു​ത്‌” (4)

      • “ഞാൻ സമാധാ​നത്തോ​ടെ കിടന്നു​റ​ങ്ങും” (8)

  • 5

    • യഹോവ നീതി​മാ​ന്റെ അഭയം

      • ദൈവം ദുഷ്ടത വെറു​ക്കു​ന്നു (4, 5)

      • “അങ്ങയുടെ നീതി​പാ​ത​യിൽ എന്നെ നയി​ക്കേ​ണമേ” (8)

  • 6

    • ദിവ്യപ്രീ​തി​ക്കാ​യുള്ള യാചന

      • മരിച്ചവർ ദൈവത്തെ സ്‌തു​തി​ക്കു​ന്നില്ല (5)

      • ദിവ്യപ്രീ​തി​ക്കാ​യുള്ള യാചന ദൈവം കേൾക്കു​ന്നു (9)

  • 7

    • യഹോവ നീതി​മാ​നായ ന്യായാ​ധി​പൻ

      • ‘യഹോവേ, എന്നെ വിധിക്കേ​ണമേ’ (8)

  • 8

    • മഹനീ​യ​നായ ദൈവം മനുഷ്യ​നെ മാനി​ക്കു​ന്നു

      • “അങ്ങയുടെ പേര്‌ എത്ര മഹനീയം!” (1, 9)

      • ‘നശ്വര​നായ മനുഷ്യ​ന്‌ എന്തു വില?’ (4)

      • മനുഷ്യ​നെ തേജസ്സ്‌ അണിയി​ച്ചി​രി​ക്കു​ന്നു (5)

  • 9

    • ദൈവ​ത്തി​ന്റെ മഹനീ​യപ്ര​വൃ​ത്തി​കളെ​ക്കു​റിച്ച്‌ വർണി​ക്കു​ന്നു

      • യഹോവ ഒരു അഭയസ​ങ്കേതം (9)

      • ദൈവ​ത്തി​ന്റെ പേര്‌ അറിയു​ന്നവർ ദൈവ​ത്തിൽ ആശ്രയ​മർപ്പി​ക്കും (10)

  • 10

    • നിസ്സഹാ​യന്‌ യഹോവ തുണ

      • “ദൈവം ഇല്ല” എന്നു ദുഷ്ടൻ വീമ്പി​ള​ക്കു​ന്നു (4)

      • നിസ്സഹാ​യൻ യഹോ​വ​യിലേക്കു തിരി​യു​ന്നു (14)

      • “യഹോവ എന്നു​മെന്നേ​ക്കും രാജാ​വാണ്‌” (16)

  • 11

    • യഹോ​വയെ അഭയമാ​ക്കു​ന്നു

      • “യഹോവ തന്റെ വിശു​ദ്ധ​മായ ആലയത്തി​ലുണ്ട്‌” (4)

      • അക്രമം ഇഷ്ടപ്പെ​ടു​ന്ന​വനെ ദൈവം വെറു​ക്കു​ന്നു (5)

  • 12

    • നടപടിയെ​ടു​ക്കാൻ യഹോവ എഴു​ന്നേൽക്കു​ന്നു

      • ദൈവ​ത്തി​ന്റെ വാക്കുകൾ നിർമലം (6)

  • 13

    • യഹോ​വ​യിൽനി​ന്നുള്ള രക്ഷയ്‌ക്കാ​യി കാത്തി​രി​ക്കു​ന്നു

      • “യഹോവേ, എത്ര കാലം​കൂ​ടെ?” (1, 2)

      • യഹോവ അളവറ്റ നന്മ കാണി​ക്കു​ന്നു (6)

  • 14

    • വിഡ്‌ഢി​യെ വർണി​ക്കു​ന്നു

      • “യഹോവ ഇല്ല” (1)

      • “നല്ലതു ചെയ്യുന്ന ആരുമില്ല” (3)

  • 15

    • യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി വരാൻ ആർക്കു കഴിയും?

      • അയാൾ ഹൃദയ​ത്തിൽ സത്യം സംസാ​രി​ക്കു​ന്നു (2)

      • അയാൾ പരദൂ​ഷണം പറയു​ന്നില്ല (3)

      • അയാൾ തനിക്കു നഷ്ടമു​ണ്ടാ​കുമെന്നു കണ്ടാലും വാക്കു പാലി​ക്കു​ന്നു (4)

  • 16

    • യഹോവ നന്മയുടെ ഉറവ്‌

      • “യഹോ​വ​യാണ്‌ എന്റെ പങ്ക്‌” (5)

      • ‘എന്റെ ചിന്തകൾ രാത്രി​യാ​മ​ങ്ങ​ളിൽ എന്നെ തിരു​ത്തു​ന്നു’ (7)

      • ‘യഹോവ എന്റെ വലതു​ഭാ​ഗ​ത്തുണ്ട്‌’ (8)

      • “അങ്ങ്‌ എന്നെ ശവക്കു​ഴി​യിൽ വിട്ടു​ക​ള​യില്ല” (10)

  • 17

    • സംരക്ഷ​ണ​ത്തി​നുവേ​ണ്ടി​യുള്ള ഒരു പ്രാർഥന

      • “അങ്ങ്‌ എന്റെ ഹൃദയം ശോധന ചെയ്‌തു” (3)

      • “അങ്ങയുടെ ചിറകിൻനി​ഴ​ലിൽ” (8)

  • 18

    • രക്ഷ നൽകി​യ​തി​നു ദൈവത്തെ വാഴ്‌ത്തു​ന്നു

      • “യഹോവ എന്റെ വൻപാറ” (2)

      • യഹോവ വിശ്വ​സ്‌തനോ​ടു വിശ്വ​സ്‌തൻ (25)

      • ദൈവ​ത്തി​ന്റെ വഴികൾ പിഴവ​റ്റത്‌ (30)

      • “അങ്ങയുടെ താഴ്‌മ എന്നെ വലിയ​വ​നാ​ക്കു​ന്നു” (35)

  • 19

    • ദൈവ​ത്തി​ന്റെ സൃഷ്ടി​യും നിയമ​വും സാക്ഷി പറയുന്നു

      • “ആകാശം ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​ന്നു” (1)

      • ദൈവ​ത്തി​ന്റെ ന്യൂന​ത​യി​ല്ലാത്ത നിയമം നവ​ചൈ​ത​ന്യം പകരുന്നു (7)

      • “ഞാൻ അറിയാത്ത എന്റെ പാപങ്ങൾ” (12)

  • 20

    • ദൈവ​ത്തി​ന്റെ അഭിഷി​ക്ത​രാ​ജാ​വി​നു രക്ഷ

      • ചിലർ രഥങ്ങളി​ലും കുതി​ര​ക​ളി​ലും ആശ്രയി​ക്കു​ന്നു; ‘എന്നാൽ ഞങ്ങൾ യഹോ​വ​യു​ടെ പേര്‌ വിളി​ച്ചപേ​ക്ഷി​ക്കു​ന്നു’ (7)

  • 21

    • യഹോ​വ​യിൽ ആശ്രയി​ക്കുന്ന രാജാ​വി​നുള്ള അനു​ഗ്ര​ഹ​ങ്ങൾ

      • രാജാ​വി​നു ദീർഘാ​യു​സ്സു നൽകി (4)

      • ദൈവ​ത്തി​ന്റെ ശത്രുക്കൾ പരാജി​ത​രാ​കും (8-12)

  • 22

    • വിഷാ​ദ​ത്തിൽനിന്ന്‌ ദൈവത്തെ സ്‌തു​തി​ക്കു​ന്ന​തിലേക്ക്‌

      • “എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവി​ട്ടത്‌?” (1)

      • “എന്റെ ഉടുപ്പി​നാ​യി അവർ നറുക്കി​ടു​ന്നു” (18)

      • ദൈവത്തെ സഭയിൽ വാഴ്‌ത്തു​ന്നു (22, 25)

      • ദൈവത്തെ ആരാധി​ക്കാൻ മുഴു​ഭൂ​മി​യും (27)

  • 23

    • “യഹോവ എന്റെ ഇടയൻ”

      • “എനിക്ക്‌ ഒന്നിനും കുറവു​ണ്ടാ​കില്ല” (1)

      • “ദൈവം എനിക്ക്‌ ഉന്മേഷം പകരുന്നു” (3)

      • “എന്റെ പാനപാ​ത്രം നിറഞ്ഞു​ക​വി​യു​ന്നു” (5)

  • 24

    • തേജോ​മ​യ​നായ രാജാവ്‌ കവാട​ത്തി​ലൂ​ടെ കടന്നു​വ​രു​ന്നു

      • ‘ഭൂമി യഹോ​വ​യുടേ​താണ്‌’ (1)

  • 25

    • വഴിന​ട​ത്തി​പ്പി​നും ക്ഷമയ്‌ക്കും വേണ്ടി​യുള്ള ഒരു പ്രാർഥന

      • “അങ്ങയുടെ വഴികൾ എനിക്ക്‌ അറിയി​ച്ചു​തരേ​ണമേ” (4)

      • ‘യഹോ​വ​യു​ടെ ഉറ്റ സ്‌നേ​ഹി​തർ’ (14)

      • “എന്റെ പാപങ്ങളെ​ല്ലാം ക്ഷമി​ക്കേ​ണമേ” (18)

  • 26

    • നിഷ്‌ക​ള​ങ്ക​ത​യിൽ നടക്കുന്നു

      • “യഹോവേ, എന്നെ പരി​ശോ​ധിക്കേ​ണമേ” (2)

      • ചീത്ത കൂട്ടു​കെട്ട്‌ ഒഴിവാ​ക്കു​ന്നു (4, 5)

      • ‘ദൈവ​ത്തി​ന്റെ യാഗപീ​ഠത്തെ ഞാൻ വലം​വെ​ക്കും’ (6)

  • 27

    • യഹോവ എന്റെ ജീവന്റെ സങ്കേതം

      • ദൈവ​ത്തി​ന്റെ ആലയ​ത്തോ​ടുള്ള വിലമ​തിപ്പ്‌ (4)

      • യഹോവ നമുക്കു​വേണ്ടി കരുതു​ന്നു, മാതാ​പി​താ​ക്കൾ മറന്നാ​ലും (10)

      • “യഹോ​വ​യിൽ പ്രത്യാശ വെക്കൂ!” (14)

  • 28

    • സങ്കീർത്ത​ന​ക്കാ​രന്റെ പ്രാർഥന ദൈവം കേൾക്കു​ന്നു

      • ‘യഹോവ എന്റെ ശക്തിയും പരിച​യും’ (7)

  • 29

    • യഹോ​വ​യു​ടെ ശബ്ദം പ്രൗഢ​ഗം​ഭീ​രം

      • വിശുദ്ധ വസ്‌ത്രാ​ല​ങ്കാ​രത്തോ​ടെ ആരാധി​ക്കു​വിൻ (2)

      • “തേജോ​മ​യ​നായ ദൈവ​ത്തി​ന്റെ ഇടിമു​ഴക്കം!” (3)

      • യഹോവ തന്റെ ജനത്തിനു ശക്തി പകരുന്നു (11)

  • 30

    • വിലാപം ആഹ്ലാദ​ത്തി​നു വഴിമാ​റു​ന്നു

      • ദൈവപ്രീ​തി ആയുഷ്‌കാ​ലം മുഴുവൻ നിൽക്കു​ന്നത്‌ (5)

  • 31

    • യഹോ​വയെ അഭയമാ​ക്കു​ന്നു

      • “ഞാൻ എന്റെ ജീവൻ തൃ​ക്കൈ​യിൽ ഏൽപ്പി​ക്കു​ന്നു” (5)

      • ‘യഹോവ സത്യത്തി​ന്റെ ദൈവം’ (5)

      • ദൈവ​ത്തി​ന്റെ വലിയ നന്മ (19)

  • 32

    • പാപം ക്ഷമിച്ചു​കി​ട്ടി​യവർ സന്തുഷ്ടർ

      • “ഞാൻ എന്റെ പാപം അങ്ങയോ​ട്‌ ഏറ്റുപ​റഞ്ഞു” (5)

      • ദൈവം നിനക്ക്‌ ഉൾക്കാ​ഴ്‌ച തരും (8)

  • 33

    • സ്രഷ്ടാ​വി​നു സ്‌തുതി

      • “ദൈവ​ത്തിന്‌ ഒരു പുതിയ പാട്ടു പാടു​വിൻ” (3)

      • സൃഷ്ടിക്രി​യ​കൾക്കു പിന്നിൽ യഹോ​വ​യു​ടെ വചനവും ആത്മാവും (6)

      • യഹോവ ദൈവ​മാ​യുള്ള ജനത സന്തുഷ്ടർ (12)

      • യഹോ​വ​യു​ടെ കണ്ണുകൾ നിരീ​ക്ഷി​ക്കു​ന്നു (18)

  • 34

    • യഹോവ തന്റെ ദാസന്മാ​രെ രക്ഷിക്കു​ന്നു

      • “നമുക്ക്‌ ഒരുമി​ച്ച്‌ തിരു​നാ​മത്തെ വാഴ്‌ത്താം” (3)

      • യഹോ​വ​യു​ടെ ദൂതൻ സംരക്ഷി​ക്കു​ന്നു (7)

      • “യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ” (8)

      • ‘അവന്റെ അസ്ഥിക​ളിൽ ഒന്നു​പോ​ലും ഒടിഞ്ഞുപോ​യി​ട്ടില്ല’ (20)

  • 35

    • ശത്രു​ക്ക​ളിൽനിന്ന്‌ മോചനം കിട്ടാ​നുള്ള ഒരു പ്രാർഥന

      • ദൈവം ശത്രു​ക്കളെ ഓടി​ച്ചു​ക​ള​യട്ടെ (5)

      • സമൂഹ​ത്തി​ന്മ​ധ്യേ ദൈവത്തെ സ്‌തു​തി​ക്കു​ന്നു (18)

      • ഒരു കാരണ​വു​മി​ല്ലാ​തെ വെറു​ക്കു​ന്നു (19)

  • 36

    • ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം അമൂല്യം

      • ദുഷ്ടനു ദൈവ​ഭ​യ​മില്ല (1)

      • ദൈവം ജീവന്റെ ഉറവ്‌ (9)

      • “അങ്ങയുടെ പ്രകാ​ശ​ത്താൽ ഞങ്ങൾക്കു പ്രകാശം കാണാം” (9)

  • 37

    • യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ അഭിവൃ​ദ്ധി ഉണ്ടാകും

      • ദുഷ്ടന്മാർ കാരണം അസ്വസ്ഥ​നാ​ക​രുത്‌ (1)

      • “യഹോ​വ​യിൽ അത്യധി​കം ആനന്ദിക്കൂ” (4)

      • “നിന്റെ വഴികൾ യഹോ​വയെ ഏൽപ്പിക്കൂ” (5)

      • “സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും” (11)

      • നീതി​മാന്‌ ആഹാര​മി​ല്ലാ​തി​രി​ക്കില്ല (25)

      • നീതി​മാ​ന്മാർ ഭൂമി​യിൽ എന്നെന്നും ജീവി​ക്കും (29)

  • 38

    • കഷ്ടതയി​ലാ​യി​രി​ക്കുന്ന, പശ്ചാത്ത​പി​ക്കുന്ന ഒരാളു​ടെ പ്രാർഥന

      • ‘ആകെ കഷ്ടതയി​ലാ​യി​രി​ക്കു​ന്നു, നിരാ​ശയോ​ടെ തല കുമ്പിട്ട്‌ ഇരിക്കു​ന്നു’ (6)

      • തനിക്കാ​യി കാത്തി​രി​ക്കു​ന്ന​വ​രു​ടെ അപേക്ഷ യഹോവ കേൾക്കു​ന്നു (15)

      • “എന്റെ പാപം എന്നെ വിഷമി​പ്പി​ച്ചി​രു​ന്നു” (18)

  • 39

    • ജീവിതം ഹ്രസ്വം

      • മനുഷ്യൻ ഒരു ശ്വാസം മാത്രം (5, 11)

      • “എന്റെ കണ്ണീർ കാണാ​തി​രി​ക്ക​രു​തേ” (12)

  • 40

    • അതുല്യ​നായ ദൈവത്തോ​ടു നന്ദി പറയുന്നു

      • ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ എണ്ണമറ്റവ (5)

      • ബലിക​ളി​ലല്ല ദൈവ​ത്തി​ന്റെ മുഖ്യ​താ​ത്‌പ​ര്യം (6)

      • “അങ്ങയുടെ ഇഷ്ടം ചെയ്യു​ന്ന​ത​ല്ലോ എന്റെ സന്തോഷം” (8)

  • 41

    • രോഗ​ശ​യ്യ​യി​ലെ ഒരു പ്രാർഥന

      • രോഗി​യെ ദൈവം താങ്ങുന്നു (3)

      • അടുത്ത സുഹൃ​ത്തുപോ​ലും വഞ്ചിക്കു​ന്നു (9)

  • 42

    • മഹാര​ക്ഷകൻ എന്ന നിലയിൽ ദൈവത്തെ സ്‌തു​തി​ക്കു​ന്നു

      • വെള്ളത്തി​നാ​യി ദാഹി​ക്കുന്ന മാനിനെപ്പോ​ലെ ദൈവ​ത്തി​നാ​യി ദാഹി​ക്കു​ന്നു (1, 2)

      • “എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നു​ന്നത്‌?” (5, 11)

      • “ദൈവ​ത്തി​നാ​യി കാത്തി​രി​ക്കുക” (5, 11)

  • 43

    • ന്യായാ​ധി​പ​നായ ദൈവം വിടു​വി​ക്കു​ന്നു

      • “അങ്ങയുടെ വെളി​ച്ച​വും സത്യവും അയച്ചു​തരേ​ണമേ” (3)

      • “എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നു​ന്നത്‌?” (5)

      • “ദൈവ​ത്തി​നാ​യി കാത്തി​രി​ക്കുക” (5)

  • 44

    • സഹായ​ത്തി​നുവേ​ണ്ടി​യുള്ള ഒരു പ്രാർഥന

      • ‘അങ്ങാണു ഞങ്ങളെ രക്ഷിച്ചത്‌’ (7)

      • “കശാപ്പി​നുള്ള ആടുകളെപ്പോലെ​യാണ്‌” (22)

      • “ഞങ്ങളുടെ രക്ഷകനാ​യി എഴു​ന്നേൽക്കേ​ണമേ!” (26)

  • 45

    • അഭിഷി​ക്ത​രാ​ജാ​വി​ന്റെ വിവാഹം

      • ഹൃദ്യ​മാ​യി സംസാ​രി​ക്കു​ന്നവൻ (2)

      • “ദൈവ​മാണ്‌ എന്നു​മെന്നേ​ക്കും അങ്ങയുടെ സിംഹാ​സനം” (6)

      • രാജാവ്‌ മണവാ​ട്ടി​യു​ടെ സൗന്ദര്യം കൊതി​ക്കു​ന്നു (11)

      • പുത്ര​ന്മാർ ഭൂമി​യിലെ​മ്പാ​ടും പ്രഭു​ക്ക​ന്മാർ (16)

  • 46

    • ‘ദൈവം ഞങ്ങളുടെ അഭയസ്ഥാ​നം’

      • ദൈവ​ത്തി​ന്റെ വിസ്‌മ​യ​ക​ര​മായ പ്രവൃ​ത്തി​കൾ (8)

      • ദൈവം ഭൂമി​യിലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു (9)

  • 47

    • ദൈവം മുഴു​ഭൂ​മി​യുടെ​യും രാജാവ്‌

      • “യഹോവ ഭയാദ​രവ്‌ ഉണർത്തു​ന്നവൻ” (2)

      • ദൈവ​ത്തി​നു സ്‌തുതി പാടു​വിൻ (6, 7)

  • 48

    • സീയോൻ, മഹാനായ രാജാ​വി​ന്റെ നഗരം

      • മുഴു​ഭൂ​മി​യുടെ​യും ആനന്ദം (2)

      • നഗരവും അതിന്റെ ഗോപു​ര​ങ്ങ​ളും പരി​ശോ​ധി​ക്കുക (11-13)

  • 49

    • ധനത്തിൽ ആശ്രയി​ക്കു​ന്ന​തി​ലെ മൗഢ്യം

      • ഒരു മനുഷ്യ​നും മറ്റൊ​രാ​ളെ വീണ്ടെ​ടു​ക്കാ​നാ​കില്ല (8, 9)

      • ദൈവം ശവക്കു​ഴി​യിൽനിന്ന്‌ വീണ്ടെ​ടു​ക്കു​ന്നു (15)

      • സമ്പത്തിനു മരണത്തിൽനി​ന്ന്‌ രക്ഷിക്കാ​നാ​കില്ല (16, 17)

  • 50

    • ദൈവം വിശ്വ​സ്‌തനെ​യും ദുഷ്ട​നെ​യും വിധി​ക്കു​ന്നു

      • ബലിയു​ടെ അടിസ്ഥാ​ന​ത്തി​ലുള്ള ദൈവ​ത്തി​ന്റെ ഉടമ്പടി (5)

      • “ദൈവം​തന്നെ​യാ​ണു ന്യായാ​ധി​പൻ” (6)

      • പക്ഷിമൃ​ഗാ​ദി​കളെ​ല്ലാം ദൈവ​ത്തിന്റേത്‌ (10, 11)

      • ദൈവം ദുഷ്ടരെ തുറന്നു​കാ​ട്ടു​ന്നു (16-21)

  • 51

    • പശ്ചാത്താ​പത്തോടെ​യുള്ള ഒരു പ്രാർഥന

      • ഗർഭം​മു​തലേ പാപി (5)

      • “പാപം നീക്കി എന്നെ ശുദ്ധീ​ക​രിക്കേ​ണമേ” (7)

      • “ശുദ്ധമായൊ​രു ഹൃദയം എന്നിൽ സൃഷ്ടിക്കേ​ണമേ” (10)

      • തകർന്ന മനസ്സു ദൈവ​ത്തി​നു സ്വീകാ​ര്യം (17)

  • 52

    • ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേ​ഹ​ത്തിൽ ആശ്രയി​ക്കു​ന്നു

      • ദുഷ്‌പ്ര​വൃ​ത്തി​ക​ളിൽ വീമ്പി​ള​ക്കു​ന്ന​വർക്കു മുന്നറി​യിപ്പ്‌ (1-5)

      • അഭക്തർ സമ്പത്തിൽ ആശ്രയി​ക്കു​ന്നു (7)

  • 53

    • വിഡ്‌ഢിയെ​ക്കു​റി​ച്ചുള്ള വർണന

      • “യഹോവ ഇല്ല” (1)

      • “നല്ലതു ചെയ്യുന്ന ആരുമില്ല” (3)

  • 54

    • ശത്രു​ക്കൾക്കി​ട​യി​ലാ​യി​രി​ക്കെ സഹായ​ത്തി​നുവേ​ണ്ടി​യുള്ള ഒരു പ്രാർഥന

      • “ദൈവ​മാണ്‌ എന്റെ സഹായി” (4)

  • 55

    • സുഹൃത്തു വഞ്ചിച്ചപ്പോ​ഴത്തെ ഒരു പ്രാർഥന

      • ഉറ്റ ചങ്ങാതി നിന്ദി​ക്കു​ന്നു (12-14)

      • “നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക” (22)

  • 56

    • ദ്രോഹം സഹി​ക്കേ​ണ്ടി​വ​ന്നപ്പോ​ഴത്തെ ഒരു പ്രാർഥന

      • “ഞാൻ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു” (4)

      • “എന്റെ കണ്ണീർ അങ്ങയുടെ തോൽക്കു​ട​ത്തിൽ” (8)

      • “വെറും മനുഷ്യ​ന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും?” (4, 11)

  • 57

    • ദിവ്യപ്രീ​തി​ക്കാ​യുള്ള യാചന

      • ദൈവ​ത്തി​ന്റെ ചിറകിൻത​ണ​ലിൽ അഭയം (1)

      • ശത്രുക്കൾ ഒരുക്കിയ കെണി​യിൽ അവർതന്നെ വീണു (6)

  • 58

    • ഭൂമിയെ ന്യായം വിധി​ക്കുന്ന ഒരു ദൈവ​മുണ്ട്‌

      • ദുഷ്ടന്മാ​രെ ശിക്ഷി​ക്ക​ണ​മെന്ന പ്രാർഥന (6-8)

  • 59

    • ദൈവം ഒരു പരിച​യും സങ്കേത​വും

      • ‘ചതിയ​ന്മാരോ​ടു കരുണ കാണി​ക്ക​രുത്‌’ (5)

      • “ഞാൻ അങ്ങയുടെ ശക്തി​യെ​ക്കു​റിച്ച്‌ പാടും” (16)

  • 60

    • ദൈവം ശത്രു​ക്കളെ കീഴട​ക്കു​ന്നു

      • മനുഷ്യ​രാ​ലുള്ള രക്ഷകൊ​ണ്ട്‌ ഒരു ഗുണവു​മില്ല (11)

      • “ദൈവ​ത്താൽ ഞങ്ങൾ ശക്തിയാർജി​ക്കും” (12)

  • 61

    • ദൈവം, ശത്രു​ക്കൾക്കെ​തി​രെ ബലമുള്ള ഗോപു​രം

      • ‘അങ്ങയുടെ കൂടാ​ര​ത്തിൽ ഞാൻ ഒരു അതിഥി​യാ​യി​രി​ക്കും’ (4)

  • 62

    • യഥാർഥരക്ഷ ദൈവ​ത്തിൽനിന്ന്‌ വരുന്നു

      • “ഞാൻ മൗനമാ​യി ദൈവ​ത്തി​നുവേണ്ടി കാത്തി​രി​ക്കു​ന്നു” (1, 5)

      • “ദൈവ​ത്തി​നു മുന്നിൽ നിങ്ങളു​ടെ ഹൃദയം പകരൂ!” (8)

      • മനുഷ്യർ ഒരു ശ്വാസം മാത്രം (9)

      • സമ്പത്തിൽ ആശ്രയി​ക്ക​രുത്‌ (10)

  • 63

    • ദൈവ​ത്തി​നുവേണ്ടി കാത്തു​കാ​ത്തി​രി​ക്കു​ന്നു

      • “അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം ജീവ​നെ​ക്കാൾ ഏറെ നല്ലത്‌” (3)

      • ‘അത്യു​ത്ത​മ​മായ ഓഹരി ലഭിച്ച​തിൽ തൃപ്‌തൻ’ (5)

      • രാത്രി​യാ​മ​ങ്ങ​ളിൽ ദൈവത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു (6)

      • ‘ദൈവത്തോ​ടു ഞാൻ ഒട്ടി​ച്ചേർന്നി​രി​ക്കു​ന്നു’ (8)

  • 64

    • മറഞ്ഞി​രു​ന്നുള്ള ആക്രമ​ണ​ങ്ങ​ളിൽനിന്ന്‌ സംരക്ഷണം

      • “ദൈവം അവരുടെ നേരെ അമ്പ്‌ എയ്യും” (7)

  • 65

    • ദൈവം ഭൂമിയെ പരിപാ​ലി​ക്കു​ന്നു

      • ‘പ്രാർഥന കേൾക്കു​ന്നവൻ’ (2)

      • ‘അങ്ങ്‌ തിര​ഞ്ഞെ​ടു​ക്കുന്ന മനുഷ്യൻ സന്തുഷ്ടൻ’ (4)

      • ദൈവ​ത്തി​ന്റെ സമൃദ്ധ​മായ നന്മ (11)

  • 66

    • ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ഭയാദ​രവ്‌ ഉണർത്തു​ന്നവ

      • “വന്ന്‌ ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ കാണൂ” (5)

      • “എന്റെ നേർച്ചകൾ ഞാൻ നിറ​വേ​റ്റും” (13)

      • ദൈവം പ്രാർഥന കേൾക്കു​ന്നു (18-20)

  • 67

    • ഭൂമി​യു​ടെ അറുതി​കളെ​ല്ലാം ദൈവത്തെ ഭയപ്പെ​ടും

      • ദൈവ​ത്തി​ന്റെ വഴികൾ അറിയും (2)

      • ‘സകല ജനങ്ങളും ദൈവത്തെ വാഴ്‌ത്തട്ടെ’ (3, 5)

      • “ദൈവം നമ്മെ അനു​ഗ്ര​ഹി​ക്കും” (6, 7)

  • 68

    • “ദൈവ​ത്തി​ന്റെ ശത്രുക്കൾ ചിതറിപ്പോ​കട്ടെ”

      • “പിതാ​വി​ല്ലാ​ത്ത​വർക്കു പിതാവ്‌” (5)

      • ആരോ​രു​മി​ല്ലാ​ത്ത​വർക്കു ദൈവം വീടു നൽകുന്നു (6)

      • സ്‌ത്രീ​കൾ സന്തോ​ഷ​വാർത്ത ഘോഷി​ക്കു​ന്നു (11)

      • സമ്മാന​മാ​യി മനുഷ്യർ (18)

      • ‘യഹോവ എന്നും നമ്മുടെ ഭാരം ചുമക്കു​ന്നു’ (19)

  • 69

    • രക്ഷയ്‌ക്കുവേ​ണ്ടി​യുള്ള ഒരു പ്രാർഥന

      • “അങ്ങയുടെ ഭവന​ത്തോ​ടുള്ള ശുഷ്‌കാ​ന്തി എന്നെ തിന്നു​ക​ളഞ്ഞു” (9)

      • “വേഗം ഉത്തര​മേകേ​ണമേ” (17)

      • ‘ദാഹി​ച്ചപ്പോൾ കുടി​ക്കാൻ തന്നതു വിനാ​ഗി​രി’ (21)

  • 70

    • അടിയ​ന്തി​ര​സ​ഹാ​യ​ത്തിന്‌ അപേക്ഷി​ക്കു​ന്നു

      • “എനിക്കു​വേണ്ടി വേഗം പ്രവർത്തിക്കേ​ണമേ” (5)

  • 71

    • പ്രായ​മാ​യ​വ​രു​ടെ ഉറച്ച ബോധ്യം

      • ചെറു​പ്പം​മു​തൽ ദൈവത്തെ അഭയമാ​ക്കു​ന്നു (5)

      • “എന്റെ ശക്തി ക്ഷയിക്കു​മ്പോൾ” (9)

      • ‘ദൈവം ചെറു​പ്പം​മു​തൽ എന്നെ പഠിപ്പി​ച്ചു’ (17)

  • 72

    • ദൈവം അവരോ​ധിച്ച രാജാ​വി​ന്റെ ഭരണം സമാധാ​ന​പൂർണം

      • “നീതി​മാ​ന്മാർ തഴച്ചു​വ​ള​രും” (7)

      • സമു​ദ്രം​മു​തൽ സമു​ദ്രം​വരെ പ്രജകൾ (8)

      • അക്രമ​ത്തിന്‌ ഇരയാ​കു​ന്ന​വർക്കു മോചനം (14)

      • ഭൂമി​യിൽ ധാന്യം സുലഭം (16)

      • ദൈവ​ത്തി​ന്റെ നാമം എന്നെന്നും വാഴ്‌ത്തപ്പെ​ടും (19)

  • 73

    • ഒരു ദൈവ​ഭക്തൻ ആത്മീയ​കാ​ഴ്‌ച​പ്പാ​ടു വീണ്ടെ​ടു​ക്കു​ന്നു

      • “എന്റെ കാലടി​കൾ വഴി​തെ​റ്റുന്ന ഘട്ടത്തോ​ളം എത്തി” (2)

      • “ദിവസം മുഴുവൻ ഞാൻ അസ്വസ്ഥ​നാ​യി​രു​ന്നു” (14)

      • ‘എന്നാൽ, ദൈവ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ ചെന്ന​പ്പോൾ’ (17)

      • ദുഷ്ടന്മാർ വഴുവ​ഴു​പ്പു​ള്ളി​ടത്ത്‌ (18)

      • ദൈവ​ത്തോ​ട്‌ അടുക്കു​ന്നതു നല്ലത്‌ (28)

  • 74

    • ദൈവം തന്റെ ജനത്തെ ഓർക്കാൻവേ​ണ്ടി​യുള്ള ഒരു പ്രാർഥന

      • ദൈവ​ത്തി​ന്റെ രക്ഷാ​പ്ര​വൃ​ത്തി​കൾ സ്‌മരി​ക്കു​ന്നു (12-17)

      • “ശത്രു​വി​ന്റെ കുത്തു​വാ​ക്കു​കൾ ഓർക്കേ​ണമേ” (18)

  • 75

    • ദൈവം നീതിയോ​ടെ വിധി​ക്കു​ന്നു

      • യഹോ​വ​യു​ടെ പാനപാത്ര​ത്തിൽനിന്ന്‌ ദുഷ്ടന്മാർ കുടി​ക്കും (8)

  • 76

    • സീയോ​ന്റെ ശത്രു​ക്ക​ളു​ടെ മേൽ ദൈവ​ത്തി​ന്റെ വിജയം

      • സൗമ്യരെ ദൈവം രക്ഷിക്കു​ന്നു (9)

      • ശത്രു​ക്ക​ളു​ടെ അഹങ്കാരം ഇല്ലാതാ​ക്കും (12)

  • 77

    • കഷ്ടതയു​ടെ സമയത്തെ ഒരു പ്രാർഥന

      • ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു (11, 12)

      • ‘ദൈവമേ, അങ്ങയെപ്പോ​ലെ മഹാനായ ഒരു ദൈവ​മു​ണ്ടോ?’ (13)

  • 78

    • ദൈവ​ത്തി​ന്റെ കരുത​ലും ഇസ്രായേ​ല്യ​രു​ടെ വിശ്വാ​സ​മി​ല്ലാ​യ്‌മ​യും

      • വരും​ത​ല​മു​റയോ​ടു വിവരി​ക്കുക (2-8)

      • “അവർ ദൈവ​ത്തിൽ ആശ്രയ​മർപ്പി​ച്ചില്ല” (22)

      • “സ്വർഗീ​യ​ധാ​ന്യം” (24)

      • “ഇസ്രായേ​ലി​ന്റെ പരിശു​ദ്ധനെ ദുഃഖി​പ്പി​ച്ചു” (41)

      • ഈജി​പ്‌തിൽനിന്ന്‌, വാഗ്‌ദാ​നം ചെയ്‌ത ദേശ​ത്തേക്ക്‌ (43-55)

      • “അവർ വീണ്ടും​വീ​ണ്ടും ദൈവത്തെ വെല്ലു​വി​ളി​ച്ചു” (56)

  • 79

    • ജനതകൾ ദൈവ​ജ​നത്തെ ആക്രമി​ച്ചപ്പോ​ഴത്തെ ഒരു പ്രാർഥന

      • “ഞങ്ങൾ ഒരു നിന്ദാ​പാത്ര​മാ​യി” (4)

      • ‘അങ്ങയുടെ പേര്‌ ഓർത്ത്‌ ഞങ്ങളെ സഹായിക്കേ​ണമേ’ (9)

      • “ഞങ്ങളുടെ അയൽക്കാർക്ക്‌ ഏഴു മടങ്ങു പകരം കൊടുക്കേ​ണമേ” (12)

  • 80

    • പൂർവ​സ്ഥി​തി​യി​ലാ​ക്കാൻ ഇസ്രായേ​ലി​ന്റെ ഇടയ​നോ​ടു സഹായം ചോദി​ക്കു​ന്നു

      • “ദൈവമേ, ഞങ്ങളെ പൂർവ​സ്ഥി​തി​യി​ലാക്കേ​ണമേ” (3)

      • ഇസ്രാ​യേൽ ദൈവ​ത്തി​ന്റെ മുന്തി​രി​വള്ളി (8-15)

  • 81

    • അനുസ​രി​ക്കാ​നുള്ള ആഹ്വാനം

      • അന്യദൈ​വ​ങ്ങളെ ആരാധി​ക്ക​രുത്‌ (9)

      • ‘ഞാൻ പറയു​ന്നതൊ​ന്നു നിങ്ങൾ കേട്ടി​രുന്നെ​ങ്കിൽ’ (13)

  • 82

    • നീതി​യുള്ള വിധി ആവശ്യപ്പെ​ടു​ന്നു

      • ദൈവം “ദൈവ​ങ്ങ​ളു​ടെ” മധ്യേ വിധി​ക്കു​ന്നു (1)

      • ‘എളിയ​വർക്കുവേണ്ടി വാദി​ക്കുക’ (3)

      • “നിങ്ങൾ ദൈവ​ങ്ങ​ളാണ്‌” (6)

  • 83

    • ശത്രു​ക്കളെ നേരി​ടുമ്പോ​ഴത്തെ ഒരു പ്രാർഥന

      • “ദൈവമേ, മിണ്ടാ​തി​രി​ക്ക​രു​തേ” (1)

      • ശത്രുക്കൾ ചുഴലി​ക്കാ​റ്റിൽ അകപ്പെട്ട മുൾച്ചെ​ടിപോ​ലെ (13)

      • യഹോവ എന്നാണു ദൈവ​ത്തി​ന്റെ പേര്‌ (18)

  • 84

    • ദൈവ​ത്തി​ന്റെ മഹനീ​യ​മായ വിശു​ദ്ധ​കൂ​ടാ​രത്തോ​ടുള്ള ഇഷ്ടം

      • പക്ഷിയാ​യി​രുന്നെ​ങ്കിൽ എന്ന്‌ ഒരു ലേവ്യൻ ആഗ്രഹി​ക്കു​ന്നു (3)

      • “തിരു​മു​റ്റത്തെ ഒരു ദിവസം” (10)

      • ‘ദൈവം ഒരു സൂര്യ​നും പരിച​യും’ (11)

  • 85

    • പൂർവ​സ്ഥി​തി​യി​ലാ​ക്കാ​നുള്ള ഒരു പ്രാർഥന

      • ദൈവം വിശ്വ​സ്‌തരോ​ടു സമാധാ​നം ഘോഷി​ക്കും (8)

      • അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും കണ്ടുമു​ട്ടും (10)

  • 86

    • യഹോ​വ​യ്‌ക്കു തുല്യ​നാ​യി മറ്റൊരു ദൈവ​മി​ല്ല

      • യഹോവ ക്ഷമിക്കാൻ സന്നദ്ധൻ (5)

      • ജനതകളെ​ല്ലാം യഹോ​വയെ ആരാധി​ക്കണം (9)

      • “അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേ​ണമേ” (11)

      • “എന്റെ ഹൃദയം ഏകാ​ഗ്ര​മാക്കേ​ണമേ” (11)

  • 87

    • സീയോൻ, സത്യദൈ​വ​ത്തി​ന്റെ നഗരം

      • സീയോ​നിൽ ജനിച്ചവർ (4-6)

  • 88

    • മരണത്തിൽനി​ന്ന്‌ സംരക്ഷി​ക്കാ​നുള്ള ഒരു പ്രാർഥന

      • “എന്റെ ജീവൻ ശവക്കു​ഴി​യു​ടെ വക്കോളം എത്തിയി​രി​ക്കു​ന്നു” (3)

      • ‘ദിവസ​വും രാവിലെ ഞാൻ അങ്ങയോ​ടു പ്രാർഥി​ക്കു​ന്നു’ (13)

  • 89

    • യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹത്തെ​ക്കു​റിച്ച്‌ പാടുന്നു

      • ദാവീ​ദു​മാ​യുള്ള ഉടമ്പടി (3)

      • ദാവീ​ദി​ന്റെ സന്തതി എന്നുമു​ണ്ടാ​യി​രി​ക്കും (4)

      • ദൈവ​ത്തി​ന്റെ അഭിഷി​ക്തൻ ദൈവത്തെ “പിതാവ്‌” എന്നു വിളി​ക്കു​ന്നു (26)

      • ദാവീ​ദു​മാ​യുള്ള ഉടമ്പടി മാറ്റമി​ല്ലാ​ത്തത്‌ (34-37)

      • മനുഷ്യ​നു ശവക്കു​ഴി​യിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​കില്ല (48)

  • 90

    • നിത്യ​നായ ദൈവ​വും ഹ്രസ്വാ​യു​സ്സുള്ള മനുഷ്യ​നും

      • ആയിരം വർഷം ഇന്നലെ കഴിഞ്ഞു​പോയ ഒരു ദിവസംപോ​ലെ (4)

      • മനുഷ്യാ​യുസ്സ്‌ 70-ഓ 80-ഓ വർഷം (10)

      • “ഞങ്ങളുടെ ദിവസങ്ങൾ എണ്ണാൻ പഠിപ്പിക്കേ​ണമേ” (12)

  • 91

    • ദൈവ​ത്തി​ന്റെ മറവി​ട​ത്തിൽ സംരക്ഷണം

      • പക്ഷിപി​ടു​ത്ത​ക്കാ​ര​നിൽനിന്ന്‌ രക്ഷ (3)

      • ദൈവ​ത്തി​ന്റെ ചിറകിൻകീ​ഴിൽ അഭയം (4)

      • ആയിരങ്ങൾ വീണാ​ലും നീ സുരക്ഷി​തൻ (7)

      • നിന്നെ കാക്കാൻ ദൂതന്മാരോ​ടു കല്‌പി​ച്ചി​രി​ക്കു​ന്നു (11)

  • 92

    • യഹോവ എന്നേക്കും ഉന്നതൻ

      • ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ മഹനീയം, ചിന്തകൾ അഗാധം (5)

      • “നീതി​മാ​ന്മാർ പനപോ​ലെ തഴയ്‌ക്കും” (12)

      • വാർധ​ക്യ​ത്തി​ലും തഴച്ചു​വ​ള​രും (14)

  • 93

    • യഹോ​വ​യു​ടെ പ്രൗഢ​ഗം​ഭീ​ര​മായ ഭരണം

      • “യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!” (1)

      • ‘അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ ആശ്രയയോ​ഗ്യം’ (5)

  • 94

    • ദൈവം പ്രതി​കാ​രം ചെയ്യാൻവേ​ണ്ടി​യുള്ള ഒരു പ്രാർഥന

      • “ദുഷ്ടന്മാർ എത്ര കാലം​കൂ​ടെ?” (3)

      • യാഹിന്റെ തിരുത്തൽ സന്തോഷം തരും (12)

      • ദൈവം തന്റെ ജനത്തെ ഉപേക്ഷി​ക്കില്ല (14)

      • ‘നിയമ​ത്തി​ന്റെ പേരും പറഞ്ഞ്‌ കുഴപ്പങ്ങൾ ഉണ്ടാക്കു​ന്നു’ (20)

  • 95

    • സത്യാ​രാ​ധ​ന​യിൽ അനുസ​രണം ഒഴിച്ചു​കൂ​ടാ​നാ​കാ​ത്തത്‌

      • “ഇന്നു നിങ്ങൾ ദൈവ​ത്തി​ന്റെ ശബ്ദം ശ്രദ്ധി​ക്കുന്നെ​ങ്കിൽ” (7)

      • “നിങ്ങളു​ടെ ഹൃദയം കഠിന​മാ​ക്ക​രുത്‌” (8)

      • “അവർ എന്റെ സ്വസ്ഥത​യിൽ കടക്കില്ല” (11)

  • 96

    • “യഹോ​വ​യ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടു​വിൻ”

      • യഹോവ അത്യന്തം സ്‌തു​ത്യൻ (4)

      • ജനതക​ളു​ടെ ദൈവങ്ങൾ ഒരു ഗുണവു​മി​ല്ലാ​ത്തവർ (5)

      • വിശുദ്ധ വസ്‌ത്രാ​ല​ങ്കാ​രത്തോ​ടെ ആരാധി​ക്കു​വിൻ (9)

  • 97

    • മറ്റു ദൈവ​ങ്ങളെ​ക്കാൾ യഹോവ ഉന്നതൻ

      • “യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!” (1)

      • യഹോ​വയെ സ്‌നേ​ഹി​ക്കൂ, മോശ​മാ​യതെ​ല്ലാം വെറുക്കൂ (10)

      • നീതി​മാ​ന്മാർക്കു പ്രകാശം (11)

  • 98

    • യഹോവ രക്ഷകനും നീതി​യുള്ള ന്യായാ​ധി​പ​നും

      • യഹോവ രക്ഷയെ​ക്കു​റിച്ച്‌ അറിയി​ച്ചി​രി​ക്കു​ന്നു (2, 3)

  • 99

    • യഹോവ പരിശു​ദ്ധ​നായ രാജാവ്‌

      • കെരൂ​ബു​കൾക്കു മീതെ സിംഹാ​സ​നസ്ഥൻ (1)

      • ക്ഷമിക്കു​ക​യും ശിക്ഷി​ക്കു​ക​യും ചെയ്യുന്ന ദൈവം (8)

  • 100

    • സ്രഷ്ടാ​വിനോ​ടു നന്ദി പറയുന്നു

      • “സന്തോ​ഷത്തോ​ടെ യഹോ​വയെ സേവി​ക്കു​വിൻ” (2)

      • “ദൈവ​മാ​ണു നമ്മെ ഉണ്ടാക്കി​യത്‌” (3)

  • 101

    • ശുദ്ധഹൃ​ദ​യത്തോ​ടെ പ്രവർത്തി​ക്കുന്ന ഒരു ഭരണാ​ധി​പൻ

      • ‘ധാർഷ്ട്യ​മു​ള്ള​വനെ ഞാൻ വെച്ചുപൊ​റു​പ്പി​ക്കില്ല’ (5)

      • “വിശ്വ​സ്‌തരെ ഞാൻ പ്രീതിയോ​ടെ നോക്കും” (6)

  • 102

    • നിരാ​ശ​യി​ലാ​ണ്ടി​രി​ക്കുന്ന പീഡി​തന്റെ പ്രാർഥന

      • ‘ഞാൻ തനിച്ച്‌ ഇരിക്കുന്ന പക്ഷി​യെപ്പോ​ലെ’ (7)

      • “എന്റെ നാളുകൾ മാഞ്ഞുപോ​കുന്ന നിഴൽ” (11)

      • “യഹോവ സീയോ​നെ പുതു​ക്കി​പ്പ​ണി​യും” (16)

      • യഹോവ എന്നുമു​ണ്ടാ​യി​രി​ക്കും (26, 27)

  • 103

    • “ഞാൻ യഹോ​വയെ സ്‌തു​തി​ക്കട്ടെ”

      • ദൈവം നമ്മുടെ പാപങ്ങളെ അകലേക്കു മാറ്റുന്നു (12)

      • ദൈവ​ത്തി​ന്റെ പിതൃ​തു​ല്യ​മായ കരുണ (13)

      • നമ്മൾ പൊടി​യെന്നു ദൈവം ഓർക്കു​ന്നു (14)

      • യഹോ​വ​യു​ടെ സിംഹാ​സ​ന​വും രാജപ​ദ​വി​യും (19)

      • ദൈവ​ദൂ​ത​ന്മാർ ദിവ്യാ​ജ്ഞകൾ നടപ്പി​ലാ​ക്കു​ന്നു (20)

  • 104

    • സൃഷ്ടി​യി​ലെ അത്ഭുത​ങ്ങളെപ്രതി ദൈവത്തെ സ്‌തു​തി​ക്കു​ന്നു

      • ഭൂമി എന്നും നിലനിൽക്കും (5)

      • മർത്യനു വീഞ്ഞും അപ്പവും (15)

      • “അങ്ങയുടെ സൃഷ്ടികൾ എത്ര അധികം!” (24)

      • ‘ജീവശക്തി എടുക്കു​മ്പോൾ അവ ചാകുന്നു’ (29)

  • 105

    • തന്റെ ജനത്തോ​ടുള്ള യഹോ​വ​യു​ടെ വിശ്വ​സ്‌തപ്ര​വൃ​ത്തി​കൾ

      • ദൈവം തന്റെ ഉടമ്പടി ഓർക്കു​ന്നു (8-10)

      • “എന്റെ അഭിഷി​ക്തരെ തൊട്ടുപോ​ക​രുത്‌” (15)

      • അടിമ​യാ​യി​ത്തീർന്ന യോ​സേ​ഫി​നെ ദൈവം ഉപയോ​ഗി​ക്കു​ന്നു (17-22)

      • ഈജി​പ്‌തിൽ ദൈവ​ത്തി​ന്റെ അത്ഭുതങ്ങൾ (23-36)

      • ഇസ്രായേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ടു​ന്നു (37-39)

      • അബ്രാ​ഹാ​മിനോ​ടു ചെയ്‌ത വാഗ്‌ദാ​നം ദൈവം ഓർക്കു​ന്നു (42)

  • 106

    • ഇസ്രായേ​ല്യ​രു​ടെ വിലമ​തി​പ്പി​ല്ലായ്‌മ

      • ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കളെ​ല്ലാം അവർ പെട്ടെ​ന്നു​തന്നെ മറന്നു​ക​ളഞ്ഞു (13)

      • ദൈവ​ത്തി​ന്റെ മഹത്ത്വം കാളയു​ടെ രൂപവു​മാ​യി വെച്ചു​മാ​റി (19, 20)

      • ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽ അവർക്കു വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു (24)

      • അവർ ബാലിനെ ആരാധി​ച്ചു (28)

      • മക്കളെ ഭൂതങ്ങൾക്കു ബലി അർപ്പിച്ചു (37)

  • 107

    • ദൈവ​ത്തി​ന്റെ അത്ഭുതപ്ര​വൃ​ത്തി​കൾക്കു നന്ദി പറയുക

      • ദൈവം അവരെ ശരിയായ പാതയി​ലൂ​ടെ നയിച്ചു (7)

      • ദൈവം ദാഹി​ച്ചും വിശന്നും ഇരുന്ന​വനെ തൃപ്‌ത​നാ​ക്കി (9)

      • ദൈവം ഇരുട്ടിൽനി​ന്ന്‌ അവരെ പുറത്ത്‌ കൊണ്ടു​വന്നു (14)

      • ദൈവം അവരെ സുഖ​പ്പെ​ടു​ത്താൻ വചനം അയച്ചു (20)

      • ദൈവം ദരി​ദ്രരെ മർദക​രിൽനിന്ന്‌ സംരക്ഷി​ക്കു​ന്നു (41)

  • 108

    • ശത്രു​ക്ക​ളു​ടെ മേൽ വിജയം നേടാൻ ഒരു പ്രാർഥന

      • മനുഷ്യ​രാ​ലുള്ള രക്ഷകൊ​ണ്ട്‌ ഒരു ഗുണവു​മില്ല (12)

      • “ദൈവ​ത്താൽ ഞങ്ങൾ ശക്തിയാർജി​ക്കും” (13)

  • 109

    • കഷ്ടതയി​ലായ ഒരാളു​ടെ പ്രാർഥന

      • ‘അവന്റെ സ്ഥാനം മറ്റൊ​രാൾ ഏറ്റെടു​ക്കട്ടെ’ (8)

      • ദൈവം പാവ​പ്പെ​ട്ട​വന്റെ​കൂ​ടെ നിൽക്കു​ന്നു (31)

  • 110

    • മൽക്കീസേദെ​ക്കിനെപ്പോ​ലുള്ള ഒരു രാജാ​വും പുരോ​ഹി​ത​നും

      • ‘ശത്രു​ക്ക​ളു​ടെ ഇടയിൽ ഭരിക്കുക’ (2)

      • സ്വമന​സ്സാ​ലെ വരുന്ന യുവാക്കൾ മഞ്ഞുതു​ള്ളി​കൾപോ​ലെ (3)

  • 111

    • അതിഗം​ഭീ​ര​മായ സൃഷ്ടി​കളെപ്രതി യഹോ​വയെ സ്‌തു​തി​പ്പിൻ

      • ദിവ്യ​നാ​മം വിശുദ്ധം, ഭയാദ​രവ്‌ ഉണർത്തു​ന്നത്‌ (9)

      • യഹോ​വയോ​ടുള്ള ഭയഭക്തി​യാ​ണു ജ്ഞാനം (10)

  • 112

    • നീതി​മാൻ യഹോ​വയെ ഭയപ്പെ​ടു​ന്നു

      • ഉദാര​മാ​യി വായ്‌പ കൊടു​ക്കു​ന്ന​വനു സമൃദ്ധി​യു​ണ്ടാ​കും (5)

      • “നീതി​മാൻ എക്കാല​വും ഓർമി​ക്കപ്പെ​ടും” (6)

      • ഔദാ​ര്യ​ശീ​ലൻ പാവ​പ്പെ​ട്ട​വർക്കു ദാനം ചെയ്യുന്നു (9)

  • 113

    • ഉന്നതനായ ദൈവം സാധു​വി​നെ എഴു​ന്നേൽപ്പി​ക്കു​ന്നു

      • യഹോ​വ​യു​ടെ പേര്‌ എന്നെന്നും വാഴ്‌ത്തപ്പെ​ടും (2)

      • ദൈവം കുനിഞ്ഞ്‌ നോക്കു​ന്നു (6)

  • 114

    • ഈജി​പ്‌തിൽനിന്ന്‌ ഇസ്രായേ​ല്യ​രു​ടെ വിടുതൽ

      • സമുദ്രം ഓടിപ്പോ​യി (5)

      • മലകൾ മുട്ടനാ​ടിനെപ്പോ​ലെ കുതി​ച്ചു​ചാ​ടി (6)

      • തീക്കല്ല്‌ നീരു​റ​വ​യാ​യി (8)

  • 115

    • മഹത്ത്വം ദൈവ​ത്തി​നു മാത്രം കൊടുക്കേ​ണ്ടത്‌

      • ജീവനി​ല്ലാത്ത വിഗ്ര​ഹങ്ങൾ (4-8)

      • ഭൂമി മനുഷ്യർക്കു കൊടു​ത്തി​രി​ക്കു​ന്നു (16)

      • “മരിച്ചവർ യാഹിനെ സ്‌തു​തി​ക്കു​ന്നില്ല” (17)

  • 116

    • ഒരു കൃതജ്ഞ​താ​ഗീ​തം

      • ‘യഹോ​വ​യ്‌ക്കു ഞാൻ എന്തു പകരം കൊടു​ക്കും?’ (12)

      • “ഞാൻ രക്ഷയുടെ പാനപാ​ത്രം എടുക്കും” (13)

      • ‘ഞാൻ യഹോ​വ​യ്‌ക്കു നേർന്ന നേർച്ചകൾ നിറ​വേ​റ്റും’ (14, 18)

      • വിശ്വ​സ്‌ത​രു​ടെ മരണം വലി​യൊ​രു നഷ്ടമാണ്‌ (15)

  • 117

    • യഹോ​വയെ സ്‌തു​തി​ക്കാൻ എല്ലാ ജനതകളോ​ടും ആഹ്വാനം ചെയ്യുന്നു

      • ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം വലുത്‌ (2)

  • 118

    • യഹോ​വ​യു​ടെ വിജയ​ത്തി​നു നന്ദി പറയുന്നു

      • “ഞാൻ യാഹിനെ വിളി​ച്ചപേ​ക്ഷി​ച്ചു; യാഹ്‌ എനിക്ക്‌ ഉത്തര​മേകി” (5)

      • “യഹോവ എന്റെ പക്ഷത്തുണ്ട്‌” (6, 7)

      • തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്ക​ല്ലാ​കും (22)

      • “യഹോ​വ​യു​ടെ നാമത്തിൽ വരുന്നവൻ” (26)

  • 119

    • ദൈവ​ത്തി​ന്റെ അമൂല്യ​വ​ച​ന​ത്തോ​ടുള്ള വിലമ​തിപ്പ്‌

      • ‘യുവാ​ക്കൾക്ക്‌ എങ്ങനെ തങ്ങളുടെ വഴികൾ കറ പുരളാ​തെ സൂക്ഷി​ക്കാം?’ (9)

      • “അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ എനിക്കു പ്രിയ​ങ്കരം” (24)

      • ‘ഞാൻ പ്രത്യാശ വെക്കു​ന്നതു തിരു​വ​ച​ന​ത്തി​ലാണ്‌’ (74, 81, 114)

      • “അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയ​പ്പെ​ടു​ന്നു!” (97)

      • “എന്റെ എല്ലാ ഗുരു​ക്ക​ന്മാ​രെ​ക്കാ​ളും ഞാൻ ഉൾക്കാ​ഴ്‌ച​യു​ള്ളവൻ” (99)

      • ‘അങ്ങയുടെ വചനം എന്റെ കാലിന്‌ ഒരു ദീപം’ (105)

      • “സത്യം! അതാണ്‌ അങ്ങയുടെ വചനത്തി​ന്റെ സാരാം​ശം” (160)

      • ദൈവ​ത്തി​ന്റെ നിയമം പ്രിയ​പ്പെ​ടു​ന്ന​വർക്കു മനസ്സമാ​ധാ​നം (165)

  • 120

    • സമാധാ​ന​ത്തി​നാ​യുള്ള ഒരു പരദേ​ശി​യു​ടെ ആഗ്രഹം

      • ‘വഞ്ചന നിറഞ്ഞ നാവിൽനി​ന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ’ (2)

      • “ഞാൻ സമാധാ​ന​കാം​ക്ഷി” (7)

  • 121

    • യഹോവ തന്റെ ജനത്തെ കാക്കുന്നു

      • “യഹോവ എനിക്കു സഹായ​മേ​കും” (2)

      • യഹോവ ഒരിക്ക​ലും ഉറങ്ങി​പ്പോ​കില്ല (3, 4)

  • 122

    • യരുശ​ലേ​മി​ന്റെ സമാധാ​ന​ത്തി​നാ​യുള്ള ഒരു പ്രാർഥന

      • യഹോ​വ​യു​ടെ ഭവനത്തി​ലേക്കു പോകു​ന്ന​തി​ന്റെ സന്തോഷം (1)

      • പരസ്‌പരം ഇണക്കി​ച്ചേർത്ത്‌ ഒന്നാക്കി​യി​രി​ക്കുന്ന നഗരം (3)

  • 123

    • പ്രീതി​ക്കാ​യി യഹോ​വ​യി​ലേക്കു നോക്കു​ന്നു

      • ‘ദാസന്മാ​രെ​പ്പോ​ലെ ഞങ്ങൾ യഹോ​വ​യി​ലേക്കു നോക്കു​ന്നു’ (2)

      • “ഞങ്ങൾ സഹിക്കാ​വു​ന്ന​തി​ലേറെ നിന്ദ സഹിച്ചു” (3)

  • 124

    • “യഹോവ നമ്മോ​ടൊ​പ്പം ഇല്ലായി​രു​ന്നെ​ങ്കിൽ”

      • കെണി തകർന്ന​പ്പോൾ രക്ഷപ്പെ​ടു​ന്നു (7)

      • “യഹോ​വ​യു​ടെ പേര്‌ നമ്മുടെ സഹായം” (8)

  • 125

    • യഹോവ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്നു

      • “പർവതങ്ങൾ യരുശ​ലേ​മി​നെ വലയം ചെയ്യു​ന്ന​തു​പോ​ലെ” (2)

      • “ഇസ്രാ​യേ​ലിൽ സമാധാ​നം കളിയാ​ടട്ടെ” (5)

  • 126

    • ആഹ്ലാദാ​ര​വ​ത്തോ​ടെ സീയോ​ന്റെ പുനഃ​സ്ഥി​തീ​ക​രണം

      • ‘യഹോവ വൻകാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു’ (3)

      • വിലാ​പ​ത്തിൽനിന്ന്‌ ആഹ്ലാദ​ത്തി​ലേക്ക്‌ (5, 6)

  • 127

    • ദൈവം കൂടെ​യി​ല്ലെ​ങ്കിൽ എല്ലാം വെറുതേ

      • “യഹോവ വീടു പണിയു​ന്നി​ല്ലെ​ങ്കിൽ” (1)

      • മക്കൾ ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാനം (3)

  • 128

    • യഹോ​വയെ ഭയപ്പെ​ടു​ന്ന​തി​ലൂ​ടെ ലഭിക്കുന്ന സന്തുഷ്ടി

      • ഭാര്യ ഫലസമൃ​ദ്ധി​യുള്ള മുന്തി​രി​വ​ള്ളി​പോ​ലെ (3)

      • “യരുശ​ലേ​മി​ന്റെ അഭിവൃ​ദ്ധി​ക്കു സാക്ഷി​യാ​കും” (5)

  • 129

    • എന്നെ ആക്രമി​ച്ചു; പക്ഷേ കീഴട​ക്കി​യി​ല്ല

      • സീയോ​നെ വെറു​ക്കു​ന്നവർ നാണം​കെ​ടും (5)

  • 130

    • “ആഴങ്ങളിൽനി​ന്ന്‌ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു”

      • ‘തെറ്റു​ക​ളിൽ അങ്ങ്‌ ശ്രദ്ധ വെക്കു​ന്നെ​ങ്കിൽ’ (3)

      • യഥാർഥക്ഷമ യഹോ​വ​യു​ടെ പക്കൽ (4)

      • “ഞാൻ യഹോ​വ​യ്‌ക്കാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു” (6)

  • 131

    • മുലകു​ടി മാറിയ കുഞ്ഞി​നെ​പ്പോ​ലെ തൃപ്‌തൻ

      • വലിയ​വ​ലിയ കാര്യങ്ങൾ മോഹി​ക്കു​ന്നില്ല (1)

  • 132

    • ദാവീ​ദി​നെ​യും സീയോ​നെ​യും തിര​ഞ്ഞെ​ടു​ത്തു

      • “അങ്ങയുടെ അഭിഷി​ക്തനെ തള്ളിക്ക​ള​യ​രു​തേ” (10)

      • സീയോ​ന്റെ പുരോ​ഹി​ത​ന്മാ​രെ രക്ഷ അണിയി​ച്ചു (16)

  • 133

    • ഒന്നിച്ച്‌ ഒരുമ​യോ​ടെ കഴിയു​ന്നു

      • അഹരോ​ന്റെ തലയിലെ തൈലം​പോ​ലെ (2)

      • ഹെർമോ​ന്യ​മ​ഞ്ഞു​ക​ണ​ങ്ങൾപോ​ലെ (3)

  • 134

    • രാത്രി​കാ​ല​ങ്ങ​ളിൽ ദൈവത്തെ സ്‌തു​തി​ക്കു​ന്നു

      • ‘വിശു​ദ്ധി​യോ​ടെ കൈകൾ ഉയർത്തു​വിൻ’ (2)

  • 135

    • യാഹിന്റെ മാഹാ​ത്മ്യ​ത്തെ സ്‌തു​തി​പ്പിൻ

      • ഈജി​പ്‌തിന്‌ എതിരാ​യി അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും (8, 9)

      • “അങ്ങയുടെ പേര്‌ എന്നും നിലനിൽക്കു​ന്നു” (13)

      • ജീവനി​ല്ലാത്ത വിഗ്ര​ഹങ്ങൾ (15-18)

  • 136

    • യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നു

      • ആകാശ​വും ഭൂമി​യും വിദഗ്‌ധ​മാ​യി ഉണ്ടാക്കി (5, 6)

      • ഫറവോൻ ചെങ്കട​ലിൽ മുങ്ങി​മ​രി​ച്ചു (15)

      • വിഷാ​ദി​ച്ചി​രി​ക്കു​ന്ന​വരെ ദൈവം ഓർക്കു​ന്നു (23)

      • ജീവനു​ള്ള​വ​യ്‌ക്കെ​ല്ലാം ഭക്ഷണം (25)

  • 137

    • ബാബി​ലോൺന​ദി​ക​ളു​ടെ തീരത്ത്‌

      • സീയോൻഗീ​ത​ങ്ങ​ളൊ​ന്നും പാടി​യില്ല (3, 4)

      • ബാബി​ലോൺ നശിക്കും (8)

  • 138

    • ഉന്നത​നെ​ങ്കി​ലും ദൈവം കരുത​ലു​ള്ള​വൻ

      • ‘അങ്ങ്‌ എന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തര​മേകി’ (3)

      • ‘അപകട​ങ്ങൾക്കു നടുവി​ലും അങ്ങ്‌ എന്നെ സംരക്ഷി​ക്കും’ (7)

  • 139

    • ദൈവ​ത്തി​നു തന്റെ ദാസരെ നന്നായി അറിയാം

      • ദൈവ​ത്തി​ന്റെ ആത്മാവിൽനി​ന്ന്‌ ഓടി​മ​റ​യാ​നാ​കില്ല (7)

      • “അതിശ​യ​ക​ര​മാ​യി എന്നെ ഉണ്ടാക്കി” (14)

      • ‘ഞാൻ ഭ്രൂണ​മാ​യി​രു​ന്ന​പ്പോൾ അങ്ങ്‌ എന്നെ കണ്ടു’ (16)

      • “നിത്യ​ത​യു​ടെ പാതയിൽ എന്നെ നയി​ക്കേ​ണമേ” (24)

  • 140

    • യഹോവ ശക്തനായ രക്ഷകൻ

      • ദുഷ്ടന്മാർ സർപ്പ​ത്തെ​പ്പോ​ലെ (3)

      • അക്രമാ​സക്തർ വീഴും (11)

  • 141

    • സംരക്ഷ​ണ​ത്തി​നു​വേ​ണ്ടി​യുള്ള ഒരു പ്രാർഥന

      • ‘എന്റെ പ്രാർഥന സുഗന്ധ​ക്കൂ​ട്ടു​പോ​ലെ’ (2)

      • നീതി​മാ​ന്റെ ശാസന എണ്ണപോ​ലെ (5)

      • ദുഷ്ടന്മാർ അവർ വിരിച്ച വലയിൽത്തന്നെ വീഴും (10)

  • 142

    • പീഡക​രിൽനിന്ന്‌ വിടു​വി​ക്കാ​നുള്ള ഒരു പ്രാർഥന

      • “എനിക്ക്‌ ഓടി​ര​ക്ഷ​പ്പെ​ടാൻ ഒരിട​വു​മില്ല” (4)

      • ‘അങ്ങാണ്‌ എനിക്ക്‌ ആകെയു​ള്ളത്‌’ (5)

  • 143

    • വരണ്ടു​ണ​ങ്ങിയ നിലം​പോ​ലെ ദൈവ​ത്തി​നാ​യി ദാഹി​ക്കു​ന്നു

      • ‘ഞാൻ അങ്ങയുടെ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നു’ (5)

      • “അങ്ങയുടെ ഇഷ്ടം ചെയ്യാൻ എന്നെ പഠിപ്പി​ക്കേ​ണമേ” (10)

      • ‘അങ്ങയുടെ നല്ല ആത്മാവ്‌ എന്നെ നയിക്കട്ടെ’ (10)

  • 144

    • വിജയ​ത്തി​നു​വേ​ണ്ടി​യുള്ള ഒരു പ്രാർഥന

      • “അങ്ങ്‌ ശ്രദ്ധി​ക്കാൻമാ​ത്രം മനുഷ്യൻ ആരാണ്‌?” (3)

      • “ശത്രു​ക്കളെ ചിതറി​ക്കേ​ണമേ” (6)

      • യഹോ​വ​യു​ടെ ജനം സന്തുഷ്ടർ (15)

  • 145

    • മഹാരാ​ജാ​വായ ദൈവത്തെ സ്‌തു​തി​ക്കു​ന്നു

      • ‘ഞാൻ ദൈവ​ത്തി​ന്റെ മാഹാ​ത്മ്യം വിവരി​ക്കും’ (6)

      • “യഹോവ എല്ലാവർക്കും നല്ലവൻ” (9)

      • “അങ്ങയുടെ വിശ്വ​സ്‌തർ അങ്ങയെ സ്‌തു​തി​ക്കും” (10)

      • ദൈവ​ത്തി​ന്റെ നിത്യ​രാ​ജ​ത്വം (13)

      • ദൈവ​ത്തി​ന്റെ കൈ എല്ലാത്തി​നെ​യും തൃപ്‌തി​പ്പെ​ടു​ത്തു​ന്നു (16)

  • 146

    • മനുഷ്യ​രി​ലല്ല, ദൈവ​ത്തിൽ ആശ്രയി​ക്കുക

      • മരിക്കു​മ്പോൾ മനുഷ്യ​ന്റെ ചിന്തകൾ നശിക്കു​ന്നു (4)

      • കുനി​ഞ്ഞി​രി​ക്കു​ന്ന​വരെ ദൈവം പിടി​ച്ചെ​ഴു​ന്നേൽപ്പി​ക്കു​ന്നു (8)

  • 147

    • ദൈവം സ്‌നേ​ഹ​ത്തോ​ടെ ചെയ്‌ത അത്ഭുത​ങ്ങളെ സ്‌തു​തി​ക്കു​ന്നു

      • ദൈവം ഹൃദയം തകർന്ന​വരെ സുഖ​പ്പെ​ടു​ത്തു​ന്നു (3)

      • ദൈവം നക്ഷത്ര​ങ്ങ​ളെ​യെ​ല്ലാം പേരെ​ടുത്ത്‌ വിളി​ക്കു​ന്നു (4)

      • ദൈവം കമ്പിളി​രോ​മം​പോ​ലെ മഞ്ഞ്‌ അയയ്‌ക്കു​ന്നു (16)

  • 148

    • സൃഷ്ടി​ക​ളെ​ല്ലാം യഹോ​വയെ സ്‌തു​തി​ക്കും

      • “ദൈവ​ദൂ​ത​ന്മാ​രേ, നിങ്ങ​ളെ​ല്ലാം ദൈവത്തെ സ്‌തു​തി​പ്പിൻ!” (2)

      • ‘സൂര്യ​ച​ന്ദ്ര​ന്മാ​രേ, നക്ഷത്ര​ങ്ങളേ, ദൈവത്തെ സ്‌തു​തി​പ്പിൻ’ (3)

      • യുവാ​ക്ക​ളും വൃദ്ധന്മാ​രും ദൈവത്തെ സ്‌തു​തി​ക്കും (12, 13)

  • 149

    • ദൈവ​ത്തി​ന്റെ വിജയത്തെ സ്‌തു​തി​ച്ചു​കൊ​ണ്ടുള്ള ഒരു ഗീതം

      • ദൈവം തന്റെ ജനത്തിൽ സംപ്രീ​ത​നാണ്‌ (4)

      • ബഹുമതി ദൈവ​ത്തി​ന്റെ വിശ്വ​സ്‌തർക്കു​ള്ളത്‌ (9)

  • 150

    • ശ്വാസ​മു​ള്ള​തെ​ല്ലാം യാഹിനെ സ്‌തു​തി​ക്ക​ട്ടെ

      • ഹല്ലേലൂയ! (1, 6)