വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുത്തൻ തലമു​റ​യ്‌ക്ക്‌ ഒരു പുരാ​ത​ന​ഗ്രന്ഥം

പുത്തൻ തലമു​റ​യ്‌ക്ക്‌ ഒരു പുരാ​ത​ന​ഗ്രന്ഥം

മിക്ക ആളുക​ളും ബൈബി​ളി​നെ ഒരു മതഗ്രന്ഥം എന്ന നിലയിൽ ആദരി​ക്കു​ന്നു. എന്നാൽ ഈ വിശു​ദ്ധ​ഗ്രന്ഥം ദൈവത്തെ ആരാധി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു വിവരി​ക്കുക മാത്രമല്ല ചെയ്യു​ന്നത്‌. നിത്യ​ജീ​വി​ത​ത്തിൽ പ്രയോ​ജനം ചെയ്യുന്ന പല നിർദേ​ശ​ങ്ങ​ളും അതു തരുന്നുണ്ട്‌.

ബൈബിൾ വായി​ച്ച​തി​ലൂ​ടെ​യും അതിലെ ഉപദേ​ശങ്ങൾ അനുസ​രി​ച്ച​തി​ലൂ​ടെ​യും കിട്ടിയ പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ ചിലർ പറയു​ന്നതു ശ്രദ്ധിക്കൂ.

“ഇപ്പോൾ എന്റെ ജീവിതം ഒരുപാട്‌ മാറി. ഞാൻ ചിന്തി​ക്കുന്ന രീതി​യും എന്റെ സ്വഭാ​വ​വും മെച്ച​പ്പെട്ടു. എനിക്ക്‌ ഇപ്പോൾ നല്ല സന്തോ​ഷ​മുണ്ട്‌.”​—ഫിയോണ.

“ബൈബിൾ പഠിച്ച​പ്പോൾ ജീവി​ത​ത്തിന്‌ അർഥമു​ണ്ടെ​ന്നും ലക്ഷ്യമു​ണ്ടെ​ന്നും ഞാൻ മനസ്സി​ലാ​ക്കി.”​—നിക്കോ.

“എനിക്ക്‌ ഒരുപാട്‌ മാറ്റങ്ങൾ വന്നു. ജോലി, ജോലി എന്ന ഒറ്റ വിചാ​രമല്ല എനിക്ക്‌ ഇപ്പോൾ. കുടും​ബ​ത്തോ​ടൊ​പ്പം ആയിരി​ക്കാൻ ഞാൻ സമയം കണ്ടെത്തു​ന്നു.”​—ആൻഡ്രു.

ഇതു​പോ​ലു​ള്ള അഭി​പ്രാ​യങ്ങൾ അനേകം ആളുകൾക്കുണ്ട്‌. അനുദിന ജീവി​ത​ത്തിൽ പ്രയോ​ജനം ചെയ്യുന്ന ഒരുപാട്‌ നിർദേ​ശങ്ങൾ ബൈബി​ളി​ലു​ണ്ടെന്ന കാര്യം ലോക​ത്തെ​ങ്ങു​മുള്ള പലയാ​ളു​ക​ളും മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.

പിൻവ​രു​ന്ന കാര്യ​ങ്ങ​ളിൽ ബൈബി​ളിന്‌ എങ്ങനെ​യാണ്‌ ആളുകളെ സഹായി​ക്കാൻ കഴിയു​ന്ന​തെന്നു നോക്കാം.

  • ശാരീ​രി​കാ​രോ​ഗ്യം

  • മാനസി​കാ​രോ​ഗ്യം

  • കുടും​ബം, സൗഹൃദം

  • സാമ്പത്തി​കം

  • ആത്മീയത

ബൈബിൾ ഒരു വിശു​ദ്ധ​പു​സ്‌തകം മാത്രമല്ല, നിങ്ങളെ പല വിധങ്ങ​ളിൽ സഹായി​ക്കുന്ന വിവരങ്ങൾ അതിലുണ്ട്‌. ഇനിയുള്ള ലേഖന​ങ്ങ​ളിൽ അതു കാണാം.