വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.”—​യാക്കോബ്‌ 4:8.

ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ന്നു​ണ്ടോ?

ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ന്നു​ണ്ടോ?

എന്റെ പ്രാർഥ​നകൾ ദൈവം കേൾക്കു​മോ എന്ന്‌ എപ്പോ​ഴെ​ങ്കി​ലും നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ? എങ്കിൽ നിങ്ങൾക്ക്‌ മാത്രമല്ല അങ്ങനെ തോന്നി​യി​ട്ടു​ള്ളത്‌. കാരണം പലരും തങ്ങളുടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ദൈവ​ത്തോട്‌ പ്രാർഥി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അവരുടെ പ്രശ്‌നങ്ങൾ മാറി​യി​ട്ടില്ല. അതിന്റെ അർഥം ദൈവം നമ്മുടെ പ്രാർഥ​നകൾ ശ്രദ്ധി​ക്കു​ന്നേ ഇല്ല എന്നാണോ? ഒരിക്ക​ലു​മല്ല! ശരിയായ വിധത്തിൽ പ്രാർഥി​ക്കു​മ്പോൾ ദൈവം കേൾക്കു​മെന്നു ബൈബിൾ ഉറപ്പു തരുന്നു. എന്താണു ബൈബിൾ പറയു​ന്നത്‌? നമുക്കു നോക്കാം.

ദൈവം കേൾക്കു​ന്നുണ്ട്‌.

“പ്രാർഥന കേൾക്കു​ന്ന​വനേ, എല്ലാ തരം ആളുക​ളും അങ്ങയുടെ അടുത്ത്‌ വരും.”​—സങ്കീർത്തനം 65:2.

ദൈവം കേൾക്കു​ന്നു​ണ്ടോ എന്ന്‌ ഉറപ്പി​ല്ലെ​ങ്കിൽപ്പോ​ലും ചില ആളുകൾ പ്രാർഥി​ക്കാ​റുണ്ട്‌. അവർ പറയു​ന്നത്‌, പ്രാർഥി​ക്കു​മ്പോൾ മനസ്സമാ​ധാ​നം കിട്ടും എന്നാണ്‌. എന്നാൽ പ്രാർഥന എന്നത്‌ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ കേവലം മനസ്സമാ​ധാ​നം കിട്ടാ​നുള്ള ഒരു ‘ഒറ്റമൂലി’ ആണോ? അല്ല. കാരണം ബൈബിൾ നമുക്ക്‌ ഈ ഉറപ്പു തരുന്നു: ‘തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും, അതെ, ആത്മാർഥ​ത​യോ​ടെ തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന സകലർക്കും, യഹോവ * സമീപസ്ഥൻ. സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി ദൈവം കേൾക്കു​ന്നു.’​—സങ്കീർത്തനം 145:18, 19.

അതു​കൊണ്ട്‌, തന്നെ ആരാധി​ക്കു​ന്ന​വ​രു​ടെ പ്രാർഥന യഹോവ കേൾക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. കാരണം സ്‌നേ​ഹ​ത്തോ​ടെ ദൈവം പറയു​ക​യാണ്‌: “നിങ്ങൾ എന്നെ വിളി​ക്കും; വന്ന്‌ എന്നോടു പ്രാർഥി​ക്കും. ഞാൻ നിങ്ങളു​ടെ പ്രാർഥന കേൾക്കു​ക​യും ചെയ്യും.”​—യിരെമ്യ 29:12.

നമ്മൾ പ്രാർഥി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നുണ്ട്‌.

“മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുക.”​—റോമർ 12:12.

‘എപ്പോ​ഴും പ്രാർഥി​ക്കാ​നും’ ‘ഏതു സാഹച​ര്യ​ത്തി​ലും പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കാ​നും’ ആണ്‌ ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. അതെ, തന്നോടു പ്രാർഥി​ക്കാൻ ദൈവ​മായ യഹോവ ആഗ്രഹി​ക്കു​ന്നു.​—മത്തായി 26:41; എഫെസ്യർ 6:18

നമ്മൾ ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഒന്നു ചിന്തി​ക്കുക. “ഡാഡീ, എന്നെ ഒന്ന്‌ സഹായി​ക്കാ​മോ?” എന്ന്‌ തന്റെ കുട്ടി ചോദി​ക്കു​ന്നതു കേൾക്കാൻ ആഗ്രഹി​ക്കാത്ത ഏതു പിതാ​വാ​ണു​ള്ളത്‌? കുട്ടി​യു​ടെ ആവശ്യ​ങ്ങ​ളും ആഗ്രഹ​ങ്ങ​ളും ഒക്കെ ആ പിതാ​വിന്‌ നന്നായിട്ട്‌ അറിയാ​മാ​യി​രി​ക്കും. എങ്കിലും ആ ചോദ്യം കേൾക്കു​മ്പോൾ കുട്ടിക്കു തന്നോട്‌ അടുപ്പ​മു​ണ്ടെ​ന്നും തന്നിൽ ആശ്രയി​ക്കു​ന്നു​ണ്ടെ​ന്നും പിതാ​വി​നു മനസ്സി​ലാ​കും. അതു​പോ​ലെ ദൈവ​മായ യഹോ​വ​യോ​ടു പ്രാർഥി​ക്കു​മ്പോൾ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നെ​ന്നും ദൈവ​ത്തോട്‌ അടുക്കാൻ ആഗ്രഹി​ക്കു​ന്നെ​ന്നും നമ്മൾ കാണി​ക്കു​ക​യാ​യി​രി​ക്കും.​—സുഭാ​ഷി​തങ്ങൾ 15:8; യാക്കോബ്‌ 4:8.

ദൈവ​ത്തിന്‌ നിങ്ങളിൽ ശരിക്കും താത്‌പ​ര്യ​മുണ്ട്‌.

“ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.”​—1 പത്രോസ്‌ 5:7.

ദൈവം നമ്മളെ സ്‌നേ​ഹി​ക്കു​ക​യും നമുക്കു​വേണ്ടി കരുതു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ നമ്മൾ ദൈവ​ത്തോ​ടു സംസാ​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. നമ്മുടെ പ്രശ്‌ന​ങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും ഒക്കെ നന്നായി അറിയാ​വു​ന്ന​തു​കൊണ്ട്‌ ദൈവ​ത്തി​നു നമ്മളെ സഹായി​ക്ക​ണ​മെ​ന്നു​മുണ്ട്‌.

ദാവീദ്‌ രാജാവ്‌ തന്റെ ജീവി​ത​ത്തിൽ എപ്പോ​ഴും ദൈവ​മായ യഹോ​വ​യോ​ടു സഹായ​ത്തി​നാ​യി പ്രാർഥി​ച്ചു. തന്റെ ചിന്തക​ളും വികാ​ര​ങ്ങ​ളും എല്ലാം തുറന്നു പറഞ്ഞു. (സങ്കീർത്തനം 23:1-6) ദാവീ​ദി​നെ​ക്കു​റിച്ച്‌ ദൈവ​ത്തിന്‌ എന്താണ്‌ തോന്നി​യത്‌? ദാവീ​ദി​നെ ദൈവം സ്‌നേ​ഹി​ച്ച​തു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ പ്രാർഥ​നകൾ ദൈവം കേട്ടു. (പ്രവൃ​ത്തി​കൾ 13:22) അതു​പോ​ലെ, ദൈവ​ത്തി​നു നമ്മളിൽ താത്‌പ​ര്യ​മു​ള്ള​തു​കൊണ്ട്‌ നമ്മുടെ പ്രാർഥ​ന​ക​ളും ദൈവം കേൾക്കും.

“ദൈവം എന്റെ സ്വരം കേൾക്കു​ന്ന​തി​നാൽ . . . ഞാൻ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു”

ബൈബി​ളി​ലെ സങ്കീർത്ത​നങ്ങൾ എഴുതിയ ഒരാളു​ടെ വാക്കു​ക​ളാ​ണിത്‌. ദൈവം തന്റെ പ്രാർഥ​നകൾ കേട്ടെന്ന്‌ അദ്ദേഹ​ത്തിന്‌ ഉറപ്പാ​യി​രു​ന്നു. പ്രാർഥന അദ്ദേഹത്തെ സഹായി​ക്കു​ക​യും ചെയ്‌തു. അതിലൂ​ടെ ദൈവ​ത്തോ​ടു കൂടുതൽ അടുത്ത​താ​യി അദ്ദേഹ​ത്തി​നു തോന്നി. കൂടാതെ, ജീവി​ത​ത്തിൽ കഷ്ടതക​ളും കടുത്ത ദുഃഖ​ങ്ങ​ളും ഒക്കെ ഉണ്ടായ​പ്പോൾ പിടി​ച്ചു​നിൽക്കാ​നുള്ള ശക്തിയും അദ്ദേഹ​ത്തി​നു കിട്ടി.​—സങ്കീർത്തനം 116:1-9.

നമ്മുടെ പ്രാർഥ​നകൾ ദൈവം കേൾക്കു​മെന്ന്‌ ഉറപ്പു​ണ്ടെ​ങ്കിൽ നമ്മൾ പ്രാർഥി​ക്കു​ന്നതു നിറു​ത്തില്ല. വടക്കൻ സ്‌പെ​യി​നി​ലുള്ള പെ​ഡ്രോ​യു​ടെ അനുഭവം ശ്രദ്ധി​ക്കുക. ഒരു വാഹനാ​പ​ക​ട​ത്തിൽ 19 വയസ്സുള്ള തന്റെ മകനെ അദ്ദേഹ​ത്തി​നു നഷ്ടപ്പെട്ടു. തന്റെ ഉള്ളിൽ തോന്നിയ വിഷമ​ങ്ങ​ളെ​ല്ലാം പെഡ്രോ ദൈവത്തെ അറിയി​ച്ചു, ആശ്വാ​സ​ത്തി​നും പിന്തു​ണ​യ്‌ക്കും ആയി കൂടെ​ക്കൂ​ടെ പ്രാർഥി​ച്ചു. എന്തായി​രു​ന്നു പ്രയോ​ജനം? പെഡ്രോ പറയുന്നു: “എന്റെ സഹവി​ശ്വാ​സി​ക​ളി​ലൂ​ടെ എനിക്കും ഭാര്യ​ക്കും വേണ്ട ആശ്വാ​സ​വും പിന്തു​ണ​യും ഒക്കെ യഹോവ തന്നു. അതായി​രു​ന്നു എന്റെ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരം.”

നമ്മളെ സ്‌നേ​ഹി​ക്കു​ന്നവർ നൽകുന്ന ആശ്വാ​സ​വും പിന്തു​ണ​യും ആയിരി​ക്കും മിക്ക​പ്പോ​ഴും നമ്മുടെ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരം

മകൻ ജീവനി​ലേക്ക്‌ തിരി​ച്ചു​വ​ന്നി​ല്ലെ​ങ്കി​ലും പ്രാർഥന പെ​ഡ്രോ​യെ​യും കുടും​ബ​ത്തെ​യും ഒരുപാ​ടു സഹായി​ച്ചു. അദ്ദേഹ​ത്തി​ന്റെ ഭാര്യ മരിയ കാർമെൻ പറയു​ന്നത്‌ ഇതാണ്‌: “ഈ കടുത്ത ദുഃഖം സഹിച്ചു​നിൽക്കാൻ പ്രാർഥന എന്നെ സഹായി​ച്ചു. യഹോവ എന്നെ മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു. കാരണം പ്രാർഥി​ച്ച​പ്പോൾ എനിക്ക്‌ വളരെ​യ​ധി​കം ആശ്വാ​സ​വും സമാധാ​ന​വും ഒക്കെ ലഭിക്കു​മാ​യി​രു​ന്നു.”

ബൈബി​ളും ഇതു​പോ​ലുള്ള അനുഭ​വ​ങ്ങ​ളും ഒക്കെ കാണി​ക്കു​ന്നത്‌ ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ന്നുണ്ട്‌ എന്നാണ്‌. എന്നാൽ എല്ലാ പ്രാർഥ​ന​കൾക്കും ദൈവം ഉത്തരം തരു​മെന്നു പ്രതീ​ക്ഷി​ക്കാ​നാ​കില്ല. എന്തു​കൊ​ണ്ടാണ്‌ ദൈവം ചില പ്രാർഥ​ന​കൾക്ക്‌ ഉത്തരം കൊടു​ക്കു​ന്നത്‌? മറ്റു ചിലതിന്‌ ഉത്തരം കൊടു​ക്കാ​ത്തത്‌?

^ ഖ. 5 യഹോവ എന്നാണ്‌ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ പേര്‌.​—സങ്കീർത്തനം 83:18.