വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 കുടുംബങ്ങൾക്കുവേണ്ടി | ദാമ്പത്യം

ഒരു നല്ല ശ്രോതാവ്‌ ആയിരിക്കാൻ

ഒരു നല്ല ശ്രോതാവ്‌ ആയിരിക്കാൻ

വെല്ലുവിളി

“ഞാൻ പറ​യു​ന്നതു നിങ്ങൾ കേൾക്കു​ന്നില്ല!” എന്നു നി​ങ്ങളു​ടെ ഇണ പറയുന്നു. ‘ഞാൻ കേൾക്കുന്നുണ്ടായിരുന്നു’ എന്നു നിങ്ങൾ നിങ്ങ​ളോ​ടു​തന്നെ പറയുന്നു. എന്നാൽ ഇണ പറഞ്ഞ​തിൽനി​ന്നും വ്യത്യസ്‌തമായ എന്തോ ആണ്‌ നിങ്ങൾ കേട്ടത്‌. അതിന്‍റെ ഫലമായി അടുത്ത തർക്കം പൊ​ന്തിവ​രുന്നു.

ഇത്തരത്തിലുള്ള അഭി​പ്രായ​വ്യത്യാ​സങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാം. എന്നാൽ ആദ്യ​മാ​യി, കേൾക്കു​ന്നു​ണ്ടെന്നു വിചാ​രി​ച്ചിട്ടു​പോ​ലും ഇണ പറയുന്ന കാ​ര്യങ്ങ​ളിലെ പ്രധാ​ന​വിവ​രങ്ങൾ എന്തു​കൊ​ണ്ടാണ്‌ നിങ്ങൾക്കു നഷ്ട​പ്പെടു​ന്ന​തെന്ന് മനസ്സി​ലാ​ക്കേണ്ട​തുണ്ട്.

എന്തുകൊണ്ട് അതു സം​ഭവി​ക്കുന്നു?

നിങ്ങൾ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയിലോ ക്ഷീണിതനോ ആണ്‌; അല്ലെങ്കിൽ രണ്ടും. കുട്ടികൾ ഒച്ച​വെക്കു​ന്നു, ടി.വി. വളരെ ഉച്ച​ത്തിലാണ്‌ വെച്ചി​രി​ക്കു​ന്നത്‌, നിങ്ങ​ളാ​ണെങ്കിൽ ജോ​ലിസ്ഥ​ലത്തു​ണ്ടായ ഒരു പ്രശ്‌ന​ത്തെക്കു​റിച്ചു ചിന്തി​ക്കു​കയാണ്‌. ഇപ്പോൾ നി​ങ്ങളു​ടെ ഇണ നി​ങ്ങളോ​ടു സംസാ​രിച്ചു​തുട​ങ്ങുന്നു—രാത്രി അതി​ഥിക​ളുണ്ടാ​കും എന്നതി​നെക്കു​റി​ച്ചെന്തോ. നിങ്ങൾ “ശരി” എന്നു പറയുന്നു. എന്നാൽ ഇണ പറഞ്ഞത്‌ എന്താ​ണെന്ന് നിങ്ങൾ യഥാർഥ​ത്തിൽ കേട്ടോ? സാ​ധ്യത​യില്ല.

ഊഹാപോഹങ്ങൾ നടത്തുന്നു. ഇതൊരു അപ​കടക​രമായ പ്ര​വണത​യാണ്‌. ഇണയുടെ വാ​ക്കുക​ളിൽ എന്തോ ഒളി​ഞ്ഞി​രി​ക്കുന്ന​തായി നിങ്ങൾ അനുമാനിക്കുന്നു. എന്നാൽ ആ സാ​ഹച​ര്യ​ത്തെക്കു​റിച്ചു നിങ്ങൾ അമി​തമാ​യി ചി​ന്തി​ച്ചതാ​യിരി​ക്കാം പ്രശ്‌നം. ഉദാ​ഹരണ​ത്തിന്‌, “ഈ ആഴ്‌ച​യിൽ നിങ്ങൾ പതി​വി​ലും കൂടുതൽ സമയം ജോലി ചെയ്‌തു” എന്ന് ഇണ പറയുന്നു. ഇതിനെ ഒരു വിമർശന​മായി കരുതി “അത്‌ എന്‍റെ തെറ്റല്ല! നീ വള​രെയ​ധികം പണം ചെല​വാക്കു​ന്നതു കാ​രണമാണ്‌ എനിക്കു കൂടുതൽ സമയം ജോലി ചെ​യ്യേണ്ടി​വരു​ന്നത്‌” എന്നു നിങ്ങൾ പറയുന്നു. ഉ​ന്മേഷ​പ്രദ​മാ​യൊരു വാ​രാ​ന്ത്യം ഒരു​മി​ച്ചു ചെ​ലവഴി​ക്കാം എന്നു പറ​യാനി​രുന്ന ഇണ, “ഞാൻ നിങ്ങളെ കുറ്റ​പ്പെടു​ത്തു​കയാ​യിരു​ന്നില്ല” എന്ന് ആ​ക്രോ​ശിക്കു​ന്നു.

കേൾക്കുംമുമ്പെ പരിഹാരം തേടുന്നു. “ചില സാഹ​ചര്യ​ങ്ങളിൽ എനിക്ക് എന്‍റെ വികാ​ര​ങ്ങളൊ​ന്നു പ്രക​ടിപ്പി​ക്കു​കയേ വേണ്ടൂ. എന്നാൽ മാർക്കിന്‌ * അത്‌ പരി​ഹരി​ക്കാനാ​ണു ധൃതി. എനിക്ക് അതു പരി​ഹരി​ക്കു​കയല്ല വേണ്ടത്‌. എന്‍റെ വി​കാ​രങ്ങൾ അദ്ദേഹം മന​സ്സിലാ​ക്കാൻ മാത്രമേ ഞാൻ ആഗ്ര​ഹി​ക്കുന്നു​ള്ളൂ” എന്ന് മോനിക്ക പറയുന്നു. പ്രശ്‌നം? മാർക്കിന്‍റെ മനസ്സ് പ്രശ്‌നപരി​ഹാ​രത്തി​നായി പാ​യുക​യാണ്‌. അതു​കൊണ്ട് മോനിക്ക പറയുന്ന കാ​ര്യങ്ങ​ളിൽ ചിലതോ അല്ലെങ്കിൽ അതു മു​ഴുവ​നോ അ​ദ്ദേഹത്തി​നു നഷ്ട​മാ​യേക്കാം.

പ്രശ്‌നത്തിന്‍റെ കാരണം എന്തു​ത​ന്നെയാ​യി​രുന്നാ​ലും ഒരു നല്ല ശ്രോ​താവാ​യിരി​ക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?

 നിങ്ങൾക്കു ചെയ്യാനാകുന്നത്‌

മുഴുശ്രദ്ധയും നൽകുക. നി​ങ്ങളു​ടെ ഇണയ്‌ക്കു പ്ര​ധാന​പ്പെട്ട എന്തോ പറ​യാനുണ്ട്. നിങ്ങൾക്ക് അത്‌ ഇപ്പോൾ ശ്രദ്ധിക്കാനാകുമോ? ഇല്ലാ​യിരി​ക്കാം. നി​ങ്ങളു​ടെ മനസ്സ് മറ്റു കാര്യ​ങ്ങളി​ലാ​യിരി​ക്കാം. അങ്ങ​നെ​യെങ്കിൽ കേൾക്കുന്ന​തായി ഭാവിക്കാതിരിക്കുക. സാധി​ക്കു​മെ​ങ്കിൽ ചെയ്‌തു​കൊ​ണ്ടിരി​ക്കുന്ന കാര്യം മാറ്റി​വെ​ച്ചിട്ട് ഇണയ്‌ക്കു പൂർണ​ശ്രദ്ധ നൽകുക. അല്ലെങ്കിൽ നിങ്ങൾക്ക് ഇണ പറയുന്ന കാര്യങ്ങൾ ശ്ര​ദ്ധി​ക്കാൻ കഴിയുന്ന സമ​യം​വരെ കാ​ത്തിരി​ക്കാൻ ഇണ​യോട്‌ ആവ​ശ്യ​പ്പെടുക.—ബൈബിൾ തത്ത്വം: യാക്കോബ്‌ 1:19.

ഇടയ്‌ക്കു കയറി സംസാരിക്കാതിരിക്കാൻ തീരുമാനിക്കുക. ഇണ സംസാ​രി​ക്കുക​യാ​ണെങ്കിൽ ഇടയ്‌ക്കു കയറി സംസാ​രി​ക്കാ​നോ തർക്കിക്കാ​നോ ഉള്ള പ്രവണത ചെ​റു​ക്കുക. നിങ്ങൾക്കു സംസാ​രി​ക്കാ​നുള്ള അവസരം ലഭിക്കും. ഇപ്പോൾ മ​റ്റേയാ​ളെ ശ്ര​ദ്ധി​ക്കുക.—ബൈബിൾ തത്ത്വം: സദൃശവാക്യങ്ങൾ 18:13.

ചോദ്യങ്ങൾ ചോദിക്കുക. ഇത്‌ ഇണ പറ​യു​ന്നത്‌ കൂടുതൽ മെ​ച്ചമാ​യി മന​സ്സിലാ​ക്കാൻ നിങ്ങളെ സഹാ​യി​ക്കും. മോനിക്ക പറയുന്നു: “മാർക്ക് എന്നോടു ചോ​ദ്യ​ങ്ങൾ ചോ​ദി​ക്കു​മ്പോൾ എനിക്കു വളരെ സന്തോഷം തോന്നും. കാരണം, അതുവഴി ഞാൻ പറയുന്ന കാ​ര്യങ്ങ​ളിൽ അദ്ദേഹം തത്‌പര​നാ​ണെന്ന് എനിക്കു മനസ്സി​ലാ​കുന്നു.”

പറയുന്ന വാക്കുകൾക്കു പകരം ആശയത്തിനു കാതോർക്കുക. ശരീ​രഭാ​ഷയി​ലൂ​ടെയും കണ്ണു​കളു​ടെ ചലന​ങ്ങളി​ലൂ​ടെയും ശബ്ദത്തി​ലൂ​ടെ​യും ഇണ എന്താണു പറയാൻ ഉദ്ദേ​ശിക്കു​ന്ന​തെന്നു മന​സ്സിലാ​ക്കുക. എങ്ങനെ പറയുന്നു എന്നതിന്‍റെ അടി​സ്ഥാ​നത്തിൽ അർഥം മാ​റി​യേക്കാം. “കു​ഴപ്പ​മില്ല” എന്ന് ഇണ പറ​യു​ന്നത്‌ ചി​ല​പ്പോൾ “കു​ഴപ്പമുണ്ട്” എന്ന അർഥത്തി​ലാ​യിരി​ക്കാം. “നിങ്ങൾ എന്നെ സഹാ​യിക്കു​ന്നില്ല” എന്നു പറയുന്നതിന്‍റെ അർഥം “നിങ്ങൾ എനിക്കു പ്രാ​ധാ​ന്യം കൽപ്പിക്കു​ന്നില്ല എന്ന് എനിക്കു തോ​ന്നു​ന്നു” എന്നാ​യിരി​ക്കാം. വാക്കു​ക​ളിലൂ​ടെ പറയു​ന്നി​ല്ലെങ്കി​ലും ശരിയായ ആശയം മന​സ്സിലാ​ക്കാൻ ശ്ര​മി​ക്കുക. അല്ലെങ്കിൽ പറഞ്ഞ ആശയത്തെപ്രതിയല്ല പകരം പറഞ്ഞ വാക്കുകളെപ്രതിയുള്ള ഒരു തർക്കത്തിൽ അത്‌ അവസാ​നി​ച്ചേ​ക്കാം.

കേൾക്കുന്നവരായിരിക്കുക. കേൾക്കുന്ന കാര്യം നിങ്ങളെ വി​ഷമി​പ്പിക്കു​ന്നു​ണ്ടെങ്കി​ലും ശ്രദ്ധി​ക്കാ​തിരി​ക്കു​കയോ അവിടം വിട്ടു​പോ​കു​കയോ ചെയ്യാ​തി​രി​ക്കുക. ഉദാ​ഹരണ​ത്തിന്‌ നി​ങ്ങളു​ടെ ഇണ നിങ്ങളെ കു​റ്റപ്പെ​ടുത്തു​കയാ​ണെ​ന്നിരി​ക്കട്ടെ. “കേ​ട്ടു​കൊ​ണ്ടിരി​ക്കുക. ഇണ പറ​യുന്ന​തിൽ ആത്മാർഥതാത്‌പര്യം കാ​ണി​ക്കുക. ഇതിന്‌ ഒരു പരി​ധി​വരെ​യുള്ള പക്വത ആവ​ശ്യമാണ്‌. പക്ഷേ അതിനു തക്ക മൂ​ല്യമുണ്ട്” എന്നു വിവാ​ഹി​തനാ​യിട്ട് 60 വർഷം കഴിഞ്ഞ ഗ്രിഗറി പറയുന്നു.—ബൈബിൾ തത്ത്വം: സദൃശവാക്യങ്ങൾ 18:15.

ഇണയിൽ ആത്മാർഥമായി താത്‌പര്യമെടുക്കുക. നന്നായി ശ്ര​ദ്ധിക്കു​ന്നത്‌ കേവലം ഒരു വൈദഗ്‌ധ്യം അല്ല, അതു സ്‌നേഹത്തിന്‍റെ പ്രവൃത്തികൂടിയാണ്‌. ഇണ പറ​യുന്ന​തിൽ നിങ്ങൾക്ക് ആത്മാർഥ​മായ താത്‌പര്യ​മുള്ള​പ്പോൾ കേൾക്കുക എന്നത്‌ കൂടുതൽ സ്വാ​ഭാ​വിക​വും എളു​പ്പ​വും ആയി​ത്തീ​രും. ഇ​പ്രകാ​രം ചെ​യ്യുക​വഴി “നിങ്ങൾ ഓ​രോ​രുത്ത​രും സ്വന്തം താത്‌പ​ര്യം മാത്രം നോ​ക്കാ​തെ മറ്റു​ള്ളവ​രുടെ താത്‌പര്യ​വും​കൂടെ നോക്കണം” എന്ന ബൈബിളിന്‍റെ ഉദ്‌ബോ​ധനത്തി​നു ചെ​വി​കൊടു​ക്കു​കയാ​യിരി​ക്കും.—ഫി​ലിപ്പി​യർ 2:4. ▪ (g13-E 12)

^ ഖ. 9 ഈ ലേ​ഖനത്തി​ലെ പേ​രുകൾക്കു മാറ്റം വരു​ത്തിയി​രി​ക്കുന്നു.