വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ കരവി​രുത്‌?

മുറി​വു​കൾ ഉണക്കാ​നുള്ള മനുഷ്യ​ശ​രീ​ര​ത്തി​ന്റെ പ്രാപ്‌തി

മുറി​വു​കൾ ഉണക്കാ​നുള്ള മനുഷ്യ​ശ​രീ​ര​ത്തി​ന്റെ പ്രാപ്‌തി

മനുഷ്യജീവിതം സാധ്യ​മാ​ക്കുന്ന എണ്ണമറ്റ പ്രക്രി​യ​ക​ളിൽ ഒന്നുമാ​ത്ര​മാണ്‌ മുറി​വു​കൾ ഉണക്കാ​നുള്ള ശരീര​ത്തി​ന്റെ പ്രാപ്‌തി​യും നാശം സംഭവിച്ച ശരീര​കോ​ശ​ങ്ങളെ പുനരു​ത്‌പാ​ദി​പ്പി​ക്കാ​നുള്ള ശേഷി​യും. ഒരു മുറിവ്‌ ഉണ്ടായ ഉടൻതന്നെ ഈ പ്രക്രിയ ആരംഭി​ക്കും.

സവി​ശേ​ഷത: കോശ​ങ്ങ​ളിൽ സംഭവി​ക്കുന്ന സങ്കീർണ​മായ പ്രക്രി​യ​ക​ളു​ടെ ഒരു പരമ്പര​യി​ലൂ​ടെ​യാണ്‌ മുറി​വു​കൾ ഉണങ്ങു​ന്നത്‌:

  • രക്തത്തിലെ പ്ലേറ്റ്‌ലെറ്റ്‌ എന്ന ഘടകം മുറി​വി​നു ചുറ്റു​മുള്ള രക്തം കട്ടപി​ടി​ക്കാ​നും ക്ഷതം സംഭവിച്ച രക്തക്കു​ഴ​ലു​കൾ അടയ്‌ക്കാ​നും സഹായി​ക്കു​ന്നു.

  • നീരു​വെ​ക്കുന്ന പ്രക്രിയ അണുബാധ തടയു​ന്ന​തി​നും മുറി​വു​മൂ​ലം ഉണ്ടായി​ട്ടുള്ള ‘അവശി​ഷ്ടങ്ങൾ’ നീക്കം ചെയ്യു​ന്ന​തി​നും സഹായി​ക്കു​ന്നു.

  • ദിവസ​ങ്ങൾക്കു​ള്ളിൽത്തന്നെ ശരീരം, ക്ഷതമേറ്റ കോശ​ങ്ങൾക്കു പകരം പുതിയവ സ്ഥാപി​ക്കാ​നും മുറിവ്‌ ചുരു​ക്കാ​നും രക്തക്കു​ഴ​ലു​ക​ളു​ടെ കേടു​പോ​ക്കാ​നും തുടങ്ങു​ന്നു.

  • ഒടുവിൽ, മുറി​വി​നു ചുറ്റു​മുള്ള കോശങ്ങൾ ക്ഷതമേറ്റ ഭാഗത്തെ ശക്തി​പ്പെ​ടു​ത്തു​ക​യും അതിന്‌ രൂപ​ഭേദം വരുത്തു​ക​യും ചെയ്യും.

രക്തം കട്ടപി​ടി​ക്കുന്ന ആ പ്രക്രി​യ​യിൽനിന്ന്‌ പ്രചോ​ദനം ഉൾക്കൊണ്ട്‌ ഗവേഷകർ, സ്വയം കേടു​പോ​ക്കാൻ കഴിയുന്ന പ്ലാസ്റ്റിക്‌ ഉത്‌പ​ന്നങ്ങൾ വികസി​പ്പി​ച്ചു​വ​രി​ക​യാണ്‌. സ്വയം പുതു​ക്കുന്ന അത്തരം ഉത്‌പ​ന്ന​ങ്ങ​ളു​ടെ സമാന്ത​ര​മാ​യി പോകുന്ന ചെറു​കു​ഴ​ലു​ക​ളിൽ രണ്ടുതരം രാസപ​ദാർഥങ്ങൾ വെച്ചി​ട്ടു​ണ്ടാ​കും. ഏതെങ്കി​ലും വിധത്തി​ലുള്ള ക്ഷതമേൽക്കു​ന്നെ​ങ്കിൽ ഈ രാസപ​ദാർഥങ്ങൾ പുറ​ത്തേക്കു വരും. അവ തമ്മിൽ കൂടി​ക്ക​ലർന്ന്‌ പശയുള്ള ദ്രാവ​ക​മാ​യി മാറു​ക​യും ക്ഷതമേറ്റ ഭാഗത്തു ചെന്ന്‌ അവി​ടെ​യുള്ള വിള്ളലു​ക​ളും ദ്വാര​ങ്ങ​ളും അടയ്‌ക്കു​ക​യും ചെയ്യും. ദ്രാവ​ക​രൂ​പ​ത്തി​ലുള്ള പശ അല്‌പ​സ​മ​യ​ത്തി​നു​ള്ളിൽ ഉറയ്‌ക്കു​ക​യും ആ ഉത്‌പ​ന്ന​ത്തിന്‌ നേര​ത്തെ​യു​ണ്ടാ​യി​രുന്ന ബലം വീണ്ടു​കി​ട്ടു​ക​യും ചെയ്യുന്നു. ഇതെക്കു​റിച്ച്‌ ഒരു ഗവേഷകൻ ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: “മനുഷ്യ​നിർമിത ഉത്‌പ​ന്നങ്ങൾ സ്വയം കേടു​പോ​ക്കുന്ന ഈ പ്രക്രിയ ജീവനുള്ള ശരീരം സ്വയം കേടു​പോ​ക്കി പുതുമ വീണ്ടെ​ടു​ക്കുന്ന പ്രകൃ​തി​യി​ലെ പ്രതി​ഭാ​സത്തെ അനുസ്‌മ​രി​പ്പി​ക്കു​ന്നു.”

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? മുറി​വു​കൾ ഉണക്കാ​നുള്ള ശരീര​ത്തി​ന്റെ ഈ പ്രാപ്‌തി രൂപ​പ്പെ​ട്ടത്‌ പരിണാ​മ​പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണോ? അതോ ആരെങ്കി​ലും അത്‌ രൂപകൽപ്പന ചെയ്‌ത​താ​ണോ? ◼ (g15-E 12)