വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവൻ നമ്മിലെ നന്മ കാണാൻ ശ്രമിക്കുന്നു

അവൻ നമ്മിലെ നന്മ കാണാൻ ശ്രമിക്കുന്നു

ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലു​ക

അവൻ നമ്മിലെ നന്മ കാണാൻ ശ്രമി​ക്കു​ന്നു

1 രാജാ​ക്ക​ന്മാർ 14:13

“യഹോവ സർവ്വഹൃ​ദ​യ​ങ്ങ​ളെ​യും പരി​ശോ​ധി​ക്ക​യും വിചാ​ര​ങ്ങ​ളും നിരൂ​പ​ണ​ങ്ങ​ളും എല്ലാം ഗ്രഹി​ക്ക​യും ചെയ്യുന്നു.” (1 ദിനവൃ​ത്താ​ന്തം 28:9) യഹോ​വ​യ്‌ക്കു നമ്മുടെ കാര്യ​ത്തിൽ എത്ര​ത്തോ​ളം താത്‌പ​ര്യ​മു​ണ്ടെന്നു വ്യക്തമാ​ക്കു​ന്ന​താണ്‌ ആ വാക്കുകൾ. നാം അപൂർണ​രും പാപി​ക​ളും ആണെങ്കി​ലും നമ്മുടെ ഹൃദയ​ത്തി​ലെ നന്മ കാണാ​നാണ്‌ യഹോവ ശ്രമി​ക്കു​ന്നത്‌. 1 രാജാ​ക്ക​ന്മാർ 14:13-ൽ അബീയാ​വി​നെ​ക്കു​റിച്ച്‌ ദൈവം പറഞ്ഞ കാര്യ​ത്തിൽനിന്ന്‌ നമുക്കതു മനസ്സി​ലാ​ക്കാം.

മോശ​മാ​യ ഒരു ചുറ്റു​പാ​ടി​ലാണ്‌ അബീയാവ്‌ വളർന്നു​വ​ന്നത്‌. അവന്റെ പിതാ​വായ യൊ​രോ​ബെ​യാ​മും ആ ഗൃഹത്തി​ലെ മറ്റുള്ള​വ​രും വിശ്വാ​സ​ത്യാ​ഗി​ക​ളാ​യി​രു​ന്നു. a “കാഷ്‌ഠം കോരി​ക്ക​ള​യു​ന്ന​തു​പോ​ലെ” യൊ​രോ​ബെ​യാ​മി​ന്റെ ഭവനത്തെ നീക്കം​ചെ​യ്യാൻ യഹോവ നിശ്ചയി​ച്ചു. (1 രാജാ​ക്ക​ന്മാർ 14:10) എന്നാൽ യൊ​രോ​ബെ​യാ​മി​ന്റെ ഭവനത്തിൽ അബീയാ​വി​നു മാത്രം—അവൻ അപ്പോൾ ദീനം പിടിച്ചു കിടപ്പി​ലാ​യി​രു​ന്നു—മാന്യ​മാ​യൊ​രു ശവസം​സ്‌കാ​രം ലഭിക്കു​മെന്ന്‌ യഹോവ പറഞ്ഞു. b എന്തു​കൊ​ണ്ടാ​യി​രു​ന്നു അത്‌? യഹോ​വ​തന്നെ അത്‌ വ്യക്തമാ​ക്കു​ന്നു: “യൊ​രോ​ബെ​യാ​മി​ന്റെ ഗൃഹത്തിൽവെച്ചു അവനിൽ മാത്രം യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വെക്കു പ്രസാ​ദ​മുള്ള കാര്യം അല്‌പം​കാ​ണു​ക​യാൽ . . . അവനെ മാത്രം കല്ലറയിൽ അടക്കം​ചെ​യ്യും.” (1 രാജാ​ക്ക​ന്മാർ 14:1, 12, 13) ഈ വാക്കുകൾ അബീയാ​വി​നെ​ക്കു​റിച്ച്‌ എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌?

അബീയാവ്‌ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നെന്ന്‌ ബൈബിൾ പറയു​ന്നില്ല. എങ്കിലും, അവനിൽ അൽപ്പം നന്മ ഉണ്ടായി​രു​ന്നു. “യഹോ​വെക്കു പ്രസാ​ദ​മുള്ള കാര്യം” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ഒരുപക്ഷേ സത്യാ​രാ​ധ​ന​യു​മാ​യി ബന്ധപ്പെട്ട എന്തെങ്കി​ലും ആയിരി​ക്കാം. യെരു​ശ​ലേ​മി​ലെ ആലയത്തി​ലേക്ക്‌ അബീയാവ്‌ ഒരു തീർഥ​യാ​ത്ര നടത്തു​ക​യോ ഇസ്രാ​യേ​ല്യർ യെരു​ശ​ലേ​മി​ലേക്കു പോകു​ന്നതു തടയാ​നാ​യി തന്റെ പിതാവ്‌ ഏർപ്പാ​ടാ​ക്കി​യി​രുന്ന കാവൽക്കാ​രെ നീക്കു​ക​യോ ചെയ്‌തി​രി​ക്കാം എന്ന്‌ റബ്ബിമാ​രു​ടെ ലിഖി​തങ്ങൾ സൂചി​പ്പി​ക്കു​ന്നു.

എന്തുത​ന്നെ​യാ​യാ​ലും അബീയാ​വി​ന്റെ നന്മ ശ്രദ്ധേ​യ​മാ​യി​രു​ന്നു. ഒന്നാമ​താ​യി, ആ നന്മ കാപട്യ​മി​ല്ലാ​ത്ത​താ​യി​രു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ, “അവനിൽ” അഥവാ അവന്റെ ഹൃദയ​ത്തിൽ നന്മയു​ണ്ടാ​യി​രു​ന്നു എന്നാണ്‌ തിരു​വെ​ഴു​ത്തു​കൾ പറയു​ന്നത്‌. രണ്ടാമ​താ​യി, വിശ്വാ​സ​ത്യാ​ഗം ഭവിച്ച ഒരു കുടും​ബ​ത്തി​ലെ അംഗമാ​യി​രി​ക്കെ​യാണ്‌ അവൻ നന്മ പ്രകട​മാ​ക്കി​യത്‌. “മോശ​മായ ചുറ്റു​പാ​ടി​ലോ കുടും​ബ​ത്തി​ലോ ജീവി​ക്കു​മ്പോൾപ്പോ​ലും നല്ലവരാ​യി​രി​ക്കാൻ കഴിയുക എന്നത്‌ അഭിന​ന്ദ​നാർഹ​മാണ്‌” എന്ന്‌ ഒരു പണ്ഡിതൻ പറയുന്നു. “ഇരുണ്ട ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങ​ളെ​പ്പോ​ലെ, ഇലകൊ​ഴിഞ്ഞ വൃക്ഷങ്ങൾക്കി​ട​യി​ലെ മനോ​ഹ​ര​മായ ദേവദാ​രു​പോ​ലെ ശ്രദ്ധേ​യ​മാ​യി​രു​ന്നു” അബീയാ​വി​ന്റെ നന്മയെന്ന്‌ മറ്റൊ​രാൾ പറയുന്നു.

ഏറ്റവും പ്രധാ​ന​മാ​യി, 1 രാജാ​ക്ക​ന്മാർ 14:13 യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ ആകർഷ​ക​മായ ഒരു വശം എടുത്തു​കാ​ട്ടു​ന്നു. അബീയാ​വിൽ നന്മയാ​യത്‌ എന്തോ ദൈവം കണ്ടു എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ശ്രദ്ധി​ക്കുക. അബീയാ​വി​ന്റെ ഹൃദയ​ത്തിൽ നന്മയുടെ ഒരു കണിക​യെ​ങ്കി​ലും ഉണ്ടോ​യെന്ന്‌ യഹോവ അന്വേ​ഷി​ച്ചി​രി​ക്കാ​മെ​ന്നാണ്‌ അതു കാണി​ക്കു​ന്നത്‌. കുടും​ബ​ത്തി​ലെ മറ്റുള്ള​വ​രോ​ടുള്ള താരത​മ്യ​ത്തിൽ അബീയാവ്‌, “ചരൽക്കൂ​മ്പാ​ര​ത്തി​നി​ട​യിൽ കിടന്ന” ഒരു മുത്താ​യി​രു​ന്നു എന്ന്‌ ഒരു പണ്ഡിതൻ പറയുന്നു. യഹോവ ആ നന്മയെ വിലമ​തി​ക്കു​ക​യും തക്ക പ്രതി​ഫലം നൽകു​ക​യും ചെയ്‌തു. ആ ദുഷിച്ച കുടും​ബ​ത്തി​ലെ ഒരു അംഗമാ​യി​രുന്ന അബീയാ​വി​നോട്‌ അവൻ കരുണ കാണിച്ചു.

നമുക്ക്‌ അനേകം കുറവു​ക​ളു​ണ്ടെ​ങ്കി​ലും നന്മയുടെ ഒരു ചെറു​ക​ണി​ക​യെ​ങ്കി​ലും കണ്ടെത്താ​നാ​യി യഹോവ നമ്മുടെ ഹൃദയം അരിച്ചു​പെ​റു​ക്കു​ന്നു; ആ നന്മയെ അവൻ വിലമ​തി​ക്കു​ക​യും ചെയ്യുന്നു. (സങ്കീർത്തനം 130:3) ഈ അറിവ്‌ യഹോ​വ​യാം ദൈവ​ത്തോട്‌ നമ്മെ അടുപ്പി​ക്കേ​ണ്ട​തല്ലേ?

[അടിക്കു​റി​പ്പു​കൾ]

a ആളുകൾ യെരു​ശ​ലേ​മി​ലെ ആലയത്തിൽ പോയി യഹോ​വയെ ആരാധി​ക്കാ​തി​രി​ക്കാൻ വടക്കുള്ള പത്തു​ഗോ​ത്ര രാജ്യത്ത്‌ യൊ​രോ​ബെ​യാം കാളക്കു​ട്ടി​യാ​രാ​ധന തുടങ്ങി.

b ബൈബിൾക്കാലങ്ങളിൽ, മാന്യ​മായ ശവസം​സ്‌കാ​രം ലഭിക്കാ​തി​രി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ അപ്രീ​തി​യു​ടെ തെളി​വാ​യി കണ്ടിരു​ന്നു.—യിരെ​മ്യാ​വു 25:32, 33.