വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 70

അർഹത​യു​ള്ള​വരെ അന്വേ​ഷി​ക്കുക

അർഹത​യു​ള്ള​വരെ അന്വേ​ഷി​ക്കുക

(മത്തായി 10:11-15)

  1. 1. സത്യം ഘോഷി​ക്കാൻ പോകു​മ്പോൾ പാലി​ക്കാം

    കർത്താ​വിൻ നിർദേ​ശങ്ങൾ നാം.

    സത്യം കേൾക്കാ​നായ്‌ ദാഹി​ക്കും സൗമ്യ​രെ

    തേടാം നാടെ​ങ്ങും ആത്മാർഥ​മായ്‌.

    സമാധാ​നം നേർന്നി​ടും നാം യോഗ്യർക്കായ്‌

    ഹൃദ്യ​മാം അഭിവാ​ദ​ന​ത്താൽ.

    നിന്ദി​പ്പോ​രെ നാം നോക്കാ​ത​ന്വേ​ഷി​ക്കാം

    ശ്രദ്ധ നൽകുന്ന കാതു​കൾക്കായ്‌.

  2. 2. നമ്മൾ ഘോഷി​ക്കും ദൂതു കൈ​ക്കൊള്ളുവോർ

    ക്രിസ്‌തേ​ശു​വിൻ പ്രിയ​ര​ല്ലോ.

    നമ്മോ​ടൊ​ത്ത​വർ ചേർന്നി​ടും സേവി​പ്പാൻ

    സത്യത്തെ അവർ സ്‌നേ​ഹി​ക്ക​യാൽ.

    നമ്മൾ നിർഭയം ഘോഷി​ക്കാൻ യോജ്യ​മാം

    മൊഴി​കൾ പകരും ദൈവം താൻ.

    ദയാവാ​യ്‌പിൽ നാം ചൊല്ലും സന്ദേശ​മോ

    ഹൃദ്യ​മായ്‌ത്തീരും സൗമ്യർക്കെ​ല്ലാം.

(പ്രവൃ. 13:48; 16:14; കൊലോ. 4:6 കൂടെ കാണുക.)