വിവരങ്ങള്‍ കാണിക്കുക

“നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” എന്നതിന്റെ അർഥം എന്താണ്‌?

“നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” എന്നതിന്റെ അർഥം എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 “നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കു​ക” എന്ന കല്‌പന ബൈബി​ളിൽ പല പ്രാവ​ശ്യം കാണാം. (പുറപ്പാട്‌ 20:12; ആവർത്തനം 5:16; മത്തായി 15:4; എഫെസ്യർ 6:2, 3) അതിൽ പ്രധാ​ന​മാ​യും നാല്‌ ഘടകങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു.

  1.   അവരെ വിലമ​തി​ക്കു​ക. മാതാ​പി​താ​ക്കൾ നിങ്ങൾക്കാ​യി ചെയ്‌ത കാര്യ​ങ്ങ​ളെ​പ്ര​തി നന്ദിയു​ള്ള​വ​രാ​യി​രി​ക്കു​മ്പോൾ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കു​ന്നു എന്നാണ്‌ നിങ്ങൾ കാണി​ക്കു​ന്നത്‌. അവരുടെ മാർഗ​നിർദേ​ശ​ങ്ങൾ മൂല്യ​വ​ത്താ​യി കരുതി​ക്കൊ​ണ്ടും നിങ്ങൾക്ക്‌ വിലമ​തിപ്പ്‌ കാണി​ക്കാം. (സുഭാ​ഷി​ത​ങ്ങൾ 7:1, 2; 23:26) മാതാ​പി​താ​ക്ക​ളെ നിങ്ങളു​ടെ “മഹത്ത്വം” ആയി കാണാൻ, അതായത്‌ അവരെ​പ്ര​തി അഭിമാ​നം​കൊ​ള്ളാൻ, ബൈബിൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.​—സുഭാ​ഷി​ത​ങ്ങൾ 17:6.

  2.   അവരുടെ അധികാ​രം അംഗീ​ക​രി​ക്കു​ക. പ്രത്യേ​കിച്ച്‌ ചെറു​പ്പ​മാ​യി​രി​ക്കു​മ്പോൾ മാതാ​പി​താ​ക്കൾക്ക്‌ കീഴ്‌പെ​ട്ടി​രി​ക്കു​ന്നത്‌ അവരെ ബഹുമാ​നി​ക്കു​ന്ന​തി​നു തുല്യ​മാണ്‌. ദൈവം അവർക്ക്‌ ആ അധികാ​രം കൊടു​ത്തി​രി​ക്കു​ന്നു. കൊ​ലോ​സ്യർ 3:20 ചെറു​പ്പ​ക്കാ​രോ​ടു പറയുന്നു: “എല്ലാ കാര്യ​ങ്ങ​ളി​ലും നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളെ അനുസ​രി​ക്കു​ക. കാരണം ഇതു കർത്താ​വി​നു വലിയ ഇഷ്ടമുള്ള കാര്യ​മാണ്‌.” ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ യേശു​പോ​ലും മാതാ​പി​താ​ക്ക​ളെ മനസ്സോ​ടെ അനുസ​രി​ച്ചു.​—ലൂക്കോസ്‌ 2:51.

  3.   അവരോടു ബഹുമാ​ന​ത്തോ​ടെ ഇടപെ​ടു​ക. (ലേവ്യ 19:3; എബ്രായർ 12:9) നിങ്ങൾ എന്തു പറയുന്നു, അത്‌ എങ്ങനെ പറയുന്നു എന്നത്‌ ഇക്കാര്യ​ത്തിൽ ഉൾപ്പെ​ടു​ന്നു. എന്നാൽ ചില മാതാ​പി​താ​ക്ക​ളെ ബഹുമാ​നി​ക്കു​ന്നത്‌ ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കുന്ന വിധത്തിൽ അവർ ചില​പ്പോ​ഴൊ​ക്കെ പെരു​മാ​റാ​റുണ്ട്‌ എന്നത്‌ സത്യം​ത​ന്നെ. അപ്പോൾപ്പോ​ലും അനാദ​ര​വോ​ടെ​യു​ള്ള സംസാ​ര​വും പ്രവൃ​ത്തി​ക​ളും ഒഴിവാ​ക്കി​ക്കൊണ്ട്‌ കുട്ടി​കൾക്ക്‌ മാതാ​പി​താ​ക്ക​ളെ ബഹുമാ​നി​ക്കാ​നാ​കും. (സുഭാ​ഷി​ത​ങ്ങൾ 30:17) ഒരുവന്റെ അപ്പനെ​യോ അമ്മയെ​യോ നിന്ദിച്ച്‌ സംസാ​രി​ക്കു​ന്നത്‌ ഗുരു​ത​ര​മാ​യ കുറ്റമാ​ണെന്ന്‌ ബൈബിൾ പറയുന്നു.​—മത്തായി 15:4.

  4.   അവർക്കായി കരുതുക. നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്ക്‌ പ്രായ​മാ​കു​മ്പോൾ അവർക്ക്‌ ചില സഹായങ്ങൾ ചെയ്‌തു​കൊ​ടു​ക്കേണ്ടി വന്നേക്കാം. അവർക്ക്‌ ആവശ്യ​മാ​യത്‌ ലഭിക്കു​ന്നു എന്ന്‌ ഉറപ്പു​വ​രു​ത്താൻ പരമാ​വ​ധി ചെയ്‌തു​കൊണ്ട്‌ നിങ്ങൾക്ക്‌ അവരെ ബഹുമാ​നി​ക്കാ​നാ​കും. (1 തിമൊ​ഥെ​യൊസ്‌ 5:4, 8) ഉദാഹ​ര​ണ​ത്തിന്‌, മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ തന്റെ അമ്മയ്‌ക്കു​വേ​ണ്ടി കരുതു​ന്ന​തി​നാ​യു​ള്ള ക്രമീ​ക​ര​ണം യേശു ചെയ്‌തു.​—യോഹ​ന്നാൻ 19:25-27.

അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കു​ന്നു എന്നു പറയണ​മെ​ങ്കിൽ നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​ത്തിൽ തീരു​മാ​ന​ങ്ങൾ എടുക്കാൻ അവരെ അനുവ​ദി​ക്ക​ണം.

 വസ്‌തുത: മറ്റെല്ലാ കുടും​ബ​ബ​ന്ധ​ങ്ങ​ളെ​ക്കാ​ളും പ്രാധാ​ന്യം വിവാ​ഹ​ബ​ന്ധ​ത്തി​നു നൽകണ​മെ​ന്നാണ്‌ ബൈബിൾ കല്‌പി​ക്കു​ന്നത്‌. “പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യ​യോ​ടു പറ്റി​ച്ചേ​രും” എന്ന്‌ ഉൽപത്തി 2:24 പറയുന്നു. (മത്തായി 19:4, 5) എന്നിരു​ന്നാ​ലും വിവാ​ഹി​ത​ദ​മ്പ​തി​കൾക്ക്‌ മാതാ​പി​താ​ക്ക​ളു​ടെ​യോ, ഇണയുടെ മാതാ​പി​താ​ക്ക​ളു​ടെ​യോ ഉപദേ​ശ​ത്തിൽനിന്ന്‌ പ്രയോ​ജ​നം നേടാ​നാ​കും. (സുഭാ​ഷി​ത​ങ്ങൾ 23:22) എന്നാൽ തങ്ങളുടെ വിവാ​ഹ​ജീ​വി​ത​ത്തിൽ അവരെ എത്ര​ത്തോ​ളം ഉൾപ്പെ​ടു​ത്ത​ണം എന്ന കാര്യ​ത്തിന്‌ ഒരു അതിർവ​രമ്പ്‌ വെക്കാൻ ദമ്പതികൾ തീരു​മാ​നി​ച്ചേ​ക്കാം.​—മത്തായി 19:6.

 തെറ്റി​ദ്ധാ​രണ: നിങ്ങളു​ടെ അപ്പനും അമ്മയ്‌ക്കും സമ്പൂർണ​മാ​യ അധികാ​ര​മുണ്ട്‌.

 വസ്‌തുത: കുടും​ബ​ത്തി​നു​ള്ളിൽ അധികാ​രം പ്രയോ​ഗി​ക്കാൻ ദൈവം മാതാ​പി​താ​ക്ക​ളെ അനുവ​ദി​ക്കു​ന്നെ​ങ്കി​ലും മനുഷ്യ​ന്റെ എല്ലാ അധികാ​ര​ത്തി​നും പരിധി​ക​ളുണ്ട്‌. ഇവയ്‌ക്കെ​ല്ലാം മീതെ​യാണ്‌ ദൈവ​ത്തി​ന്റെ അധികാ​രം. ഉദാഹ​ര​ണ​ത്തിന്‌, ദൈവത്തെ ധിക്കരി​ക്കാൻ യേശു​വി​ന്റെ ശിഷ്യ​ന്മാ​രോട്‌ ഒരു ഹൈ​ക്കോ​ട​തി ആവശ്യ​പ്പെ​ട്ട​പ്പോൾ ‘’ഞങ്ങൾ മനുഷ്യ​രെ​യല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌” എന്നാണ്‌ അവർ മറുപടി പറഞ്ഞത്‌. (പ്രവൃ​ത്തി​കൾ 5:27-29) അതു​കൊണ്ട്‌, “കർത്താവ്‌ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ,” അതായത്‌ ദൈവ​നി​യ​മ​ത്തിന്‌ എതിര​ല്ലാ​ത്ത കാര്യ​ങ്ങ​ളി​ലെ​ല്ലാം കുട്ടികൾ മാതാ​പി​താ​ക്ക​ളെ അനുസ​രി​ക്കു​ന്നു.​—എഫെസ്യർ 6:1.

 തെറ്റി​ദ്ധാ​രണ: മാതാ​പി​താ​ക്ക​ളെ ബഹുമാ​നി​ക്കു​ന്ന​തിൽ അവരുടെ മതവി​ശ്വാ​സം പിൻപ​റ്റു​ന്നത്‌ ഉൾപ്പെ​ടു​ന്നു.

 വസ്‌തുത: നമ്മളെ പഠിപ്പി​ച്ചി​രി​ക്കു​ന്ന കാര്യ​ങ്ങ​ളെ​ല്ലാം സത്യം തന്നെയാ​ണോ​യെന്ന്‌ പരി​ശോ​ധി​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 17:11; 1 യോഹ​ന്നാൻ 4:1) അങ്ങനെ ചെയ്യുന്ന ഒരു വ്യക്തി മാതാ​പി​താ​ക്ക​ളു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യ ഒരു വിശ്വാ​സം കാല​ക്ര​മേണ തിര​ഞ്ഞെ​ടു​ത്തേ​ക്കാം. ഇത്തരത്തിൽ വ്യത്യ​സ്‌ത​മാ​യ വിശ്വാ​സം സ്വീക​രി​ച്ച വിശ്വ​സ്‌ത​രാ​യ അനേകം ദൈവ​ദാ​സ​രെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. അബ്രാ​ഹാം, രൂത്ത്‌, അപ്പോ​സ്‌ത​ല​നാ​യ പൗലോസ്‌ എന്നിവർ ഇതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌.​—യോശുവ 24:2, 14, 15; രൂത്ത്‌ 1:15, 16; ഗലാത്യർ 1:14-16, 22-24.

 തെറ്റി​ദ്ധാ​രണ: അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കു​ന്നു എന്നു പറയണ​മെ​ങ്കിൽ പൂർവി​ക​രെ ആരാധി​ക്കു​ന്ന ആചാര​ത്തിൽ പങ്കു​കൊ​ള്ളേ​ണ്ടത്‌ ആവശ്യ​മാണ്‌.

 വസ്‌തുത: “നിന്റെ ദൈവ​മാ​യ യഹോ​വ​യെ​യാ​ണു നീ ആരാധി​ക്കേ​ണ്ടത്‌. ആ ദൈവത്തെ മാത്രമേ നീ സേവി​ക്കാ​വൂ” എന്നു ബൈബിൾ പറയുന്നു. (ലൂക്കോസ്‌ 4:8) അതിനാൽ പൂർവി​ക​രെ ആരാധി​ക്കു​ന്നത്‌ ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്നു. മാത്രമല്ല “മരിച്ചവർ ഒന്നും അറിയു​ന്നി​ല്ല” എന്നും ബൈബിൾ പഠിപ്പി​ക്കു​ന്നു. അവരെ ആദരി​ച്ചു​കൊ​ണ്ടു​ള്ള ഒരു പ്രവൃ​ത്തി​യും അവർ അറിയു​ന്നി​ല്ല. എന്നു മാത്രമല്ല ജീവി​ച്ചി​രി​ക്കു​ന്ന​വ​രെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ അവർക്ക്‌ കഴിയു​ക​യു​മി​ല്ല.​—സഭാ​പ്ര​സം​ഗ​കൻ 9:5, 10; യശയ്യ 8:19.