വിവരങ്ങള്‍ കാണിക്കുക

എന്താണ്‌ പുതിയ യരുശലേം?

എന്താണ്‌ പുതിയ യരുശലേം?

ബൈബിളിന്റെ ഉത്തരം

 “പുതിയ യരുശ​ലേം” എന്ന പദപ്ര​യോ​ഗം ബൈബി​ളിൽ രണ്ടു തവണ കാണാം. യേശു​വി​നോ​ടൊ​പ്പം ദൈവ​രാ​ജ്യ​ത്തിൽ ഭരിക്കുന്നതിനായി, സ്വർഗ​ത്തി​ലേക്കു പോകുന്ന, യേശുവിന്റെ അനുഗാ​മി​ക​ളു​ടെ കൂട്ടത്തെ പ്രതി​നി​ധീ​ക​രി​ക്കുന്ന ആലങ്കാ​രി​ക​ന​ഗ​ര​മാ​ണിത്‌. (വെളി​പാട്‌ 3:12; 21:2) ഈ കൂട്ടത്തെ ക്രിസ്‌തുവിന്റെ മണവാ​ട്ടി​യെ​ന്നും ബൈബിൾ വിളി​ക്കു​ന്നു.

പുതിയ യരുശ​ലേ​മി​നെ അടുത്ത്‌ അറിയാം

  1.   പുതിയ യരുശ​ലേം സ്വർഗ​ത്തി​ലാണ്‌. പുതിയ യരുശ​ലേ​മി​നെ​ക്കു​റിച്ച്‌ ബൈബി​ളിൽ കാണു​ന്നി​ട​ത്തൊ​ക്കെ അതു സ്വർഗ​ത്തിൽനിന്ന്‌ വരുന്ന​താ​യാ​ണു പറയു​ന്നത്‌, അതിന്റെ കവാട​ങ്ങ​ളിൽ ദൂതന്മാർ കാവൽ നിൽക്കു​ന്ന​താ​യും പറയുന്നു. (വെളി​പാട്‌ 3:12; 21:2, 10, 12) നഗരത്തിന്റെ അസാമാ​ന്യ​വ​ലു​പ്പ​വും അതു ഭൂമി​യി​ലു​ള്ളതല്ല എന്നു സൂചി​പ്പി​ക്കു​ന്നു. നീളവും വീതി​യും ഉയരവും തുല്യ​മാ​യി​രുന്ന ആ നഗരത്തിന്റെ ചുറ്റളവ്‌ “ഏകദേശം 2,220 കിലോ​മീ​റ്റർ” ആണ്‌. (വെളി​പാട്‌ 21:16) അതു​കൊണ്ട്‌ ആ നഗരത്തിന്‌ ഏകദേശം 560 കിലോ​മീ​റ്റർ ഉയരം കാണും.

  2.   പുതിയ യരുശലേമിന്റെ അംഗങ്ങൾ. ഒരു കൂട്ടം ക്രിസ്‌ത്യാ​നി​കൾ അടങ്ങു​ന്ന​താണ്‌ പുതിയ യരുശ​ലേം. പുതിയ യരുശ​ലേ​മി​നെ ‘മണവാട്ടി, കുഞ്ഞാടിന്റെ ഭാര്യ’ എന്നൊക്കെ വിശേ​ഷി​പ്പി​ക്കു​ന്നു. (വെളി​പാട്‌ 21:9, 10) ‘കുഞ്ഞാട്‌’ യേശു​ക്രി​സ്‌തു​വി​നെ അർഥമാ​ക്കു​ന്നു. (യോഹ​ന്നാൻ 1:29; വെളി​പാട്‌ 5:12) സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കു​ന്ന​തി​നാ​യി കൂട്ടി​ച്ചേർക്ക​പ്പെ​ടുന്ന ക്രിസ്‌ത്യാ​നി​ക​ളാണ്‌ ‘കുഞ്ഞാടിന്റെ ഭാര്യ’ അഥവാ ക്രിസ്‌തുവിന്റെ മണവാട്ടി. യേശു​വും ഈ ക്രിസ്‌ത്യാ​നി​ക​ളും തമ്മിലുള്ള ബന്ധത്തെ ബൈബിൾ ഒരു ഭർത്താ​വും ഭാര്യ​യും തമ്മിലുള്ള ബന്ധത്തോട്‌ ഉപമി​ച്ചി​ട്ടുണ്ട്‌. (2 കൊരി​ന്ത്യർ 11:2; എഫെസ്യർ 5:23-25) ഇനി, ‘കുഞ്ഞാടിന്റെ 12 അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പേരുകൾ’ പുതിയ യരുശലേമിന്റെ അടിസ്ഥാ​ന​ശി​ല​ക​ളിൽ കൊത്തി​വെ​ച്ചി​രി​ക്കു​ന്ന​താ​യി പറയുന്നു. (വെളി​പാട്‌ 21:14) ‘അപ്പോ​സ്‌ത​ല​ന്മാ​രും പ്രവാ​ച​ക​ന്മാ​രും ആകുന്ന അടിസ്ഥാ​ന​ത്തി​ന്മേൽ പണിതു​യർത്തി​യി​രി​ക്കു​ന്ന​വ​രാണ്‌’ സ്വർഗ​ത്തിൽ ജീവി​ക്കാ​നാ​യി ക്ഷണം ലഭിച്ച ക്രിസ്‌ത്യാ​നി​കൾ. (എഫെസ്യർ 2:20) ഇതിൽനിന്ന്‌, യേശു​വി​നോ​ടൊ​പ്പം ഭരിക്കാ​നാ​യി സ്വർഗ​ത്തി​ലേക്കു പോകു​ന്ന​വ​രെ​യാണ്‌ പുതിയ യരുശ​ലേ​മെന്നു വിളി​ക്കു​ന്ന​തെന്ന്‌ വ്യക്തം.

  3.   പുതിയ യരുശ​ലേം ഒരു ഗവൺമെന്റിന്റെ ഭാഗമാണ്‌. പുരാതന യരുശ​ലേം ഇസ്രായേലിന്റെ തലസ്ഥാ​ന​മാ​യി​രു​ന്നു. അവി​ടെ​യാണ്‌ ദാവീദ്‌ രാജാ​വും മകനായ ശലോ​മോ​നും അവരുടെ പിൻഗാ​മി​ക​ളും ഭരിച്ചി​രു​ന്നത്‌. അവർ “യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ” ഇരുന്നാണ്‌ ഭരിച്ചത്‌. (1 ദിനവൃ​ത്താ​ന്തം 29:23) ‘വിശു​ദ്ധ​ന​ഗരം’ എന്നു വിളി​ക്ക​പ്പെട്ട യരുശ​ലേം ദാവീദിന്റെ കുടും​ബ​പ​ര​മ്പ​ര​യിൽ വരാനി​രുന്ന ദൈവ​രാ​ജ്യ​ത്തെ പ്രിതി​നി​ധീ​ക​രി​ച്ചു. (നെഹമ്യ 11:1) പുതിയ യരുശ​ലേ​മി​നെ​യും ‘വിശു​ദ്ധ​ന​ഗരം’ എന്നു വിളി​ക്കു​ന്നു. യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽനിന്ന്‌ “രാജാ​ക്ക​ന്മാ​രാ​യി ഭൂമിയെ ഭരിക്കു”ന്നവരെ​ല്ലാം ചേർന്ന​താണ്‌ പുതിയ യരുശ​ലേം.—വെളി​പാട്‌ 5:9, 10; 21:2.

  4.   പുതിയ യരുശ​ലേം ഭൂമി​യി​ലു​ള്ള​വർക്ക്‌ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തും. പുതിയ യരുശ​ലേം “സ്വർഗ​ത്തിൽനിന്ന്‌, ദൈവത്തിന്റെ അടുത്തു​നിന്ന്‌, ഇറങ്ങി​വ​രുന്ന”തായി പറയു​ന്നു​തിൽനിന്ന്‌ സ്വർഗ​ത്തി​നു പുറത്തുള്ള കാര്യങ്ങൾ നടത്തു​ന്ന​തി​നാ​യി ദൈവം പുതിയ യരുശ​ലേ​മി​നെ ഉപയോ​ഗി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കാം. (വെളി​പാട്‌ 21:2) അതു​കൊണ്ട്‌ ദൈവത്തിന്റെ ഇഷ്ടം “സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും” നടത്താൻ ദൈവം ഉപയോ​ഗി​ക്കുന്ന ദൈവ​രാ​ജ്യ​വു​മാ​യി പുതിയ യരുശ​ലേ​മി​നു ബന്ധമുണ്ട്‌. (മത്തായി 6:10) ദൈവം തന്റെ ഇഷ്ടം നടപ്പാ​ക്കു​മ്പോൾ മനുഷ്യർക്ക്‌ ഈ അനു​ഗ്ര​ഹങ്ങൾ ലഭിക്കും:

    •   പാപം ഇല്ലാതാ​ക്കും. പുതിയ യരുശ​ലേ​മിൽനിന്ന്‌ ഒഴുകുന്ന “ജീവജ​ല​നദി” “ജനതകളെ സുഖ​പ്പെ​ടു​ത്താ​നുള്ള” ‘ജീവവൃ​ക്ഷ​ങ്ങൾക്കു’ വേണ്ട വെള്ളം നൽകും. (വെളി​പാട്‌ 22:1, 2) ശാരീ​രി​ക​വും ആത്മീയ​വും ആയ ഈ സുഖ​പ്പെ​ടു​ത്ത​ലി​ലൂ​ടെ ആളുക​ളു​ടെ പാപം ഇല്ലാതാ​കും, ദൈവം ഉദ്ദേശി​ച്ചി​രു​ന്ന​തു​പോ​ലെ​യുള്ള തികവുറ്റ ജീവിതം ആളുകൾക്കു ലഭിക്കു​ക​യും ചെയ്യും.—റോമർ 8:21.

    •   ദൈവ​വും മനുഷ്യ​രും തമ്മിൽ നല്ലൊരു ബന്ധമു​ണ്ടാ​യി​രി​ക്കും. പാപം മനുഷ്യ​രെ ദൈവ​ത്തിൽനിന്ന്‌ അകറ്റി. (യശയ്യ 59:2) പാപം ഇല്ലാതാ​കു​മ്പോൾ പിൻവ​രുന്ന പ്രവചനം പൂർണ​മാ​യി നിറ​വേ​റും: “ദൈവത്തിന്റെ കൂടാരം മനുഷ്യ​രു​ടെ​കൂ​ടെ. ദൈവം അവരു​ടെ​കൂ​ടെ വസിക്കും. അവർ ദൈവത്തിന്റെ ജനമാ​യി​രി​ക്കും. ദൈവം അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.”—വെളിപാട്‌ 21:3.

    •   ദുരി​ത​ങ്ങ​ളും മരണവും ഇല്ലാതാ​ക്കും. തന്റെ രാജ്യ​ത്തി​ലൂ​ടെ “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.”—വെളി​പാട്‌ 21:4.