വിവരങ്ങള്‍ കാണിക്കുക

ഇന്നത്തെ ബൈബിൾവാക്യം

ഇന്നത്തെ ബൈബിൾവാക്യം

ബൈബി​ളിൽനി​ന്നുള്ള നല്ലനല്ല ആശയങ്ങൾ വായി​ച്ചു​കൊണ്ട്‌ ഓരോ ദിവസ​വും തുടങ്ങു​ന്നത്‌ എത്ര നല്ലതാ​യി​രി​ക്കും! അതിനു​വേ​ണ്ടി​യുള്ള ഒരു പുസ്‌ത​ക​മാണ്‌ തിരു​വെ​ഴു​ത്തു​കൾ ദൈനം​ദി​നം പരിശോധിക്കൽ. ഓരോ ദിവസ​വും വായി​ക്കാ​നുള്ള വാക്യ​ങ്ങ​ളും അതിന്റെ വിശദീ​ക​ര​ണ​വും അതിൽ കൊടു​ത്തി​ട്ടുണ്ട്‌.

നിങ്ങൾക്ക്‌ ഇഷ്ടമുള്ള സമയത്ത്‌ അത്‌ വായി​ക്കാം. എന്നാലും, രാവി​ലെ​തന്നെ വായി​ക്കു​ന്ന​താണ്‌ നല്ലത്‌ എന്നാണ്‌ പലർക്കും തോന്നി​യി​ട്ടു​ള്ളത്‌. രാവിലെ വായി​ച്ചാൽ ആ ആശയങ്ങൾ ദിവസം മുഴുവൻ മനസ്സി​ലു​ണ്ടാ​കും. കുടും​ബ​ത്തി​ലെ എല്ലാവ​രും​കൂ​ടെ ഇരുന്ന്‌ ഓരോ ദിവസ​ത്തെ​യും വാക്യം ഒന്നിച്ച്‌ ചർച്ച ചെയ്യു​ന്ന​തും നല്ലതാ​യി​രി​ക്കും.

ഓരോ ദിവസ​ത്തെ​യും വാക്യ​വും വിശദീ​ക​ര​ണ​വും ഒന്നുകിൽ വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റി​യിൽനിന്ന്‌ വായി​ക്കാം. അല്ലെങ്കിൽ, ആ പുസ്‌ത​ക​ത്തി​ന്റെ അച്ചടിച്ച കോപ്പി​യു​ടെ അതേ രൂപത്തി​ലുള്ള PDF പതിപ്പ്‌ ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോ​ഗി​ക്കാം. അതിൽ ഒരു വർഷ​ത്തേ​ക്കുള്ള വാക്യങ്ങൾ ഉണ്ടാകും.