വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ഭൂപടങ്ങൾ

ബൈബിൾ ഭൂപടങ്ങൾ

ബൈബിൾ ഭൂപടങ്ങൾ നിറഞ്ഞ കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപ​ത്രിക ബൈബിൾ ആഴത്തിൽ പഠിക്കാൻ നിങ്ങളെ സഹായി​ക്കും. ബൈബി​ളിൽ ഒരുപാട്‌ സ്ഥലങ്ങളു​ടെ​യും നഗരങ്ങ​ളു​ടെ​യും നാടു​ക​ളു​ടെ​യും ഒക്കെ പേരു​ക​ളുണ്ട്‌. ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യു​മ്പോൾ ഈ ഭൂപടങ്ങൾ ഉപയോ​ഗി​ച്ചാൽ വായി​ക്കുന്ന ഭാഗങ്ങൾ ഭാവന​യിൽ കാണാൻ എളുപ്പ​മാ​യി​രി​ക്കും. ഓരോ സംഭവ​വും നടന്ന സ്ഥലം എവി​ടെ​യാ​ണെന്നു മനസ്സി​ലാ​ക്കാൻ കഴിയും. ചില സ്ഥലങ്ങളു​ടെ ഭൂപ്ര​കൃ​തി അറിയു​ന്നത്‌ അവിടെ നടന്ന സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ സഹായി​ക്കും.

കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ഈ ലഘുപ​ത്രി​ക​യിൽ ബൈബി​ളിൽ പറയുന്ന നാടു​ക​ളു​ടെ കളർ മാപ്പു​ക​ളും ചാർട്ടു​ക​ളും ഉണ്ട്‌. കമ്പ്യൂ​ട്ട​റി​ന്റെ സഹായ​ത്തോ​ടെ തയ്യാറാ​ക്കിയ ചിത്ര​ങ്ങ​ളും ഡയഗ്ര​ങ്ങ​ളും മറ്റ്‌ ഫീച്ചറു​ക​ളും നിങ്ങളു​ടെ ബൈബിൾപ​ഠനം കൂടുതൽ മെച്ച​പ്പെ​ടു​ത്തും.

ഇതിലെ ഭൂപടങ്ങൾ ഉപയോ​ഗി​ക്കു​മ്പോൾ നിങ്ങൾക്ക്‌ പലതും മനസ്സി​ലാ​ക്കാ​നാ​കും. . .

  • അബ്രാഹാമും യിസ്‌ഹാ​ക്കും യാക്കോ​ബും യാത്ര ചെയ്‌ത വഴികൾ

  • ഈജിപ്‌തിൽനിന്ന്‌ ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്ക്‌ പോയ വഴികൾ

  • ഇസ്രായേലിന്റെയും ശത്രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സ്ഥാനം

  • തന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ യേശു പോയ സ്ഥലങ്ങൾ

  • ബൈബിളിൽ പറയുന്ന ബാബി​ലോൺ, ഗ്രീസ്‌, റോം എന്നിങ്ങ​നെ​യുള്ള സാമ്രാ​ജ്യ​ങ്ങ​ളു​ടെ വിസ്‌തൃ​തി

ഓൺലൈനിൽ ബൈബിൾ ഭൂപട​ങ്ങ​ളു​ടെ ഈ ശേഖരം നിങ്ങൾക്കു സൗജന്യ​മാ​യി ലഭിക്കും.