വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ മാത്രമേ രക്ഷപ്രാ​പി​ക്കൂ എന്ന്‌ അവർ കരുതു​ന്നു​ണ്ടോ?

യഹോ​വ​യു​ടെ സാക്ഷികൾ മാത്രമേ രക്ഷപ്രാ​പി​ക്കൂ എന്ന്‌ അവർ കരുതു​ന്നു​ണ്ടോ?

 ഇല്ല. പോയ നൂറ്റാ​ണ്ടു​ക​ളിൽ ജീവി​ച്ചി​രു​ന്ന, യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാ​തി​രു​ന്ന ലക്ഷക്കണ​ക്കി​നാ​ളു​കൾക്ക്‌ രക്ഷപ്രാ​പി​ക്കാൻ അവസരം ലഭിക്കും. ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ, “നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകു”മെന്ന്‌ ബൈബിൾ പറയുന്നു. (പ്രവൃ​ത്തി​കൾ 24:15) ഇതിനു പുറമേ, ഇന്ന്‌ ജീവി​ക്കു​ന്ന പലരും ദൈവത്തെ സേവി​ക്കാൻ മുന്നോ​ട്ടു​വ​ന്നേ​ക്കാം; അവർക്കും രക്ഷ കൈവ​രും. എന്തായാ​ലും, ആര്‌ രക്ഷപ്രാ​പി​ക്കും, ആര്‌ രക്ഷപ്രാ​പി​ക്കി​ല്ല എന്നു വിധി​ക്കാ​നു​ള്ള ഉത്തരവാ​ദി​ത്വം നമ്മളെ ഏൽപ്പി​ച്ചി​ട്ടി​ല്ല. ആ നിയോ​ഗം യേശു​വി​നു മാത്ര​മു​ള്ള​താണ്‌.—യോഹ​ന്നാൻ 5:22, 27.