വിവരങ്ങള്‍ കാണിക്കുക

‘ഭൂമധ്യ​രേ​ഖ​യി​ലെ മരതക​ത്തിൽ’ ബധിരർക്കു സഹായം

‘ഭൂമധ്യ​രേ​ഖ​യി​ലെ മരതക​ത്തിൽ’ ബധിരർക്കു സഹായം

ഭൂമധ്യ​രേ​ഖ​യി​ലെ മരതകം എന്നുകൂ​ടി അറിയ​പ്പെ​ടുന്ന ഇന്തൊ​നീ​ഷ്യ. അവിടെ ലക്ഷക്കണ​ക്കി​നു ബധിര​രുണ്ട്‌. അവരെ സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ, വിപു​ല​മായ രീതി​യിൽ ഇൻഡൊ​നീ​ഷ്യൻ ആംഗ്യ​ഭാ​ഷ​യിൽ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വിവരങ്ങൾ അവതരി​പ്പി​ക്കു​ക​യും മറ്റു വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​കൾ സംഘടി​പ്പി​ക്കു​ക​യും ചെയ്‌തു. ഇതു ജനശ്രദ്ധ പിടി​ച്ചു​പറ്റി.

ഒരു ആംഗ്യ​ഭാ​ഷാ കൺ​വെൻ​ഷൻ

2016-ൽ വടക്കൻ സുമാ​ത്ര​യി​ലുള്ള മേദാ​നിൽവെച്ച്‌ ഇന്തൊ​നീ​ഷ്യൻ ആംഗ്യ​ഭാ​ഷ​യിൽ യഹോ​വ​യു​ടെ സാക്ഷികൾ ഒരു കൺ​വെൻ​ഷൻ നടത്തി. ആ പ്രദേ​ശത്തെ ഒരു മുഖ്യ​സു​രക്ഷ ഉദ്യോ​ഗസ്ഥൻ പരിപാ​ടി​യിൽ പങ്കെടു​ത്തു. യാതൊ​രു പണവും ഈടാ​ക്കാ​തെ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി സംഘടി​പ്പി​ച്ച​തിന്‌ അദ്ദേഹം സാക്ഷി​കളെ അഭിന​ന്ദി​ച്ചു. അവിടെ കണ്ട കാര്യങ്ങൾ അദ്ദേഹ​ത്തി​ന്റെ മനസ്സിൽ തട്ടി. സദസ്സി​നോ​ടൊ​പ്പം ആംഗ്യ​ഭാ​ഷ​യി​ലുള്ള പാട്ട്‌ പാടാൻ അദ്ദേഹം ഒരു ശ്രമവും നടത്തി.

കൺ​വെൻ​ഷൻ “ഭംഗി​യാ​യും വിജയ​ക​ര​മാ​യും നടന്നു” എന്നു കെട്ടി​ട​ത്തി​ന്റെ മാനേജർ പറഞ്ഞു. “ഞങ്ങളുടെ ബധിര​രായ കൂട്ടു​കാർക്കു പ്രയോ​ജ​ന​പ്പെ​ടുന്ന ഇത്തരം പരിപാ​ടി​കൾ സാക്ഷികൾ തുടർന്നും സംഘടി​പ്പി​ക്കു​മെന്നു ഞാൻ പ്രതീ​ക്ഷി​ക്കു​ന്നു.” കൺ​വെൻ​ഷൻ പരിപാ​ടി ബധിരർക്കു​വേ​ണ്ടി​യു​ള്ള​താ​ണെന്നു കെട്ടി​ട​ത്തി​ന്റെ ഉടമസ്ഥൻ അറിഞ്ഞ​പ്പോൾ “സാക്ഷി​കൾക്കു​വേണ്ടി എന്തെങ്കി​ലും നല്ലതു ചെയ്യണ​മെന്ന്‌ അദ്ദേഹ​ത്തിന്‌ തോന്നി. അദ്ദേഹം വന്നിരി​ക്കുന്ന (300 പേർക്കും) ഉച്ചഭക്ഷണം ഏർപ്പാ​ടാ​ക്കാൻ എന്നോടു പറഞ്ഞു.”

ആംഗ്യ​ഭാ​ഷാ വീഡി​യോ​ക​ളോ​ടുള്ള വിലമ​തിപ്പ്‌

ഓരോ ബധിര​രെ​യും കണ്ട്‌ ബൈബി​ളി​ന്റെ സന്ദേശം അറിയി​ക്കാ​നും സാക്ഷികൾ ഇറങ്ങി. സന്തോ​ഷ​ത്തോ​ടെ​യും സംതൃ​പ്‌തി​യോ​ടെ​യും ജീവി​ക്കാൻ ആളുകളെ സഹായി​ക്കുക എന്ന ലക്ഷ്യത്തിൽ തയ്യാറാ​ക്കി​യി​രി​ക്കുന്ന ഇൻഡൊ​നീ​ഷ്യൻ ആംഗ്യ​ഭാ​ഷ​യി​ലുള്ള വീഡി​യോ​ക​ളാണ്‌ സാക്ഷികൾ പൊതു​വേ ഉപയോ​ഗി​ക്കു​ന്നത്‌.

“ബധിരർക്കു വേണ്ടി നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളും പ്രശം​സാർഹ​മാണ്‌” എന്നു സെൻട്രൽ ജാവയി​ലെ സെമാ​രംഗ്‌ നഗരത്തി​ലുള്ള ഇൻഡൊ​നീ​ഷ്യൻ ബധിര ക്ഷേമസ​മി​തി​യു​ടെ മേഖല ഡെപ്യൂ​ട്ടി ഡയറക്ട​റായ മഹേന്ദ്ര തെഗു പ്രിസ്വ​ന്ദോ അഭി​പ്രാ​യ​പ്പെട്ടു. “ഉദാഹ​ര​ണ​ത്തിന്‌, കുടും​ബ​ജീ​വി​തം സന്തോ​ഷ​ഭ​രി​ത​മാ​ക്കൂ! എന്ന വീഡി​യോ വളരെ സഹായ​ക​മാണ്‌. ഈ പ്രവർത്തനം നിങ്ങൾ തുടര​ണ​മെ​ന്നാ​ണു ഞങ്ങളുടെ ആഗ്രഹം” എന്നും അദ്ദേഹം പറഞ്ഞു.

അവർ “സ്‌നേഹം കാണി​ക്കു​ന്നു”

സാക്ഷി​ക​ളു​ടെ കഠിന​ശ്ര​മ​ത്തിൽ മതിപ്പു തോന്നിയ യാന്റി എന്ന ഒരു ബധിര ഇങ്ങനെ പറഞ്ഞു: “സാധാരണ, ആളുകൾ ബധിരരെ കളിയാ​ക്കും. പക്ഷേ യഹോ​വ​യു​ടെ സാക്ഷികൾ അവരോ​ടു സ്‌നേഹം കാണി​ക്കു​ന്നു. സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ അറിയാ​നും ജീവി​ത​നി​ല​വാ​രം മെച്ച​പ്പെ​ടു​ത്താ​നും ബധിരരെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി കേൾവി​ശ​ക്തി​യുള്ള പല സാക്ഷി​ക​ളും ആംഗ്യ​ഭാഷ പഠിക്കു​ന്നു. അവരുടെ ആത്മാർഥ​മായ ശ്രമം എന്റെ ഹൃദയത്തെ സ്‌പർശി​ച്ചു.”

യാന്റി പിന്നീട്‌ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി. ഇപ്പോൾ ഇൻഡൊ​നീ​ഷ്യൻ ആംഗ്യ​ഭാ​ഷ​യിൽ വീഡി​യോ​കൾ പുറത്തി​റ​ക്കുന്ന ഒരു പരിഭാ​ഷാ​ക്കൂ​ട്ട​ത്തോ​ടൊ​പ്പം പ്രവർത്തി​ക്കു​ന്നു. യാന്റി പറയുന്നു: “ഞങ്ങൾ തയ്യാറാ​ക്കുന്ന വീഡി​യോ​കൾ ആംഗ്യ​ഭാഷ അത്ര വശമി​ല്ലാ​ത്ത​വർക്ക്‌ അവരുടെ ആംഗ്യങ്ങൾ മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കു​ന്നു. അതോ​ടൊ​പ്പം സന്തോ​ഷ​ത്തോ​ടെ​യും സംതൃ​പ്‌തി​യോ​ടെ​യും ജീവി​ക്കാൻ ആളുകളെ പഠിപ്പി​ക്കു​ക​യും ചെയ്യുന്നു.”