വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തെറ്റായ വിവരങ്ങൾ നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കട്ടെ

തെറ്റായ വിവരങ്ങൾ നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കട്ടെ

 ഇന്ന്‌ വിവരങ്ങൾ വിരൽത്തു​മ്പി​ലാണ്‌. നമ്മൾ ശ്രദ്ധി​ക്കേണ്ട, ആരോ​ഗ്യ​ത്തി​നു ഗുണം ചെയ്യുന്ന കാര്യങ്ങൾ ഉൾപ്പെടെ പലതും നമുക്ക്‌ അറിയാ​നാ​കും. എന്നാൽ ഈ വിവര​ങ്ങൾക്കാ​യി പരതു​മ്പോൾ ചില അപകടങ്ങൾ പതിയി​രി​പ്പുണ്ട്‌. അവയിൽ ചിലതാണ്‌:

 കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ മറ്റൊരു പകർച്ച​വ്യാ​ധി പടർന്നു​പി​ടി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഐക്യ​രാ​ഷ്ട്ര സംഘട​ന​യു​ടെ സെക്ര​ട്ടറി ജനറൽ മുന്നറി​യി​പ്പു നൽകി. അത്‌ എന്താണ്‌? അദ്ദേഹം പറയു​ന്നത്‌ ശ്രദ്ധിക്കൂ: “ആരോ​ഗ്യ​ത്തി​നു ദോഷം ചെയ്യുന്ന വിവര​ങ്ങ​ളും മുറി​വൈ​ദ്യ​ന്മാ​രു​ടെ പ്രതി​വി​ധി​ക​ളു​മാണ്‌ ഇന്ന്‌ എവി​ടെ​യും. ഇനി, ടിവി​യി​ലും റേഡി​യോ​യി​ലും നിറയെ നുണ​പ്ര​ചാ​ര​ണങ്ങൾ. ഇന്റർനെ​റ്റി​ലാ​ണെ​ങ്കിൽ ഗൂഢാ​ലോ​ചന സിദ്ധാ​ന്ത​ങ്ങ​ളു​ടെ കുത്തൊ​ഴുക്ക്‌. എങ്ങും വിദ്വേ​ഷം നുരഞ്ഞു​പൊ​ന്തു​ക​യാണ്‌. വ്യക്തി​ക​ളെ​യും കൂട്ടങ്ങ​ളെ​യും കരിവാ​രി​ത്തേ​ക്കാൻ ആർക്കും ഒരു മടിയു​മില്ല.”

 തെറ്റായ വിവരങ്ങൾ പ്രചരി​ക്കു​ന്നത്‌ ഒരു പുതിയ കാര്യമല്ല. എന്നാൽ നമ്മുടെ കാലത്ത്‌ “ദുഷ്ടമ​നു​ഷ്യ​രും തട്ടിപ്പു​കാ​രും വഴി​തെ​റ്റി​ച്ചും വഴി​തെ​റ്റി​ക്ക​പ്പെ​ട്ടും കൊണ്ട്‌ അടിക്കടി അധഃപ​തി​ക്കും” എന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 3:1, 13) ഇനി, ഇന്റർനെ​റ്റി​ന്റെ വരവ്‌ അത്തരം വാർത്ത​ക​ളു​ടെ പ്രചാ​ര​ണ​ത്തിന്‌ ആക്കംകൂ​ട്ടി. തെറ്റായ വിവരങ്ങൾ കിട്ടാ​നും അറിയാ​തെ​യാ​ണെ​ങ്കി​ലും അതു മറ്റുള്ള​വ​രിൽ എത്തിക്കാ​നും മുമ്പെ​ന്ന​ത്തെ​ക്കാ​ളും എളുപ്പ​മാണ്‌ ഇന്ന്‌. അതു​കൊണ്ട്‌ നമ്മുടെ ഇമെയി​ലി​ലും സോഷ്യൽമീ​ഡി​യ​യി​ലും അതു​പോ​ലെ, ലഭ്യമാ​കുന്ന വാർത്ത​ക​ളി​ലും ഒക്കെ വളച്ചൊ​ടിച്ച വിവര​ങ്ങ​ളും അർധസ​ത്യ​ങ്ങ​ളും നിറയു​ക​യാണ്‌.

 തെറ്റി​ദ്ധ​രി​പ്പി​ക്കുന്ന വാർത്ത​ക​ളി​ലും ഗൂഢാ​ലോ​ചന സിദ്ധാ​ന്ത​ങ്ങ​ളി​ലും വീണു​പോ​ക​രുത്‌. അതിനു നമ്മളെ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ നോക്കാം.

  •   കാണു​ന്ന​തും കേൾക്കു​ന്ന​തും എല്ലാം വിശ്വ​സി​ക്ക​രുത്‌

     ബൈബിൾ പറയു​ന്നത്‌: “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ കേൾക്കു​ന്ന​തെ​ല്ലാം വിശ്വ​സി​ക്കു​ന്നു; എന്നാൽ വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു.”—സുഭാ​ഷി​തങ്ങൾ 14:15.

     ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ തെറ്റായ കാര്യ​ങ്ങൾപോ​ലും നമ്മൾ പെട്ടെന്നു വിശ്വ​സി​ച്ചു​പോ​യേ​ക്കാം. ഉദാഹ​രണം പറഞ്ഞാൽ, കുറി​പ്പോ​ടു​കൂ​ടിയ ചിത്ര​ങ്ങ​ളും ചെറിയ വീഡി​യോ​ക​ളും ഒക്കെ ഓൺ​ലൈ​നി​ലൂ​ടെ, പ്രത്യേ​കിച്ച്‌ സോഷ്യൽമീ​ഡി​യ​യിൽ കാട്ടു​തീ​പോ​ലെ പടരു​ക​യാണ്‌. പലപ്പോ​ഴും തമാശ​ക്കു​വേണ്ടി ചെയ്യുന്ന അത്തരം കാര്യ​ങ്ങളെ പൊതു​വെ മീമുകൾ എന്നാണു വിളി​ക്കു​ന്നത്‌. എന്നാൽ ഒരു കാര്യം ഓർക്കണം, ചിത്ര​ങ്ങ​ളി​ലും വീഡി​യോ​ക​ളി​ലും എന്തു മാറ്റം വേണ​മെ​ങ്കി​ലും വരുത്താം. അതു​പോ​ലെ തലയും വാലും ഇല്ലാതെ എവി​ടെ​നി​ന്നെ​ങ്കി​ലും എടുത്ത്‌ ചിത്ര​ങ്ങ​ളും വീഡി​യോ​ക​ളും ഉപയോ​ഗി​ക്കു​മ്പോൾ അതിന്റെ അർഥം​തന്നെ മാറി​പ്പോ​യെ​ന്നു​വ​രാം. ഇനി, ആളുകൾ പറയു​ക​യോ ചെയ്യു​ക​യോ ചെയ്യാത്ത കാര്യ​ങ്ങൾപോ​ലും അവർ ചെയ്യു​ന്ന​താ​യി കാണി​ക്കുന്ന വീഡി​യോ​കൾ ഉണ്ടാക്കി​യെ​ടു​ക്കാ​നാ​കും.

     “ഇതെക്കു​റിച്ച്‌ ഗവേഷണം ചെയ്യു​ന്നവർ സോഷ്യൽമീ​ഡി​യ​യിൽ കണ്ടെത്തുന്ന തെറ്റി​ദ്ധ​രി​പ്പി​ക്കുന്ന വിവര​ങ്ങ​ളിൽ അധിക​വും, സന്ദർഭ​വും സാഹച​ര്യ​വും പറയാ​തെ​യുള്ള ചിത്ര​ങ്ങ​ളും വീഡി​യോ​ക​ളും ആണ്‌. മീമുകൾ അതിന്‌ ഉദാഹ​ര​ണ​മാണ്‌.”—അക്‌സി​യോസ്‌ മീഡിയ.

     ഇങ്ങനെ ചിന്തി​ച്ചു​നോ​ക്കണം: ‘ഇതു ശരിക്കു​മുള്ള ഒരു വാർത്ത​യാ​ണോ അതോ വെറു​മൊ​രു മീമാ​ണോ?’

  •   ഉറവി​ട​വും ഉള്ളടക്ക​വും പരി​ശോ​ധി​ക്ക​ണം

     ബൈബിൾ പറയു​ന്നത്‌: ‘എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തുക.’—1 തെസ്സ​ലോ​നി​ക്യർ 5:21.

     ചിലത്‌ വൈറ​ലായ വാർത്ത​ക​ളാ​യി​രി​ക്കാം. ഇനി ചിലത്‌ പിന്നെ​യും പിന്നെ​യും കേട്ടെ​ന്നു​വ​രാം. അങ്ങനെ​യുള്ള വാർത്ത​കൾപോ​ലും വിശ്വ​സി​ക്കു​ക​യോ മറ്റുള്ള​വർക്ക്‌ അയച്ചു​കൊ​ടു​ക്കു​ക​യോ ചെയ്യു​ന്ന​തി​നു മുമ്പ്‌ അത്‌ ശരിയാ​ണോ എന്ന്‌ നമ്മൾ ഉറപ്പു​വ​രു​ത്തണം. പക്ഷേ എങ്ങനെ?

     അതിന്റെ ഉറവിടം വിശ്വ​സി​ക്കാൻ പറ്റുന്ന​താ​ണോ എന്ന്‌ നോക്കുക. മിക്ക​പ്പോ​ഴും വാർത്താ​മാ​ധ്യ​മ​ങ്ങ​ളും മറ്റു സംഘട​ന​ക​ളും ഒക്കെ വാർത്തകൾ അവതരി​പ്പി​ക്കു​ന്നത്‌ അവരുടെ രാഷ്ട്രീയ ചായ്‌വുകളും മറ്റു താത്‌പ​ര്യ​ങ്ങ​ളും നോക്കി​യാ​യി​രി​ക്കും. അതു​കൊണ്ട്‌ ഒരു വാർത്താ​മാ​ധ്യ​മ​ത്തിൽ കാണു​ന്നത്‌ മറ്റുള്ള​വ​യു​മാ​യി താരത​മ്യം ചെയ്‌തു നോക്കു​ന്നതു നല്ലതാണ്‌. ഇനി, ചില​പ്പോൾ നമ്മുടെ കൂട്ടു​കാർപോ​ലും അറിയാ​തെ തെറ്റായ വിവരങ്ങൾ മെയി​ലി​ലൂ​ടെ​യോ സോഷ്യൽമീ​ഡി​യ​യി​ലൂ​ടെ​യോ നമുക്ക്‌ അയച്ചേ​ക്കാം. അതു​കൊണ്ട്‌ ഒരു വാർത്ത​യു​ടെ യഥാർഥ ഉറവിടം അറിയി​ല്ലെ​ങ്കിൽ അതു വിശ്വ​സി​ക്കാ​തി​രി​ക്കു​ന്ന​താണ്‌ ബുദ്ധി.

     വിവര​ങ്ങ​ളു​ടെ ഉള്ളടക്കം ഏറ്റവും പുതി​യ​തും കൃത്യ​ത​യു​ള്ള​തും ആണെന്ന്‌ ഉറപ്പു​വ​രു​ത്തുക. കൊടു​ത്തി​രി​ക്കുന്ന തീയതി ഏതാണ്‌, ഈ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ നേരാ​ണെന്നു തെളി​യി​ക്കുന്ന വസ്‌തു​ത​ക​ളും ശക്തമായ തെളി​വു​ക​ളും ഉണ്ടോ എന്നൊക്കെ ചിന്തി​ക്കുക. ഇനി, സങ്കീർണ​മാ​യൊ​രു കാര്യം തീരെ ലളിത​മാ​യി പറയു​ന്നെ​ങ്കി​ലോ? അല്ലെങ്കിൽ നിങ്ങളിൽ ഒരു പ്രത്യേക വികാ​ര​മു​ണ്ടാ​ക്കുക എന്ന ലക്ഷ്യമാണ്‌ അതിനു​ള്ളത്‌ എന്നു തോന്നു​ന്നെ​ങ്കി​ലോ? അത്തരം വിവരങ്ങൾ വിശ്വ​സി​ക്കു​ന്ന​തി​നു മുമ്പ്‌ നല്ലവണ്ണം ചിന്തി​ക്കണം.

     “ഇന്ന്‌ വിവരങ്ങൾ എത്ര​ത്തോ​ളം ശരിയാ​ണെന്ന്‌ വിലയി​രു​ത്തു​ന്നത്‌, കൈ കഴുകു​ന്ന​തു​പോ​ലെ​തന്നെ പ്രധാ​ന​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.”—ശ്രീധർ ധർമപു​രി, യു.എൻ. ഭക്ഷ്യസു​ര​ക്ഷ​യും പോഷ​ണ​വും വിഭാ​ഗ​ത്തി​ലെ സീനിയർ ഓഫീസർ.

     ഇങ്ങനെ ചിന്തി​ച്ചു​നോ​ക്കണം: ‘ഈ വാർത്താ​റി​പ്പോർട്ട്‌ ശരിക്കും വസ്‌തു​ത​യാ​ണോ അതോ ആരു​ടെ​യെ​ങ്കി​ലും ഒരു അഭി​പ്രാ​യത്തെ വസ്‌തു​ത​യാ​യി അവതരി​പ്പി​ച്ചി​രി​ക്കു​ന്ന​താ​ണോ? അല്ലെങ്കിൽ സംഭവ​ത്തി​ന്റെ ഒരു വശം മാത്ര​മാ​ണോ അതു പറയു​ന്നത്‌?’

  •   നമ്മുടെ താത്‌പ​ര്യ​മല്ല, വസ്‌തു​ത​ക​ളാണ്‌ നോ​ക്കേ​ണ്ടത്‌

     ബൈബിൾ പറയു​ന്നത്‌: “സ്വന്തഹൃ​ദ​യത്തെ ആശ്രയി​ക്കു​ന്നവർ വിഡ്‌ഢി​കൾ.”—സുഭാ​ഷി​തങ്ങൾ 28:26.

     നമ്മൾ നടന്നു​കാ​ണാൻ ആഗ്രഹി​ക്കുന്ന ഒരു കാര്യം വാർത്ത​യിൽ കണ്ടാൽ അതു നമുക്കു പെട്ടെന്നു വിശ്വ​സി​ക്കാൻ തോന്നും. ഇനി ഇന്റർനെറ്റ്‌ കമ്പനി​ക​ളും സോഷ്യൽമീ​ഡി​യ​ക​ളും, നമ്മൾ മുമ്പ്‌ സെർച്ച്‌ ചെയ്‌ത കാര്യ​ങ്ങ​ളും നമ്മുടെ താത്‌പ​ര്യ​ങ്ങ​ളും ഒക്കെ നോക്കി​യാണ്‌ നമ്മുടെ മുമ്പി​ലേക്ക്‌ വാർത്ത​ക​ളും വിവര​ങ്ങ​ളും ഇട്ടുത​രു​ന്നത്‌. പക്ഷേ നമ്മൾ കേൾക്കാൻ ആഗ്രഹി​ക്കുന്ന ഒരു കാര്യം കേട്ടു എന്നതു​കൊ​ണ്ടു​മാ​ത്രം അതു സത്യമാ​ക​ണ​മെ​ന്നില്ല.

     “കാര്യങ്ങൾ നന്നായി ചിന്തി​ക്കാ​നും വിവേ​ചി​ക്കാ​നും ഒക്കെ മനുഷ്യന്‌ കഴിവുണ്ട്‌. പക്ഷേ നമ്മുടെ ഉള്ളിൽ ആഗ്രഹ​ങ്ങ​ളും പ്രതീ​ക്ഷ​യും പേടി​യും നമ്മളെ പ്രചോ​ദി​പ്പി​ക്കുന്ന കാര്യ​ങ്ങ​ളും ഉണ്ടല്ലോ? അതു​കൊ​ണ്ടു​തന്നെ ആഗ്രഹി​ക്കുന്ന കാര്യങ്ങൾ കേൾക്കു​മ്പോൾ അതു കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കാൻ നമ്മുടെ മനസ്സ്‌ നമ്മളോ​ടു പറയും.”—പീറ്റർ ഡിറ്റോ, സോഷ്യൽ സൈ​ക്കോ​ള​ജിസ്റ്റ്‌.

     ഇങ്ങനെ ചിന്തി​ച്ചു​നോ​ക്കണം: ‘ഞാൻ കേൾക്കാൻ ആഗ്രഹി​ക്കുന്ന ഒരു കാര്യ​മാ​യ​തു​കൊ​ണ്ടു മാത്ര​മാ​ണോ ഞാൻ ഇതു വിശ്വ​സി​ക്കു​ന്നത്‌?’

  •   തെറ്റായ വിവരങ്ങൾ പടരു​ന്നത്‌ തടയാം

     ബൈബിൾ പറയു​ന്നത്‌: “സത്യമ​ല്ലാത്ത വാർത്ത പ്രചരി​പ്പി​ക്ക​രുത്‌.”—പുറപ്പാട്‌ 23:1.

     നിങ്ങൾ അയച്ചു​കൊ​ടു​ക്കുന്ന വിവരങ്ങൾ മറ്റൊ​രാ​ളു​ടെ ചിന്തക​ളെ​യും പ്രവൃ​ത്തി​ക​ളെ​യും സ്വാധീ​നി​ക്കും എന്നോർക്കുക. നിങ്ങൾ തെറ്റായ വിവരങ്ങൾ അയയ്‌ക്കു​ന്നത്‌ അറിയാ​തെ​യാ​ണെ​ങ്കിൽപ്പോ​ലും അതു ദോഷം ചെയ്യും.

     “ഒരു കാര്യം അയച്ചു​കൊ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ ഒരു മിനിട്ട്‌ ഇങ്ങനെ​യൊന്ന്‌ ആലോ​ചി​ക്കു​ന്നതു പ്രധാ​ന​മാണ്‌, ‘ഞാൻ അയയ്‌ക്കാൻ പോകുന്ന ഈ കാര്യം ശരിയാ​ണെന്ന്‌ എനിക്ക്‌ ഉറപ്പു​ണ്ടോ?’ എല്ലാവ​രും ഇങ്ങനെ ചെയ്‌താൽ ഓൺ​ലൈ​നിൽ തെറ്റായ വിവരങ്ങൾ വരുന്നത്‌ കാര്യ​മാ​യി കുറയ്‌ക്കാ​നാ​കും.”—പീറ്റർ ആഡംസ്‌, ന്യൂസ്‌ ലിറ്റെ​റസി പ്രോ​ജ​ക്ടി​ന്റെ സീനിയർ വൈസ്‌ പ്രസി​ഡന്റ്‌.

     ഇങ്ങനെ ചിന്തി​ച്ചു​നോ​ക്കണം: ‘സത്യമാ​ണെന്ന്‌ ഉറപ്പു​ള്ള​തു​കൊ​ണ്ടാ​ണോ ഞാൻ ഇതു ഷെയർ ചെയ്യു​ന്നത്‌?’