തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 5:1-28

5  സഹോ​ദ​ര​ങ്ങളേ, സമയങ്ങളെ​യും കാലങ്ങളെ​യും കുറിച്ച്‌ പ്രത്യേ​കിച്ച്‌ ഒന്നും നിങ്ങൾക്ക്‌ എഴു​തേ​ണ്ട​തി​ല്ല​ല്ലോ.  രാത്രിയിൽ കള്ളൻ വരുന്നതുപോലെയാണ്‌+ യഹോവയുടെ* ദിവസം+ വരുന്ന​തെന്നു നിങ്ങൾക്കു നന്നായി അറിയാം.  എപ്പോഴാണോ അവർ “സമാധാ​നം! സുരക്ഷി​ത​ത്വം!” എന്നു പറയു​ന്നത്‌ അപ്പോൾ, ഗർഭി​ണി​ക്കു പ്രസവ​വേദന വരുന്ന​തുപോ​ലെ, പ്രതീ​ക്ഷി​ക്കാത്ത നേരത്ത്‌ അവരുടെ മേൽ പെട്ടെ​ന്നുള്ള നാശം വരും.+ ഒരുത​ര​ത്തി​ലും അവർക്കു രക്ഷപ്പെ​ടാ​നാ​കില്ല.  പക്ഷേ സഹോ​ദ​ര​ങ്ങളേ, പകൽവെ​ളി​ച്ചം കള്ളന്മാരെ ഓർക്കാ​പ്പു​റത്ത്‌ പിടി​കൂ​ടു​ന്ന​തുപോ​ലെ ആ ദിവസം നിങ്ങളെ ഓർക്കാ​പ്പു​റത്ത്‌ പിടി​കൂ​ടാൻ നിങ്ങൾ ഇരുട്ടി​ലു​ള്ള​വ​ര​ല്ല​ല്ലോ.  നിങ്ങൾ എല്ലാവ​രും വെളി​ച്ച​ത്തിന്റെ​യും പകലിന്റെ​യും മക്കളാണ്‌.+ നമ്മൾ രാത്രി​ക്കോ ഇരുട്ടി​നോ ഉള്ളവരല്ല.+  അതുകൊണ്ട്‌ മറ്റുള്ള​വരെപ്പോ​ലെ ഉറക്കത്തിലായിരിക്കാതെ+ നമുക്ക്‌ ഉണർന്ന്‌+ സുബോ​ധത്തോടെ​യി​രി​ക്കാം.+  ഉറങ്ങുന്നവർ രാത്രി​യി​ലാ​ണ​ല്ലോ ഉറങ്ങു​ന്നത്‌. കുടി​യ​ന്മാർ രാത്രി​യി​ലാ​ണ​ല്ലോ കുടിച്ച്‌ ലക്കു​കെ​ടു​ന്നത്‌.+  പക്ഷേ പകലി​നു​ള്ള​വ​രായ നമുക്കു വിശ്വാ​സ​ത്തിന്റെ​യും സ്‌നേ​ഹ​ത്തിന്റെ​യും മാർച്ചട്ട ധരിച്ചും രക്ഷയുടെ പ്രത്യാശ എന്ന പടത്തൊപ്പി+ അണിഞ്ഞും സുബോ​ധത്തോടെ​യി​രി​ക്കാം.  കാരണം ദൈവം നമ്മളെ തിര​ഞ്ഞെ​ടു​ത്തതു ദൈവ​ക്രോ​ധ​ത്തി​നു പാത്ര​മാ​കാ​നല്ല, നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ലൂ​ടെ രക്ഷ നേടാ​നാണ്‌.+ 10  നമ്മൾ ഉണർന്നി​രി​ക്കു​ക​യോ ഉറങ്ങുകയോ* ആണെങ്കി​ലും ക്രിസ്‌തു​വിന്റെ​കൂ​ടെ ജീവിക്കാൻവേണ്ടിയാണു+ ക്രിസ്‌തു നമുക്കു​വേണ്ടി മരിച്ചത്‌.+ 11  അതുകൊണ്ട്‌ നിങ്ങൾ ഇപ്പോൾ ചെയ്‌തു​വ​രു​ന്ന​തുപോ​ലെ പരസ്‌പരം പ്രോത്സാഹിപ്പിക്കുകയും* ബലപ്പെ​ടു​ത്തു​ക​യും ചെയ്യുക.+ 12  ഇപ്പോൾ സഹോ​ദ​ര​ങ്ങളേ, ഞങ്ങൾ ഒരു കാര്യം അപേക്ഷി​ക്കു​ക​യാണ്‌: നിങ്ങൾക്കി​ട​യിൽ അധ്വാ​നി​ക്കു​ക​യും കർത്താ​വിൽ നേതൃ​ത്വമെ​ടു​ക്കു​ക​യും നിങ്ങൾക്കു വേണ്ട ഉപദേശം തരുക​യും ചെയ്യു​ന്ന​വരെ ബഹുമാ​നി​ക്കണം. 13  അവരുടെ അധ്വാനം+ ഓർത്ത്‌ അവരോ​ടു സ്‌നേ​ഹത്തോ​ടെ സാധാ​ര​ണ​യിൽ കവിഞ്ഞ പരിഗണന കാണി​ക്കുക. പരസ്‌പരം സമാധാ​നത്തോ​ടെ കഴിയുക.+ 14  സഹോദരങ്ങളേ, ഇങ്ങനെയൊ​രു കാര്യം​കൂ​ടെ ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌: ക്രമം​കെട്ട്‌ നടക്കു​ന്ന​വർക്കു താക്കീതു കൊടു​ക്കുക.*+ വിഷാദിച്ചിരിക്കുന്നവരോട്‌* അവർക്ക്‌ ആശ്വാസം തോന്നുന്ന രീതി​യിൽ സംസാ​രി​ക്കുക. ബലഹീ​നർക്കു വേണ്ട പിന്തുണ കൊടു​ക്കുക. എല്ലാവരോ​ടും ക്ഷമ കാണി​ക്കുക.+ 15  നിങ്ങളിൽ ആരും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരു​ത്‌;+ നിങ്ങളു​ടെ ഇടയി​ലു​ള്ള​വർക്കും മറ്റുള്ള​വർക്കും നന്മ ചെയ്യുക എന്നതാ​യി​രി​ക്കട്ടെ എപ്പോ​ഴും നിങ്ങളു​ടെ ലക്ഷ്യം.+ 16  എപ്പോഴും സന്തോ​ഷി​ക്കുക.+ 17  ഇടവിടാതെ പ്രാർഥി​ക്കുക.+ 18  എല്ലാത്തിനും നന്ദി പറയുക.+ ഇതാണു ക്രിസ്‌തുയേ​ശു​വിൽ നിങ്ങ​ളെ​ക്കു​റി​ച്ചുള്ള ദൈ​വേഷ്ടം. 19  ദൈവാത്മാവിന്റെ തീ കെടു​ത്തി​ക്ക​ള​യ​രുത്‌.+ 20  പ്രവചനങ്ങളെ നിന്ദി​ക്ക​രുത്‌.+ 21  എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പുവരുത്തി+ നല്ലതു മുറുകെ പിടി​ക്കുക. 22  എല്ലാ തരം തിന്മയിൽനി​ന്നും അകന്നു​നിൽക്കുക.+ 23  സമാധാനത്തിന്റെ ദൈവം നിങ്ങളെ സമ്പൂർണ​മാ​യി വിശു​ദ്ധീ​ക​രി​ക്കട്ടെ. നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ സാന്നി​ധ്യ​സ​മ​യത്ത്‌ നിങ്ങളു​ടെ ആത്മാവും* ദേഹിയും* ശരീര​വും എല്ലാംകൊ​ണ്ടും തികവു​ള്ള​തും കുറ്റമ​റ്റ​തും ആയിരി​ക്കട്ടെ.*+ 24  നിങ്ങളെ വിളി​ക്കുന്ന ദൈവം വിശ്വ​സ്‌ത​നാണ്‌. ഉറപ്പാ​യും ദൈവം ഇതൊക്കെ ചെയ്‌തു​ത​രും. 25  സഹോദരങ്ങളേ, ഞങ്ങൾക്കു​വേണ്ടി മുടങ്ങാ​തെ പ്രാർഥി​ക്കുക.+ 26  സഹോദരങ്ങളെയെല്ലാം വിശു​ദ്ധ​ചും​ബ​ന​ത്താൽ അഭിവാ​ദനം ചെയ്യുക. 27  ഈ കത്ത്‌ എല്ലാ സഹോ​ദ​ര​ങ്ങളെ​യും വായിച്ചുകേൾപ്പിക്കാൻ+ കർത്താ​വി​ന്റെ നാമത്തിൽ ഞാൻ നിങ്ങളെ ചുമത​ലപ്പെ​ടു​ത്തു​ക​യാണ്‌. 28  നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ അനർഹദയ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അഥവാ “മരണനി​ദ്ര​യി​ലോ.”
അഥവാ “ആശ്വസി​പ്പി​ക്കു​ക​യും.”
അഥവാ “ക്രമം​കെട്ട്‌ നടക്കു​ന്ന​വരെ ഗുണ​ദോ​ഷി​ക്കുക.”
അഥവാ “ഉത്സാഹം നശിച്ച​വ​രോ​ട്‌.”
അഥവാ “മനോ​ഭാ​വ​വും.”
അഥവാ “ജീവനും.” പദാവലി കാണുക.
അഥവാ “ആയി കാത്തു​സൂ​ക്ഷി​ക്ക​പ്പെ​ടട്ടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം