വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹഭോജനയാഗം

സഹഭോജനയാഗം

യഹോ​വ​യു​മാ​യി സമാധാ​ന​ത്തി​ലാ​കാ​നുള്ള അപേക്ഷ​യാ​യി കണക്കാ​ക്കി​യി​രുന്ന ഒരു ബലി. ആരാധ​ക​നും കുടും​ബ​വും യാഗം അർപ്പി​ക്കുന്ന പുരോ​ഹി​ത​നും അവിടെ ശുശ്രൂഷ ചെയ്യുന്ന പുരോ​ഹി​ത​ന്മാ​രും അതു ഭക്ഷിക്കും. അതിന്റെ നെയ്യ്‌ തീയിൽ കത്തിക്കു​മ്പോൾ ഉയരുന്ന സുഗന്ധ​മുള്ള പുക യഹോവ സ്വീക​രി​ക്കു​ന്ന​താ​യി കണക്കാക്കി. ജീവനെ പ്രതി​നി​ധാ​നം ചെയ്യുന്ന, അതിന്റെ രക്തവും യഹോ​വ​യ്‌ക്കു നൽകി​യി​രു​ന്നു. പുരോ​ഹി​ത​ന്മാ​രും ആരാധ​ക​രും യഹോ​വയോടൊ​പ്പം ഇരുന്ന്‌ ഭക്ഷണം കഴിക്കു​ന്ന​തുപോലെ​യാ​യി​രു​ന്നു ഈ ക്രമീ​ക​രണം. ഒരു സമാധാ​ന​ബ​ന്ധത്തെ അതു പ്രതീ​കപ്പെ​ടു​ത്തി.—ലേവ 7:29, 32; ആവ 27:7.